അടൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്

  KONNIVARTHA.COM : അടൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകന്‍ (ജൂനിയര്‍) ഹിന്ദി -01 തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകരെ നിയമിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ഒരു സെറ്റ് ഫോട്ടോ കോപ്പികളുമായി ജനുവരി എഴിന് രാവിലെ 11 ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം.

Read More

വകയാര്‍ വളളിക്കോട് റോഡില്‍ ഗതാഗത നിയന്ത്രണം

  KONNIVARTHA.COM : വകയാര്‍ വളളിക്കോട് റോഡില്‍ വി കോട്ടയം ജംഗ്ഷനും അന്തിചന്തയ്ക്കുമിടയിലായി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള ഗതാഗതത്തിന് (ജനുവരി 5) മുതല്‍ താത്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തി. വകയാര്‍ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങള്‍ വി കോട്ടയം ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വി കോട്ടയം മല്ലശേരി റോഡില്‍ കൂടിയും വളളിക്കോട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ അന്തിചന്തയില്‍ നിന്നു തിരിഞ്ഞ് കുരിശുംമൂട്- വികോട്ടയം റോഡില്‍ കൂടിയും പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് വിഭാഗം അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Read More

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍:പത്തനംതിട്ട ജില്ലയില്‍  5808 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍:പത്തനംതിട്ട ജില്ലയില്‍  5808 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു   konnivartha.com : പത്തനംതിട്ട ജില്ലയില്‍ കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച് രണ്ടു ദിവസങ്ങളിലായി 5808 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു. നിലവില്‍ 22,000 ഡോസ് കോവാക്‌സിന്‍ ജില്ലയില്‍ സ്‌റ്റോക്കുണ്ട്. ജില്ലയിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ബുധന്‍, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളിലും ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ബുധന്‍ ഒഴികെയുള്ള ദിവസങ്ങളിലും കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഉണ്ടായിരിക്കും. 18 വയസിനു മുകളിലുള്ളവര്‍ക്ക് തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളിലാണ് വാക്‌സിനേഷന് സൗകര്യമൊരുക്കിയിട്ടുള്ളത്. 18 മുതല്‍ 44 വയസുവരെയുള്ള 74917 പേരും 45 മുതല്‍ 59 വയസുവരെയുള്ള 25551 പേരും, 60 വയസിനു മുകളിലുള്ള 21520 പേരും ജില്ലയില്‍ രണ്ടാം ഡോസ്…

Read More

കോന്നി താലൂക്ക് വികസന സമിതി യോഗം ജനുവരി ആറിന്

  konni vartha.com : കോന്നി താലൂക്ക് വികസന സമിതി യോഗം ജനുവരി ആറിന് രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കോന്നി തഹസീല്‍ദാര്‍ അറിയിച്ചു.

Read More

സംസ്ഥാനത്ത് 140 സ്ഥലങ്ങളില്‍ പ്രക്ഷോഭ സാധ്യത; പോലീസിന് ജാഗ്രതാ നിര്‍ദേശം

  സംസ്ഥാനത്ത് 140 സ്ഥലങ്ങളില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സംസ്ഥാന പോലീസിനോട് ജാഗ്രത പാലിക്കാന്‍ നിർദേശം നല്‍കി.   ഏതൊക്കെ സംഘടനകളാണ് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിഷേധ പരിപാടികള്‍ക്ക് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പോലീസ് മേധാവിക്ക് റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ജാഗ്രത കര്‍ശനമാക്കാന്‍ പോലീസിന് നിര്‍ദേം ലഭിച്ചത്.

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 165 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(04.01.2022)

സംസ്ഥാനത്ത് ഒമിക്രോൺ പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി സംസ്ഥാനം. ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 75 ആയി കുറച്ചു. ഔട്ട് ഡോർ പരിപാടികളിൽ പരമാവധി 150 പേർക്ക് പങ്കെടുക്കാം. നേരത്തേ ഇൻഡോറിൽ നൂറും ഔട്ട് ഡോറിൽ ഇരുന്നൂറ് പേർക്ക് പങ്കെടുക്കാമായിരുന്നു. ആളുകൾ കൂടുന്നത് ഒഴിവാക്കി, രോഗബാധ പകരുന്നത് കുറയ്ക്കാനാണ് സർക്കാർ നീക്കം.സംസ്ഥാനത്ത് ഇതുവരെ 181 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.04.01.2022 ………………………………………………………………………. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 165 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: 1. അടൂര്‍ 7 2. പന്തളം 5 3. പത്തനംതിട്ട 12 4. തിരുവല്ല 19 5. ആറന്മുള 4 6. അരുവാപുലം 2 7. ചെറുകോല്‍…

Read More

മലയാള ഭാഷയോടുള്ള സ്നേഹം കൈവിടരുത്: ജില്ലാ കളക്ടര്‍

konnivartha.com : മലയാള ഭാഷയോടുള്ള സ്നേഹം കൈവിടരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. മലയാള ദിനാചാരണം, ഭരണഭാഷാ വാരാഘോഷം എന്നിവയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതലമത്സരങ്ങളിലെ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനവിതരണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.     കഴിവും സമയവും നല്ല രീതിയില്‍ വിനിയോഗിക്കണം. നിങ്ങളുടെ വിജയത്തില്‍ ധാരാളം പേര്‍ക്ക് പങ്കുണ്ടെന്നും എത്ര ദൂരം പോയാലും എത്ര ഉയരത്തില്‍ പറന്നാലും ഓരോ പടിയും കയറുമ്പോള്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന തോന്നലുണ്ടാകണമെന്നും കളക്ടര്‍ വിദ്യാര്‍ഥികളോടു പറഞ്ഞു. വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്കും കളക്ടര്‍ മറുപടി നല്‍കി. ശബരിമല ഉള്‍പ്പെടുന്ന ജില്ലയായ പത്തനംതിട്ടയില്‍ അയ്യപ്പഭക്തര്‍ക്കായി എന്തൊക്കെ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് തിരുവല്ല ഡിബിഎച്ച്എസ്എസിലെ ആറാം ക്ലാസുകാരി അമൃതശ്രീ വി പിള്ള ചോദിച്ചു. ശബരിമല തീര്‍ഥാടകര്‍ക്ക് എല്ലാ തരത്തിലുമുള്ള സൗകര്യങ്ങളും ജില്ലാഭരണകേന്ദ്രം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും ഇതരസംസ്ഥാനത്ത് നിന്നെത്തുന്നവരില്‍ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നതെന്നും…

Read More

വിദ്യാഭ്യാസ വായ്പ: പത്തനംതിട്ട ജില്ലയില്‍ പരാതി പരിഹാര അദാലത്ത് ഫെബ്രുവരി ഒന്നിന്

വിദ്യാഭ്യാസ വായ്പ: പത്തനംതിട്ട ജില്ലയില്‍ പരാതി പരിഹാര അദാലത്ത് ഫെബ്രുവരി ഒന്നിന്   konnivartha.com : വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നതില്‍ ബാങ്കുകള്‍ പൊതുമാനദണ്ഡം പാലിക്കണമെന്നും അന്യായമായ കാരണങ്ങള്‍ കാണിച്ച് വായ്പ നിരസിക്കരുതെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. വിദ്യാഭ്യാസ വായ്പകള്‍ ജില്ലയില്‍ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും നല്‍കുന്നു എന്ന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കൂടിയ പ്രത്യേക യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. വിദ്യാഭ്യാസ വായ്പാ അപേക്ഷകളില്‍ അര്‍ഹരായവര്‍ക്ക് ആവശ്യമായ തുക അനുവദിക്കുന്നതിനുള്ള പ്രക്രിയ ലഘൂകരിക്കണമെന്നും വായ്പാ നടപടികള്‍ വിദ്യാര്‍ഥികള്‍ക്ക് ലളിതമാക്കി നല്‍കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വിദ്യാഭ്യാസ വായ്പകള്‍ സംബന്ധിച്ച പരാതി പരിഹാരത്തിനായി ജില്ലയില്‍ ആദാലത്ത് നടത്തണമെന്ന് ആന്റോ ആന്റണി എംപി നിര്‍ദേശിച്ചത് അനുസരിച്ച് ഫെബ്രുവരി ഒന്നിന് അദാലത്ത് നടത്തും. ബാങ്കുകളില്‍ നിക്ഷേപം കൂടുതലുള്ള ജില്ലകളിലൊന്നാണ് പത്തനംതിട്ടയെന്നും ലോണുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ കുറച്ചുകൂടി…

Read More

വിഴിഞ്ഞം സിഎംഎഫ്ആര്‍ഐയില്‍ രണ്ട് യങ് പ്രഫഷണലുകളുടെ താല്‍ക്കാലിക ഒഴിവ്

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ  (സിഎംഎഫ്ആര്‍ഐ)  വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗങ്ങളിലായി യങ് പ്രഫഷണലുകളുടെ ഓരോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ചിപ്പി/ പൊമ്പാനോ മത്സ്യ സംസ്‌കരണവുമായി ബന്ധപ്പെട്ട  ഗവേഷണ പദ്ധതിയിലേക്ക് താല്‍കാലിക അടിസ്ഥാനത്തിലാണ്  നിയമനം.  മറൈന്‍ ഫിന്‍ഫിഷ് സംസ്‌കരണം, ബ്രൂഡ്സ്റ്റോക്ക് മാനേജ്മെന്റ്, മറൈന്‍ ഫിന്‍ഫിഷുകളുടെ ലാര്‍വ വളര്‍ത്തല്‍ എന്നിവയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയത്തോടുകൂടി അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യത.  മത്സ്യങ്ങളുടെ കടല്‍ കൂട് പരിപാലനത്തിനുവേണ്ടിയുള്ള നീന്തലും, ഡൈവിംഗിലുള്ള കഴിവും അഭിലഷണീയ യോഗത്യകളാണ്.  പ്രതിമാസം 25000 രൂപയാണ് വേതനം . 2021 ഡിസംബര്‍ ഒന്നിനകം 21 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേഷിക്കാം.   യോഗ്യരായവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സ്‌കാന്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും [email protected] എന്ന ഇമെയിലില്‍ 2022 ജനുവരി 15 ന് വൈകുന്നേരം 5 മണിക്കു മുമ്പായി…

Read More

കോവിഡിന്റെ പുതിയ വകഭേദം ‘IHU’; ഒമിക്രോണിനേക്കാള്‍ മാരകം

  ഒമിക്രോണ്‍ വ്യാപിക്കുന്നതിനിടെ ഫ്രാന്‍സില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിപന്ത്രണ്ടോളം പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഇതിന് വേരിയന്റ് ഐഎച്ച്‌യു (ബി.1.640.2) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഐഎച്ച്‌യു മെഡിറ്റെറാന്‍ ഇന്‍ഫെക്ഷന്‍ എന്ന ഗവേഷണസ്ഥാപനത്തിലെ ഗവേഷകരാണ് പുതിയ വകഭേദം കണ്ടെത്തിയത്. വുഹാനില്‍ പടര്‍ന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തില്‍ നിന്ന് ഐഎച്ച്‌യുവിന് 46 ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഒമിക്രോണിനേക്കാള്‍ മാരകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്‌സിനുകളെ അതിജീവിക്കാന്‍ ഇതിനു കഴിയുമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.

Read More