
KONNIVARTHA.COM : മലയോര മേഖലയുടെ വികസനത്തിന് പ്രതീക്ഷ നൽകുന്ന സംസ്ഥാന പാതയുടെ വികസനവുമായി ബന്ധപ്പെട്ട് നിലവിൽ ഉയർന്നു വന്നിട്ടുള്ള പരാതികൾ അടിയന്തിരമായി പരിഹരിക്കണമെന്ന് കോന്നി ഗ്രാമവികസന സമിതി പ്രവർത്തക യോഗം ആവശ്യപ്പെട്ടു.
കോന്നി എലിയറയ്ക്കൽ ജംഗ്ഷൻ മുതൽ പഞ്ചായത്ത് ബസ് സ്റ്റാന്റ് വരെയുള്ള ഭാഗത്ത് പലയിടത്തും14 മീറ്റർ വീതിയിൽ റോഡ് നിർമ്മാണം നടക്കുന്നില്ല. ഓട നിർമ്മാണത്തിൽ വലിയ അപാകതകളുമുണ്ട്.
വീതി കുറച്ച് റോഡ് നിർമ്മിക്കുന്നതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന-ജില്ലാ ഭരണകൂടങ്ങൾക്ക് പരാതി സമർപ്പിക്കുന്നതോടൊപ്പം നിയമ നടപടിയുമായി മുന്നോട്ടു പോകുന്നതിനും തീരുമാനിച്ചു. സമിതി പ്രസിഡന്റ് സലിൽ വയലാത്ത ല അദ്ധ്യക്ഷത വഹിച്ചു.