കോന്നി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികള്‍ക്ക് ചികിത്സയ്ക്ക് നടപടി

കോന്നി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികള്‍ക്ക് ചികിത്സയ്ക്ക് നടപടി സ്വീകരിക്കും: ജില്ലാ കളക്ടര്‍ KONNIVARTHA.COM ; കോന്നി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികള്‍ക്ക് ചികിത്സാ സൗകര്യത്തിനുള്ള  നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.   കോന്നി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികള്‍ക്ക് ചികിത്സ സൗകര്യം  ഒരുക്കുന്നതിന് മുന്നോടിയായി ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.   രണ്ട് ദിവസത്തിനുള്ളില്‍ ഓക്‌സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും കളക്ടര്‍ പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം പടി പടിയായി മുന്നേറുമ്പോള്‍ പത്തനംതിട്ട ജില്ലക്ക് മുതല്‍ക്കൂട്ടാകുന്ന ആതുരസേവന കേന്ദ്രമായി ഇതു മാറുമെന്നും കളക്ടര്‍ പറഞ്ഞു.   ഡോക്ടര്‍മാര്‍, നഴ്‌സിംഗ് സ്റ്റാഫുകള്‍ എന്നിവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും നല്‍കിയാണ് കളക്ടര്‍ മടങ്ങിയത്. എന്‍എച്ച്എം ഡിപിഎം ഡോ. ശ്രീകുമാര്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സി.വി.…

Read More

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസര്‍ഗോഡ് 1728, വയനാട് 1070 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,42,466 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,32,124 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,342 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1387 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,85,365 കോവിഡ് കേസുകളില്‍, 3.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 70 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ…

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2311 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(25.01.2022)

    ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തി പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 25.01.2022 ……………………………………………………………………….. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2311 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: 1. അടൂര്‍ 108 2. പന്തളം 63 3. പത്തനംതിട്ട 203 4. തിരുവല്ല 190 5. ആനിക്കാട് 16 6. ആറന്മുള 47 7. അരുവാപുലം 41 8. അയിരൂര്‍ 49 9. ചെന്നീര്‍ക്കര 29 10. ചെറുകോല്‍ 28 11. ചിറ്റാര്‍ 22 12. ഏറത്ത് 30 13. ഇലന്തൂര്‍ 28 14. ഏനാദിമംഗലം 40 15. ഇരവിപേരൂര്‍ 46   16. ഏഴംകുളം 44 17. എഴുമറ്റൂര്‍ 26 18. കടമ്പനാട് 31 19.…

Read More

സൂര്യാഘാതം ; കോന്നിയില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു

  കോന്നി വാര്‍ത്ത : കോന്നിയില്‍ അതി ശക്തമായ സൂര്യാഘാതം .കോന്നിയിലെ ഓട്ടോ ഡ്രൈവര്‍ അരുവാപ്പുലം മുതു പാലയ്ക്കല്‍ പ്രസാദ് (57 )( കാത്തു പ്രസാദ് ) മരണപെട്ടു . അണപ്പടിയ്ക്ക് സമീപം വയലില്‍ കൃഷി പണികള്‍ നടത്തിവരികയായിരുന്നു .അവിടെ വെച്ചാണ്‌ കുഴഞ്ഞു വീണത്‌ .സൂര്യാഘാതം ആണെന്ന് സംശയിക്കുന്നു

Read More

പോപ്പുലര്‍ ഫിനാന്‍സ് ; നിക്ഷേപക കൂട്ടായ്മയെ തകര്‍ക്കുവാന്‍ ഗൂഡ നീക്കം

  KONNIVARTHA.COM : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് കോടികളുമായി മുങ്ങി എന്ന് കോന്നി വാര്‍ത്ത ഡോട്ട് കോം ആദ്യം ആധികാരികമായി വാര്‍ത്ത നല്‍കിയപ്പോള്‍ നിക്ഷേപകര്‍ എല്ലാം വിളിച്ചത് കോന്നി വാര്‍ത്തയെ ആണ് . അന്ന് മുതല്‍ നിക്ഷേപകര്‍ക്ക് ഒപ്പം നിലകൊണ്ട ഏക മാധ്യമം കോന്നി വാര്‍ത്തയാണ് . നിക്ഷേപകര്‍ സംഘടിച്ചതും കോന്നി വാര്‍ത്തനല്‍കിയ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് ആണ് . ഇപ്പോള്‍ നിക്ഷേപകരെ നിക്ഷേപക കൂട്ടായ്മയില്‍ നിന്നും അടര്‍ത്തി മാറ്റുവാന്‍ ചില കുബുദ്ധികള്‍ ശ്രമം തുടങ്ങി . അത്തരം ഈനാം പീച്ചികളായ പകല്‍ മാന്യന്മാരെ ഉടന്‍ പുറത്താക്കണം . ആരുടെയോ ജല്പനത്തിനു അനുസരിച്ച് ഓരോ ദിനവും വാക്കുകള്‍ മാറ്റി പറയുന്ന ഇത്തരം ഏറാന്‍ മൂളികളെ ഉടന്‍ പോപ്പുലര്‍ നിക്ഷേപക സംഘടനയില്‍ നിന്നും പുറത്താക്കണം .   അർത്ഥശൂന്യമായ വാർത്തകൾ കെട്ടി ചമച്ചു നിക്ഷേപകരുടെ ഇടയില്‍…

Read More

അതിവേഗ റെയിൽ ഗതാഗത മേഖലയിലെ ആഗോള മുന്നേറ്റങ്ങൾ അറിഞ്ഞിരിക്കാം

അതിവേഗ റെയിൽ ഗതാഗത മേഖലയിലെ ആഗോള മുന്നേറ്റങ്ങൾ അറിഞ്ഞിരിക്കാം സിംഗപ്പൂരില്‍ നിന്നും പാടം നിവാസിയും CORPORATE 360 കമ്പനിയുടെ സി ഇ ഒയുമായ വരുണ്‍ ചന്ദ്രന്‍ എഴുതുന്നു KONNIVARTHA.COM : ട്രെയിൻ ഗതാഗത സംവിധാനങ്ങളുടെ അതിനൂതനമായ സാങ്കേതിക വളർച്ച അതിശയപ്പെടുത്തുന്നതാണ്. കൽക്കരി ആവി എൻജിനിൽ നിന്നും ഡീസൽ എഞ്ചിനിലേക്കും, പിന്നീട് ഇലക്ട്രിക് എഞ്ചിനിലേക്കും മാറിയ ടെക്നോളജി ഇപ്പോൾ അതി വേഗത കൈവരിക്കുന്ന പുതിയ സാങ്കേതിക വിദ്യകളിലേക്ക് മാറുകയാണ്.   പ്രാദേശികമായും, മറ്റു രാജ്യങ്ങളിലേക്കും, ഭൂഖണ്ഡങ്ങളിലേക്കുമൊക്കെ ട്രെയിനിൽ യാത്ര ചെയ്ത് വേഗത്തിൽ എത്താവുന്ന റെയിൽ സംവിധാനങ്ങൾ തയ്യാറാവുന്നു. നഗരങ്ങൾ തമ്മിലുള്ള യാത്രാ സമയം കുറയ്ക്കാനും, ചരക്കു ഗതാഗതം വേഗത്തിലാക്കാനും അതിവേഗ റെയിൽ സംവിധാനങ്ങൾ സഹായകരമാവുന്നു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന ഗതാഗത സംവിധാനമാണ് ട്രെയിനുകൾ. യൂറോപ്പ്യൻ രാജ്യങ്ങളിലും, ചൈനയിലും, ജപ്പാനിലും, സിംഗപ്പൂരിലും റെയിൽ ഗതാഗത രംഗത്ത് അഭൂതപൂർവ്വമായ…

Read More

റിപ്പബ്ലിക്ക് ദിനാശംസ നേർന്ന് ഡോ. ജേക്കബ് തോമസ്

  സാമൂഹിക തിന്മകൾക്കെതിരെ അണിനിരക്കാം; റിപ്പബ്ലിക്ക് ദിനാശംസ നേർന്ന് ഡോ. ജേക്കബ് തോമസ് ഫോമാ പ്രസിഡന്റ് സ്ഥാനാർഥി ഡോ . ജേക്കബ് തോമസും പാനൽ അംഗങ്ങളും ഏവർക്കും റിപ്പബ്ലിക്ക് ദിന ആശംസകൾ നേർന്നു. ഈ റിപ്പബ്ലിക്ക് ദിനത്തിൽ സാമൂഹിക തിന്മകളിൽ നിന്ന് രാഷ്ട്രത്തെ സംരക്ഷിക്കാൻ നമുക്ക് കൈകോർക്കാം. അതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം- ഡോ . ജേക്കബ് തോമസും പാനലിലെ മറ്റു സ്ഥാനാർഥികളായ സണ്ണി വള്ളിക്കളം, വൈസ് പ്രസിഡന്റ് (ചിക്കാഗോ, ഓജസ് ജോൺ, ജനറൽ സെക്രട്ടറി (സിയാറ്റിൽ), ബിജു തോണിക്കടവിൽ, ട്രഷറർ (ഫ്ലോറിഡ), ഡോ. ജയ്മോൾ ശ്രീധർ, ജോ. സെക്രട്ടറി (ഫിലാഡൽഫിയ), ജെയിംസ് ജോർജ്, ജോ. ട്രഷറർ (ന്യു ജേഴ്‌സി) എന്നിവരും പറഞ്ഞു 1950 ജനുവരി 26 നാണ് ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും മാറി ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായത്. പരമോന്നത ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മ നിലനിർത്തുമ്പോൾ…

Read More

കോന്നിയടക്കം 60 ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി

കോന്നിയടക്കം 60 ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി Konnivartha. Com: സംസ്ഥാനത്തെ ഇക്കോടൂറിസം കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. വനം വകുപ്പിന് 60 ഇക്കോടൂറിസം കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ആദ്യമായാണ് ഈ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ഇന്ത്യാക്കാരായ പൗരൻമാർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയത്. ജനുവരി മുതലാണ് ഈ പദ്ധതി തുടങ്ങിയത്. യുണൈറ്റെഡ് ഇന്ത്യ ഇൻഷുറസ് കമ്പനിയുമായി ചേർന്നാണ് വനം വകുപ്പ് ഇത് നടപ്പിലാക്കുന്നത്. ടിക്കറ്റ് എടുത്ത് ഇക്കോടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്ക് അപകടങ്ങൾ ഉണ്ടായാൽ പരിരക്ഷ നൽകുന്നതാണ് ഇൻഷുറൻസ് സ്കീം. ഇക്കോടൂറിസം കേന്ദ്രത്തിൽ അപകടം ഉണ്ടായി മരണപ്പെട്ടാൽ അഞ്ചുലക്ഷം രൂപയും അംഗവൈകല്യം ഉണ്ടായാൽ രണ്ടരലക്ഷം രൂപയും സഹായമായി ലഭിക്കും. 1.75ലക്ഷം രൂപ ഒരുവർഷത്തെ പ്രീമിയമായി വനം വകുപ്പ് അടച്ചുകഴിഞ്ഞു. ഒരുവർഷം രണ്ടരക്കോടിരൂപ വരെ ഇൻഷുറൻസ് തുകയായി നൽകുമെന്ന് കരാറിൽ കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്. വസ്തുക്കളുടെ നഷ്ടത്തിന് ഇൻഷുറസ് പരിരക്ഷ ലഭിക്കില്ല.…

Read More

ഓഫീസുകളിൽ തീപിടിത്ത സാധ്യത ഒഴിവാക്കാൻ മാർഗനിർദേശം

  സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ തീപിടിത്തം ഒഴിവാക്കുന്നതിനും തീപിടിത്തമുണ്ടായാൽ പ്രധാനപ്പെട്ട രേഖകൾ നഷ്ടമാകാതിരിക്കുന്നതിനും തീപിടിത്തം പെട്ടെന്ന് അറിയികുന്നതിനും പാലിക്കേണ്ട മാർനിർദേശങ്ങൾ സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു.   കെട്ടിടത്തിലെ വെന്റിലേഷൻ സംവിധാനങ്ങൾ പൂർണ്ണമായോ ഭാഗികമായോ അടയ്ക്കരുത്. മതിയായ വെന്റിലേഷൻ എല്ലാ ഭാഗങ്ങളിലും ഉറപ്പുവരുത്തണം. പാഴ്ക്കടലാസുകളും പാഴ്‌വസ്തുക്കളും സമയാസമയം നീക്കം ചെയ്യണം. കെട്ടിടത്തിന്റെ സ്റ്റെയർകേസിലും ടെറസ്സ് ഫ്‌ളോറിലും പാഴ് വസ്തുക്കൾ സൂക്ഷിക്കരുത്. ആവശ്യമായ പ്രാഥമിക അഗ്നിസുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കണം. റെക്കോഡ് റൂമിലും പ്രധാനപ്പെട്ട ഫയലകൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിലും സ്‌മോക്ക് ഡിറ്റെക്ഷൻ ആൻഡ് അലാറം സിസ്റ്റം സ്ഥാപിക്കണം. പ്രധാനപ്പെട്ട ഫയലുകൾ പെട്ടെന്ന് തീ പിടിക്കാത്ത അലമാരകളിൽ സൂക്ഷിക്കണം. പ്രധാന ഫയൽ ഡിജിറ്റൽ ആയി സൂക്ഷിക്കുകയും പകർപ്പ് മറ്റൊരു ഓഫീസിൽ സൂക്ഷിക്കുകയും ചെയ്യണം. കാലപ്പഴക്കം ചെന്ന വൈദ്യുതീകരണ സംവിധാനങ്ങൾ മാറ്റണം. RCCB/ELCB സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഒരു പ്ലഗ് പോയിന്റിൽ നിന്നും…

Read More

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ രണ്ടാഴ്ച അടച്ചിടും

വിദ്യാഭ്യാസ സ്ഥാപങ്ങളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ രണ്ടാഴ്ച അടച്ചിടും   സ്‌കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്ന് ദിവസത്തെ വിദ്യാർത്ഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കുന്നതിന് സ്വീകരിച്ച എ.ബി.സി വർഗീകരണം നാളെ മുതൽ പ്രാബല്യത്തിൽ വരും.   സെറിബ്രൽ പാൾസി, ഓട്ടിസം രോഗങ്ങൾ ഉള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുമതി നൽകും. സംസ്ഥാനത്ത് കോവിഡ് വ്യാപനവും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ല സി കാറ്റഗറിയിലായി. തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ശ്രദ്ധ നൽകാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏകോപിപ്പിച്ചു നിയന്ത്രണം ശക്തമാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.   സംസ്ഥാനത്ത്…

Read More