Trending Now

കൊടുമൺ ​ഗോപിനാഥൻ നായർ (90) അന്തരിച്ചു

Spread the love

 

konnivartha.com/പത്തനംതിട്ട: മുതിർന്ന കോൺഗ്രസ് നേതാവ് കൊടുമൺ ജി. ഗോപിനാഥൻ നായർ (90) അന്തരിച്ചു. എഐസിസി അംഗവും, മുൻ പ്ലാൻറേഷൻ കോർപറേഷൻ ചെയർമാനും, കർഷക കോൺഗ്രസ് പ്രസിഡന്റുമായിരുന്നു അദ്ദേഹം.

പത്തനംതിട്ട ജില്ലയിലെ ആദ്യകാല കോൺഗ്രസ് നേതാക്കളിൽ പ്രധാനിയാണ്. തോട്ടം തൊഴിലാളികളുടെ ഉന്നമനത്തിനായി നിരവധി ശ്രദ്ധേയമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന്.

error: Content is protected !!