
ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും. പത്മത്തെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കുക. നരബലി കേസിൽ കുറ്റപത്രം സമർപ്പിക്കേണ്ട സമയപരിധി ഈ ആഴ്ച്ച അവസാനിക്കാനിരിക്കെയാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കേസിൽ മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി. ഇലന്തൂരിൽ പാരമ്പര്യ ചികിത്സ നടത്തിവന്നിരുന്ന ഭഗവൽ സിംങ്, ഭാര്യ ലൈല എന്നിവർ മൂന്നാം പ്രതികളുമാണ്.