ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദം: കോന്നി മേഖലയിലും മഴ പെയ്തു

Spread the love

 

 

konni vartha. com ബംഗാള്‍ ഉള്‍കടലില്‍ ആന്‍ഡമാന്‍ കടലിലും സമീപ പ്രദേശങ്ങളിലുമായി ന്യൂനമര്‍ദം രൂപം കൊണ്ട സാഹചര്യത്തില്‍ കോന്നി മേഖലയിലും ഇന്ന് വൈകിട്ട് മുതല്‍ മഴ പെയ്തു . വൈകിട്ട് അഞ്ചു മണിയോട് കൂടി ആകാശത്ത് മഴക്കോള്‍ ദൃശ്യമായി .ഏതാനും മിനുട്ടുകള്‍ക്കു ഉള്ളില്‍ ചെറിയെ പെയ്ത മഴ ശക്തി പ്രാപിച്ചു . കോന്നിയുടെ കിഴക്കന്‍ മേഖലയില്‍ ഇടിയോട് കൂടിയ മഴ പെയ്തതായി പ്രദേശ വാസികള്‍ പറഞ്ഞു .

 

ഏതാനും ദിവസമായി വേനല്‍ കടുത്ത നിലയിലായിരുന്നു . കുടിവെള്ള പ്രശ്നം പല ഭാഗത്തും രൂക്ഷമായി . ഇതിനു ഇടയില്‍ ഇന്ന് ലഭിച്ച മഴ ആശ്വാസം പകര്‍ന്നു .

നാളെയോടെ ചക്രവാതചുഴി രൂപപ്പെടാനും തുടര്‍ന്ന് ശക്തി പ്രാപിച്ചു തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂന മര്‍ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മാര്‍ച്ച് 2,3 തീയതികളില്‍ തെക്കന്‍ കേരളത്തില്‍ മഴ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച മുതല്‍ ആന്‍ഡമാന്‍ തീരത്തും തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ കാറ്റിന് സാധ്യതയെന്നും കഴിഞ്ഞ ദിവസം കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related posts