പത്തനംതിട്ട നഗരസഭാ സെക്രട്ടറി കെ.കെ. സജിത് കുമാര്‍ (47) ഇന്ദോറില്‍ അന്തരിച്ചു

  പത്തനംതിട്ട നഗരസഭാ സെക്രട്ടറി കെ.കെ. സജിത് കുമാര്‍ (47) ഇന്ദോറില്‍ അന്തരിച്ചു. ഖരമാലിന്യ സംസ്‌കരണത്തെക്കുറിച്ചുള്ള മൂന്ന് ദിവസത്തെ പരിശീലനത്തിനെത്തിയ കേരളത്തില്‍നിന്നുള്ള 35 അംഗ സംഘത്തിന്റെ ഭാഗമായിരുന്നു സജിത്. മധ്യപ്രദേശിലെ ഇന്ദോറില്‍ അദ്ദേഹം താമസിച്ച ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇടുക്കി മൂലമറ്റം അറക്കുളം 13-ാം മൈല്‍ സ്വദേശിയാണ്. സംസ്‌കാരം വ്യാഴാഴ്ച രണ്ടിന് തൊടുപുഴ മുന്‍സിപ്പല്‍ വൈദ്യുത ശ്മശാനത്തില്‍ നടക്കും.

Read More

കോന്നി വകയാറില്‍ വാഹനമിടിച്ച് പെരുമ്പാമ്പ്‌ ചത്തു

  konnivartha.com : കോന്നി വകയാര്‍ എസ് ബി ഐയ്ക്ക് സമീപം റോഡില്‍ വാഹനം ഇടിച്ചു പെരുമ്പാമ്പ്‌ ചത്തു . ചത്ത പാമ്പിനെ വഴി അരുകില്‍ എടുത്തു ഇട്ടു വാഹനയാത്രികര്‍ കടന്നു പോയി . രണ്ടു ദിവസം മുന്നേ ആണ് സംഭവം . ദുര്‍ഗന്ധം വമിച്ചതോടെ ആണ് സമീപ വാസികള്‍ സംഭവം അറിഞ്ഞത് . വയല്‍ ഭാഗത്ത്‌ നിന്നും ആണ് പെരുമ്പാമ്പ്‌ റോഡിലേക്ക് ഇഴഞ്ഞ് വന്നത് എന്ന് നാട്ടുകാര്‍ സംശയിക്കുന്നു . വലിയ ഏതോ വാഹനം ആണ് പെരുമ്പാമ്പിന്‍റെ മുകളിലൂടെ കയറിയത് . വാഹനം പെട്ടെന്ന് നിര്‍ത്തിയ പാടുകള്‍ റോഡില്‍ ഉണ്ട് . ചത്ത പാമ്പിനെ റോഡില്‍ നിന്നും മാറ്റി റോഡു അരുകില്‍ ഉപേക്ഷിച്ചാണ് ഇവര്‍ പോയത് എന്ന് നാട്ടുകാര്‍ പറയുന്നു . നിയമക്കുരുക്ക് പേടിച്ച് ആരും തന്നെ വനപാലകരെ വിവരം അറിയിച്ചിട്ടില്ല .

Read More

കേരളീയം വാര്‍ത്തകള്‍ ( 19/10/2023)

ചരിത്രം കുറിക്കാനൊരുങ്ങി: കേരളീയം മെഗാ ഓൺലൈൻ ക്വിസ് ഇന്ന് വൈകിട്ട് 7.30ന് : രജിസ്റ്റർ ചെയ്തത് 90,557 പേർ പങ്കാളിത്തം കൊണ്ടു ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേരളീയം മെഗാ ഓൺലൈൻ ക്വിസ് ഇന്ന് (ഒക്‌ടോബർ 19) വൈകിട്ട് 7.30ന് നടക്കും. രജിസ്‌ട്രേഷൻ ഇന്നലെ പൂർത്തിയായപ്പോൾ 90,557 പേരാണ് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പങ്കാളിത്തം ഉറപ്പാക്കിയ കേരളീയം മെഗാ ഓൺലൈൻ ക്വിസിനുവേണ്ടി രജിസ്റ്റർ ചെയ്തത്. വിദേശമലയാളികളും വിദ്യാർഥികളും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവരാണ് കേരളീയം വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ക്വിസിൽ പങ്കെടുക്കുന്നതിനായി ഇന്നു വൈകിട്ട് ഏഴുമണിക്ക് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യേണ്ടതാണ്. കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമാണ് അറിവിന്റെ ലോകത്ത് ആഗോള മലയാളി സംഗമം ഒരുക്കുന്ന മെഗാ ഓൺലൈൻ ക്വിസ് മത്സരം. പ്രായഭേദമെന്യേ ലോകത്തുള്ള എല്ലാ…

Read More

ശബരിമലയിലേക്ക് ആവശ്യം ഉണ്ട് ( നേഴ്സിംഗ് സൂപ്പര്‍ വൈസര്‍,നേഴ്സിംഗ് ഓഫീസര്‍)

പുരുഷ നേഴ്സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട് konnivartha.com: ശബരിമല മണ്ഡല പൂജ- മകര വിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും കരിമലയിലുമായി പ്രവര്‍ത്തിക്കുന്ന അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) തസ്തികകളിലേക്ക് ദിവസ വേതനത്തില്‍ നവംബര്‍ 15 മുതല്‍ ജനുവരി 21 വരെ സേവനത്തിനായി പുരുഷ നേഴ്സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്. നേഴ്സിംഗ് സൂപ്പര്‍ വൈസര്‍ -ഏഴ് ഒഴിവ്  യോഗ്യതകള്‍ : അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നേഴ്സിംഗ് അല്ലെങ്കില്‍ ബിഎസ്സി നേഴ്സിംഗ് പാസായിട്ടുളളവരും കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരും ആയിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുളളവര്‍ക്കും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ എ സി എല്‍ എസ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്കും മുന്‍ഗണന. നേഴ്സിംഗ് ഓഫീസര്‍ 70 ഒഴിവ് അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നേഴ്സിംഗ് അല്ലെങ്കില്‍ ബിഎസ്സി നേഴ്സിംഗ് പാസായിട്ടുളളവരും കേരള നേഴ്സിംഗ് കൗണ്‍സില്‍…

Read More

ശബരിമലയിൽ ബിഎസ്എൻഎൽ ടവറിന്‍റെ കേബിൾ മോഷ്ടിച്ചവർ പിടിയിൽ

  konnivartha.com: ശബരിമല ശരംകുത്തിയിലെ ബിഎസ്എൻഎൽ ടവറിന്‍റെ വിവിധയിനം കേബിളുകൾ മോഷ്ടിച്ച കേസിൽ 7 പേരെ പമ്പ പൊലീസ് പിടികൂടി. ഇടുക്കി കട്ടപ്പന പുളിയൻ മല സ്വദേശികളായ അയ്യപ്പദാസ്, വിക്രമൻ, ഷഫീക്, രഞ്ജിത്ത്, അഖിൽ, അസ്സിം, ജലീൽ എന്നിവരാണ് അറസ്റ്റിലായത്. ഒന്നുമുതൽ ആറുവരെ പ്രതികളെ ഇടുക്കി പുളിയൻമലയിൽ നിന്നും, ഏഴാം പ്രതി ജലീലിനെ പമ്പയിൽ നിന്നുമാണ് പിടികൂടിയത്. കഴിഞ്ഞ വ്യാഴം രാത്രി 8.30 ന് ശേഷമാണ് മോഷണം നടന്നത്. ടവറിൽ കേടുപാടുകൾ വരുത്തിയശേഷം 280 മീറ്റർ ആർ എഫ് കേബിൾ, 35 മീറ്റർ ഏർത് കേബിൾ, 55 ഡി സി കേബിളുകൾ, 100 മീറ്റർ ലാൻഡ്ലൈൻ കേബിൾ, ഒന്നര കിലോമീറ്റർദൂരം വലിക്കാവുന്ന 5 ജോഡി ലാൻഡ്ലൈൻ കേബിൾ, 50 മീറ്റർ 10/20/50 ലാൻഡ് ലൈൻ കേബിളുകൾ, 5 എം സി ബി കേബിൾ എന്നിവയാണ് മോഷ്ടാക്കൾ കവർന്നത്.…

Read More

മഞ്ഞിനിക്കര പെരുന്നാൾ 2024 ഫെബ്രുവരി 9, 10 തീയതികളിൽ

  konnivartha.com/ മഞ്ഞിനിക്കര: മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിദ്വിയൻ ബാവായുടെ ഓർമ്മപെരുന്നാൾ 2024 ഫെബ്രുവരി 9 , 10 തീയതികളിൽ നടക്കുമെന്ന് ദയറാ തലവനും പെരുന്നാൾ കമ്മറ്റി കൺവീനറുമായ മോർ അത്താനാസ്യോസ് ഗീവർഗീസ് മെത്രാപ്പോലിത്ത അറിയിച്ചു. ഫെബ്രുവരി 4 ന് പെരുന്നാൾ കൊടിയേറ്റ് നടക്കും. 9 ന് കാൽനട തീർത്ഥയാത്രാ സംഗമവും, 10 ന് വിശുദ്ധ കുർബ്ബാനയും, കബറിങ്കൽ പ്രത്യേക പ്രാർത്ഥനയും നടത്തും.

Read More

ശബരിമല: തീർഥാടകർ അലങ്കരിച്ച വാഹനങ്ങളില്‍ വരുന്നത് ഹൈക്കോടതി വിലക്കി

  konnivartha.com: ശബരിമലയിലേക്ക് തീർഥാടകർ അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ടെന്ന് കേരള ഹൈക്കോടതി. പുഷ്പങ്ങളും ഇലകളും വച്ച് വാഹനങ്ങൾ അലങ്കരിക്കാൻ പാടില്ലെന്ന് ഹൈക്കോടതി അറിയിച്ചു. പുഷ്‌പങ്ങളും ഇലകളും വച്ച് വരുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ നിർദേശം. വാഹനങ്ങൾ അലങ്കരിച്ച് വരുന്നത് മോട്ടർ വാഹന ചട്ടങ്ങൾക്ക് എതിരെന്ന് ഹൈക്കോടതി അറിയിച്ചു സര്‍ക്കാര്‍ ബോര്‍ഡ് വെച്ച് വരുന്ന തീര്‍ത്ഥാടക വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു. നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു.പ്രധാന ഇടത്താവളങ്ങളില്‍ പുറപ്പെടുന്ന കെഎസ്ആര്‍ടിസി ബസുകളും വലിയ രീതിയില്‍ അലങ്കരിച്ചാണ് സര്‍വീസ് നടത്താറുള്ളത്. ഇത്തരത്തില്‍ യാതൊരു വിധ അലങ്കാരങ്ങളും വാഹനങ്ങളില്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി.

Read More

ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു

konnivartha.com/പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു. ഏനാനല്ലൂർ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി എൻ മഹേഷിനെയാണ് പുതിയ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയാണ് പി എൻ മഹേഷ്. തൃശൂര്‍ വടക്കേക്കാട് സ്വദേശിയായ പി ജി മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. മണ്ഡല, മകരവിളക്ക് തീർത്ഥാടനക്കാലത്ത് പുതിയ മേല്‍ശാന്തിമാരാകും പൂജകള്‍ നടത്തുക പന്തളം കൊട്ടാരത്തിൽ നിന്നുള്ള വൈദേഹ് വർമ (ശബരിമല), നിരുപമ ജി വർമ (മാളികപ്പുറം) എന്നീ കുട്ടികളാണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ പേരുകള്‍ നറുക്കെടുത്തത്. ഇന്നലെയാണ് തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരിയാണ് നട തുറന്നത്. ഇന്ന് മുതൽ 22 വരെ വിശേഷാൽ പൂജകൾ ഉണ്ടാകും. ദിവസവും ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ട്. 22ന് രാത്രി…

Read More

തദ്ദേശ വോട്ടർ പട്ടികയിൽ 2.685 കോടി വോട്ടർമാർ; അനർഹരായ 8.76 ലക്ഷം പേരെ ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ

konnivartha.com: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ 1034 തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടർപട്ടികയിൽ 2,68,51,297 വോട്ടർമാരാണുള്ളത്. ഇതിൽ 1,27,26,359 പുരുഷൻമാരും 1,41,24,700 സ്ത്രീകളും 238 ട്രാൻസ്ജെൻഡർകളുമാണുള്ളത്. സംക്ഷിപ്ത പുതുക്കലിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിലെ അനർഹരായ 8,76,879 വോട്ടർമാരെ ഒഴിവാക്കിയും പുതിയതായി പേര് ചേർക്കുന്നതിന് അപേക്ഷിച്ച 57640 പേരെ ഉൾപ്പെടുത്തിയുമാണ് അന്തിമ വോട്ടർപട്ടിക തയ്യാറാക്കിയിട്ടുള്ളത്. പുതിയ വോട്ടർമാരിൽ 27374 പുരുഷൻമാരും 30266 സ്ത്രീകളുമാണുള്ളത്. 941 ഗ്രാമ പഞ്ചായത്തുകളിലെ 15962 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3113 വാർഡുകളിലെയും 6 കോർപ്പറേഷനുകളിലെ 414 വാർഡുകളിലെയും വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്. 2023 ജനവരി 1 യോഗ്യത തീയതി നിശ്ചയിച്ചാണ് പട്ടിക പുതുക്കിയത്. സംക്ഷിപ്ത പുതുക്കലിനായി കരട് വോട്ടർ പട്ടിക സെപ്റ്റംബർ 8ന് പ്രസിദ്ധീകരിച്ചരുന്നു. കരട് പട്ടികയിൽ 1,31,78,517പുരുഷൻമാരും 1,44,91,779 സ്ത്രീകളും 240 ട്രാൻസ്ജെൻഡുകളും കൂടി ആകെ 2,76,70,536…

Read More

ന‍ടൻ കുണ്ടറ ജോണി (71)അന്തരിച്ചു

  നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടർന്നാണ് മരണം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച കുണ്ടറ ജോണി, അവസാനമായി വേഷമിട്ട ചിത്രം ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ. മോഹൻലാലിനൊപ്പം കിരീടത്തിൽ ചെയ്ത പരമേശ്വരൻ എന്ന കഥാപാത്രവും ചെങ്കോലിലെ കഥാപാത്രവും ഏറെ ശ്രദ്ധേയമായി. കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജോണി ജനിച്ചത്. പിതാവ് ജോസഫ്, അമ്മ കാതറിൻ. കൊല്ലം ഫാത്തിമ മാതാ കോളജ്, ശ്രീ നാരായണ കോളജ്എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജിൽ പഠനകാലത്ത് കൊല്ലം ജില്ലാ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു. 1978ൽ ഇറങ്ങിയ നിത്യവസന്തം ആയിരുന്നു ആദ്യ സിനിമ. ഭാര്യ : ഡോ. സ്റ്റെല്ല

Read More