ഇറാനിൽ ഭൂചലനം; ഗൾഫ് മേഖലയിലും പ്രകമ്പനം

Spread the love

 

തെക്കൻ ഇറാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി. തുറമുഖ പട്ടണമായ ബന്ദർ അബ്ബാസിനടുത്താണ് പ്രഭവ കേന്ദ്രം. ഗൾഫ് മേഖലയിലും പ്രകമ്പനം അനുഭവപ്പെട്ടു. ദുബായ് ഷാർജ അജ്മാൻ എന്നിവിടങ്ങളിലും നേരിയ ഭൂചലനം രേഖപ്പെടുത്തി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു.ബന്ദർ അബ്ബാസ് നഗരത്തിന് 103 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. മെയ് 31 മുതൽ ഇതേ പ്രദേശത്ത് തുടർച്ചയായ ഭൂചലനങ്ങൾ അനുഭവപ്പെടുകയാണ്.

error: Content is protected !!