കോന്നി വാര്‍ത്ത ഡോട്ട് കോം : ഡിസംബർ 25 രാത്രി മുതൽ കാണാതായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . കൊക്കാത്തോട് കാഞ്ഞിരപ്പാറയില്‍ പരേതനായ അജിയുടെ മകന്‍ അമൽ എ. കെ (22)യെയാണ് അള്ള് ങ്കല്‍ അട്ടിപ്പാറ കൂപ്പിലേക്ക് ഉള്ള റോഡില്‍ നിന്നും കുറച്ചു അകലെ വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് . അമലിനെ കാണാന്‍ ഇല്ലെന്ന് മാതാവ് കോന്നി പോലീസില്‍ പരാതി നല്‍കിയിരുന്നു . കോന്നി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു .വനം വകുപ്പും നാട്ടുകാരും വന മേഖലയില്‍ തിരച്ചില്‍ നടത്തിയിരുന്നു . മാതാവ് : മഞ്ജു ,സഹോദരൻ : അജയ്
Read Moreമാസം: ജനുവരി 2022
ശബരിമല തീർത്ഥാടകരുടെ വാഹനം അട്ടച്ചാക്കലില്‍ അപകടത്തില്‍പ്പെട്ടു
ശബരിമല തീർത്ഥാടകരുടെ വാഹനം അട്ടച്ചാക്കലില്‍ അപകടത്തില്‍പ്പെട്ടു കോന്നി വാര്‍ത്ത ഡോട്ട് കോം : അട്ടച്ചാക്കൽ സെൻറ് ജോർജ് സ്കൂളിന് സമീപം ശബരിമല തീർത്ഥാടകരുടെ കാര്‍ അപകടത്തില്‍പ്പെട്ടു . ആർക്കും പരുക്കില്ല. രക്ഷാപ്രവർത്തനത്തിന് ഒന്നാംവാർഡ് മെമ്പർ സോമൻ പിള്ള,ബിജു. കെ ജോഷുവ, രാജേഷ് പേരങ്ങാട്ട്, രാജു വരുവാതിൽ, സജി വിശ്യം,മനു,മറ്റ് നാട്ടുകാർഎന്നിവരും ,ക്രയിൻ സർവീസും എത്തി, വാഹനം റോഡിൽ കയറ്റി
Read Moreഅറിവിന്‍റെ നിറവിൽ 4 വയസ്സുള്ള കുഞ്ഞിന് ഇന്‍റര്‍നാഷണല്‍ വേള്‍ഡ് റിക്കോര്‍ഡ് ലഭിച്ചു
അറിവിന്‍റെ നിറവിൽ 4 വയസ്സുള്ള കുഞ്ഞിന് ഇന്‍റര്‍നാഷണല്‍ വേള്‍ഡ് റിക്കോര്‍ഡ് ലഭിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം :KONNIVARTHA.COM : 4 വയസ്സ് ഉള്ള നവമി ജിജിഷിനെ തേടി ഇന്‍റര്‍നാഷണല്‍ വേള്‍ഡ് റിക്കോര്‍ഡ് ലഭിച്ചു. കോന്നി വി കോട്ടയം കൊലപ്പാറ പുഷ്പമംഗലത്ത് ജിജിഷിന്‍റെ മകള്‍ക്ക് ആണ് ഈ അംഗീകാരം ലഭിച്ചത് . ജനറല്‍ നോളജില്‍ മികവ് തെളിയിച്ചതിനു ഉള്ള അംഗീകാരം ആണ് ലഭിച്ചത് . നേരത്തെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സും കലാം വേൾഡ് റെക്കോർഡ്‌സും ലഭിച്ചു . ഇന്ത്യയിലെ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും മറ്റ് പൊതുവിജ്ഞാന ചോദ്യങ്ങൾക്കുമുള്ള ഉത്തരവും തെറ്റുകൂടാതെ പറഞ്ഞാണ് നവമി പൊതുവിജ്ഞാനത്തിൽ നേരത്തെ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം പിടിച്ചത്. പ്രമാടം വി. കോട്ടയം കൊലപ്പാറ പുഷ്പമംഗലത്തിൽ പി.ആർ. ജിജേഷിന്റെയും അഞ്ജുവിന്റെയും രണ്ടാമത്തെ മകളാണ്. സഹോദരി നിവേദ്യ പഠിക്കുന്നതും അമ്മ പഠിപ്പിക്കുന്നതും…
Read Moreകുട്ടികളുടെ വാക്‌സിനേഷന് സജ്ജം: രാവിലെ 9 മുതല്‍ 5 വരെ
konnivartha.com : കൗമാരക്കാരുടെ വാക്‌സിനേഷന് സംസ്ഥാനം സജ്ജമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേഷനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിൽ പിങ്ക് ബോര്‍ഡ് ഉണ്ടാകും. മുതിര്‍ന്നവരുടേത് നീല നിറമാണ്. ബോര്‍ഡുകള്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്‌ട്രേഷന്‍ സ്ഥലം, വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കും. എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും ഡോക്ടറുടെ സേവനമുണ്ടാകും. മറ്റസുഖങ്ങളോ അലര്‍ജിയോ ഉണ്ടെങ്കില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുമ്പ് അറിയിക്കണം. 15 മുതല്‍ 18 വയസുവരെയുള്ള 15.34 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം കേന്ദ്രത്തില്‍ എത്തുക. അവരവര്‍ രജിസ്റ്റര്‍ ചെയ്ത വിവരങ്ങളാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാകുക. പിന്നീടുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍…
Read Moreപത്തനംതിട്ട ജില്ലയില്‍ ഇന്ന് 120 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു(02-01-2022)
പത്തനംതിട്ട ജില്ല കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി 02-01-2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 120 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്: ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1 അടൂര്‍ 6 2 പന്തളം 0 3 പത്തനംതിട്ട 6 4 തിരുവല്ല 12 5 ആനിക്കാട് 0 6 ആറന്‍മുള 2 7 അരുവാപ്പുലം 3 8 അയിരൂര്‍ 3 9 ചെന്നീര്‍ക്കര 0 10 ചെറുകോല്‍ 2 11 ചിറ്റാര്‍ 0 12 ഏറത്ത് 0 13 ഇലന്തൂര്‍ 2 14 ഏനാദിമംഗലം 1 15 ഇരവിപേരൂര്‍ 5 16 ഏഴംകുളം 6 17 എഴുമറ്റൂര്‍ 1 18 കടമ്പനാട് 1 19 കടപ്ര 1 20…
Read Moreകോന്നി ഊട്ടുപാറ താഴത്തേതിൽ ബാബുവിന്‍റെ ഭാര്യ പൊന്നമ്മ തോമസ് (62)നിര്യാതയായി
കോന്നി ഊട്ടുപാറ താഴത്തേതിൽ ബാബുവിന്‍റെ ഭാര്യ പൊന്നമ്മ തോമസ് (62) നിര്യാതയായി കോന്നി ഊട്ടുപാറ താഴത്തേതിൽ ബാബുവിന്‍റെ ഭാര്യ പൊന്നമ്മ തോമസ് (62) നിര്യാതയായി സംസ്കാര ശുശ്രൂഷ നാളെ ഭവനത്തിൽ പത്തുമണിക്ക് ആരംഭിച്ച് 11 മണിക്ക് ഊട്ടുപാറ ബെഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ ശോഭ, ഷീബ മരുമകൻ ലിജോ
Read More‘ദേശത്തുടി സാഹിത്യോത്സവം’ ജനുവരി ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍
konnivartha.com : പത്തനംതിട്ട ദേശത്തുടി സാംസ്‌കാരിക സമന്വയത്തിന്റെയും പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മലയാളം വിഭാഗത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശത്തുടി സാഹിത്യോത്സവം ജനുവരി ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. ഏഴിന് രാവിലെ 9.30തിന് നടക്കുന്ന സാംസ്‌കാരിക സെമിനാര്‍ പ്രഫ. കടമ്മനിട്ട വാസുദേവന്‍പിള്ള ഉദ്ഘാടനം ചെയ്യും. എ. ഗോകുലേന്ദ്രന്‍ അധ്യക്ഷതയും ബോബി ഏബ്രഹാം മുഖ്യ പ്രഭാഷണവും നിര്‍വഹിക്കും. രാജേഷ് എസ് വള്ളിക്കോട് വിഷായവതരണം നടത്തും. ഉച്ചയ്ക്ക് 1.30തിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം വിഖ്യാത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കോന്നിയൂര്‍ ബാലചന്ദ്രന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഡോ. നെല്ലിക്കല്‍ മുരളീധരന്‍ സ്മാരക ദേശത്തുടി പുരസ്‌കാരം സമ്മാനിക്കും. പ്രദീപ് പനങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തും. 3.30തിന് സംഘടിപ്പിക്കുന്ന കവിയരങ്ങ് മനോജ് കുറൂര്‍ ഉദ്ഘാടനം ചെയ്യും. കണിമോള്‍ അധ്യക്ഷത…
Read Moreപുതുവത്സര സമ്മാനമായി ഡോ. എം. എസ്.സുനിലിന്റെ 232 -ആമത് സ്നേഹഭവനം രാജമ്മക്കും കുടുംബത്തിനും
KONNIVARTHA.COM : സാമൂഹികപ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായി കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 232-ാമത്തെ സ്നേഹ ഭവനം പുതുവത്സര സമ്മാനമായി കവിയൂർ പുതുമല രാജമ്മക്കും കുടുംബത്തിനുമായി വിദേശ മലയാളിയായ ജിഷയുടെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും തിരുവല്ല ആർ. ഡി.ഒ. ചന്ദ്രശേഖരൻ നായർ നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി വീടില്ലാത്ത അവസ്ഥയിൽ തളർന്നുകിടക്കുന്ന ഭർത്താവായ തങ്കപ്പനുമായി മകൾ മഞ്ജുവിനൊപ്പം ചോർന്നൊലിക്കുന്ന ഒരു പ്ലാസ്റ്റിക് കുടിലിലായിരുന്നു തങ്കമ്മയുടെ താമസം. ഭർത്താവിന്റെ ചികിത്സയും വീട്ടു ചെലവുകളുമായി ഏറെ ബുദ്ധിമുട്ടിയിരുന്ന ഇവർക്ക് അടച്ചുറപ്പുള്ള ഒരു വീട് പണിയുക എന്നത് വെറും സ്വപ്നം മാത്രമായിരുന്നു. ഇവരുടെ ദുരവസ്ഥ അറിയുവാൻ ഇടയായ ടീച്ചർ ഇവർക്കായി മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ ഒരു വീട് പണിത് നൽകുകയായിരുന്നു . ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്…
Read Moreശബരീശന് നൃത്താര്‍ച്ചനയുമായി കുരുന്നുകള്‍
പുതുവര്‍ഷപുലരിയില്‍ ശബരീശ സന്നിധിയില്‍ നൃത്താര്‍ച്ചനയുമായി കുരുന്നുകള്‍. തിരുവനന്തപുരം വെഞ്ഞാറമൂട് ജീവകല സാംസ്‌കാരിക മണ്ഡലത്തിലെ പതിമൂന്ന് കൊച്ചു നര്‍ത്തകിമാരാണ് അയ്യന് വഴിപാടായി തിരുവാതിര അവതരിപ്പിച്ചത്. ഗണപതി സ്തുതിയില്‍ തുടങ്ങി പാരമ്പര്യ തിരുവാതിര ശീലുകളായ വന്ദനം, കൂരിരൂട്ടും, കുറത്തിപ്പാട്ട് എന്നിവക്കെല്ലാം കൊച്ച് മാളികപ്പുറങ്ങള്‍ താളാത്മകമായി ചുവടുവച്ചപ്പോള്‍ സ്വാമിദര്‍ശനത്തിനായി കാത്തുനിന്ന തീര്‍ഥാടകര്‍ക്ക് വേറിട്ട അനുഭവമായി കലാവിരുന്ന് മാറി. നര്‍ത്തകിമാരായ എസ്.ആര്‍. ആര്‍ദ്ര, വി.എസ്. നിരഞ്ജന, ആര്‍.ഏകാദശി, അമേയ എസ്. കൃഷ്ണ, ജെ.എസ്. നൈനിക, ഐ.കെ. ശ്രീലക്ഷ്മി, നീലാംബരി മഹാലക്ഷ്മി, എസ്. അനന്തിക, വി.എസ്. അഹല്യ, എ.എസ്. ഭാഗ്യലക്ഷ്മി, സി.വി. അപൂര്‍വ, എന്‍.ഗൗരി കൃഷ്ണ, എസ്.എസ്. ആത്മികകൃഷ്ണ എന്നിവരാണ് തീര്‍ഥാടകര്‍ക്ക് നടന വിസ്മയമൊരുക്കിയത്. എം.വി. ദര്‍ശന അയ്യപ്പ ഭക്തിഗാനമാലപിച്ചു. ജീവകല നൃത്ത അദ്ധ്യാപിക നമിത സുധീഷാണ് തിരുവാതിര ചിട്ടപ്പെടുത്തിയത്. സന്നിധാനത്തെ വലിയനടപ്പന്തലിലെ മണ്ഡപത്തില്‍ ശനിയാഴ്ച രാവിലെയാണ് തിരുവാതിര അരങ്ങേറിയത്.…
Read Moreഏനാത്ത് മുതല്‍ പന്തളം വരെയുള്ള കെഎസ്ടിപി റോഡിന്റെ ഫുട്പാത്തിലെ കച്ചവടം അവസാനിപ്പിക്കണം: അടൂര്‍ താലൂക്ക് വികസന സമിതി
ഏനാത്ത് മുതല്‍ പന്തളം വരെ ഉള്ള കെഎസ്ടിപി റോഡിന്റെ ഫുട്പാത്തിലെ കച്ചവടം അവസാനിപ്പിക്കണമെന്ന് താലൂക്ക് വികസന സമതി യോഗം. ഏനാത്ത് മുതല്‍ പന്തളം വരെ റോഡിന്റെ ഇരുവശങ്ങളിലും ഉള്ള ഫുട്പാത്തില്‍ ആളുകള്‍ കൈയേറി കച്ചവടം നടത്തുന്നുണ്ട്. ഫുട്പാത്തിലെ കച്ചവടം അവസാനിപ്പിക്കുന്നതിന് കെഎസ്ടിപിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പോലീസുമായി ചേര്‍ന്ന് പരിശോധന നടത്തി ഫുട്പാത്ത് കൈയേറി കച്ചവടം നടത്തുന്ന ആളുകളെ ഒഴിപ്പിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനായ അടൂര്‍ താലൂക്ക് വികസന സമിതി യോഗം നിര്‍ദേശിച്ചു. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അടിയന്തരമായി പത്താം തീയതിക്കുള്ളില്‍ ട്രാഫിക് ഉപദേശക സമിതി കൂടി ഗതാഗത പരിഷ്‌കരണത്തിന് ആവശ്യമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനം എടുത്തു. കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് അടിയന്തിരമായി വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പൈപ്പ് പൊട്ടുന്നത് അടക്കമുള്ള വിഷയങ്ങളില്‍ നടപടി…
Read More