Trending Now

മഹാത്മ ജനസേവനകേന്ദ്രം അന്തേവാസി നിര്യാതനായി

Spread the love

 

konnivartha.com : അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തിലെ അന്തേവാസി കണ്ണപ്പന്‍ കെ (62) വാര്‍ദ്ധക്യ രോഗങ്ങളെ തുടര്‍ന്ന് നിര്യാതനായി. പരസഹായമില്ലാതെ കിടപ്പുരോഗിയായിരുന്ന ഇദ്ദേഹത്തെ 2019 നവംബര്‍ 19ന് കോന്നി പോലീസിന്റെ നിര്‍ദ്ദേശപ്രകാരം മഹാത്മയില്‍ ഏറ്റെടുത്തു സംരക്ഷിച്ചുവരുകയായിരുന്നു. മൃതദേഹം മൗണ്ട്‌സിയോണ്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നാളെ മൃതദേഹം ഏറ്റു വാങ്ങി ബന്ധുക്കളുടെ സഹായത്തോടെ അടക്കം ചെയ്യുമെന്ന് അരുവാപ്പുലം പഞ്ചായത്ത് കല്ലേലി തോട്ടം വാര്‍ഡ്‌ മെമ്പര്‍ സിന്ധു അറിയിച്ചു .

error: Content is protected !!