Trending Now

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ആരംഭിച്ചു

Spread the love

 

konnivartha.com/പന്തളം: പന്തളദേശം റസിഡൻസ് അസോസിയേഷൻ പന്തളം കൃഷിഭവനുമായി സഹകരിച്ച് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് എൻ.വി. രാധാക്യഷ്ണൻ നായർ നിർവ്വഹിച്ചു.

വൈസ് പ്രസിഡന്റ് സാബു സി ജോൺ അധ്യക്ഷത വഹിച്ചു. പച്ചമുളക്, വഴുതന, തക്കാളി, വെണ്ട, പയർ എന്നിവയുടെ തൈകളാണ് വിതരണം ചെയ്തത്. അസോസിയേഷനിൽ ഉൾപ്പെട്ട നൂറോളം വീടുകളിൽ സൗജന്യമായാണ് തൈകൾ വിതരണം ചെയ്തത്.

മികച്ച രീതിയിൽ കൃഷി ചെയ്യുന്ന കർഷകരെ അസോസിയേഷൻ ഓണത്തിന് ആദരിക്കും. അസോസിയേഷൻ സെകട്ടറി ആർ. വിഷ്ണു രാജ്, ജോയിൻ സെക്രട്ടറി രാമചന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് ബാബു ഡാനിയേൽ, ട്രഷറർ വി.രാജേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു

error: Content is protected !!