വിജിലൻസ് റെയ്ഡ്; 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു:കൈക്കൂലിയായി പച്ചക്കറിയും വാങ്ങി

വിജിലൻസ് റെയ്ഡ്; 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു:കൈക്കൂലിയായി പച്ചക്കറിയും വാങ്ങി വാളയാർ ചെക്ക് പോസ്റ്റിൽ വിജിലൻസ് റെയ്ഡ്. 67,000 രൂപ കൈക്കൂലി പണം റെയ്‌ഡിൽ പിടിച്ചെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യും. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിനോയ് എ എം വി ഐ മാരായ ജോർജ്,പ്രവീൺ, അനീഷ്, കൃഷ്ണ കുമാർ എന്നിവർക്കെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്യുക.ഉദ്യോഗസ്ഥർ പണം കൂടാതെ പച്ചക്കറിയും കൈക്കൂലിയായി വാങ്ങിയെന്ന് വിജിലൻസ് പറഞ്ഞു . ഏജന്റുമാരെ വച്ച് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്.

Read More

തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി: പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍:വന്‍ അഴിമതി

തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി: പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍:വന്‍ അഴിമതി തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി നടത്തിയ സംഭവത്തില്‍ പിഡ്ബ്ല്യുഡി കുന്ദമംഗലം സെക്ഷന്‍ എന്‍ജിനീയര്‍ ജി. ബിജു, ഓവര്‍സിയര്‍ പി.കെ. ധന്യ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഉത്തരവിനെ തുടർന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെഅടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചത്. കോഴിക്കോട് കുന്ദമംഗംലം-മെഡിക്കല്‍ കോളേജ് റോഡില്‍ ഒഴുക്കരയില്‍ കുഴികളൊന്നുമില്ലാത്ത റോഡില്‍ 17 മീറ്റര്‍ സ്ഥലത്ത് ടാറിങ് നടത്തിയ സംഭവത്തിലാണ് നടപടി.തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി നടത്തുന്നതുകണ്ട് നാട്ടുകാര്‍ സംഘടിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിക്കുകയും ചീഫ് എന്‍ജിനീയറോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.

Read More

കോന്നി താവളപ്പാറയില്‍ പൊതു പൈപ്പില്‍ നിന്നും രാത്രിയില്‍ വെള്ളം കവരുന്നു

കോന്നി താവളപ്പാറയില്‍ പൊതു പൈപ്പില്‍ നിന്നും രാത്രിയില്‍ വെള്ളം കവരുന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : വേനല്‍ കടുത്തു .കോന്നി മേഖല കുടിവെള്ള ക്ഷാമത്തിലേക്ക് കടന്നു .പൊതുടാപ്പുകളിലെ ശുദ്ധജലം ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണവും പെരുകി . വലിയ ടാങ്കുകള്‍ വാങ്ങി പലരും പൊതുടാപ്പുകളിലെ ജലം കവരുന്നു . ചിലര്‍ കൃഷി ആവശ്യത്തിലേക്ക് ഈ വെള്ളം എടുക്കുന്നു .ഇതെല്ലാം നടക്കുന്നത് കോന്നി പയ്യനാമണ്ണില്‍  ആണ് .   താവളപ്പാറയിലെ പാവം പിടിച്ച ജനത്തിന് കുടിവെള്ളം പൈപ്പിലൂടെ ഇല്ല .എല്ലാം കവരുന്നത് രാത്രിയില്‍ ആണ് . പണം ഉള്ളവര്‍ 5000 ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്ക് വാങ്ങി അതില്‍ പൊതു പൈപ്പില്‍ നിന്നും ഹോസ് ഇട്ടു ആണ് നിറയ്ക്കുന്നത് .   മുകളിലേക്ക് ഉള്ള പാവം ജനത്തിന് വെള്ളം എത്തുന്നില്ല . രാത്രി കാലത്ത് വെള്ളം പമ്പ് ചെയ്യുന്ന…

Read More

വിവിധ തസ്തികകളിൽ നിയമനം

വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം സർവേയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവേ മിഷൻ സ്റ്റേറ്റ് ലെവൽ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിൽ (SPMU) വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം.   ജി.ഐ.എസ് എക്‌സ്‌പെർട്ട്, ഐ.റ്റി മാനേജർ, പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റ് തസ്തികകളിൽ ഒന്നു വീതം ഒഴിവാണുള്ളത്. അപേക്ഷിക്കേണ്ട വിധം, യോഗ്യത, പ്രായപരിധി തുടങ്ങിയ വിശദ വിവരങ്ങൾ www.dslr.kerala.gov.in ൽ ലഭിക്കും. അപേക്ഷ ജനുവരി 15 വരെ സ്വീകരിക്കും. അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എറണാകുളം മേഖലാ ഓഫീസിൽ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ തസ്തികയിലും (ശമ്പള സ്‌കെയിൽ 50,200 – 1,05,300), ബോർഡിന്റെ തിരുവനന്തപുരത്തെ ചീഫ് ഓഫീസ്, എറണാകുളം മേഖലാ  ഓഫീസ് എന്നിവിടങ്ങളിൽ ക്ലാർക്ക് (ശമ്പള സ്‌കെയിൽ 26,500 – 60,700) തസ്തികയിലേക്കും, എറണാകുളം, കോഴിക്കോട്…

Read More

ഫീച്ചർ ഫിലിം നിർമ്മിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാർ വനിതാ ശാക്തീകരണം, പട്ടികജാതി/ പട്ടികവർഗ്ഗ ക്ഷേമം എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് 2021-22 സാമ്പത്തിക വർഷത്തിൽ വനിതകളുടെ സംവിധാനത്തിൽ രണ്ട് ഫീച്ചർ ഫിലിമും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന വ്യക്തികളുടെ സംവിധാനത്തിൽ രണ്ട് ഫീച്ചർ ഫിലിമും നിർമ്മിക്കുന്നു.   കെ.എസ്.എഫ്.ഡി.സിക്കാണ് നിർമ്മാണ ചുമതല.  സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ ജനുവരി 17ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് കെ.എസ്.എഫ്.ഡി.സിയിൽ പ്രൊപ്പോസൽ സമർപ്പിക്കണം.  ഇതിനകം പ്രൊപ്പോസൽ സമർപ്പിച്ചവർ വീണ്ടും പ്രൊപ്പോസൽ നൽകേണ്ടതില്ല.  കൂടുതൽ വിവരങ്ങൾക്ക്: www.ksfdc.in.

Read More

റസിഡന്‍ഷ്യല്‍ ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചു

റസിഡന്‍ഷ്യല്‍ ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചു ഹോസ്റ്റല്‍ അന്തരീക്ഷം വിദ്യാര്‍ഥികള്‍ക്ക് കരുത്ത് പകരും: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ   പരസ്പരം പങ്കു വയ്ക്കാനും, ഒരുമിച്ച് വളരാനും, എന്തിനെയും ധൈര്യത്തോടെ നേരിടാന്‍ കരുത്ത് ആര്‍ജിക്കാനും ഹോസ്റ്റല്‍ അന്തരീക്ഷം വിദ്യാര്‍ഥികളെ സഹായിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. സമഗ്രശിക്ഷ കേരളം പത്തനംതിട്ടയുടെ നേതൃത്വത്തില്‍ പെരുനാട് പഞ്ചായത്തില്‍ എംറ്റിഎം ബഥനി ഹോസ്പിറ്റല്‍ കെട്ടിടത്തില്‍ റസിഡന്‍ഷ്യല്‍ ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.   സഹവര്‍ത്തിത്തത്തോടെ വിദ്യാര്‍ഥികള്‍ കഴിയുമ്പോള്‍ ഇവര്‍ക്കിടയില്‍ ധൈര്യവും ആത്മ വിശ്വാസവും ശക്തിപ്പെടും. സന്ദര്‍ഭങ്ങളെ എങ്ങനെ അവസരങ്ങളാക്കി മാറ്റാമെന്ന് ഹോസ്റ്റല്‍ അന്തരീക്ഷത്തില്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നതായും എംഎല്‍എ പറഞ്ഞു. 2019 ല്‍ തുലാപ്പള്ളിയില്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും കോവിഡ് 19 മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ഹോസ്റ്റലാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. തുലാപ്പള്ളിയില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം…

Read More

സി ജി ദിനേശിൻ്റെ സ്മരണാർത്ഥമുള്ള ആംബുലൻസ് സർവ്വീസ് നാളെ കോന്നിയില്‍ ഉദ്ഘാടനം ചെയ്യും

സി ജി ദിനേശിൻ്റെ സ്മരണാർത്ഥമുള്ള ആംബുലൻസ് സർവ്വീസ് നാളെ കോന്നിയില്‍ ഉദ്ഘാടനം ചെയ്യും KONNIVARTHA.COM : ഡിവൈഎഫ്ഐ നേതാവും സിപിഐ എം ഏരിയ സെക്രട്ടറിയുമായിരുന്ന സി ജി ദിനേശിൻ്റെ സ്മരണാർത്ഥം ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി വാങ്ങിയ ആംബുലൻസ് സർവ്വീസ് അഖിലേന്ത്യാ പ്രസിഡൻ്റ് എ എ റഹിം ചൊവ്വാഴ്ച്ച വൈകിട്ട് 4ന് കോന്നി ചന്ത മൈതാനിയിൽ ഉദ്ഘാടനം ചെയ്യും. സി ജി ദിനേശിൻ്റെ അമ്മ ദേവകിയമ്മ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.കെ യു ജനീഷ് കുമാറിന് താക്കോൽ കൈമാറും. ബ്ലോക്ക് പ്രസിഡൻ്റ് വി ശിവകുമാർ അധ്യക്ഷനാകും. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എ പദ്മകുമാർ, പി ജെ അജയകുമാർ, ഏരിയ സെക്രട്ടറി ശ്യാംലാൽ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാർ, പ്രസിഡൻ്റ് സംഗേഷ് ജി നായർ, സംസ്ഥാന…

Read More

കൗമാരക്കാരുടെ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു

konnivartha.com : പത്തനംതിട്ട ജില്ലയില്‍ 15 മുതല്‍ 18 വയസുവരെയുള്ള കൗമാരക്കാരുടെ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു. ജില്ലയിലെ വിവധ സര്‍ക്കാര്‍ ആശുപത്രികളിലായി 1920 കുട്ടികള്‍ക്കാണ് തിങ്കളാഴ്ച(ജനുവരി3) വാക്‌സിന്‍ നല്‍കിയത്.     ജില്ലയില്‍ ആകെ 48854 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കേണ്ടത്. തുടര്‍ന്നു വരുന്ന ദിവസങ്ങളില്‍ വാക്‌സിനേഷനു വേണ്ടി 17,000 ഡോസ് കോവാക്‌സിന്‍ ജില്ലയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.   കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനായി www.cowin.gov.in എന്ന സൈറ്റ് സന്ദര്‍ശിച്ച് വ്യക്തിഗത വിവരങ്ങള്‍ നല്‍കി സ്വയം രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിയും രജിസ്റ്റര്‍ ചെയ്യാം.   ഇതിനായി ആധാറോ, സ്‌കൂള്‍ ഐഡിയോ കൈയില്‍ കരുതണം. കുട്ടികളുടെ കൂടെ രക്ഷിതാക്കള്‍ നിര്‍ബന്ധമായും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തണമെന്നും ഡിഎംഒ അറിയിച്ചു.

Read More

യുവതിയെ ശല്യം ചെയ്ത കേസില്‍ ഒരാളെ പിടികൂടി

യുവതിയെ ശല്യം ചെയ്ത കേസില്‍ ഒരാളെ പിടികൂടി കോന്നി വാര്‍ത്ത :          റോഡിലൂടെ നടന്നുപോയ യുവതിയെ കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത കേസില്‍ ഒരാളെ ഏനാത്ത് പോലീസ് പിടികൂടി. ഈമാസം ഒന്നാം തീയതി കല്ലേറ്റ് ആണ് സംഭവം നടന്നത്. കൂട്ടുകാരിക്കൊപ്പം നടന്നുപോകുമ്പോള്‍  സ്‌കൂട്ടറിലെത്തിയ പ്രതികള്‍ പട്ടാഴി സ്വദേശിനിയെ തടഞ്ഞുനിര്‍ത്തി, മാസ്‌ക് മാറ്റാനും പേരും മറ്റും പറയാനും ആവശ്യപ്പെടുകയും കൈയേറ്റത്തിന് മുതിരുകയുമായിരുന്നു.     തടയാന്‍ ശ്രമിച്ച കൂട്ടുകാരിയെ കൈയില്‍ കയറിപ്പിടിക്കുകയും തോളില്‍ തള്ളിമാറ്റുകയും ചെയ്തു. സ്ഥലത്തെത്തിയ പരാതിക്കാരിയുടെ സഹോദരനെ ഉപദ്രവിക്കുകയും ചെയ്ത പ്രതികള്‍ സ്‌കൂട്ടര്‍ ഓടിച്ചുപോവുകയായിരുന്നു.     തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടാം പ്രതി പെരുംതോയിക്കല്‍ താന്നിവിള വീട്ടില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന മിഥുന്‍ രാജേഷിനെ (20) പിടികൂടി. ഒന്നാം പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്.

Read More

പത്തനംതിട്ട പോലീസിനെ ഉപദ്രവിച്ച പ്രതി അറസ്റ്റില്‍

  konnivartha.com : പോലീസ് സ്റ്റേഷനിലെത്തി അസഭ്യം വിളിച്ചത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തനംതിട്ട പോലീസ് സ്റ്റേഷനിലാണ് സംഭവം. പത്തനംതിട്ട ജുമാ മസ്ജിദിന് സമീപം പള്ളിപ്പടിഞ്ഞാറ്റേതില്‍ വീട്ടില്‍ അമീര്‍ ഖാനാണ് അറസ്റ്റിലായത്.     ഇയാള്‍ക്കെതിരെ ഭാര്യ പോലീസിന് പരാതി നല്‍കാന്‍ എത്തിയപ്പോള്‍ കൂടെയെത്തിയ അമീര്‍ പോലീസിനെ അസഭ്യം പറയാന്‍ തുടങ്ങി. ഇത് തടഞ്ഞ സ്റ്റേഷന്‍ ജിഡി ചാര്‍ജ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന റെജി ജോണിനെ യൂണിഫോമില്‍ കുത്തിപ്പിടിച്ചുകൊണ്ട് കഴുത്തില്‍ അമര്‍ത്തിപ്പിടിക്കുകയും, വലിച്ചു താഴെയിട്ട് മര്‍ദിക്കുകയുമായിരുന്നു.     റെജിയുടെ വലതുകൈമുട്ടിനു താഴെ പരിക്കേറ്റു. ഓട്ടോ ഡ്രൈവറായ അമീര്‍ പോക്‌സോ ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More