അടുത്ത 72 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്കു മുകളിൽ എത്തിച്ചേരാൻ സാധ്യത. എന്നിരുന്നാലും തുടക്കം ദുർബലമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറബിക്കടലിൽ ന്യൂനമർദ്ദം. ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദ സാധ്യത തെക്ക് കിഴക്കൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി ന്യൂനമർദ്ദം (Low Pressure) സ്ഥിതിചെയ്യുന്നു . അടുത്ത 24 മണിക്കൂറിൽ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമർദമാവുകയും (Well Marked Low Pressure) തുടർന്ന് ഒക്ടോബർ 21 ഓടെ വീണ്ടും ശക്തി പ്രാപിച്ചു തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മധ്യ പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി തീവ്ര ന്യൂന മർദ്ദമായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനു മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ചക്രവാതചുഴി ഒക്ടോബർ 21 ഓടെ മധ്യ ബംഗാൾ ഉൾകടലിൽ…
Read Moreമാസം: ഒക്ടോബർ 2023
ഒരു ജില്ലാ പഞ്ചായത്ത് വാർഡ് ഉൾപ്പെടെ 35 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനായി വോട്ടർപട്ടിക പുതുക്കുന്നു
ഒരു ജില്ലാ പഞ്ചായത്ത് വാർഡ് ഉൾപ്പെടെ 35 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനായി വോട്ടർപട്ടിക പുതുക്കുന്നു, കരട് പട്ടിക നാളെ (ഒക്ടോബർ 20) പ്രസിദ്ധീകരിക്കും konnivartha.com: പാലക്കാട് ജില്ലാ പഞ്ചായത്തിലെ വാണിയംകുളം വാർഡും അഞ്ച് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളും ഉൾപ്പെടെ 35 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക പുതുക്കുന്നു. കരട് വോട്ടർ പട്ടിക ഒക്ടോബർ 20 നും അന്തിമപട്ടിക നവംബർ 14 നും പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. പട്ടികയിൽ പേര് ചേർക്കുന്നതിന് നാളെ (20.10.2023) മുതൽ നവംബർ 4 വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. 2023 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്കാണ് പേര് ചേർക്കുന്നതിന് അർഹതയുള്ളത്. കരട് പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതിയോ…
Read Moreഗോ ഡിജിറ്റല്‍ സേവിങ്സ് അക്കൗണ്ടുമായി ആര്‍ബിഎല്‍ ബാങ്ക്
konnivartha.com/ കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യമേഖലാ ബാങ്കുകളില്‍ ഒന്നായ ആര്‍ബിഎല്‍ ബാങ്ക് പുതിയ ഡിജിറ്റല്‍ ബാങ്കിങ് സേവനമായ ‘ഗോ ഡിജിറ്റല്‍ സേവിങ്സ് അക്കൗണ്ട്’ അവതരിപ്പിച്ചു. ലളിതമായ നടപടിക്രമങ്ങളിലൂടെ ആരംഭിക്കാനാവുന്നതും ഏളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതുമായ ഈ സീറോ ബാലന്‍സ് അക്കൗണ്ട് എല്ലാ പ്രായത്തിലുള്ള ഉപയോക്താക്കളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതാണ്. ഇത് 7.5 ശതമാനം വരെയുള്ള ഉയര്‍ന്ന വാര്‍ഷിക പലിശ നിരക്ക്, പ്രീമിയം ഡെബിറ്റ് കാര്‍ഡ്, പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് 1500 രൂപ വിലമതിക്കുന്ന വൗച്ചര്‍, സമഗ്ര സൈബര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ, ഒരു കോടി രൂപ വരെയുള്ള അപകട, യാത്രാ ഇന്‍ഷുറന്‍സ്, സൗജന്യ സിബില്‍ റിപ്പോര്‍ട്ട്, നിരവധി പ്രീമിയം ബാങ്കിങ് സേവനങ്ങള്‍ തുടങ്ങിയ നിരവധി ആനുകൂല്യങ്ങളാണ് നല്‍കുന്നത്. ഇവയെല്ലാം 1999 രൂപയുടെ (നികുതി പുറമെ) വാര്‍ഷിക വരിസംഖ്യയില്‍ ഒറ്റപാക്കേജായി ലഭ്യമാകും. ഒരു വര്‍ഷത്തിന് ശേഷം അക്കൗണ്ട് പുതുക്കുന്നതിന് 599…
Read Moreശബരിമല പാതയിലെ ഗതാഗതം സുഗമമാക്കുമെന്നു ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍
അമിത ഭാരം കയറ്റിവരുന്ന വാഹനങ്ങള്‍ പരിശോധിച്ചു പിഴ ചുമത്തും ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്‍പ് ജല അതോറിറ്റിയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി റോഡുകള്‍ ഗതാഗത യോഗ്യമാക്കണമെന്ന് ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍. എ ഡി എം ബി. രാധകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പത്തനംതിട്ട ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ശബരിമല പാതയില്‍ ഗതാഗതം സുഗമമാക്കാനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും വകുപ്പുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കും. റോഡ് സുരക്ഷയ്ക്ക് ഭീഷണിയായി നില്‍ക്കുന്ന വൈദ്യുതപോസ്റ്റുകള്‍, മരച്ചില്ലകള്‍, പോസ്റ്ററുകള്‍ എന്നിവ നീക്കം ചെയ്യും. ജില്ലയിലെ അപകടസാധ്യത കൂടിയ പ്രദേശങ്ങളില്‍ സംയുക്ത പരിശോധന നടത്തി സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കും. അമിതഭാരം കയറ്റിവരുന്ന വാഹനങ്ങള്‍ പരിശോധിച്ചു പിഴ ചുമത്തും. നഗരസഭ പ്രദേശങ്ങളിലും പഞ്ചായത്ത് തലത്തിലും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി സജീവമാക്കും. കുളനട മാന്തുക ഗ്ലോബ് ജങ്ഷനു സമീപം നിരന്തരം അപകടം ഉണ്ടാകുന്ന സ്ഥലത്ത്…
Read Moreപട്ടികവര്‍ഗവിഭാഗങ്ങളെ സ്വയംപര്യാപ്തരാക്കുക ലക്ഷ്യം: മന്ത്രി കെ. രാധാകൃഷ്ണന്‍
പട്ടികവര്‍ഗവിഭാഗങ്ങളെ സ്വയംപര്യാപ്തരാക്കുകയാണ് സംസ്ഥാനസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പട്ടികജാതി പട്ടികവര്‍ഗ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ജില്ലയിലെ എല്ലാ ആദിവാസി സങ്കേതങ്ങളിലെയും കുടുംബങ്ങള്‍ക്ക് ആധികാരികരേഖകള്‍ നല്‍കുന്ന അക്ഷയ ബിഗ് കാമ്പയിന്‍ ഫോര്‍ ഡിജിറ്റെസേഷന്‍ (എ ബി സി ഡി) പദ്ധതിയുടെ സമ്പൂര്‍ണ പ്രഖ്യാപനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയെടുത്ത് സ്വയംപര്യാപ്തതയിലേക്ക് നീങ്ങാന്‍ സാധിക്കണം. 2274 കുടുംബങ്ങളിലെ 6193 വ്യക്തികള്‍ക്കാണ് ഏഴു മാസം കൊണ്ട് ആധികാരികരേഖകള്‍ നല്‍കിയത്. പല വിധത്തിലുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കി പുതിയ തലമുറയെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്ന ശക്തികളെ ഭയപ്പെടാതെ മുന്നോട്ടു പോകും. കേരളചരിത്രത്തില്‍ ആദ്യമായി നിലമ്പൂര്‍ ചോലനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥി പി എച്ച് ഡി എടുത്ത് ഉന്നതപഠനത്തിനായി നോര്‍വേയിലേക്ക് പോയത് സര്‍ക്കാരിന്റെ നേട്ടങ്ങളിലൊന്നാണ്. കുട്ടികള്‍ക്ക് മികച്ച വിഭ്യാഭ്യാസം…
Read Moreകേരളീയം വാര്‍ത്തകള്‍ ( 19/10/2023)
രാജ്യാന്തരവിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന പഠനകേന്ദ്രമായി കേരളം മാറി:മുഖ്യമന്ത്രി കേരളീയത്തിന്റെ ഭാഗമായി 41 രാജ്യങ്ങളിലെ 162 വിദ്യാർഥികൾ പങ്കെടുത്ത രാജ്യാന്തരവിദ്യാർഥി സംഗമം നടത്തി രാജ്യാന്തരവിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന പ്രധാനപഠനകേന്ദ്രങ്ങളിലൊന്നായി കേരളം മാറിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിനു മുന്നോടിയായി കനകക്കുന്ന് പാലസ് ഹാളിൽ നടന്ന രാജ്യാന്തര വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കേരള സർവകലാശാലയ്ക്കു കീഴിലുള്ള പഠനവകുപ്പുകളിലും കോളജുകളിലും പഠിക്കുന്ന 41 രാജ്യങ്ങളിലെ 162 വിദേശവിദ്യാർഥികളാണ് സംഗമത്തിൽ പങ്കെടുത്തത്. 43,500 ചതുരശ്ര അടിയുള്ള ഹോസ്റ്റൽ സമുച്ചയമടക്കമുള്ളവ കേരളത്തിൽ ഉപരിപഠനത്തിനെത്തുന്ന രാജ്യാന്തരവിദ്യാർഥികൾക്കായി ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിലെ വിദ്യാർഥികളെയും കേരളം ആകർഷിക്കുകയാണ്. നാൽപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള 450 വിദ്യാർഥികൾ കേരളത്തിലെ ക്യാമ്പസുകളിൽ പഠിക്കുന്നുണ്ട്.ബഹുസ്വരതയും വൈവിധ്യമാർന്ന സാംസ്‌കാരികതയും കേരളത്തിന്റെ ഭാഗമാണെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണിത്.കേരളത്തെ അറിവിന്റെ സമ്പദ്വ്യവസ്ഥയും നൂതനസമൂഹവുമായി പരിവർത്തനപ്പെടുത്തുന്ന പ്രക്രിയയിലാണ്…
Read Moreസി ടി സി ആർ ഐ യിൽ യംഗ് പ്രൊഫഷണൽ ഒഴിവ്
konnivartha.com: തിരുവനന്തപുരത്തെ ഐസിഎആർ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് “കസാവ കസ്റ്റാർഡ്” എന്ന ഗവേഷണ പ്രോജക്റ്റിന് കീഴിലുള്ള ഒരു യംഗ് പ്രൊഫഷണൽ -II തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. നവംബർ 3ന് രാവിലെ 10 മണിക്ക് എഴുത്ത് പരീക്ഷയും ഇന്റർവ്യൂവും നടക്കും കൂടുതൽ വിശദാംശങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.ctcri.org.
Read Moreശുചീകരണ തൊഴിലാളികള്‍ ,ലൈഫ് ഗാര്‍ഡുമാര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (റാന്നി പെരുന്നാട് )
konnivartha.com: റാന്നി പെരുന്നാട് ഗ്രാമപഞ്ചായത്തില്‍ ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ദിവസ വേതന വ്യവസ്ഥയില്‍ പഞ്ചായത്തിന്‍റെ വിവിധ റോഡുകളിലും പൊതു ഇടങ്ങളിലും ശുചീകരണ പ്രവര്‍ത്തികള്‍ക്കായി ശുചീകരണ തൊഴിലാളികള്‍ കുളികടവുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നീന്തല്‍ വൈദഗ്ധ്യമുളള 50 വയസില്‍ താഴെ പ്രായമുളള ലൈഫ് ഗാര്‍ഡുമാര്‍, പമ്പ കിയോസ്‌കിലേക്ക് ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (പുരുഷന്മാര്‍ മാത്രം) എന്നിവരെ ആവശ്യമുണ്ട്. താത്പര്യമുളളവര്‍ ഒക്ടോബര്‍ 31 ന് വൈകിട്ട് നാലിന് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.
Read Moreപത്തനംതിട്ട ജില്ലാ കളക്ടറായി എ. ഷിബു ഐഎഎസ് നാളെ ചുമതലയേല്‍ക്കും
konnivartha.com: പത്തനംതിട്ടയുടെ 37- മത് ജില്ലാകളക്ടറായി എ. ഷിബു ഐഎഎസ് നാളെ (20) രാവിലെ 11 ന് ചുമതലയേല്‍ക്കും. കേരളാ സാമൂഹിക സുരക്ഷാമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. ഡോ. ദിവ്യ എസ് അയ്യര്‍ ഐഎഎസ് കേരളാ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് ഡയറക്ടറായി നിയമിതയായതിനെ തുടര്‍ന്നാണിത്. 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം തിരുവനന്തപുരം കരമന സ്വദേശിയാണ്. ബി ടെക് (മെക്കാനിക്കല്‍), എം ബി എ ബിരുദധാരിയായ അദ്ദേഹം 2009 ല്‍ ഡെപ്യുട്ടി കളക്ടറായാണ് കേരളാ സിവില്‍ സര്‍വീസിലേക്ക് പ്രവേശിക്കുന്നത്. ഹൗസിംഗ് കമ്മിഷണര്‍, ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറി, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി, എറണാകുളം ജില്ലാ വികസന കമ്മിഷണര്‍, കയര്‍ വികസനഡയറക്ടര്‍ തുടങ്ങിയ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഖത്തറില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ഷക്കീലയാണ് ഭാര്യ. മകന്‍ ദില്‍ഷാദ് ഖത്തറില്‍ പൈലറ്റാണ്. മകള്‍ ജൊഹാന ദോഹ രാജഗിരി സ്‌കൂളില്‍ ഏഴാം ക്ലാസ്…
Read Moreകോന്നി വകയാറില്‍ കാറും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചു :ഒരാള്‍ മരണപ്പെട്ടു
konnivartha.com: കോന്നി വകയാറില്‍ കാറും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചു .സ്കൂട്ടര്‍ യാത്രികന്‍ മുറിഞ്ഞകൽ സന്ധ്യ സദനത്തില്‍ ഭരതൻ (80) മരണപ്പെട്ടു.ഒപ്പമുണ്ടായിരുന്ന മകൾ സന്ധ്യയെ പരിക്കുകളോടെ പത്തനംതിട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇടിയുടെ ആഘാതത്തില്‍ കാര്‍ കുഴിയിലേക്ക് മറിഞ്ഞു . കാറില്‍ ഉള്ളവര്‍ക്ക് നിസാര പരിക്ക് മാത്രമേ ഉള്ളൂ പത്തനാപുരം ഭാഗത്ത് നിന്നും വന്ന കാറും കോന്നിയില്‍ നിന്നും പത്തനാപുരം ഭാഗത്തേക്ക് പോയ സ്കൂട്ടറും തമ്മിലാണ് വകയാര്‍ പള്ളിയ്ക്ക് സമീപത്തു വെച്ചു കൂട്ടിയിടിച്ചത്. റോഡ് പണികള്‍ പൂര്‍ത്തിയായതോടെ വാഹനങ്ങള്‍ അമിത വേഗതയില്‍ ആണ് വരുന്നത് . കുമ്പഴ പത്തനാപുരം റോഡില്‍ മിക്ക ദിവസവും വാഹനാപകടം ഉണ്ടാകുന്നു . വേഗത നിയന്ത്രിയ്ക്കാന്‍ ഉള്ള നടപടികള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ് . ശബരിമല തീര്‍ഥാടകരുടെ വാഹനം കൂടിയായപ്പോള്‍ റോഡില്‍ എപ്പോഴും തിരക്കാണ് .
Read More