Trending Now

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു

Spread the love

 

മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ രാജിവച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഏറെ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് രാജി. ഉദ്ധവ് താക്കറെ രാജ്ഭവനിലെത്തി രാജി സമര്‍പ്പിച്ചു. രണ്ട് വര്‍ഷവും 213 ദിവസവും നീണ്ട ഭരണത്തിനൊടുവിലാണ് രാജി. വലിയ കൂട്ടം ശിവസേന പ്രവര്‍ത്തകരുടേയും വലിയ വാഹനവ്യൂഹത്തിന്റേയും അകമ്പടിയോടെയാണ് ഉദ്ധവ് താക്കറെ രാജ്ഭവനിലെത്തിയത്. കനത്ത സുരക്ഷയാണ ഉദ്ധവ് താക്കറെയ്ക്ക് ഒരുക്കിയിരുന്നത്.

 

മുഖ്യമന്ത്രി കസേരയിലേക്ക് താന്‍ ഉടന്‍ മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഉദ്ധവ് താക്കറെ രാജി സമര്‍പ്പിച്ചത്.ശിവസേനകോണ്‍ഗ്രസ്എന്‍സിപി സഖ്യമായ മഹാവികാസ് അഘാഡി സഖ്യസര്‍ക്കാര്‍ നിലംപതിച്ചു. ബദല്‍ സര്‍ക്കാര്‍ നീക്കങ്ങളുമായി ബിജെപി മുന്നോട്ടുപോവുകയാണ്.

error: Content is protected !!