
എല്ലാവർക്കും പുതുവത്സരാശംസകൾ
പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ഒരു പുതുവത്സരം (New year) കൂടി എത്തിയിരിക്കുകയാണ്. പോയ വര്‍ഷത്തെ എല്ലാ പ്രതിസന്ധികളെയും മറന്ന് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് നാടെങ്ങും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൊവിഡ് കാരണം വലിയ രീതിയിലുള്ള പുതുവത്സര ആഘോങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. കൊവിഡ് ഭീതി മാറിയതോടെ ഏറെ സന്തോഷത്തോടെ പുതുവർഷത്തെ വരവേൽക്കാൻ ഒത്തു കൂടുകയാണ് എല്ലാവരും.
ദുഖങ്ങളും പരിഭവങ്ങളും മറന്ന് സ്നേഹത്തിൻ്റെയും സന്തോഷത്തിന്റെയും ഒരു കാലത്തിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. പോയ വര്‍ഷത്തേക്കാളും വരുന്ന വര്‍ഷം എല്ലാവര്‍ക്കും മികച്ചതാകട്ടെ. പുതുവര്‍ഷത്തിന്റെ 12 മാസങ്ങള്‍ നിങ്ങള്‍ക്ക് പുതിയ നേട്ടങ്ങള്‍ നിറഞ്ഞതായിരിക്കട്ടെ. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ശാശ്വതമായ സന്തോഷം കൊണ്ട് ദിവസങ്ങള്‍ നിറയട്ടെ! 2023 പുതുവത്സരാശംസകള്‍