കേരളീയം ഓൺലൈൻ മെഗാ ക്വിസ്: രജിസ്‌ട്രേഷൻ ഇന്ന് ഉച്ചവരെ കേരളീയത്തിന്റെ ഭാഗമായ മെഗാ ഓൺലൈൻ ക്വിസിൽ ഇന്ന്(ഒക്‌ടോബർ 18) ഉച്ചയ്ക്ക് രണ്ടുമണിവരെ രജിസ്റ്റർ ചെയ്യാം. നാടിതുവരെ കണ്ടിട്ടുള്ള ഏറ്റവും വലിയ ജനകീയ പങ്കാളിത്തം ഉറപ്പാക്കിയ മെഗാ ഓൺലൈൻ ക്വിസിൽ ഇതുവരെ 60000 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളീയം വെബ്സൈറ്റിലൂടെയും (keraleeyam.kerala.gov.in )ക്യൂആർ കോഡ് സ്‌കാൻ ചെയ്തും രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഒക്ടോബർ 19ന് വൈകിട്ട് 7.30നാണ് കേരളീയം ഓൺലൈൻ മെഗാക്വിസ് മത്സരം. കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമാണ് മെഗാ ഓൺലൈൻ ക്വിസ് മത്സരം. പ്രായഭേദമെന്യേ ലോകത്തുള്ള എല്ലാ മലയാളികൾക്കും ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികൾക്ക് തിരുവനന്തപുരത്ത് ഓഫ് ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്ത് ഒരു ലക്ഷം…
Read Moreമാസം: ഒക്ടോബർ 2023
അനന്തപുരിയിൽ അലകളുയർത്തി കേരളീയം ഡാൻസ് വൈബ്സ്
konnivartha.com: കേരളീയത്തിന് ചടുലതാളങ്ങളുമായി പ്രചാരണമൊരുക്കി കോളജ് വിദ്യാർഥിനികളുടെ സംഘം. നാടു നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണാർഥം കേരളീയം സംഘാടകസമിതി ഒരുക്കിയ ഡാൻസ് വൈബ്സ് ഇന്നലെ തിരുവനന്തപുരം നഗരത്തിലെ യൂണിവേഴ്‌സിറ്റി കോളജ്, കുടപ്പനക്കുന്ന് സിവിൽ സ്‌റ്റേഷൻ, കനകക്കുന്ന് എന്നിവിടങ്ങളിൽ അരങ്ങേറി. (ഒക്‌ടോബർ 19) ഉച്ചകഴിഞ്ഞ് 3.25ന് പൂജപ്പുര എൽ.ബി.എസ്, 4.15ന് തമ്പാനൂർ, 5.00 കിഴക്കേകോട്ട ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ കേരളീയം ഡാൻസ് വൈബ്സ് അരങ്ങേറും. പൂജപ്പുര എൽ.ബി.എസ് എൻജിനീയറിങ് കോളേജിലെ 17 അംഗ വിദ്യാർഥിനി സംഘത്തിന്റെ നേതൃത്വത്തിലാണ് ഡാൻസ് വൈബ്‌സ് എന്ന പേരിൽ ഫ്ളാഷ് മോബ് വിവിധകേന്ദ്രങ്ങളിൽ അവതരിപ്പിച്ചത്. കേരളീയത്തിന്റെ ലോഗോ പതിച്ച ടീഷർട്ടും ധരിച്ചു വിദ്യാർഥികൾ അവതരിപ്പിച്ച ചടുലനൃത്തം കാണാൻ നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും സർക്കാർ ജീവനക്കാരും…
Read Moreപത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 17/10/2023)
ഷീ- കാമ്പയിന്‍ സംഘടിപ്പിച്ചു ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ഷീ- കാമ്പയിന്റെ പഞ്ചായത്തുതല ഉദ്ഘാടനം ഓതറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പാരിഷ് ഹാളില്‍ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് കെ. ബി. ശശിധരന്‍ പിള്ള നിര്‍വഹിച്ചു. കേരളാ സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഷീ കാമ്പയിന്‍ സംഘടിപ്പിച്ചത്. പുറമറ്റം ഗ്രാമപഞ്ചായത്ത് ഹോമിയോ സിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. സെനു ജോണ്‍ നല്ല ആരോഗ്യ പരിശീലനത്തെ സംബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സാലി ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍. എസ്. രാജീവ്, സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. തോമസ് സാമുവേല്‍, ഐ. സി. ഡി. എസ് സൂപ്പര്‍വൈസര്‍ ലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു. കോയിപ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.…
Read Moreഭക്ഷ്യദിനാചരണം സംഘടിപ്പിച്ചു
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് സംഘടിപ്പിച്ച ലോകഭക്ഷ്യദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ രാജിപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, ഗ്രാമ പഞ്ചായത്ത് അംഗം ശ്രീവിദ്യ, ആര്‍ ഐ ഉമേഷ്, താലൂക്ക് സപ്ലെ ഓഫീസര്‍ കെ. രാജീവ്, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീദേവി, അംഗങ്ങളായ ഉഷാകുമാരി, ജയശ്രീ, അന്നമ്മ ചാക്കോ, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ദീപ എന്നിവര്‍ പങ്കെടുത്തു
Read Moreകേരളോത്സവം നാളെയുടെ കായികതാരങ്ങളെ വാര്‍ത്തെടുക്കുന്നു: ചിറ്റയം ഗോപകുമാര്‍
കേരളോത്സവത്തിലൂടെ നാളെയുടെ കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ സാധിക്കുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പള്ളിക്കല്‍ പഞ്ചായത്തിലെ കേരളോത്സവത്തിന്റെ ഭാഗമായുള്ള സാംസ്‌കാരികസന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലക്കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം മനു , പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍പിള്ള, എം.ജി കൃഷ്ണകുമാര്‍, അഡ്വ ശ്രീഗണേഷ്, എ.പി സന്തോഷ്, ഷീനാ റെജി, സുപ്രഭ, ജി.പ്രമോദ്, ജി. സുരേഷ്,സാജിത റഷീദ്, ഷൈലജ പുഷ്പന്‍, എസ്. സുജിത്ത്, ജി.ശ്രീജിത്ത്, ലത ശശി, ആശാ ഷാജി, എസ്. ശ്രീജ, രഞ്ജിനി കൃഷ്ണകുമാര്‍, പി.കെ ഗീത, ശരത്ത് ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreതൊടല്ലേ തട്ടിപ്പാണ് :കേരള പോലീസ് അറിയിപ്പ്
konnivartha.com: ഫേസ് ബുക്ക് ഉൾപ്പെടെയുള്ള വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ പുതിയ തന്ത്രവുമായി രംഗത്തെത്തിയ തട്ടിപ്പ്ക്കാര്‍ക്ക് എതിരെ ജാഗ്രത പുലർത്തണം എന്ന് കേരള പോലീസ് മീഡിയ വിഭാഗം അറിയിച്ചു . ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റയുടേതിനു സമാനമായ കൃത്രിമ വെബ്സൈറ്റ് സൃഷ്ടിക്കുകയാണ് തട്ടിപ്പുകാരുടെ ആദ്യ പരിപാടി. ഇൻഫ്ലൂവൻസർമാർ തയ്യാറാക്കുന്ന വീഡിയോയിലെ ഉള്ളടക്കം (Content), സംഗീതം (Music) തുടങ്ങിയവ സോഷ്യൽ മീഡിയയിലെ കമ്യൂണിറ്റി സ്റ്റാൻഡേർഡ് നിയമങ്ങൾ പാലിക്കുന്നില്ലെന്നും മോണിറ്റൈസേഷൻ നടപടിക്രമങ്ങൾ, കോപ്പിറൈറ്റ് നിയമലംഘനം നടത്തി എന്നും ചൂണ്ടിക്കാണിയ്യായിരിക്കും തട്ടിപ്പുകാർ നിങ്ങൾക്ക് സന്ദേശങ്ങൾ അയയ്ക്കുന്നത്. സമൂഹ മാധ്യമ കമ്പനികളിൽ നിന്നുള്ള സന്ദേശങ്ങളുടെ മാതൃകയിൽ ആയിരിക്കും ഇത്. യഥാർഥ സന്ദേശമാണെന്നു കരുതി ഉപയോക്താക്കൾ സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നു. തുടർന്ന് അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വിവരങ്ങൾ നൽകുന്നതോടെ യൂസർനെയിം, പാസ് വേഡ് എന്നിവ…
Read Moreസംഗീതിന്‍റെ മൃതദേഹം ആറന്മുള പമ്പാനദിയില്‍ നിന്നും കണ്ടെത്തി
konnivartha.com: 16 ദിവസമായി കാണാതായ പത്തനംതിട്ട വടശ്ശേരിക്കര കുമ്പളത്താമൺ താന്നിനിൽക്കുംകാലായിൽ സംഗീതിന്‍റെ മൃതദേഹം ആറന്മുള പമ്പാനദിയില്‍ നിന്നും കണ്ടെത്തി. ഒക്ടോബർ ഒന്നിന് 4 മണിക്ക് കൂട്ടുകാരൻ പ്രദീപിനൊപ്പം പുറത്തുപോയ സംഗീത് തിരികെ രാത്രി ഏഴരയോടെ വീട്ടിലെത്തി അവിടെയുണ്ടായിരുന്ന ഓട്ടോയിൽ കയറി പോയി.പ്രദീപിന്റെ കുട്ടിക്കു സുഖമില്ലെന്നും ആശുപത്രിയിൽ പോകുകയാണെന്നു പറഞ്ഞാണു വീട്ടിൽ നിന്നിറങ്ങിയത്.സംഗീതിനെ രാത്രി വൈകിയും കാണാതായതോടെ വീട്ടുകാര്‍ ഫോണിൽ വിളിച്ചിട്ടും ആരും ഫോണെടുത്തില്ല. 11 മണിയോടെ ഇവരുടെ ബന്ധു അഭിലാഷാണ് സംഗീതിനെ കാണാനില്ലെന്ന വിവരം വീട്ടുകാരോട് പറയുന്നത്. സംഗീത് ആശുപത്രിയിൽ പോയില്ലെന്നും പ്രദീപും സംഗീതും മദ്യപിച്ചെന്നും ഇതിനുശേഷം പത്തനംതിട്ട–വടശേരിക്കര റോഡിൽ ഇടത്തറ മുക്കിനു സമീപം കടയിൽ എത്തിയെന്നും പറയുന്നു. സാധനങ്ങൾ വാങ്ങാനായി പ്രദീപ് കടയിൽ കയറിയപ്പോൾ ഓട്ടോ സ്റ്റാർട്ട് ചെയ്യാൻ സംഗീത് ശ്രമിച്ചുവത്രേ.അപകടമുണ്ടാകുമെന്നു കരുതി പ്രദീപ് ഓട്ടോ മാറ്റിയിടാൻ പറഞ്ഞു.കലുങ്കിനടുത്തായി ഓട്ടോ മാറ്റിയിട്ടു. ഓട്ടോയുടെ…
Read Moreപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട്: തിരുവനന്തപുരം വിമാനത്താവള റൺവേ 23 ന് 5 മണിക്കൂര്‍ അടച്ചിടും
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേ ഈ മാസം 23ന് 5 മണിക്കൂർ അടച്ചിടും. വൈകിട്ട് നാലു മുതൽ രാത്രി 9 മണിവരെയാണ് റണ്‍വേ അടച്ചിടുക. ഈ അഞ്ച് മണിക്കൂര്‍ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ പുനക്രമീകരിച്ചു. വിമാനങ്ങളുടെ പുതുക്കിയ സമയ വിവരം ബന്ധപ്പെട്ട എയർ ലൈനുകളിൽ നിന്ന് ലഭ്യമാകും. 1932ൽ വിമാനത്താവളം സ്ഥാപിതമായ കാലം മുതൽ പിന്തുടരുന്ന ഒരു നടപടിയാണിത്. ക്ഷേത്രത്തിന്‍റെ പരമ്പരാഗത അവകാശികൾ തിരുവിതാംകൂർ രാജവംശക്കാരാണ്. എല്ലാ വർഷവും പരമ്പരാഗത ആറാട്ട് ഘോഷയാത്രയുടെ (ആറാട്ടു ദേവതയുടെ ആചാരപരമായ കുളി) സമയത്ത് വിമാനത്താവളം, വിമാന സർവീസുകൾ നിർത്തിവയ്ക്കാറുണ്ട്.മാർച്ചിനും ഏപ്രിലിനും ഇടയിലുള്ള പൈങ്കുനി ഉത്സവത്തിനും ഒക്ടോബർ, നവംബർ മാസങ്ങളിലുള്ള അൽപശി ഉത്സവത്തിനുമാണ് ഇത്തരത്തില്‍ വിമാനത്താവളം അടച്ചിട്ട് ഉത്സവം നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമെന്നറിയപ്പെടുന്ന…
Read Moreതമിഴ്‌നാട്ടിൽ 35 സ്ഥലങ്ങളിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി
Madras High Court Permits RSS Route Marches in 35 places തമിഴ്‌നാട്ടിൽ ആർഎസ്എസ് റൂട്ട് മാർച്ചുകൾ നടത്താൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകി. ഒക്‌ടോബർ 22, 29 തീയതികളിൽ തമിഴ്‌നാട്ടിലുടനീളം 35 സ്ഥലങ്ങളിൽ ആർഎസ്എസ് റൂട്ട് മാർച്ചുകൾ നടത്താനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. പരിപാടിക്ക് അനുമതി തേടിയുള്ള ഒരു കൂട്ടം ഹർജികളിലാണ് ജസ്റ്റിസ് ജി.ജയചന്ദ്രൻ പൊതു ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്ന് മുതൽ അഞ്ച് ദിവസം മുമ്പെങ്കിലും പൊലീസ് അനുമതി നൽകണമെന്ന് അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസ് മാർച്ചിന് മതിയായ സുരക്ഷ ഒരുക്കണമെന്നും കോടതി നിർദേശിച്ചു.
Read Moreസ്നേഹ വീടുകളുടെ കുടുംബ സംഗമം നടന്നു
konnivartha.com/ പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം .എസ്. സുനിൽ ദുബായ് ദിശയുടെ സഹായത്താൽ നടത്തിവരുന്ന നന്മവിരുന്ന് പദ്ധതിയുടെയും സ്നേഹ വീടുകളുടെ കുടുംബ സംഗമവും പത്തനംതിട്ട മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ആർ പ്രകാശ് നിർവഹിച്ചു. എല്ലാ മാസവും 110 കുടുംബങ്ങൾക്കാണ് ഭക്ഷ്യധാന്യ കിറ്റുകൾ നൽകി വരുന്നത് വിവിധ ജില്ലകളിലെ ഏറ്റവും അർഹരായവരെ ആണ് ഇതിലേക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. ചടങ്ങിൽ ജനപ്രതിനിധി എന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ആർ പ്രകാശിനെ ഡോക്ടർ എം. എസ്. സുനിൽ ആദരിക്കുകയുണ്ടായി. കെ. പി. ജയലാൽ., ബോബൻ അലോഷ്യസ്., ടിയാരാ ബോബൻ .,ജിബി മാത്യു എന്നിവർ പ്രസംഗിച്ചു.
Read More