വരവ് -ചെലവ് കണക്ക് സമര്‍പ്പിക്കാത്ത സ്ഥാനാര്‍ഥികളെ അയോഗ്യരാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Spread the love

 

konnivartha.com : 2020 തദ്ദേശ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ച വരവ് -ചെലവ് കണക്ക് സമര്‍പ്പിക്കാത്ത സ്ഥാനാര്‍ത്ഥികള്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളിലേക്ക് മത്സരിച്ച 485, ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച 27, ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച 4, മുന്‍സിപ്പാലിറ്റികളിലേക്ക് മത്സരിച്ച 84 സ്ഥാനാര്‍ഥികളാണ് ഇനിയും കണക്ക് സമര്‍പ്പിക്കാത്തത്.

കണക്ക് സമര്‍പ്പിക്കാത്ത സ്ഥാനാര്‍ഥികളുടെ പേര് വിവരങ്ങള്‍ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം തദ്ദേശസ്ഥാപനങ്ങളുടെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ച ശേഷവും തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കാത്ത സ്ഥാനാര്‍ഥികളുടെ കരട് ലിസ്റ്റ് കമ്മീഷന്റെ വെബ് സൈറ്റില്‍ മാര്‍ച്ച് 17 ന് പ്രസിദ്ധീകരിക്കും. മാര്‍ച്ചില്‍ സ്ഥാനാര്‍ഥികളെ അയോഗ്യരാക്കി പ്രഖ്യാപിച്ച് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

Related posts