Trending Now

സൗഹൃദം മുതലെടുത്ത് ഒരുമിച്ചുള്ള ഫോട്ടോ കാട്ടി പീഡനം : യുവാവ് അറസ്റ്റിൽ

Spread the love

 

പത്തനംതിട്ട : സൗഹൃദത്തിൽ ഏർപ്പെട്ട്, ഒരുമിച്ചുള്ള ഫോട്ടോ എടുത്ത് കൈക്കലാക്കിയശേഷം, ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ.

കൊടുമൺ അങ്ങാടിക്കൽ തെക്ക് റോസ് ഹൗസിൽ യേശുദാസിന്റെ മകൻ മോൻകുട്ടൻ എന്നുവിളിക്കുന്ന അരുൺ എസ് (33) ആണ് കൊടുമൺ പോലീസിന്റെ പിടിയിലായത്. 2020
ഡിസംബറിലാണ് ആദ്യം യുവതിയെ വീടിനു സമീപമുള്ള  ആൾതാമസമില്ലാത്ത വീട്ടിൽ വച്ച് പീഡിപ്പിച്ചത്.

തുടർന്ന്, 2021 ജനുവരിയിൽ അടൂരുള്ള ലോഡ്ജിലെത്തിച്ച് ദേഹോപദ്രവം ഏൽപ്പിച്ചശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പിന്നീടുള്ള കാലയളവിലും യുവതിയെ ലൈംഗിക വേഴ്ചയ്ക്കായി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.ശല്യം തുടർന്നപ്പോൾ ഗത്യന്തരമില്ലാതെ യുവതി കൊടുമൺ പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു.

തുടർന്ന്, വനിതാ പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത്, യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. അന്വേഷണം
ആരംഭിച്ച പോലീസ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ അങ്ങാടിക്കൽ തെക്ക് നിന്ന് കസ്റ്റഡിയിൽ എടുത്തു, സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തു.അടൂർ ജെ എഫ് എം കോടതിയിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തി. കുറ്റസമ്മതം നടത്തിയ പ്രതിയുടെ ഇന്നലെ ഉച്ചയോടെ രേഖപ്പെടുത്തി. കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കുകയും, ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊടുമൺ പോലീസ് ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഘത്തിൽ എസ് ഐ രതീഷ്, എസ് സി പി ഓമാരായ അൻസർ, വിനീത്, സി പി ഓ മാരായ പ്രദീപ്‌, സിന്ധു, അജിത്, ജിതിൻ എന്നിവരുമുണ്ട്.

error: Content is protected !!