കാമുകനെ തേടി വീട് വിട്ടിറങ്ങി തെരുവിൽ അലഞ്ഞ പെൺകുട്ടിയെ മാധ്യമ പ്രവര്‍ത്തകന്‍ രക്ഷപ്പെടുത്തി

Spread the love

 

KONNI VARTHA.COM : കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ പത്തനംതിട്ട നഗരസഭാ ബസ്സ്റ്റാൻഡിന് പരിസരത്ത് അലഞ്ഞ് തിരിഞ്ഞ് നടന്ന പത്തനാപുരം പുന്നല സ്വദേശിനി 22 കാരി കോളേജ് വിദ്യാർത്ഥിനിയെ സുരക്ഷിതയായി പോലീസിൽ ഏൽപ്പിച്ചു മാതൃകയായി മാധ്യമ പ്രവര്‍ത്തകന്‍ .മാധ്യമ പ്രവര്‍ത്തകന്‍ സുനില്‍ കുമാര്‍ പ്രക്കാനം ആണ് ഈ പെണ്‍കുട്ടിയെ രക്ഷപെടുത്തിയത്

രാത്രി 9 മണി മുതൽ തോളിൽ ബാഗ് തുക്കി ഒരു പെൺകുട്ടി ഒറ്റക്ക് ബസ്‌ സ്റ്റാൻഡിലും, ഓട്ടോ സ്റ്റാൻഡിലും, റോഡിലും കറങ്ങി നടക്കുന്നത് കണ്ടിരുന്നങ്കിലും യാത്രക്കാരി എന്നാണ് ആദ്യം കരുതിയത്. എന്നാൽ 10 മണിയോടെ അവസാന വണ്ടിയും പോയി കഴിഞ്ഞപ്പോഴും വിജയനമായ സ്റ്റാൻഡിലും പരിസത്തും തനിച്ച് നടക്കുന്ന കുട്ടിയെ കൂടുതൽ ശ്രദ്ധിച്ചു

ഇരുളിന്റെ മറവിലെ ചില ” കഴുകൻമ്മാരുടെ കണ്ണുകൾ ” ആ കുട്ടിയുടെ മേൽ പതിയുന്നതു പോലെ തോന്നിയപ്പോൾ ഒരു പെൺകുട്ടിയുടെ പിതാവ് ആയ സുനിലിന് കണ്ടില്ലന്ന് നടിച്ച് മടങ്ങാൻ കഴിഞ്ഞില്ല. വണ്ടി എടുത്ത് ചെന്നപ്പോഴെക്കും അവൾ ഇരുളിലേക്ക് നടന്ന് അകന്നിരുന്നു. എങ്കിലും പിൻന്തുടർന്നു അബാൻ ജംഗ്ഷന് സമീപത്ത് അവളെ കണ്ടുമുട്ടി വണ്ടി നിർത്തി വിവരങ്ങൾ അന്വേഷിച്ചു

നഗരത്തിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയ കാമുകനൊപ്പം പോകുവാൻ ഇറങ്ങിയതാണന്നവൾ പറഞ്ഞു.
തുണി അടങ്ങിയ ബാഗ്. 28 രൂപ മാത്രം കൈയ്യിൽ . ഉച്ച കഴിഞ്ഞ് 3 മണിക്ക് നഗരത്തിൽ എത്തി കാമുകൻ പറഞ്ഞ സ്ഥലത്ത് മണിക്കൂറുകളോളം കാത്ത് നിന്നെങ്കിലും അവൻ വന്നില്ല. മൊബൈൽ ഫോൺ കൈയ്യിലില്ലാത്ത കുട്ടി വിഷമിച്ച് നടക്കുകയായിരുന്നു.

ചതിക്കപ്പെട്ടു, മോളെ വീട്ടിലേക്ക് മടങ്ങി പോകണം. സഹായിക്കാം പോലീസിനെ വിളിക്കാം എന്ന് പറഞ്ഞെങ്കിലു അവൾ അതിന് തയ്യാറല്ലന്ന് പറഞ്ഞു. വീട്ടിലേക്ക് മടങ്ങില്ലന്ന് വാശി പിടിച്ചു. ഈ സമയം സമീപത്തെ ഒരു ഹോട്ടലുടമയും അതുവഴിവന്നു. ആ നല്ല മനുഷ്യനും ഒപ്പം ചേർന്ന് കുട്ടിയെ ഉപദേശിച്ചു പിൻതിരിപ്പിക്കാൻ ശ്രമിച്ചു. അവൾ വഴങ്ങിയില്ല.

 

കാമുകനെ ഒന്ന് വിളിക്കാമോ എന്നായി അവളുടെ അടുത്ത ചോദ്യം. അവൾ പറഞ്ഞതനുസരിച്ച്  വിളിച്ചു. തുടർച്ചയായി തിരക്കിലായിരുന്ന ഫോൺ ഒടുവിൽ ബെല്ല് അടിച്ചെങ്കിലും എടുത്തില്ല.
നഗര പരിധിയോട് ചേർന്ന ഉത്സവം നടക്കുന്ന ഒരു ക്ഷേത്രത്തിൽ ഒരു പക്ഷേ കാമുകൻ കാണും അവിടേക്ക് ഒന്ന് കൊണ്ടു വിടാമോ എന്നും അവൾ ചോദിച്ചു. അവിടെ അവൻ ഇല്ലങ്കിൽ നീ എന്ത് ചെയ്യുമെന്ന് തിരിച്ച് ചോദിച്ചപ്പോൾഇല്ലെങ്കില്‍   നടന്ന് പോന്നോളാം ചേട്ടാ എന്നായി

രണ്ടും നടക്കുന്ന കാര്യമല്ല മക്കളെ എന്ന് പറഞ്ഞ് അവളെ അതിൽ നിന്നു പിൻന്തിരിപ്പിച്ചു. വണ്ടിയിൽ ഉണ്ടായിരുന്ന കുപ്പിവെള്ളം കുടിക്കാൻ നല്കി. ഇതിനിടെ സുനിലിന് ഒപ്പം നിന്ന ആ നല്ല മനുഷ്യന്റെ ബന്ധുവായ ഒരു യുവാവ് കൂടി അതുവഴി വന്നു. അയാൾ ഉടൻ തന്നെ പുന്നല യിലുള്ള ഒരു സുഹൃത്തിനെ വിളിച്ചു. കുട്ടിയുടെ മേൽ വിലാസം സ്ഥിതികരിച്ചു.. ശരിയെന്ന് ഉറപ്പാക്കി. ഇതെ തുടർന്ന് കുട്ടിയുടെ അമ്മയുടെ ഫോൺ നമ്പർ.ചോദിച്ചു. ആദ്യം തരാൻ വിസമ്മതിച്ചെങ്കിലും നിർബന്ധത്തിന് വഴങ്ങി ഒടുവിൽ നമ്പർ കൊടുത്തു അമ്മയെവിളിച്ചു. വിവരം മുഴുവൻ കേൾക്കുന്നതിന് മുൻപ് അവർ പൊട്ടിക്കരഞ്ഞു കൊണ്ട് പിതാവിന് ഫോൺ കൈമാറി. ഉടൻ എത്താം എന്ന് മറുപടി.

ഇതിനോടകം തന്നെ വിവരം പോലീസ് കൺട്രോൾ റുമിലും, പത്തനംതിട്ട സി ഐ യെയും വിവരം അറിയിച്ചിരുന്നു..
ഏറെ വൈയ്കാതെ എസ് ഐ വിജയന്റെ നേത്യത്വത്തിൽ വനിതാ പോലിസ് എത്തി കുട്ടിയെ കൂട്ടി കൊണ്ട് പോയി. തുടർന്ന് 12 മണിയോടെ പത്തനംതിട്ട വനിതാ സ്റ്റേഷനിൽ എത്തിയ മാതാപിതാക്കൾക്ക് ഒപ്പം കൂട്ടിയെ വിട്ടയച്ചു.

മാതൃകാ പ്രവര്‍ത്തനം നടത്തിയ സുനിലിന് അഭിനന്ദനം

error: Content is protected !!