Trending Now

ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ട് പേര്‍ മരിച്ചു

Spread the love

 

കോട്ടയം മുണ്ടക്കയം പന്ത്രണ്ടാം വാര്‍ഡില്‍ ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചു. മുണ്ടക്കയം സ്വദേശികളായ സുനില്‍, രമേശന്‍ എന്നിവരാണ് മരിച്ചത്. സുനിലിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് രമേശന്‍
സുനിലും രമേശനും വീടിന് മുറ്റത്ത് സംസാരിച്ചുനില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി ഇടിമിന്നലേല്‍ക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഇടിമിന്നല്‍ അപകടം ചെറുക്കാനുള്ള മുന്‍ കരുതലുകള്‍:

മഴക്കാര്‍ കാണുന്ന സമയങ്ങളില്‍ ടെറസിലേക്കോ മുറ്റത്തക്കോ പോകാതിരിക്കുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കാതിരിക്കുക.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങരുത്.

അതേ സമയം മിന്നലേറ്റ് കഴിഞ്ഞ ഒരാളുടെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസിലാക്കികൊണ്ട് വേണ്ട പ്രഥമ ശുശ്രൂഷ നല്‍കുക. മിന്നലേറ്റ് കഴിഞ്ഞുള്ള 30സെക്കന്റ് വളരെ വിലപ്പെട്ടതാണ്.

error: Content is protected !!