Trending Now

കൈപ്പട്ടൂരില്‍ നിയന്ത്രണം വിട്ട കോണ്‍ക്രീറ്റ് മിക്‌സര്‍ സ്വകാര്യ ബസിന് മുകളിലേക്ക് മറിഞ്ഞു: 25 പേര്‍ക്ക് പരുക്ക്

Spread the love

 

 

konnivartha.com : പത്തനംതിട്ട നിന്നും അടൂര്‍ക്ക് പോയ ബസ്സിന് മുകളിലേക്ക്  കോണ്‍ക്രീറ്റ് മിക്സ് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു  .ഇരു വാഹനവും റോഡിലേക്ക് മറിഞ്ഞു .കോണ്‍ക്രീറ്റ് മിക്സ് വാഹനം നിയന്ത്രണം വിട്ട് ബസ്സിനു മുകളിലേക്ക് മറിഞ്ഞതോടെ ബസ്സ്‌ ഒരു ഭാഗത്തേക്ക് മറിഞ്ഞു .

ബസ്സില്‍ ഉള്ള നിരവധി ആളുകള്‍ക്ക് പരിക്ക് പറ്റി .കൈപ്പട്ടൂര്‍ സ്കൂള്‍ ഭാഗത്ത്‌ വെച്ചാണ് അപകടം ഉണ്ടായത് . ബസ്സില്‍ മുപ്പതോളം യാത്രികര്‍ ഉണ്ടായിരുന്നു .ഇതില്‍ 25 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ഒരാളുടെ നില ഗുരുതരമാണ്   കോണ്‍ക്രീറ്റ് മിക്സ് വാഹനത്തിലെ ഡ്രൈവര്‍ക്ക് പരിക്ക് ഉണ്ട് .അപകടത്തിന് കാരണം ലോറിയുടെ മുന്‍വശത്തെ ടയര്‍ പൊട്ടിയതെന്ന് സംശയം. അമിത വേഗതയില്‍ വന്ന ലോറിയുടെ മുന്‍വശത്ത് വലതു ടയറിന്റെ ഭാഗം അകത്തേക്ക്  തിരിയുന്നതും തുടര്‍ന്ന് പൊട്ടുന്നതു പോലെയും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് കോണ്‍ക്രീറ്റ് മിക്‌സര്‍ ബസിലേക്ക് മറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ബസിന്‍റെ  വശത്താണ് മിക്‌സര്‍ പതിച്ചത്. ഇതാണ് വന്‍ദുരന്തം ഒഴിവാക്കിയത്.

 

മിക്‌സറിന്റെ ഭാഗം തട്ടി ബസ് സൈഡിലേക്ക് മറിഞ്ഞുള്ള അപകടത്തിലാണ് പരുക്കേറെയും ഉണ്ടായിരിക്കുന്നത്. നേരേ മറിച്ച് മിക്‌സര്‍ പൂര്‍ണമായും ബസിന് മുകളിലേക്ക് മറിഞ്ഞിരുന്നെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിക്കുമായിരുന്നു.
പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്

 

error: Content is protected !!