പുതിയ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ചുമതലയേറ്റു

  konnivartha.com ; പുതിയ ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ ചുമതലയേറ്റു. അഡിഷണല്‍ എസ്പി എന്‍. രാജനില്‍ നിന്നും തിങ്കളാഴ്ചയാണ് ചുമതയേറ്റെടുത്തത്. ജില്ലാ പോലീസ് മേധാവി ആയിരുന്ന ആര്‍. നിശാന്തിനി തിരുവനന്തപുരം റേഞ്ച് ഡിഐ ജിയായി നിയമിതയായിരുന്നു. മഹാരാഷ്ട്ര പൂനെ സ്വദേശിയും, 2016 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനുമാണ്. കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആയിരുന്നു.

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 117 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ല കോവിഡ്19  കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.03.01.2022 ……………………………………………………………………….. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 117 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: 1. അടൂര്‍ 5 2. പന്തളം 2 3. പത്തനംതിട്ട 11 4. തിരുവല്ല 10 5. ആറന്മുള 3   6. അരുവാപുലം 2 7. അയിരൂര്‍ 1 8. ചെന്നീര്‍ക്കര 1 9. ചെറുകോല്‍ 6 10. ചിറ്റാര്‍ 2 11. ഏറത്ത് 1 12. ഇരവിപേരൂര്‍ 1 13. ഏഴംകുളം 2   14. എഴുമറ്റൂര്‍ 2 15. കല്ലൂപ്പാറ 4 16. കവിയൂര്‍ 1 17. കൊടുമണ്‍ 3 18. കോയിപ്രം 5 19. കോട്ടാങ്ങല്‍ 3 20. കോഴഞ്ചേരി 6 21. കുന്നന്താനം…

Read More

മഴയാത്ര എന്ന ഹ്രസ്വ ചിത്രം ഗ്രാമീണ കാഴ്ച മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു

മഴയുടെ സംഗീതത്തിലൂടെ കുടുംബ ബന്ധങ്ങളുടെ ആഴങ്ങളിലേക്കുള്ള തിരിഞ്ഞു നടത്തമാണ് മഴയാത്ര : അഡ്വ അടൂർ പ്രകാശ് എം പി KONNIVARTHA.COM : നഷ്ടമാകുന്ന കുടുംബ ബന്ധങ്ങളുടെ നേർക്കാഴ്ചയാണ് മഴയാത്ര എന്ന ഹ്രസ്വ ചിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നത്. മഴയുടെ താരാട്ടും കുടുംബ ബന്ധത്തിന്റെ ഇഴയടുപ്പവും ചേർത്തു വയ്ക്കുന്ന ഗ്രാമത്തിന്റെ വിശുദ്ധിയിലേക്ക് തിരിച്ചു വയ്ക്കുന്ന കണ്ണാടിയാണ് മഴയാത്ര എന്ന ഹ്രസ്വ ചിത്രം ഗ്രാമീണ കാഴ്ച മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന മഴയാത്ര നല്ല സന്ദേശമാണ് സമൂഹത്തിലേക്ക് നൽകുന്നത് എന്ന് അടൂർ പ്രകാശ് എം പി പറഞ്ഞു. പ്രവീൺ പ്ലാവിളയിൽ രചന നിർവ്വഹിച്ച മഴയാത്ര എന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യ പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കിക്കുകയായിരുന്നു അദ്ദേഹം. അടൂർ യമുന ഹോട്ടൽ സമുച്ചയത്തിലെ കോൺഫ്രൻസ് ഹാളിൽ വെച്ചു നടന്ന മഴയാത്ര എന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യ പ്രദർശനം അഡ്വ. അടൂർ പ്രകാശ് എം പി…

Read More

ചിറ്റാര്‍ സംഭവം : മത്തായിയെ കസ്റ്റഡിയിലെടുത്തത് അന്യായമായി; 7 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ സിബിഐ കുറ്റപത്രം

മത്തായിയെ കസ്റ്റഡിയിലെടുത്തത് അന്യായമായി; 7 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ സിബിഐ കുറ്റപത്രം KONNIVARTHA.COM : ചിറ്റാറിൽ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത മത്തായി മരിച്ച കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഏഴ് വനം വകുപ്പ് ഉദ്യേഗസ്ഥർക്കെതിരെയാണ് കുറ്റപത്രം.   അന്യായമായാണ് മത്തായിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. വനംവകുപ്പിന്‍റെ ക്യാമറ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥര്‍ മത്തായി കസ്റ്റഡിയിലെടുത്തത്. എന്നാല്‍ അങ്ങനെയൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. തെളിവെടുപ്പിനിടെ മത്തായി കിണറ്റിൽ വീണപ്പോൾ ഉദ്യോഗസ്ഥർ രക്ഷിച്ചതുമില്ല.   2020 ജൂൺ 28 വൈകിട്ട് നാല് മണിക്ക് കൊടപ്പനക്കുളത്തെ പടിഞ്ഞാറെ ചരുവിൽ വീട്ടിൽ യൂണിഫോം ധരിച്ച ഏഴ് വനപാലകരെത്തി പി പി മത്തായിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അഞ്ചര മണിക്കുറിന് ശേഷം വീട്ടുകാരെ തേടിയെത്തിയത് കുടുംബവീട്ടിലെ കിണറ്റിൽ മത്തായിയുടെ മൃതദേഹം കണ്ടെടുത്തെന്ന വാർത്തയായിരുന്നു. സംഭവം വിവാദമായതോടെ അന്വേഷണ വിധേയമായി ഒരു…

Read More

പൊതുടാപ്പുകളിലെ ശുദ്ധജലം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കും

പൊതുടാപ്പുകളിലെ ശുദ്ധജലം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കും   KONNIVARTHA.COM : കേരള വാട്ടര്‍ അതോറിറ്റി പത്തനംതിട്ട ഡിവിഷന്റെ കീഴിലുള്ള ശുദ്ധജല വിതരണ ശൃംഖലയുടെ ഭാഗമായ പത്തനംതിട്ട അടൂര്‍, കോന്നി, റാന്നി, വടശേരിക്കര സെക്ഷന്‍ ഓഫീസുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ വേനല്‍ക്കാലം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഗാര്‍ഹിക/ഗാര്‍ഹികേതര കണക്ഷനുകള്‍/ പൊതുടാപ്പുകള്‍ എന്നിവയില്‍ ഹോസ് ഉപയോഗിച്ച് കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചെടി നനയ്ക്കല്‍, മുറ്റം നനയ്ക്കല്‍, വാഹനം കഴുകല്‍, കിണറ്റിലേക്ക് ഹോസ് ഇടല്‍, മോട്ടോര്‍ ലൈനില്‍ ഘടിപ്പിച്ച് പമ്പ്ചെയ്യുക എന്നീ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ യാതൊരുവിധ മുന്നറിയിപ്പും കൂടാതെ നിലവിലെ കണക്ഷനുകള്‍ വിച്ഛേദിക്കുന്നതും കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കേരളാ വാട്ടര്‍ അതോറിറ്റി പത്തനംതിട്ട പിഎച്ച് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.

Read More

ആചാരങ്ങള്‍ പാലിച്ച് തിരുവാഭരണഘോഷയാത്ര നടത്തും

തിരുവാഭരണ ഘോഷയാത്ര: മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു അവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കും: ജില്ലാ കളക്ടര്‍ ആചാരങ്ങള്‍ പാലിച്ച് തിരുവാഭരണഘോഷയാത്ര നടത്തും: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആചാരങ്ങള്‍ പാലിച്ച് മുന്‍ വര്‍ഷങ്ങളിലെ പോലെ തിരുവാഭരണ ഘോഷയാത്ര നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ പറഞ്ഞു. തിരുവാഭരണ ഘോഷായാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ സാന്നിധ്യത്തില്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ജനുവരി 12ന് ഉച്ചക്ക് ഒന്നിന് തിരുവാഭരണ ഘോഷയാത്ര ആരംഭിക്കും. തീര്‍ഥാടകര്‍ക്ക് വെര്‍ച്വല്‍ ക്യൂ മുഖേനയും, സ്‌പോട്ട് ബുക്കിംഗ് മുഖേനം ശബരിമല ദര്‍ശനത്തിന് സൗകര്യമുണ്ട്. തിരുവാഭരണം വഹിക്കുന്നവര്‍ക്കും ഇവരുടെ കൂടെ എത്തുന്നവര്‍ക്കും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കും. തിരുവാഭരണ ഘോഷയാത്രയ്ക്ക് ദേവസ്വം ബോര്‍ഡ് കുടിവെള്ള…

Read More

മിസ്റ്റർ പത്തനംതിട്ട മോഡൽ ഫിസിക്കായി കോന്നി വകയാര്‍ നിവാസി അനന്ദു കൃഷ്ണനെ തിരഞ്ഞെടുത്തു

മിസ്റ്റർ പത്തനംതിട്ട മോഡൽ ഫിസിക്കായി കോന്നി വകയാര്‍ നിവാസി അനന്ദു കൃഷ്ണനെ തിരഞ്ഞെടുത്തു കോന്നി വാര്‍ത്ത ഡോട്ട് കോം KONNIVARTHA.COM : 37 മത് പത്തനംതിട്ട ജില്ലാ ശരീര സൗന്ദര്യ മത്സരത്തിൽ മിസ്റ്റർ പത്തനംതിട്ട മോഡൽ ഫിസിക്കായി കോന്നി വകയാർ മുഞ്ഞനാട്ടു ഹൌസ്സില്‍ അനന്ദു കൃഷ്ണനെ(22) തിരഞ്ഞെടുത്തു . ഡിഗ്രി തലത്തില്‍ പഠനം നടത്തിയ അനന്ദു പത്തനംതിട്ട ഫിറ്റ്നസ് പാര്‍ക്ക് ജിമ്മില്‍ ആണ് പരിശീലനം നടത്തുന്നത് .ആദ്യമായാണ് അംഗീകാരം ലഭിക്കുന്നത് . ഈ സ്ഥാപനത്തിലെ പരിശീലകരായ കിഷോര്‍ ,കാര്‍ത്തിക്ക് എന്നിവര്‍ ചേര്‍ന്നാണ് അനന്ദു കൃഷ്ണനു കൃത്യമായ പരിശീലനം നല്‍കിയത് . രാവിലെയും വൈകിട്ടും ഫിറ്റ്നസ് സെന്‍ററില്‍ പോകും . ചിക്കന്‍ ഉപ്പില്ലാതെ മഞ്ഞള്‍ പൊടി ഇട്ടു വേവിച്ചു ദിനവും കഴിക്കും . ദിവസം ഇരുപത്തി അഞ്ചു മുട്ട മഞ്ഞക്കരു നീക്കി കഴിക്കും . എട്ടു ലിറ്റര്‍ ചൂട്…

Read More

സ്വാഗതം 2022′- നമ്മള്‍ പുതുവത്സരം ആഘോഷിച്ചു

സ്വാഗതം 2022′- നമ്മള്‍ പുതുവത്സരം ആഘോഷിച്ചു ജോയിച്ചന്‍ പുതുക്കുളം KONNIVARTHA.COM : കാല്‍ഗറി : കാല്‍ഗറി ആസ്ഥാനമായുള്ള ‘നമ്മള്‍’ (നോര്‍ത്ത് അമേരിക്കന്‍ മീഡിയ സെന്റര്‍ ഫോര്‍ മലയാളം ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍) ക്രിസ്തുമസ്സും,പുതുവത്സരവവും  സംയുക്തമായി, നോര്‍ത്ത് അമേരിക്കന്‍  മലയാളികള്‍ക്കുവേണ്ടി  ഒരു വിര്‍ച്വല്‍ ക്രിസ്തുമസ്സ് – പുതുവത്സര ആഘോഷം  ‘സ്വാഗതം 2022’ സംഘടിപ്പിച്ചു. നോര്‍ത്ത് അമേരിക്കയിലെ വിവിധ പ്രദേശങ്ങളിലെ നൂറിലധികം  കലാകാരന്മാരും, ടീം പ്രയാഗും ചേര്‍ന്ന്  ആസ്വാദ്യകരമായ  വിവിധ കലാപരിപാടികള്‍  അവതരിപ്പിച്ചു. ഡിസംബര്‍ 31, 9 .00  പി.എം (ഇ.എസ്.ടി) ആരംഭിച്ച പരിപാടികള്‍ പുതുവര്‍ഷം  പുലര്‍ന്നതിന് ശേഷം ഒരുമണിക്കൂറോളം നീണ്ടുനിന്നു . കിഴക്കിന്റെ കാതോലിക്കായും  മലങ്കര ഓര്‍ത്തഡോക്‌സ്  സഭയുടെ    പരമാദ്ധ്യക്ഷനുമായ അഭിവന്ദ്യ  കാതോലിക്കാ ബാവാ  മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃദീയന്റെ അനുഗ്രഹ പ്രഭാഷണത്തോട് കൂടി സ്വാഗതം 2022 ആരംഭിച്ചു. കാനഡയിലെ മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്ന…

Read More

ശബരിമലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനം: 25 തൊഴിലാളികള്‍ക്കെതിരെ നടപടി

ശബരിമലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനം: 25 തൊഴിലാളികള്‍ക്കെതിരെ നടപടി കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്ത തൊഴിലാളികള്‍ക്കെതിരെ നടപടിയെടുത്തു. ഡ്യൂട്ടി മജിസ്ട്രേറ്റ് കെ. ഗോപിനാഥിന്റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കെ. ഹരീഷിന്റെയും നേതൃത്വത്തില്‍ മരകൂട്ടം, ചരല്‍മേട്, സന്നിധാനം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മാസ്‌ക് ധരിക്കാതെ ജോലി ചെയ്ത 25 പേര്‍ക്കെതിരെ നടപടിയെടുത്തത്. തൊഴിലാളികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്. സ്ഥാപന ഉടമകള്‍ക്കും സംഘം താക്കീത് നല്‍കി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു. മകരവിളക്ക് – ഹൈ ലെവല്‍ മീറ്റിംഗ് തിങ്കളാഴ്ച്ച മകരവിളക്ക് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ചുളള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനുള്ള ശബരിമല സന്നിധാനത്തെ ഹൈ ലെവല്‍ മീറ്റിംഗ്…

Read More

സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു : പത്തനംതിട്ട: 5

  സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 16, തിരുവനന്തപുരം 9, തൃശൂര്‍ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 9 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 32 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്.   4 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 3 പേര്‍ക്കും തൃശൂരിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.

Read More