Trending Now

പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

Spread the love

konnivartha.com : പത്തനംതിട്ട ജില്ലാ   ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയാറാക്കിയ എക്സ്പ്ലോര്‍ പത്തനംതിട്ട സഞ്ചാരികളുടെ പറുദീസ, ജില്ലാ ഡയറക്ടറി എന്നീ പുസ്തകങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പ്രകാശനം ചെയ്തു.

 

ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ആര്‍. മുരളീധരന്‍ നായര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍, ഉത്സവങ്ങള്‍, നദികള്‍, ഡാമുകള്‍ തുടങ്ങിയവയുടെ വിവരങ്ങളും ഫോട്ടോസും ഉള്‍പ്പെടുത്തിയാണ് എക്സ്പ്ലോര്‍ പത്തനംതിട്ട സഞ്ചാരികളുടെ പറുദീസ തയാറാക്കിയിരിക്കുന്നത്.

 

ജില്ലയിലെ ഓഫീസുകള്‍, മീഡിയാ ഫോണ്‍ നമ്പരുകള്‍, ഇ-മെയില്‍ ഐഡി തുടങ്ങിയവയാണ് ജില്ലാ ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്നും പുസ്തകങ്ങള്‍ സൗജന്യമായി ലഭിക്കും.

 

ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് എസ്. സതീഷ് ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, കണ്ടന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ഉഷാകുമാരി മാടമണ്‍, ശ്രീജി എസ് ശ്രീധര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!