ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ണതയില്‍ എത്തിക്കുന്നതിന് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ജില്ലയില്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍, കരുതല്‍ ഡോസ് എന്നിവ എടുക്കാനുള്ളവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്നും വാക്സിനേഷന്‍ പൂര്‍ണതയില്‍ എത്തിക്കുന്നതിന് ജില്ലയില്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. വാക്‌സിനെടുത്തവരില്‍ കോവിഡ് വന്നാലും മാരകമാകുന്നവരുടെ എണ്ണം വളരെക്കുറവാണ് എന്നതിനാലാണ് പ്രത്യേക പഠനം നടത്തി ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാന്‍ തീരുമാനമെടുത്തത്. അതിനാല്‍ ജില്ലയില്‍ ഇനിയും വാക്‌സിന്‍ എടുക്കാനായുള്ളവര്‍ എത്രയും വേഗം വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കണമെന്നും ഇതിനായി എല്ലാ ജനങ്ങളുടേയും സഹകരണം ആവശ്യമാണെന്നും കളക്ടര്‍ പറഞ്ഞു. ഒമിക്രോണ്‍ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍…
Read Moreമാസം: ജനുവരി 2022
ക്ഷീര മേഖലയില്‍ ജില്ലാ പഞ്ചായത്തിന്റെ 1.42 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമായി
ജില്ലയിലെ ക്ഷീര കര്‍ഷകരുടെ സംരക്ഷണം, പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 1.42 കോടി രൂപയുടെ പദ്ധതികളുടെ ജില്ലാതല വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വിവിധ ഗ്രാമപഞ്ചായത്തുകള്‍ മുഖേന ക്ഷീരകര്‍ഷകര്‍ക്ക് പാലിനു സബ്സിഡി ഇനത്തില്‍ 1.10 കോടി രൂപയും, തെരഞ്ഞെടുക്കപ്പെട്ട 16 ക്ഷീര സഹകരണസംഘങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ട് ഇനത്തില്‍ 32 ലക്ഷം രൂപയും നല്‍കുന്ന പദ്ധതികളാണ് തുടങ്ങിയത്. ജില്ലാപഞ്ചായത്തിന്റെ 16 ഡിവിഷനുകളിലെയും തെരഞ്ഞെടുക്കപ്പെട്ട ഒരോ ക്ഷീരസഹകരണസംഘത്തിനും രണ്ട് ലക്ഷം രൂപ വീതമാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ ക്ഷീരമേഖലയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ പല നടപടികളും സ്വീകരിച്ചു വരുകയാണെന്നും ജില്ലാ പഞ്ചായത്ത് ഇതിനൊരു കൈത്താങ്ങായി പ്രവര്‍ത്തിക്കുകയാണെന്നും പ്രസിഡന്‍് പറഞ്ഞു. …
Read Moreപത്തനംതിട്ട നഗരസഭയുടെ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം 26 ന് ഉദ്ഘാടനം ചെയ്യും
പത്തനംതിട്ട നഗരസഭയുടെ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം 26 ന് വൈകിട്ട് 4 മണിക്ക് നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. നിർമ്മാണം പൂർത്തീകരിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ ആശുപത്രി പ്രവർത്തനം വാടക കെട്ടിടത്തിലായിരുന്നു. പുതിയ ഭരണസമിതി അധികാരത്തിലെത്തിയശേഷമാണ് ആശുപത്രിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത്. കുമ്പഴ മാർക്കറ്റിനു സമീപമുള്ള ശുചിമുറി സമുച്ചയത്തിന്റെ ഉദ്ഘാടനവും അന്നേദിവസം നടക്കും. ടേക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ് ശുചിമുറി സമുച്ചയം. നഗരസഭയുടെ കിഴക്കൻ മേഖലയിലുള്ള ജനങ്ങൾ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമാണ് എൻ.എച്ച്.എം ആശുപത്രി. കോവിഡ് മൂന്നാം തരംഗം വ്യാപിക്കുന്ന ഘട്ടത്തിൽ പത്തനംതിട്ടയുടെ ഉപനഗരമായ കുമ്പഴ മേഖലയിലെ ആരോഗ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമായി പ്രാഥമിക ആരോഗ്യകേന്ദ്രം പ്രവർത്തിക്കുമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.
Read Moreകോവിഡ് മരണം: ധനസഹായത്തിന് അപേക്ഷ നല്‍കാം; കണ്‍ട്രോള്‍ റൂം തുറന്നു
കോവിഡ് 19 ബാധിച്ച് മരണപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ 50,000 രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ധനസഹായം ലഭിക്കുന്നതിനായി ഇതേ വരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രവുമായോ, വില്ലേജ് ഓഫീസുമായോ ബന്ധപ്പെട്ട് എത്രയും വേഗം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. സംശയ നിവാരണത്തിനായി കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ ബന്ധപ്പെടാം. കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം നമ്പര്‍ 9188297112. അടൂര്‍ താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0473-4224826. കോഴഞ്ചേരി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0468 2222221. റാന്നി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 9446351352. കോന്നി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0468-2240087. മല്ലപ്പളളി താലൂക്ക് കണ്‍ട്രോള്‍ നമ്പര്‍ : 0469-2682293. തിരുവല്ല താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ :0469-2601303.
Read Moreജില്ലാ പഞ്ചായത്തിന്റെ 1.42 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമായിക്ഷീര മേഖലയില്‍
ജില്ലയിലെ ക്ഷീര കര്‍ഷകരുടെ സംരക്ഷണം, പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 1.42 കോടി രൂപയുടെ പദ്ധതികളുടെ ജില്ലാതല വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വിവിധ ഗ്രാമപഞ്ചായത്തുകള്‍ മുഖേന ക്ഷീരകര്‍ഷകര്‍ക്ക് പാലിനു സബ്സിഡി ഇനത്തില്‍ 1.10 കോടി രൂപയും, തെരഞ്ഞെടുക്കപ്പെട്ട 16 ക്ഷീര സഹകരണസംഘങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ട് ഇനത്തില്‍ 32 ലക്ഷം രൂപയും നല്‍കുന്ന പദ്ധതികളാണ് തുടങ്ങിയത്. ജില്ലാപഞ്ചായത്തിന്റെ 16 ഡിവിഷനുകളിലെയും തെരഞ്ഞെടുക്കപ്പെട്ട ഒരോ ക്ഷീരസഹകരണസംഘത്തിനും രണ്ട് ലക്ഷം രൂപ വീതമാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ ക്ഷീരമേഖലയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ പല നടപടികളും സ്വീകരിച്ചു വരുകയാണെന്നും ജില്ലാ പഞ്ചായത്ത് ഇതിനൊരു കൈത്താങ്ങായി പ്രവര്‍ത്തിക്കുകയാണെന്നും പ്രസിഡന്‍് പറഞ്ഞു. കൂടുതല്‍ ക്ഷീരസംഘങ്ങള്‍…
Read Moreകോന്നി കല്ലേലി റോഡില്‍ അരുവാപ്പുലത്ത് റോഡില്‍ ഉള്ളത് മണ്ണ് കൂനയോ :റോഡ് പണിയുടെ മാലിന്യമോ
കോന്നി വാര്‍ത്ത : അരുവാപ്പുലത്ത് നിന്നും മറ്റൊരു വാര്‍ത്ത . അരുവാപ്പുലം പഞ്ചായത്ത് പടിയ്ക്കും അക്കരക്കാല പടിയ്ക്കും ഇടയില്‍ റോഡരുകില്‍ ഉള്ള മണ്ണ് കൂന അപകടം ഉണ്ടാക്കുന്നു .സമീപത്തു തന്നെ തടികള്‍ ഇറക്കി ഇട്ടിരിക്കുന്നു . ഇന്നലെ ഓട്ടോ ഇതില്‍ ഇടിച്ചു അപകടം ഉണ്ടായി . ഏറെ മാസമായി ഈ കൂന റോഡു അരുകില്‍ ഉണ്ട് . മണ്ണ് കൂനയാണോ അതോ റോഡ് പണിയുടെ ബാക്കി സാധനം ആണോ എന്ന് പരതി നോക്കണം . അധികാരികള്‍ക്ക് ഒരു ഉത്തരവാദിത്തം പോലും ഇല്ല എന്ന അവസ്ഥ . റോഡു വക്കില്‍ മണ്ണ് കൂന ,വലിയ തടികള്‍ ഇറക്കി ഇട്ടു വ്യാപാരം .ഇതെല്ലാം ആണ് നടക്കുന്നത് . വാഹന യാത്രികര്‍ ദിനവും ഇതില്‍ തട്ടി അപകടത്തില്‍ ആകുന്നു . അധികാരികള്‍ കണ്ണും പൂട്ടി ഈ നിയമ…
Read Moreഇതാണ് അരുവാപ്പുലംകാരുടെ ഒരു രീതി : കല്ലേലി ചെളിക്കുഴി റോഡില്‍ ഇപ്പോള്‍ ഉള്ള അവസ്ഥ
കോന്നി വാര്‍ത്ത : ഇന്ന് അരുവാപ്പുലം കല്ലേലി ചെളിക്കുഴി അതിരുങ്കല്‍ റോഡിലൂടെ പോയവര്‍ കണ്ട കാഴ്ച ഇതാണ് . കല്ലേലി ചെളിക്കുഴി റോഡില്‍ നിറയെ മാലിന്യം . കഴിഞ്ഞ ദിവസം ഏതോ വീട്ടിലോ ഓഡിറ്റോറിയത്തിലോ നടന്ന ഭക്ഷണ സല്‍ക്കാരത്തിലെ മാലിന്യം ആണ് ഈ റോഡില്‍ കൊണ്ട് വന്നു തള്ളിയത് . കല്ലേലി ചെളിക്കുഴി റോഡില്‍ തിരക്ക് കുറവാണ് കുറച്ചു കുടുംബം മാത്രം ആണ് താമസം ആ റോഡു സൈഡിലെ വീടുകളില്‍ കഴിഞ്ഞ ദിവസം ഒരു ആഘോഷവും ഇല്ലായിരുന്നു . വാഹനത്തില്‍ കൊണ്ട് വന്നു തള്ളിയ മാലിന്യം ആണ് ഈ കാണുന്നത് . സ്വന്തമായി മാലിന്യം സംസ്കാരിക്കാന്‍ കഴിയാത്ത ഈ ജാതി ആളുകളെ കണ്ടെത്തണം .നേരത്തെ അരുവാപ്പുലം പഞ്ചായത്ത് ഓഫീസ് – പമ്പാ റബര്‍ ഭാഗത്ത് ആയിരുന്നു ഈ കൂട്ടരുടെ മാലിന്യ നിക്ഷേപം . ഇപ്പോള്‍ “ഈ…
Read Moreകോന്നിയിൽ പൊതു പൈപ്പിലൂടെ ഉള്ള കുടിവെള്ള വിതരണം മുടങ്ങി
കോന്നി വാര്‍ത്ത : ശുദ്ധജല പദ്ധതിയിൽനിന്ന് കോന്നി പ്രദേശത്തേക്കുള്ള കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരാഴ്ച . വരൾച്ച കനത്തതോടെ പൈപ്പ് വെള്ളം ആശ്രയിച്ചു ജീവിച്ചവര്‍ എന്ത് ചെയ്യണം എന്ന് ചോദിക്കുന്നു . പണം ഉള്ളവര്‍ ടാങ്കറില്‍ വെള്ളം ഇറക്കി തുടങ്ങി .സാധാരണ ആളുകള്‍ മറ്റു ജല സ്രോതസുകളെ തേടി പോകേണ്ട അവസ്ഥ ആണ് . ഓരോ വാര്‍ഡിലും ശുദ്ധ ജലം എത്തിക്കാന്‍ വാര്‍ഡ് മെമ്പര്‍മാര്‍ മുന്നിട്ടു ഇറങ്ങണം . മേഖലയിലെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളത്തിനായി ജനം പരക്കം പായുന്നു.കോന്നി അരുവാപ്പുലം ശുദ്ധജല പദ്ധതിയിൽനിന്നാണ് രണ്ട് പഞ്ചായത്തുകളിലേക്കും വെള്ളം എത്തുന്നത്. അച്ചൻകോവിൽ ആറ്റിലെ കൊടിഞ്ഞിമൂല കടവിൽനിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. കെ.എസ്.ടി.പി.റോഡ് പണിക്കായി മാരൂർ പാലത്തിന് സമീപം കലുങ്ക് നിർമാണം നടക്കുന്നതിനായി വിതരണ പൈപ്പുകൾ മുറിച്ചിട്ടിരിക്കുകയാണ്.കലുങ്ക് പണിയുടെ ഒരു ഘട്ടം കഴിഞ്ഞിട്ടും പൈപ്പുകൾ പഴയ സ്ഥിതിയിൽ ആക്കിയിട്ടില്ല.…
Read Moreപത്തനംതിട്ട ജില്ലയില്‍ ഇന്ന് 1262 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു( 23-01-2022)
പത്തനംതിട്ട ജില്ല കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി 23-01-2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1262 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്: ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1 അടൂര്‍ 43 2 പന്തളം 35 3 പത്തനംതിട്ട 129 4 തിരുവല്ല 61 5 ആനിക്കാട് 7 6 ആറന്‍മുള 29 7 അരുവാപ്പുലം 17 8 അയിരൂര്‍ 32 9 ചെന്നീര്‍ക്കര 15 10 ചെറുകോല്‍ 14 11 ചിറ്റാര്‍ 5 12 ഏറത്ത് 12 13 ഇലന്തൂര്‍ 22 14 ഏനാദിമംഗലം 10…
Read Moreപോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : നിക്ഷേപകരുടെ രക്തം ഊറ്റി കുടിക്കുന്നത് ആരാണ് ..?
konnivartha.com : കോന്നി വകയാര്‍ ആസ്ഥാനം ഉള്ള പോപ്പുലര്‍ ഫിനാന്‍സ് എന്ന വലിയ സ്ഥാപനത്തില്‍ കോടികളും ചെറിയ തുകയും നിക്ഷേപിച്ച ആളുകള്‍ക്ക് കൃത്യമായ പലിശ നല്‍കി കൂടുതല്‍ ആളുകളെ ആകര്‍ഷിച്ച സ്ഥാപനത്തിലെ മുതിര്‍ന്ന ജീവനക്കാര്‍ പകല്‍ മാന്യന്മാര്‍ ആയി ഇന്നും ഈ നാട്ടില്‍ ജീവിക്കുന്നു . ഇവരുടെ പേരില്‍ കേസ് ഇല്ല .ഇവര്‍ക്ക് കോടികള്‍ ആസ്തി ഇപ്പോള്‍ ഉണ്ട് . പോപ്പുലര്‍ എന്ന സ്ഥാപനം പൊളിയും എന്ന് കണ്ട ഇവര്‍ സ്വയം നിക്ഷേപകരുടെ പണം സ്വന്തമായി മാറ്റി . ഇവരുടെ ആസ്തി കോടികള്‍ ആണ് . പ്രധാന ഓഫീസായ വകയാര്‍ ജോലി ചെയ്ത എല്ലാ ആളുകള്‍ക്കും ലക്ഷം രൂപയുടെ ആസ്തി .ഇത് എങ്ങനെ വന്നു .അത് അന്വേഷിക്കുക .ചിലര്‍ സിനിമ എടുക്കുന്നു .ഈ പണം ആരുടെ . മുഴുവന്‍ ജീവനക്കാരുടെയും നിലവില്‍ ഉള്ള ആസ്തി അന്വേഷിക്കണം…
Read More