Trending Now

ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ ആഴമായ അനുഭവത്തിലേക്കുള്ള പ്രയാണമായാണ്ദു:ഖവെള്ളിയാഴ്ചയെ സമീപിക്കേണ്ടത് : ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത.

Spread the love

 

 

konnivartha.com/മൈലപ്രാ : ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ ആഴമായ അനുഭവത്തിലേക്കുള്ള പ്രയാണമായാണ്ദു:ഖവെള്ളിയാഴ്ചയെ സമീപിക്കേണ്ടതെന്ന് ഡോ. എബ്രഹാം മാർസ്തേഫാനോസ് മെത്രാപ്പോലീത്ത പറഞ്ഞു.

സെന്റ്ജോർജ്ജ്ഓർത്തഡോക്സ് വലിയപള്ളിയിൽ കർത്താവിന്റെപീഡാനുഭവവാര ശുശ്രൂഷയുടെ ഭാഗമായി നടന്ന ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾക്ക് മദ്ധ്യേ മുഖ്യസന്ദേശംനൽകുകയായിരുന്നു അദ്ദേഹം.

ക്രിസ്തുവാകുന്നപ്രകാശത്തിൽ നിന്ന് ആർജ്ജിച്ചെടുത്ത വെളിച്ചയായി നാം മാറുമ്പോഴാണ് യഥാർത്ഥ ക്രൈസ്തവ ജീവിതം അർത്ഥപൂർണ്ണമാകുന്നത്. ഇപ്രകാരമുള്ള ജീവിതം നയിക്കുവാൻ കാൽവറിയെ ലക്ഷ്യമാക്കി നമ്മുക്ക് പ്രയാണമാരംഭിക്കാമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

അഭിവന്ദ്യ ഏബ്രഹാം മാർ സ്തേഫാനോസ്മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ നടന്ന ദു:ഖവെള്ളിയാഴ്ച ശുശ്രൂഷകൾക്ക് വികാരി ഫാ.റോയി മാത്യൂ തൈക്കൂട്ടത്തിൽ , സഹ വികാരി എബി റ്റി. ശമുവേൽ തെക്കേക്കര എന്നിവർ സഹ കാർമ്മിക്വതവും നൽകി

error: Content is protected !!