Trending Now

ഭക്ഷണവും വെള്ളവുമില്ലാതെ പത്തനംതിട്ട മെഴുവേലി നിവാസി ഡല്‍ഹിയില്‍ മരണപ്പെട്ടു

Spread the love

 

konnivartha.com : ഭക്ഷണവും വെള്ളവുമില്ലാതെ മലയാളി ഡല്‍ഹിയില്‍ മരണപ്പെട്ടു . പത്തനംതിട്ട മെഴുവേലി സ്വദേശി അജിത് കുമാര്‍ (53) ആണ് സകര്‍പ്പൂരിലെ വാടക വീട്ടില്‍ മരിച്ചത്. വീടിന്റെ ഉടമസ്ഥനാണ് ഇയാളെ അവശ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട് വിട്ടുപോയ അജിത് കുമാര്‍ ഈയടുത്താണ് നാട്ടിലേക്ക് ഫോണ്‍ ചെയ്ത് തിരികെ വരുന്ന വിവരം അറിയിച്ചത്. കുറച്ച് നാളുകളായി അജിത് കുമാറിന് ജോലിയില്ലായിരുന്നെന്നാണ് സമീപവാസികള്‍ പറയുന്നത്. അധികം ആരോടും ഇയാള്‍ സഹകരിച്ചിരുന്നുമില്ല.

error: Content is protected !!