കോന്നി തെങ്ങുംകാവ് -പൂങ്കാവ് റോഡ് ഇങ്ങനെ ആണ് : ചപ്പാത്ത് പടി

Spread the love

 

konnivartha.com : കോന്നി തെങ്ങുംകാവ് -പൂങ്കാവ് റോഡ്‌ നല്ല രീതിയില്‍” പണിത് “ജനങ്ങള്‍ക്ക് പണി തന്നു കരാറുകാരന്‍ പോയി . ഈ റോഡ്‌ ഇപ്പോള്‍ ഉള്ള അവസ്ഥ നേരില്‍ കണ്ടു അറിയാന്‍ ബന്ധപെട്ട അധികാരികള്‍ ശ്രമിക്കണം . കോന്നി തെങ്ങുംകാവ് -പൂങ്കാവ് റോഡ് ഇങ്ങനെ ആണ് ഇപ്പോള്‍ . ചപ്പാത്ത് പടി എന്നൊരു സ്ഥലം ഉണ്ട് . അവിടെ റോഡില്‍ നടുക്ക് ഒന്ന് രണ്ടു കുഴി കാണാം . ഇതെങ്ങനെ കുഴിഞ്ഞു എന്ന് ചോദിച്ചാല്‍ കരാര്‍ എടുത്ത ആളോട് ചോദിക്കാം എന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ .അവര്‍ ചോദിച്ചില്ല അതിനാല്‍ കരാര്‍ എടുത്ത ആള്‍ മറുപടിയും പറഞ്ഞില്ല .

ഈ കുഴിയില്‍ ഇരുചക്ര വാഹനം മറിഞ്ഞു ആരെങ്കിലും മരിക്കുമ്പോള്‍ ദയവായി അധികാരികള്‍ നിയമം പറഞ്ഞു വരരുത് . ഈ കുഴി ഇങ്ങനെ രൂപത്തില്‍ എത്തിയിട്ട് മാസം ഒന്ന് തികഞ്ഞു . അടുത്ത മാസം അടുത്ത കുഴി പിറക്കും . അതിനുള്ള സാധ്യത സമീപത്തു തന്നെ തെളിഞ്ഞു വന്നിട്ടുണ്ട് .

ഈ റോഡ്‌ നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കണം . ഈ കുഴിയില്‍ നിരവധി ഇരുചക്ര വാഹനം വീഴുന്നു . അധികാരികള്‍ ഇടപെടുകയാണെങ്കില്‍ ചില ജീവന്‍ രക്ഷിക്കാം .

error: Content is protected !!