Trending Now

കേരളത്തില്‍ കാലവര്‍ഷമെത്തി: ജൂണ്‍ പകുതിയോടെ മഴ ശക്തമാകും

Spread the love

 

അറബിക്കടലിന്റെ കിഴക്കും ലക്ഷദ്വീപിലും കേരളത്തില്‍ മിക്കയിടങ്ങളിലും തമിഴ്നാടിന്റെ തെക്കന്‍ മേഖലയിലും ഗള്‍ഫ് ഓഫ് മാന്നാറിലും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തും കാലവര്‍ഷമെത്തി.വരുന്ന മൂന്നു നാല് ദിവസങ്ങള്‍ക്കകം മധ്യ അറേബ്യന്‍ കടലിലും കേരളത്തിലാകെയും തമിഴ്നാട്ടിലും കര്‍ണാടകയിലുമുള്ള ചിലയിടങ്ങളിലും കാലവര്‍ഷമെത്തും.
ആദ്യ ആഴ്ചകളില്‍ മഴ കനക്കില്ല.ജൂണ്‍ പകുതിയോടെ മഴ ശക്തമാകുമെന്ന നിഗമനത്തില്‍ ആണ്  കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

 

കേരളത്തിലെ എല്ലാ ജില്ലകളിലെയും മഴമാപിനിയില്‍ രണ്ടര മില്ലീമീറ്റര്‍ മഴപെയ്തതായി രേഖപ്പെടുത്തിയതോടെയാണ് മഴക്കാലമായത് സ്ഥിരീകരിച്ചത്.

error: Content is protected !!