ഒളികല്ല് വന സംരക്ഷണസമതിയില്‍ ദൃശ്യകലാ ക്യാമ്പ് സംഘടിപ്പിച്ചു

Spread the love

റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഒളികല്ല് വനസംരക്ഷണ സമിതിയില്‍ കേരള വനം വകുപ്പ് കുട്ടികള്‍ക്കായി ദൃശ്യ-കലാ ക്യാമ്പ് മുന്തില്‍ സംഘടിപ്പിച്ചു. സംസ്ഥാന വനവികസന ഏജന്‍സിയുടെ നേതൃത്വത്തില്‍ റാന്നി എഫ്ഡിഎ സംഘടിപ്പിച്ച ക്യാമ്പ്  കലാകാരന്‍മാരുടെ  കൂട്ടായ്മയായ ട്രസ് പാസേഴ്സ് നയിച്ചു. റാന്നി ഡിവിഷനിലെ വിവിധ വന സംരക്ഷണ സമതികളില്‍ നിന്നായി 75 കുട്ടികള്‍ അഞ്ച് ദിവസത്തെ ക്യാമ്പില്‍ പങ്കെടുത്തു.

പ്രകൃതിയില്‍ നിന്ന് അടര്‍ത്തിയെടുക്കുന്ന നിറങ്ങളും , ചായങ്ങളും ഉപയോഗിച്ചുള്ള ചിത്രകല, ശില്പകല, ചുവര്‍ ചിത്ര രചന തുടങ്ങിയ സ്വര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തില്‍ ദൃശ്യകലാ ക്യാമ്പ് വേദിയായി.

കേരളത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. റാന്നി വനം ഡിവിഷന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ ജയകുമാര്‍ ശര്‍മ, വടശേരിക്കര റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.വി രതീഷ്, സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് ഏജന്‍സി മാനേജര്‍ ലിജോ ജോര്‍ജ്, ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഷിജു എസ്.വി നായര്‍, റാന്നി വനം ഡിവിഷന്‍ പിഎഫ്എം കോ ഓര്‍ഡിനേറ്റര്‍ സുരേഷ് ബാബു, വടശേരിക്കര റെയിഞ്ച് കോര്‍ഡിനേറ്റര്‍ രഞ്ജിത്ത്, ഒളികല്ല് വനസംരഷണ സമിതി സെക്രട്ടറി സൗമ്യ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

error: Content is protected !!