Trending Now

ഭക്ഷ്യ സുരക്ഷാ പരിശോധന :പത്തനംതിട്ട ജില്ലയില്‍ രണ്ടു സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെപ്പിച്ചു 

Spread the love

 

 

konnivartha.com : ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ സ്പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ടു പത്തനംതിട്ട ജില്ലയില്‍ ഹോട്ടലുകള്‍ ബേക്കറി എന്നിവിടെ പരിശോധന നടന്നു വരുന്നു . ജില്ലയില്‍ നടന്ന പതിനാറു പരിശോധനയില്‍ രണ്ടു കടക്കള്‍ക്ക് നോട്ടീസ് നല്‍കി പ്രവര്‍ത്തനം നിര്‍ത്തി വെപ്പിച്ചു .

 

അടൂര്‍ ബൈപാസിലെ അല്‍ ഫറൂജ് ,പറപ്പെട്ടിയിലെ ശ്രീ ശാസ്താ ടീ ഷോപ്പിലും വേണ്ടത്ര ഭക്ഷ്യ സുരക്ഷ പാലിക്കാത്തതിനാല്‍ നോട്ടീസ് നല്‍കി പ്രവര്‍ത്തനം നിര്‍ത്തിച്ചു . അഞ്ചു സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി .ഒരു സ്ഥാപനത്തിന് നോട്ടീസ് നല്‍കിയതായി ഫുഡ്‌ സേഫ്റ്റി പത്തനംതിട്ട അസി :കമ്മീഷണര്‍ അറിയിച്ചു . കഴിഞ്ഞ ദിവസം പരിശോധന നടത്തി അടപ്പിച്ച കടകളുടെ പേരുകള്‍ നല്‍കാത്തത് “കോന്നി വാര്‍ത്ത ഡോട്ട് കോം “വാര്‍ത്തയാക്കിയതോടെ ഇന്ന് നടന്ന പരിശോധനയുടെ പൂര്‍ണ്ണ വിവരം നല്‍കിയിട്ടുണ്ട്

error: Content is protected !!