മാരാമണ്‍ ,ചെറുകോല്‍പുഴ കണ്‍വന്‍ഷനുകള്‍ : മന്ത്രി റോഷി അഗസ്റ്റിന്‍, മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ മുന്നൊരുക്ക അവലോകനയോഗം ചേര്‍ന്നു

മാരാമണ്‍ ,ചെറുകോല്‍പുഴ കണ്‍വന്‍ഷനുകള്‍ : മന്ത്രി റോഷി അഗസ്റ്റിന്‍, മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ മുന്നൊരുക്ക അവലോകനയോഗം ചേര്‍ന്നു   konnivartha.com : ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ മാരാമണ്‍ കണ്‍വന്‍ഷന്റെ മുന്നൊരുക്ക അവലോകനയോഗം ഓണ്‍ലൈനായി ചേര്‍ന്നു. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ജില്ല സി കാറ്റഗറിയിലാണ്. കണ്‍വന്‍ഷന്‍ നടത്തുന്നതിന് അനുകൂല സാഹചര്യമുണ്ടായാല്‍ ആരോഗ്യവകുപ്പ് പ്രത്യേകശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.   കണ്‍വന്‍ഷന്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ സാഹചര്യം അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തിലുള്ള ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തിരുവല്ല ആര്‍ഡിഒയെ സ്‌പെഷ്യല്‍ ലെയ്സണ്‍ ഓഫീസറായി നിയമിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ…

Read More

എയർ ഇന്ത്യയുടെ തന്ത്രപ്രധാന ഓഹരി വിറ്റഴിക്കൽ പൂർത്തിയായി

  KONNIVARTHA.COM : എയർ ഇന്ത്യ, എ ഐ എക്സ് എൽ എന്നിവയിൽ 15,300 കോടി രൂപ കടം നിലനിർത്തിക്കൊണ്ട് സ്ട്രാറ്റജിക് പങ്കാളിയായ ടാലേസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് (ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള) 2,700 കോടി രൂപ സ്വീകരിച്ചുകൊണ്ട് ഗവൺമെന്റ്, എയർ ഇന്ത്യയുടെ തന്ത്രപ്രധാന ഓഹരി വിറ്റഴിക്കൽ ഇടപാട് ഇന്ന് പൂർത്തിയാക്കി. എയർ ഇന്ത്യയുടെ ഓഹരികൾ (എയർ ഇന്ത്യയുടെയും അനുബന്ധ സ്ഥാപനമായ എ ഐ എക്‌സ്‌ എല്ലി-ന്റെയും 100% ഓഹരികളും എ ഐ എസ്‌ എ ടി എസി-ന്റെ 50 ശതമാനം ഓഹരികളും) ടാലേസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറുകയും ചെയ്തു.   എയർ ഇന്ത്യയുടെ തന്ത്രപരമായ ഓഹരി വിറ്റഴിക്കലിനായി നടത്തിയ ലേലത്തിൽ ടാലേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഏറ്റവും ഉയർന്ന വിലക്കുള്ള ലേലം ഗവൺമെന്റ് അംഗീകരിച്ചതിനെത്തുടർന്ന്, 2021 ഒക്ടോബർ 11-ന് പ്രസ്തുത കമ്പനിക്ക് ലെറ്റര്‍…

Read More

സംസ്ഥാനത്ത് ഒമിക്രോണ്‍ തരംഗം : ആരോഗ്യമന്ത്രി

KONNIVARTHA.COM : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിനു കാരണം ഒമിക്രോൺ വകഭേദമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോവിഡ് രോഗികളുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 94 ശതമാനവും ഒമിക്രോൺ മൂലമാണെന്നു കണ്ടെത്തിയതായി മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആറു ശതമാനം ആളുകളിൽ ഡെൽറ്റ വകഭേദവും കണ്ടെത്തി. വിദേശത്തുനിന്നും മറ്റിടങ്ങളിൽനിന്നും കേരളത്തിലേക്ക് എത്തിയവരിൽ നടത്തിയ പരിശോധിയിൽ 80 ശതമാനം പേരിലും ഒമിക്രോണും 20 ശതമാനം പേരിൽ ഡെൽറ്റയുമാണു രോഗകാരണമായ വകഭേദമെന്നു കണ്ടെത്തി.   കോവിഡ് വ്യാപനം വർധിച്ചെങ്കിലും രോഗം സ്ഥിരീകരിച്ച 96.4 ശതമാനം പേരും ഗൃഹപരിചരണത്തിലാണു കഴിയുന്നതെന്നു മന്ത്രി പറഞ്ഞു. ആകെ രോഗികളുടെ 3.6 ശതമാനം പേരെ മാത്രമേ ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടിവന്നിട്ടുള്ളൂ. ഗുരുതര ലക്ഷണങ്ങൾ കുറവായതിനാലാണിത്. ആശുപത്രി ചികിത്സയ്ക്കും തീവ്രപരിചരണത്തിനും നൽകുന്ന അതേ പ്രാധാന്യംതന്നെയാണു ഗൃഹപരിചരണത്തിനും സർക്കാർ നൽകുന്നത്. ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതു കൃത്യമായി…

Read More

കേരളത്തില്‍ 51,739 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു (27/01/2022 )

  KONNIVARTHA.COM : കേരളത്തില്‍ 51,739 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂര്‍ 3934, കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ 2291, കണ്ണൂര്‍ 2152, പത്തനംതിട്ട 2063, ഇടുക്കി 1986, വയനാട് 1344, കാസര്‍ഗോഡ് 1029 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,003 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,68,717 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,57,490 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,227 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1301 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.   നിലവില്‍ 3,09,489 കോവിഡ് കേസുകളില്‍,…

Read More

ഒമിക്രോണ്‍ പ്രതിരോധം: പത്തനംതിട്ട ജില്ല സി കാറ്റഗറിയില്‍;നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവായി

  konnivartha.com : കോവിഡ് 19 വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. സി കാറ്റഗറിക്ക് ബാധകമായ നിയന്ത്രണങ്ങള്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മതപരമായ, സാമുദായിക, പൊതുപരിപാടികള്‍ ഉള്‍പ്പെടെ യാതൊരുവിധ കൂടിചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുളളു. സിനിമ തിയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസുകളും, പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പടെ) ഒരാഴ്ചത്തേക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കുകയുള്ളൂ. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബയോ ബബിള്‍…

Read More

ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തിപ്പെടുത്തും; ഹയര്‍സെക്കന്‍ഡി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 29ന് തന്നെ; വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി

  സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. 9 മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജിസ്യൂട്ട് വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍ 29ാം തീയതി തന്നെ ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ എഴുതാനുള്ള കുട്ടികളില്‍ കൊവിഡ് പോസിറ്റീവ് ആയവരുണ്ടെങ്കില്‍ അവര്‍ക്കായി പ്രത്യേക മുറി സജ്ജീകരിച്ച് നല്‍കണം. അതിനായി ആരോഗ്യ വകുപ്പിന്റെ സഹകരണം തേടാം. അധ്യാപകര്‍ നിരന്തരമായി കുട്ടികളുമായി ആശയവിനിമയം നടത്തുകയും റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥന്മാര്‍ക്ക് കൈമാറുകയും വേണം. ഡിഇഒ, എഇഒ തലത്തില്‍ പ്രിന്‍സിപ്പല്‍മാര്‍, ഹെഡ് മിസ്ട്രസുമാര്‍, ഹെഡ് മാസ്റ്റര്‍ എന്നിവര്‍ ക്ലാസ് പിടിഎ യോഗം വിളിച്ചുചേര്‍ക്കണം. ഓണ്‍ലൈന്‍ ക്ലാസ്, കൊവിഡ് എന്നിവയുടെ സ്‌കൂളുകളിലെ സാഹചര്യം യോഗം വിലയിരുത്തണം. സ്‌കൂളുകളുടെ സാഹചര്യമനുസരിച്ച് ഫൈനല്‍ പരീക്ഷകള്‍ക്ക് മുന്‍പായി മോഡല്‍ എക്‌സാം നടത്തണം. വാക്‌സിനേഷന്‍ റിപ്പോര്‍ട്ട്…

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു( 27.01.2022)

  പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 27.01.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: 1. അടൂര്‍ 51 2. പന്തളം 60 3. പത്തനംതിട്ട 145 4. തിരുവല്ല 196 5. ആനിക്കാട് 44 6. ആറന്മുള 42 7. അരുവാപുലം 41 8. അയിരൂര്‍ 31 9. ചെന്നീര്‍ക്കര 32 10. ചെറുകോല്‍ 35 11. ചിറ്റാര്‍ 8 12. ഏറത്ത് 28 13. ഇലന്തൂര്‍ 32 14. ഏനാദിമംഗലം 24   15. ഇരവിപേരൂര്‍ 34 16. ഏഴംകുളം 31 17. എഴുമറ്റൂര്‍ 38 18. കടമ്പനാട് 31 19. കടപ്ര 19   20. കലഞ്ഞൂര്‍ 37…

Read More

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന അറിയിപ്പുകള്‍ ( 27/01/2022 )

      കോവിഡ് വ്യാപനം നേരിടാന്‍ ജില്ല സുസജ്ജം : ഡിഎംഒ ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗികള്‍ക്കാവശ്യമായ കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതാകുമാരി അറിയിച്ചു. ജില്ലയില്‍ സിഎഫ്എല്‍റ്റിസികളിലും സിഎസ്എല്‍റ്റിസികളിലുമായി ആകെ 390 കിടക്കകളാണുള്ളത്. ഇതില്‍ 125 കിടക്കകളില്‍ മാത്രമേ രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ളു. നാല് കോവിഡ് ആശുപത്രികളിലായി 125 കിടക്കകള്‍ ഉണ്ട്. ഇതില്‍ 69 കിടക്കകളില്‍ രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഐസിയു കിടക്കകള്‍ 59 എണ്ണം ഉള്ളതില്‍ 15 കിടക്കകളില്‍ രോഗികളുണ്ട്. 47 വെന്റിലേറ്ററുകള്‍ ആണ് ജില്ലയില്‍ സജ്ജമാക്കിയിട്ടുള്ളത്. രോഗികളെ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലാത്തതിനാല്‍ നിലവില്‍ ഇവ മുഴുവന്‍ ലഭ്യമാണ്. ഓക്സിജന്‍ സിലിണ്ടറുകളും പള്‍സ് ഓക്സിമീറ്ററുകളും ആവശ്യാനുസരണം ലഭ്യമാണെന്നും ഡിഎംഒ അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ 776 കോവിഡ് കിടക്കകള്‍ ഉള്ളതില്‍ 324 എണ്ണം ഉപയോഗത്തിലാണ്. 56 വെന്റിലേറ്ററുകള്‍ ഉള്ളതില്‍…

Read More

പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രിയില്‍ ജീവനക്കാരെ ആവശ്യമുണ്ട്

    KONNIVARTHA.COM : കോവിഡ് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഡോക്ടര്‍, നഴ്‌സിംഗ് ഓഫീസര്‍, ക്ലീനിംഗ് സ്റ്റാഫ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ലാബ് ടെക്‌നീഷ്യന്‍, എപ്പിഡമോളജിസ്റ്റ് എന്നീ തസ്തികകളില്‍ ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്. പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി, തിരുവല്ല, കോന്നി, മല്ലപ്പള്ളി താലൂക്ക് ആശുപത്രികളിലും കോഴഞ്ചേരി റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്, ജില്ലാ മെഡിക്കല്‍ ഓഫീസ് എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. ജനുവരി 29ന് രാവിലെ 10 മുതല്‍ അതത് സ്ഥാപനങ്ങളില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യു നടക്കും. മുന്‍പ് കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്ത ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് സ്ഥാപന…

Read More

കോന്നി ചേരിമുക്ക് നിവാസി സുനിൽ ജോസഫ് (49) ഹൈദരാബാദിൽ വെച്ച് നിര്യാതനായി

  കോന്നി ചേരിമുക്ക് മേരീനിവാസിൽ ഹൈദരാബാദിൽ വെച്ച് നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ :എലിസബത്ത് ,മകള്‍ : ഏദന  

Read More