പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 28.01.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2021 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: 1. അടൂര്‍ 96 2. പന്തളം 73 3. പത്തനംതിട്ട 113 4. തിരുവല്ല 150 5. ആനിക്കാട് 9 6. ആറന്മുള 80 7. അരുവാപുലം 26 8. അയിരൂര്‍ 57 9. ചെന്നീര്‍ക്കര 21 10. ചെറുകോല്‍ 31 11. ചിറ്റാര്‍ 13 12. ഏറത്ത് 27 13. ഇലന്തൂര്‍ 30 14. ഏനാദിമംഗലം 27 15. ഇരവിപേരൂര്‍ 24 16. ഏഴംകുളം 38 17. എഴുമറ്റൂര്‍ 25 18. കടമ്പനാട് 36 19. കടപ്ര 10 20. കലഞ്ഞൂര്‍ 51 21.…
Read Moreമാസം: ജനുവരി 2022
സംസ്ഥാനത്ത് ആദ്യമായി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ അവലോകനം പത്തനംതിട്ടയില്‍ നടന്നു
പത്തനംതിട്ട ജില്ലയിലെ ദുരന്തനിവാരണ പ്രത്യേക പദ്ധതി രൂപീകരണം സംസ്ഥാനതലത്തില്‍ ദുരന്തസാക്ഷരത ക്യാമ്പയിനുകള്‍ക്ക് വഴിയൊരുക്കും:മന്ത്രി കെ. രാജന്‍ പത്തനംതിട്ട ജില്ലയില്‍ 2021ല്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തില്‍ നടത്തിയ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രം ഓണ്‍ലൈനായി സംഘടിപ്പിച്ച ദുരന്തനിവാരണ പ്രത്യേക പദ്ധതി രൂപീകരണത്തിനായുള്ള ഇന്‍സിഡന്റ് റിവ്യു ആന്‍ഡ് ആക്ഷന്‍ റിപ്പോര്‍ട്ട് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് ആദ്യമായി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തിയതും പത്തനംതിട്ട ജില്ലയിലാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്കായി എല്ലാ സര്‍ക്കാര്‍ വകുപ്പുകളേയും ഏകോപിപ്പിച്ച് ദുരന്തനിവാരണ സാക്ഷരത ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രവചനാതീതമായ രീതിയിലാണ് കാലാവസ്ഥാ വ്യതിയാനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2018 മുതല്‍ പത്തനംതിട്ട ജില്ല വലിയ ദുരന്തങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. വലിയ പാഠമാണ് 2018 ലെ വെള്ളപ്പൊക്കം പഠിപ്പിച്ചത്. അതിന്റെ…
Read Moreക്ഷീരവികസന വകുപ്പിൽ വിവിധ തസ്തികകളിൽ നിയമനം
konnivartha.com : ക്ഷീരവികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിക്കുന്ന കേരള സ്റ്റേറ്റ് മാനേജ്‌മെന്റ് ഇൻഫർമേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസോസിയേറ്റ്‌സ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരുടെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. എല്ലാ തസ്തികകളിലും രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. റിസർച്ച് അസോസിയേറ്റ്/സബ്ജക്ട് എക്‌സ്‌പെർട്ട് തസ്തികയിൽ ഡെയറി സയൻസ്/ടെക്‌നോളജി ബിരുദമാണ് യോഗ്യത. 36,000 രൂപയാണ് വേതനം. റിസർച്ച് അസോസിയേറ്റ് തസ്തികയിൽ ഗ്രാജുവേറ്റ്/പോസ്റ്റ് ഗ്രാജുവേറ്റ് ഇൻ ഡാറ്റാ സയൻസ്/സ്റ്റാറ്റിസ്റ്റിക്‌സ് ആണ് യോഗ്യത. 36,000 രൂപ വേതനം ലഭിക്കും. സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർക്ക് ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി ആണ് യോഗ്യത. 36,000 രൂപയാണ് വേതനം. ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/പോസ്റ്റ് ഗ്രാജുവേറ്റ് ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് യോഗ്യത വേണം. 21,175 രൂപയാണ് വേതനം. അപേക്ഷകർ വെള്ളക്കടലാസിൽ…
Read Moreപുതിയ കൊറോണ വൈറസ് NeoCov നെക്കുറിച്ച് ചൈനീസ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്
ഇന്ത്യയുൾപ്പെടെ ലോകത്ത് കൊറോണ വൈറസ് (Coronavirus) അണുബാധ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ദശലക്ഷക്കണക്കിന് ആളുകൾ ഓരോ ദിവസവും പകർച്ചവ്യാധിക്ക് ഇരയാകുന്നു. അതിനിടെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ NeoCov എന്ന പുതിയ കൊറോണ വൈറസിനെക്കുറിച്ച് ചൈനയിലെ വുഹാനിൽ (Wuhan) നിന്നുള്ള ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിവ്യാപന ശേഷിയുള്ള ഈ വൈറസ് ആയിരങ്ങളുടെ മരണത്തിന് ഇടയാക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. NeoCov വൈറസിനെക്കുറിച്ച് വുഹാനിലെ (Wuhan) ശാസ്ത്രജ്ഞർ നൽകിയ മുന്നറിയിപ്പ് അനുസരിച്ച് ഈ വൈറസ് വലിയൊരു പകർച്ചവ്യാധിയാണെന്നാണ്. ഇതോടൊപ്പം ഇത് കൂടുതൽ മാരകമാണെന്നും ഇത് ബാധിച്ച 3 രോഗികളിൽ ഒരാൾ മരിക്കാമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നുണ്ട്. പുതിയ കൊറോണ വൈറസ് NeoCov ഇതുവരെ മനുഷ്യരിലേക്ക് പടർന്നിട്ടില്ല എന്നതും ദക്ഷിണാഫ്രിക്കയിൽ ഈ വൈറസ് വവ്വാലുകൾക്കുള്ളിൽ കണ്ടു എന്നതും…
Read Moreതണ്ണിതോട്ടില്‍ കടന്നല്‍ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി മരണപ്പെട്ടു : നാല് പേര്‍ക്ക് പരിക്ക്
KONNIVARTHA.COM :പ്ലാന്റേഷൻ കോര്‍പ്പറേഷന്‍ തണ്ണിതോട് മേടപ്പാറ റബര്‍ എസ്റ്റേറ്റില്‍ കാട്ടു കടന്നല്‍ ആക്രമണം . റബര്‍ ടാപ്പിംഗ് തൊഴിലാളി മരണപ്പെട്ടു . നാല് പേര്‍ക്ക് പരിക്ക് ഉണ്ട് . തണ്ണിതോട് നിവാസി അഭിലാഷ് ( 38 )ആണ് മരണപെട്ടത് . അഭിലാഷ് ജോലിയ്ക്ക് കയറിയിട്ട് രണ്ടാഴ്ച തികയുന്നതെ ഉള്ളൂ .മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു . പരിക്കേറ്റവര്‍ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ പതിന്നൊന്നു മണിയോടെ ആണ് സംഭവം ചിത്രം : അഭിലാഷ് ( 38 )
Read Moreപത്തനംതിട്ട ജില്ലയടക്കം 4 ജില്ലകള്‍ ‘സി’യിൽ ; നിയന്ത്രണം ഇന്നുമുതൽ
konnivartha.com : കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി കടുത്ത നിയന്ത്രണമുള്ള “സി’ വിഭാഗത്തിൽ ഉൾപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഇതോടെ തിരുവനന്തപുരം ഉൾപ്പെടെ “സി’ വിഭാഗത്തിലുള്ള ജില്ലകൾ അഞ്ചായി. ‘എ’ യിൽ നിന്നാണ് കോട്ടയം “സി’യിലെത്തിയത്. മറ്റ് മൂന്ന് ജില്ല “ബി’യിലായിരുന്നു. ‘എ’ യിലായിരുന്ന കണ്ണൂർ “ബി’ വിഭാഗത്തിലായി. കാസർകോട് ജില്ലമാത്രം ഒരു വിഭാഗത്തിലും ഉൾപ്പെട്ടിട്ടില്ല. നിയന്ത്രണം വെള്ളിയാഴ്‌ച മുതൽ നിലവിൽ വരും. സി വിഭാഗം (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി) പൊതുപരിപാടികൾ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈനായി. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർ. സിനിമ തിയറ്റർ, ജിം, സ്വിമ്മിങ് പൂൾ തുറക്കില്ല. ബിരുദ, ബിരുദാനന്തരതലത്തിലുള്ള ഫൈനൽ ഇയർ ക്ലാസുകളും പത്ത്, പന്ത്രണ്ട് ഒഴികെയുള്ള…
Read Moreകോവാക്സിൻ, കോവിഷീൽഡ് എന്നീ രണ്ട് കോവിഡ്-19 വാക്സിനുകളുടെ “സോപാധിക വിപണി അനുമതി” DCGI അംഗീകരിച്ചു
കോവാക്സിൻ, കോവിഷീൽഡ് എന്നീ രണ്ട് കോവിഡ്-19 വാക്സിനുകളുടെ “സോപാധിക വിപണി അനുമതി” (“Conditional Market Authorization”), ദേശീയ റെഗുലേറ്ററായ, ഡയറക്ടർ കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) അംഗീകരിച്ചു. അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനുള്ള വാക്‌സിനുകളുടെ അനുമതി എന്ന നിലയിൽ നിന്ന് പ്രായപൂർത്തിയായവർക്ക് സോപാധിക അനുമതി എന്ന നിലയിൽ ഉയർത്താൻ 2022 ജനുവരി 19-ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (CDSCO) സബ്‌ജക്റ്റ് എക്‌സ്‌പെർട്ട് കമ്മിറ്റി (SEC) ശുപാർശ ചെയ്തു. വിപണി അനുമതി ഇനിപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേയമാണ്: 1. ഉത്പന്നത്തിന്റെ വിദേശത്ത് നടന്നുകൊണ്ടിരിക്കുന്ന ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഡാറ്റ ആറ് മാസത്തിലൊരിക്കലോ അല്ലെങ്കിൽ ലഭ്യമാകുമ്പോഴോ, ഏതാണോ ആദ്യം, കൃത്യമായ വിശകലനത്തോടെ സ്ഥാപനം സമർപ്പിക്കേണ്ടതാണ്. 2. കമ്പ്യൂട്ടർ അധിഷ്ഠിത സജ്ജീകരണത്തിലൂടെയുള്ള വാക്‌സിൻ വിതരണവും, രാജ്യത്തിനകത്ത് നടത്തുന്ന പ്രതിരോധകുത്തിവയ്പുകൾ CoWIN പ്ലാറ്റ്‌ഫോമിൽ രേഖപ്പെടുത്തുന്നതും, പ്രതിരോധ…
Read Moreകോന്നി മണ്ഡലത്തിലെ 13 പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 4.33 കോടി അനുവദിച്ചു
KONNIVARTHA.COM :കോന്നി നിയോജക മണ്ഡലത്തിലെ 13 പൊതുമരാമത്ത് റോഡുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനായി 4 കോടി 33 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.കെ.യു. ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. താഴെ പറയുന്ന റോഡുകളിലാണ് അറ്റകുറ്റപ്പണികൾ നടത്തുക വകയാർ അതിരുങ്കൽ റോഡ് , ഊട്ടുപാറ മിച്ചഭൂമി കോളനി റോഡ് ,കാഞ്ഞിരപ്പാറ- കിഴക്കുപുറം -വടക്കുപുറം – വെട്ടൂർ റോഡ്,കോന്നി- വെട്ടൂർ-കുമ്പഴ റോഡ്,മണ്ണാറക്കുളഞ്ഞി- പുതുക്കുളം റോഡ്,അതിരുങ്കൽ – കുളത്തുമൺ-കല്ലേലി റോഡ് വട്ടക്കാവ് – വെള്ളപ്പാറ- ഞക്കുകാവ് -ജോളി ജംഗ്ഷൻ റോഡ്,പൊതീപ്പാട് -മുണ്ടയ്ക്കൽ – കുമ്പളാംപൊയ്ക റോഡ് ,എരപ്പകുഴി-പ്രമാടം ടെമ്പിൾ റോഡ്,വട്ടക്കുളഞ്ഞി -പുലരി ജംഗ്ഷൻ റോഡ്,ചേരിമുക്ക് -പി എം റോഡ്,കുരിശുംമൂട് – കൊട്ടിപ്പിള്ളെത്ത് റോഡ്,നരിയാപുരം- വളവൂർകാവ് റോഡ് നിയോജക മണ്ഡലത്തിലെ എല്ലാ പ്രധാന റോഡുകളും ഉന്നത നിലവാരത്തിലാക്കാനുള്ള ജോലികൾ ദ്രുതഗതിയിൽ നടത്തിവരികയാണ്. അതോടൊപ്പം അറ്റകുറ്റപ്പണികൾ കൂടി അടിയന്തിരമായി നടത്താനാണ് തുക അനുവദിപ്പിച്ചതെന്നും,…
Read Moreപട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ റിപ്പോര്‍ട്ട് തേടി
KONNIVARTHA.COM : പത്തനംതിട്ട റാന്നി താലൂക്കിലെ പഴവങ്ങാടി പഞ്ചായത്തിലെ വട്ടാർക്കയത്ത് പട്ടികജാതി, പട്ടികവർഗ കുടുംബങ്ങളെ ജാതിയമായി അധിക്ഷേപിക്കുകയും വീട് വയ്ക്കാൻ കൊണ്ടുവന്ന സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തെന്ന പരാതിയിലും ഇതു സംബന്ധിച്ച് പരാതി നൽകാനെത്തിയവരോടു റാന്നി സർക്കിൾ ഇൻസ്പെക്ടർ മോശമായി പെരുമാറിയെന്ന പരാതിയിലും പത്തനംതിട്ട ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരോടു സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണു നിർദേശം.
Read Moreസംസ്ഥാന കാർഷിക വികസന ബാങ്കിൻ്റെ പൊതുയോഗം വിളിച്ച് ചേർത്ത് അവിശ്വാസ പ്രമേയത്തിന് അനുമതി നൽകിയ നടപടി ഹൈക്കോടതി ശരിവച്ചു
KONNIVARTHA.COM : സംസ്ഥാന കാർഷിക വികസന ബാങ്കിൻ്റെ പൊതുയോഗം വിളിച്ച് ചേർത്ത് അവിശ്വാസ പ്രമേയത്തിന് അനുമതി നൽകിയ നടപടി ഹൈക്കോടതി ശരിവച്ചു. സഹകരണ രജിസ്ട്രാറുടെ നടപടി ചോദ്യം ചെയ്ത് ബോർഡ് അംഗങ്ങളായ മുൻ എം.എൽ.എ.ശിവദാസൻ നായരും മറ്റും സമർപ്പിച്ച ഹർജി ജസ്റ്റീസ് സതിശ് നൈനാൻ തള്ളി പൊതുയോഗം വിളിച്ച് ചേർത്തത് നിയമാനുസൃതമെന്ന് കോടതി വ്യക്തമാക്കി. പൊതുയോഗത്തിന് അവിശ്വാസ പ്രമേയം പരിഗണിക്കാൻ അധികാരമുണ്ട്. ഇക്കാര്യം ബാങ്കിൻ്റെ നിയമാവലിയിൽ വ്യക്തമാണന്ന് കോടതി ഉത്തരവിൽ പറഞ്ഞു. നേരത്തെ ചേർന്ന പൊതുയോഗത്തിൽ ഭൂരിപക്ഷം അംഗങ്ങളും ബജറ്റിനെതിരെ വോട്ട് രേഖപ്പെടുത്തിയതിനെ തുടർന്ന് ബാങ്ക് പ്രസിഡൻറ് സോളമൻ അലക്സ് രാജി വച്ചിരുന്നു. തുടർന്ന് ഭൂരിപക്ഷം അംഗങ്ങൾ ആവശ്യം ഉന്നയിച്ചതിനെത്തുടർന്നാണ് രജിസ്ട്രാർ പി.ബി.നൂഹ് പ്രത്യേക പൊതുയോഗം വിളിച്ചു ചേർത്തത്. രജിസ്ട്രാറുടെ നടപടി ചോദ്യം ചെയ്ത് ശിവദാസൻ നായരും മറ്റും ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിരുന്നു.…
Read More