Trending Now

11 ജില്ലകളിൽ നാളെ (11 ജൂലൈ) മഞ്ഞ അലർട്ട്

Spread the love

 

സംസ്ഥാനത്ത് നാളെ (11 ജൂലൈ) പതിനൊന്ന് ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട്.

കേരളം-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഈ മാസം 14 വരെ മത്സ്യബന്ധനത്തിന് പോകുന്നതും വിലക്കിയിട്ടുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും. ചിലയവസരങ്ങളിൽ ഇത് 65 കി.മി ആയി മാറാനും സാധ്യതയുള്ളതിനാലാണ് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

കേരളതീരത്ത് നാളെ (11 ജൂലൈ) രാത്രി 11.30 വരെ 3.5 മുതൽ 4 മീറ്റർവരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണകേന്ദ്രം അറിയിച്ചു.

error: Content is protected !!