KONNIVARTHA.COM : കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾ സംഘടിപ്പിച്ചു.കോന്നി ഡിഎഫ്ഒ കെ.എൻ.ശ്യാംമോഹൻലാൽ ദേശീയ പതാക ഉയർത്തി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ. ദിൻഷ്,ബീറ്റ് ഫോറസ്റ് ഓഫീസർമാരായ എ. ബാബു , എസ്. അഭിലാഷ്, ദിലീപ് ആർ നായർ, എ. അഭിലാഷ്, ആർ. അൻഫർ, വി.വിനോദ്, എന്നിവർ പങ്കെടുത്തു.
Read Moreമാസം: ജനുവരി 2022
തോട്ടം മേഖലയിലെ ജനകീയ മെമ്പര്‍ : കല്ലേലി തോട്ടം മെമ്പര്‍ സിന്ധുവിന്‍റെ ജനകീയ പദ്ധതികള്‍
KONNIVARTHA.COM : കോന്നി മണ്ഡലത്തിലെ അരുവാപ്പുലം പഞ്ചായത്ത് കല്ലേലി തോട്ടം വാര്‍ഡ് .വനവും തോട്ടം മേഖലയുമായി വിശാലമായ വാര്‍ഡ് . അങ്ങ് അകലെ വനത്തില്‍ ഉള്ളആദിവാസി കോളനിയായ ആവണിപ്പാറ കൂടി ഉള്‍പ്പെടുന്ന വാര്‍ഡിനെ വികസനത്തിന്‍റെ പടവുകളിലേക്ക് എത്തിച്ചതില്‍ സിന്ധു എന്ന തോട്ടം തൊഴിലാളിയ്ക്ക് ഏറെ പങ്കു വഹിക്കാന്‍ കഴിഞ്ഞു . രണ്ടു തവണ ഈ വാര്‍ഡിലെ മെമ്പര്‍ ആണ് സിന്ധു . നിലവില്‍ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വികസനസ്റ്റാന്റിങ് കമ്മറ്റിചെയർപേഴ്സൺ ആണ്. കുടുംബ ശ്രീ പ്രസ്ഥാനത്തിലൂടെ പൊതു രംഗത്ത് വന്ന തോട്ടം തൊഴിലാളി ആണ് സിന്ധു . അച്ഛന്‍പങ്കാജാക്ഷൻപിള്ളയും അമ്മയു ഉഷാ കുമാരിയും തോട്ടം തൊഴിലാളികള്‍ ആയിരുന്നു . ഹാരിസണ്‍ കമ്പനിയുടെ കല്ലേലി റബര്‍ തോട്ടത്തില്‍ 2008ൽ ടാപ്പിംഗ് തൊഴിലാളിയായി താൽക്കാലിക ജോലിക്ക് കയറി. 2015ൽ സ്ഥിരജോലി ലഭിച്ചു തോട്ടംതൊഴിലാളിയായി . 2017ൽ കാട്ടു മ്ലാവിന്‍റെ…
Read Moreജനുവരി 27 മുതല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം
konnivartha: സര്‍വര്‍ തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി മാറ്റം വരുത്തിയ റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം ജനുവരി 27 മുതല്‍ രാവിലെ 8.30 മുതല്‍ 12.30 വരെയും ഉച്ചയ്ക്ക് ശേഷം മൂന്നു മുതല്‍ 6.30 വരെയും എന്ന രീതിയില്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷൻ കടകൾ 27 മുതൽ പൂർണ തോതിൽ പ്രവർത്തിക്കും റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ഏർപ്പെടുത്തിയിരുന്ന ക്രമീകരണം പിൻവലിച്ചു. ജനുവരി 27 മുതൽ സം്സ്ഥാനത്തെ എല്ലാ റേഷൻ കടകളും രാവിലെ 8.30 മുതൽ 12.30 വരെയും വൈകിട്ടു മൂന്നു മുതൽ 6.30 വരെയും പ്രവർത്തിക്കുമെന്നു ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. റേഷൻ കടകളുടെ പ്രവർത്തന സമയം പകുതി ജില്ലകൾ വീതം ക്രമീകരിച്ചിരുന്നെങ്കിലും റേഷൻ വിതരണത്തെ ഇത് ഒരു തരത്തിലും ബാധിച്ചില്ലെന്നു മന്ത്രി ചൂണ്ടിക്കാട്ടി.…
Read Moreകോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പത്തനംതിട്ടയില്‍ പ്രൗഢ പരേഡ്
രാജ്യത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ കേരളത്തിന്റെ പങ്ക് കരുത്തുറ്റത്: ഗവർണർ രാജ്യത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ കേരളത്തിന്റെ പങ്ക് കരുത്തുറ്റതാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അടിസ്ഥാന സൗകര്യ വികസനത്തിലും കണക്റ്റിവിറ്റിയിലും കേരളം വലിയ പുരോഗതി കൈവരിച്ചതായും ഗവർണർ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു ഗവർണർ. ആരോഗ്യ രംഗത്തും സദ്ഭരണ സൂചികയിലും രാജ്യത്തെ മുൻനിര സംസ്ഥാനമാകാൻ കേരളത്തിനു കഴിഞ്ഞതായി ഗവർണർ പറഞ്ഞു. നീതി ആയോഗിന്റെ ആരോഗ്യ സൂചകങ്ങളിൽ തുടർച്ചയായ നാലാം വർഷവും കേരളം ഒന്നാമതെത്തി. സദ്ഭരണ സൂചികയിൽ രാജ്യത്തെ അഞ്ചാം സ്ഥാനവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാമതെത്തിയതും മികച്ച നേട്ടമാണ്. ഭരണത്തിൽ സുതാര്യത ഉറപ്പാക്കാൻ സർക്കാർ സേവനങ്ങൾ ഒറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയാക്കിയതും കൂടുതൽ മേഖലകളിലേക്ക് ഇ-സേവനങ്ങൾ വ്യാപിപ്പിക്കുന്നതും ശ്രദ്ധേയമാണ്. ദേശീയ പാതകളും ജലപാതകളും ഗ്യാസ്…
Read Moreപത്മ പുരസ്കാരം; നാല് മലയാളികൾക്ക് പത്മശ്രീ
പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 128 പേരുടെ പട്ടികയിൽ നാല് മലയാളികൾക്ക് പത്മശ്രീ ലഭിച്ചു. കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പ്, വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മണ്ണുത്തി സ്വദേശിയായ ഡോ ശോശാമ്മ ഐപ്പ് എന്നിവർ പത്മശ്രീ നേടി. സാമൂഹ്യപ്രവർത്തനത്തിന് കെവി റാബിയയും കായിക രംഗത്തെ സംഭാവനകൾക്ക് ചുണ്ടയിൽ ശങ്കരനാരായണൻ മേനോനും പുരസ്കാരങ്ങൾ കിട്ടി.ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഈ വർഷത്തെ പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചു. മരണാനന്തര ബഹുമതിയായാണ് ബിപിൻ റാവത്തിനും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങിനും യുപിയിൽ നിന്നുള്ള രാധേയ്ശ്യാം ഖേംകയ്ക്കും പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചത്. മഹാരാഷ്ട്രയിൽ നിന്നുള്ള പ്രഭ ആത്രേയാണ് പത്മവിഭൂഷൺ ലഭിച്ച മറ്റൊരാൾ.ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദിനും മുതിർന്ന സിപിഐഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യയും…
Read Moreപോപ്പുലര്‍ ഫിനാന്‍സ് : നിക്ഷേപകര്‍ക്ക് ഇടയില്‍ കുത്തിരിപ്പ് ഉണ്ടാക്കാന്‍ ഊര്‍ജിത ശ്രമം
konnivartha.com :കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ എന്ന തട്ടിപ്പ് ഫിനാന്‍സ് മൂലം നട്ടം തിരിയുന്ന നിക്ഷേകരെ ഭിന്നിപ്പിച്ചു കൊണ്ട് ആരുടെയൊക്കയോ വ്യക്താക്കളാകാന്‍ ശ്രമിക്കുന്ന ഏറാന്‍ മൂളികളുടെ ജല്പനം തള്ളി കളയുക . നിഷേപകര്‍ക്ക് പണം തിരികെ കിട്ടുവാന്‍ ഉള്ള അഹോരാത്ര സമരത്തില്‍ ആണ് പി എഫ് ഡി എ എന്ന നിക്ഷേപകരുടെ സംഘടന . അതിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ എത്തുന്ന ചില ഏറാന്‍ മൂളികളെ ഉടന്‍ പുറത്താക്കണം . അവരുടെ ലക്ഷ്യം നിക്ഷേപകരെ ഭിന്നിപ്പിക്കുക എന്നതാണ് . പോപ്പുലര്‍ എന്ന നിഷേപക തട്ടിപ്പ് സ്ഥാപനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കൃത്യമായി ആദ്യം എത്തിച്ചത് കോന്നി വാര്‍ത്ത മാത്രം ആണ് . നിക്കക്കള്ളി ഇല്ലാതെ മറ്റു മാധ്യമങ്ങള്‍ ചില വിവരം ജനത്തില്‍ എത്തിച്ചു പത്തി മടക്കി . എന്നാല്‍ കോന്നി വാര്‍ത്ത അന്നും ഇന്നും എന്നും നിക്ഷേപകര്‍ക്ക്…
Read More20നും 30നും ഇടയിൽ പ്രായമുള്ളവരിലാണ് ഇപ്പോൾ രോഗവ്യാപനം കൂടുതലായി കണ്ടുവരുന്നത്
സംസ്ഥാനത്തു കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കുറവാണെന്നും രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം മൂന്നു ശതമാനം മാത്രമാണെന്നും മന്ത്രി പറഞ്ഞു. 20നും 30നും ഇടയിൽ പ്രായമുള്ളവരിലാണ് ഇപ്പോൾ രോഗവ്യാപനം കൂടുതലായി കണ്ടുവരുന്നതെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനം നേരിടാൻ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ സുസജ്ജമാണ്. ആശുപത്രികളിൽ മതിയായ എല്ലാ സൗകര്യങ്ങളുമുണ്ട്. തീവ്രപരിചരണവും വെന്റിലേറ്ററും ആവശ്യമുള്ള രോഗികളുടെ എണ്ണം കുറവാണ്. നിലവിൽ സംസ്ഥാനത്തെ കോവിഡ്, നോൺ-കോവിഡ് ഐ.സി.യുവിൽ 42.7 ശതമാനം കിടക്കകളിൽ മാത്രമേ ഇപ്പോൾ രോഗികൾ ഉള്ളൂ. 57 ശതമാനം ഒഴിവുണ്ട്. വെന്റിലേറ്റർ ഉപയോഗം 14 ശതമാനം മാത്രമാണ്. വെന്റിലേറ്ററുകളിൽ 86 ശതമാനം ഒഴിവുണ്ട്. കഴിഞ്ഞയാഴ്ച ചികിത്സയിലുള്ളതിൽനിന്ന് 0.7 ശതമാനം പേർക്കു മാത്രമാണ് ഓക്സിജൻ കിടക്കകൾ ആവശ്യമായിവന്നിട്ടുള്ളതെന്നും മന്ത്രി…
Read Moreവീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു: തടയാനെത്തിയ അയല്‍ക്കാരനെയും കുത്തി
konnivartha.com : കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്ക്. മണ്ണീറ വടക്കേക്കര പ്ലാമൂട്ടില്‍കുഞ്ഞമ്മ ജോണ്‍ (68), മരുതിവിളയില്‍ വിശ്വംഭരന്‍ (62) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ ഏഴിന് മണ്ണീറ വടക്കേക്കര മാര്‍ത്തോമാപള്ളിക്കു സമീപത്തെ റോഡില്‍ കാട്ടുപന്നി ആക്രമിച്ചത്. വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങി വന്ന കുഞ്ഞമ്മയെ കാട്ടുപന്നി കുത്തിമറിച്ചിട്ടപ്പോള്‍ ഇവര്‍ നിലവിളിക്കുന്നത് കേട്ട് രക്ഷിക്കാനായി ഓടിയെത്തിയതാണ് അയല്‍വാസിയായ വിശ്വംഭരന്‍. ഇദ്ദേഹത്തെയും പന്നി ആക്രമിച്ചു. ഇരുവരുടെയും കൈകള്‍ക്കും കാലിനും പൊട്ടലേറ്റിട്ടുണ്ട്. വിശ്വംഭരന്റെ തലയ്ക്കും പരുക്കുണ്ട്. ഇരുവരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreകോന്നി മേഖലയില്‍ കനത്ത സൂര്യ താപം : ഒരാള്‍ മരണപെട്ടു
കോന്നി വാര്‍ത്ത ; കോന്നി മേഖലയില്‍ ഏതാനും ദിവസമായി കനത്ത സൂര്യ താപം ഉണ്ട് . എന്നാല്‍ ജില്ലാ അധികാരികള്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല . കൃഷി പണികള്‍ ചെയ്യുന്ന ആളുകള്‍ക്ക് വളരെ ഏറെ ക്ഷീണം ഉണ്ട് .ഇന്ന് അരുവാപ്പുലത്ത് കാത്തു പ്രസാദ് എന്ന ആള്‍ സൂര്യതാപത്തില്‍ മരണപെട്ടു . വയലില്‍ കുഴഞ്ഞു വീണു ആണ് മരണപെട്ടത് . കോന്നിയിലെ ഓട്ടോ ഡ്രൈവര്‍ ആണെകിലും അരുവാപ്പുലം അണക്കര പടിയില്‍ ഉള്ള വയലില്‍ കൃഷി പണികള്‍ ഉണ്ടായിരുന്നു . സൂര്യ താപം അതി രൂക്ഷം ആണ് .എന്നാല്‍ അധികാരികള്‍ ഒമിക്രോണ്‍ പരത്തുന്ന രോഗത്തിന്‍റെ കണക്കുകളില്‍ ആണ് .ആരോഗ്യ വകുപ്പ് തീര്‍ത്തും പരാജയം ആണ് . നിര്‍ദേശം മാത്രം നല്‍കുവാന്‍ ഉള്ള ഏക വകുപ്പ് ആയി അധ:പതിച്ചു .ജനം നട്ടം തിരയുന്നു .ഇപ്പോള്‍ സൂര്യ താപം അതി മാരകം…
Read Moreജില്ലയിലെ 34 തദ്ദേശ സ്ഥാപനങ്ങളുടെ ഭേദഗതി പ്രോജക്ടുകള്‍ക്ക് അംഗീകാരം: കോന്നി എവിടെ ..?
konni vartha.com : ജില്ലയിലെ 34 തദ്ദേശഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതി പ്രോജക്ടുകള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. നഗരസഭകളായ പത്തനംതിട്ട, അടൂര്‍, ബ്ലോക്ക് പഞ്ചായത്തുകളായ പറക്കോട്, പുളിക്കീഴ്, കോയിപ്രം, മല്ലപ്പള്ളി, പന്തളം, ഇലന്തൂര്‍, ഗ്രാമപഞ്ചായത്തുകളായ ആനിക്കാട്, കല്ലൂപ്പാറ, കവിയൂര്‍, കുറ്റൂര്‍, മല്ലപ്പുഴശേരി, മെഴുവേലി, ഓമല്ലൂര്‍, പെരിങ്ങര, പന്തളം തെക്കേക്കര, പ്രമാടം, ഏറത്ത്, കോഴഞ്ചേരി, റാന്നി അങ്ങാടി, റാന്നി പെരുനാട്, തുമ്പമണ്‍, വടശേരിക്കര, ഏനാദിമംഗലം, വെച്ചൂച്ചിറ, തോട്ടപ്പുഴശേരി, സീതത്തോട്, നാറാണംമൂഴി, മൈലപ്ര, കുളനട, ആറന്മുള, നിരണം, ചെറുകോല്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ ഭേദഗതി പ്രോജക്ടുകളാണ് അംഗീകരിച്ചത്. വാര്‍ഷിക പദ്ധതികള്‍ തദ്ദേശസ്ഥാപനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പദ്ധതി പൂര്‍ത്തീകരണത്തിലും ഫണ്ട് വിനിയോഗിക്കുന്നതിലും ജാഗ്രത…
Read More