കോന്നിയൂർ രാധാകൃഷ്ണൻ അനുസ്മരണ സമ്മേളനം നടത്തി

  konnivartha.com/പത്തനംതിട്ട : അദ്ധ്യാപക ശ്രേഷ്ഠൻ കോന്നിയൂർ രാധാകൃഷണന്‍റെ അനുസ്മരണ സമ്മേളനം കോന്നിയൂർ രാധാകൃഷ്ണൻ സൗഹ്യദവേദിയുടെ നേതൃത്വത്തിൽ പത്തനംതിട്ട പ്രസ്ക്ലബ് ഹാളിൽ നടന്നു.സംസ്ഥാന ലൈബ്രറി കൗൺസിൽ ഏക്സിക്യൂട്ടിവ് അംഗം പ്രൊഫ. ടി.കെ.ജി നായർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ വിനോദ് ഇളകൊള്ളൂർ അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രസ്സ്ക്ലബ് പ്രസിഡന്റ് സജിത് പരമേശ്വരൻ , പ്രസ് ക്ലബ് സെക്രട്ടറി എ.ബിജു , റോബിൻ പീറ്റർ , സാമുവേൽ കിഴക്കുപുറം , സലിം പി. ചാക്കോ , കെ.ആർ.കെ പ്രദീപ് , ബിജു കുര്യൻ , എസ്. മീരാസാഹിബ് , തോമസ് എബ്രഹാം തെങ്ങുംതറയിൽ, എസ്. രാജേശ്വരൻ , അഡ്വ. ഷബീർ അഹമ്മദ് , പി.കെ. ഇക്ബാൽ, പി. സക്കീർശാന്തി തുടങ്ങിയവർ പ്രസംഗിച്ചു.

Read More

ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനില്‍ ഒഴിവുകൾ

അപേക്ഷ ഓൺലൈനായി മാത്രം; അവസാന തീയതി 2023 നവംബർ 29 konnivartha.com: ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴിലുള്ള വിവിധ അപ്പീലുകൾ പരിഗണിക്കുന്നതിനായി 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം സ്ഥാപിതമായ അപ്പലേറ്റ് അതോറിറ്റിയായ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ അംഗങ്ങളുടെ തസ്തികയിലേക്ക് നിലവിലുള്ള രണ്ട് ഒഴിവുകൾ നികത്താൻ ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന് കീഴിലുള്ള ഉപഭോക്തൃ കാര്യ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കമ്മീഷന്റെ ആസ്ഥാനം ന്യൂ ഡൽഹിയിലാണ്. ഉപഭോക്തൃകാര്യ വകുപ്പ് ഓൺലൈൻ വഴി മാത്രമേ അപേക്ഷ ക്ഷണിച്ചിട്ടുള്ളൂ. ട്രൈബ്യൂണൽ പരിഷ്കരണ നിയമം, ട്രൈബ്യൂണൽ (സേവന വ്യവസ്ഥകൾ) ചട്ടങ്ങൾ, 2021 എന്നിവയിലെ വ്യവസ്ഥകൾക്കനുസൃതമായി ആയിരിക്കും ഉദ്യോഗാർത്ഥിയുടെ നിയമനത്തിന്റെ യോഗ്യത, ശമ്പളം, മറ്റ് നിബന്ധനകളും വ്യവസ്ഥകളും. പ്രസ്തുത തസ്തികയിലേക്ക് നിയമനത്തിനായി പേരുകൾ ശുപാർശ ചെയ്യുന്നതിനായി ട്രൈബ്യൂണൽ പരിഷ്കരണ നിയമം 2021 പ്രകാരം രൂപീകരിച്ച സെർച്ച്-കം-സെലക്ഷൻ സമിതി, ഉദ്യോഗാർത്ഥികളുടെ…

Read More

എസ് ഐ ആദർശിനെ സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണം : സി ഐ ടി യു

  konnivartha.com/പത്തനംതിട്ട : സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എം എല്‍എയുമായ കെ. സി. രാജഗോപാലനെ ക്രൂരമായി മര്‍ദിച്ച കീഴ് വായ്പ്പൂര് എസ് ഐ ആദർശിനെതെരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സി ഐ റ്റി യു ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജനാധിപത്യ രീതിയിൽ സഹകരണ ബാങ്കിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് അട്ടിമറിക്കാൻ ശ്രമിച്ചതിനെ ചെറുക്കുന്നതിനിടയിലാണ് ജില്ലയിലെ മുതിർന്ന ട്രേഡ് യൂണിയൻ നേതാവുകൂടിയായ കെ. സി. രാജഗോപാലനെ എസ് ഐ ആദർശ് അടക്കമുള്ള ഒരു സംഘം ആക്രമിച്ചത്. പരിക്കേറ്റ അദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. എസ് ഐ ആദർശിനെ സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന് സിഐടിയു ആവശ്യപ്പെട്ടു.പത്തനംതിട്ടയിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്തു. സി ഐ…

Read More

വെള്ളം കയറിയ പ്രദേശങ്ങളില്‍ കഴിയുന്നവര്‍ മുന്‍കരുതല്‍ പാലിക്കണം

  വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവര്‍ ആരോഗ്യപ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. പാമ്പുകടി, ജലജന്യരോഗങ്ങള്‍, ജന്തുജന്യരോഗങ്ങള്‍, കൊതുകുജന്യരോഗങ്ങള്‍, മലിനജലസമ്പര്‍ക്കം മൂലമുണ്ടാകുന്നരോഗങ്ങള്‍ എന്നിവയ്ക്കെതിരെ കരുതല്‍വേണം. ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍ ജലജന്യരോഗങ്ങള്‍ തടയാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണത്തിന് മുന്‍പും ശേഷവും കൈകള്‍ സോപ്പും ശുദ്ധമായവെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക. കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ കളിക്കുകയോ, കുളിക്കുകയോ, കൈകാലുകളും മുഖവും കഴുകുകയോ ചെയ്യരുത്. വെള്ളക്കെട്ടുകളില്‍ അകപ്പെട്ടവര്‍, വെള്ളം കയറിയ സ്ഥലങ്ങള്‍ വൃത്തിയാക്കിയവര്‍ , മാധ്യമപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുക. വെള്ളപ്പൊക്കബാധിതപ്രദേശങ്ങളിലെ കിണറുകളും ജലസംഭരണികളും സൂപ്പര്‍ക്ലോറിനേഷന്‍ നടത്തിയശേഷം മാത്രം ഉപയോഗിക്കുക. വെള്ളപ്പൊക്കത്തോടനുബന്ധിച്ച് വീടുകള്‍ക്കുള്ളില്‍ പാമ്പുകള്‍ കയറാന്‍ സാധ്യതയുള്ളതിനാല്‍ വീടുകള്‍ വൃത്തിയാക്കുമ്പോള്‍ അതീവ ശ്രദ്ധപുലര്‍ത്തണം. വൈദ്യുതാഘാതമേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിക്കണം. മഴക്കാലത്ത് കൊതുകുജന്യരോഗങ്ങളായ…

Read More

എച്ച്.ഐ.വി എയ്ഡ്സ് ബോധവല്‍ക്കരണം ഫോക് കാമ്പയിന് ജില്ലയില്‍ തുടക്കമായി

  പത്തനംതിട്ട : കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി, ജില്ലാമെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ജില്ലാ ടി.ബി. സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പൊതുജനങ്ങളിലും യുവാക്കളിലും വിദ്യാര്‍ഥികളിലും എച്ച്.ഐ.വി.എയ്ഡ്സ് ബോധവല്‍ക്കരണം നടത്തുക എന്ന ഉദ്ദേശത്തോടെ’ ഒന്നായി പൂജ്യത്തിലേക്ക് ‘എന്ന ലക്ഷ്യത്തിലേക്കുള്ള ഫോക് കാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ ആദ്യപരിപാടി അടൂര്‍ സെന്റ്മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.അടൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ എല്‍ അനിതകുമാരി , ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി. എസ് നന്ദിനി, ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫീസര്‍ ഡോ.നിരണ്‍ ബാബു , സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിജു, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ടി.കെ അശോക് കുമാര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയില്‍ കഥാപ്രസംഗം,…

Read More

അറിവിന്‍റെ ആഗോളമലയാളി സംഗമവുമായി കേരളീയം മെഗാ ഓണ്‍ലൈന്‍ ക്വിസ്

  konnivartha.com: അറിവിന്റെ ലോകത്ത് ആഗോളമലയാളി സംഗമം ഒരുക്കി കേരളീയത്തിന്റെ മെഗാ ഓണ്‍ലൈന്‍ ക്വിസ്. കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദര്‍ശനവുമായി നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ തിരുവനന്തപുരം നഗരത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഒരുക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമാണ് പങ്കാളിത്തം കൊണ്ടു ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന കേരളീയം ഓണ്‍ലൈന്‍ ക്വിസ് മത്സരം. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ക്വിസ് മത്സരമായി കേരളീയം ക്വിസിനെ മാറ്റുകയാണു സംഘാടകരുടെ ലക്ഷ്യം. മെഗാ ക്വിസിലൂടെ നാടിന്റെ അറിവുകള്‍ ജനങ്ങളിലേക്ക് എത്തിക്കുകയും മത്സരം ലക്ഷ്യമിടുന്നു. പ്രായഭേദമെന്യേ ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും പങ്കെടുക്കാന്‍ അവസരമൊരുക്കുന്ന ഓണ്‍ലൈന്‍ ക്വിസ് മത്സരം ഒക്ടോബര്‍ 19ന് ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് നടക്കും. ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് തിരുവനന്തപുരത്ത് ഓഫ്‌ലൈനായി നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുത്ത് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് അടക്കമുള്ള ആകര്‍ഷകമായ സമ്മാനങ്ങള്‍…

Read More

ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍,നേഴ്സ്,ലാബ് ടെക്നീഷ്യന്‍ ഒഴിവ്

  ഡോക്ടര്‍ നിയമനം konnivartha.com: ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഡോക്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് താത്പര്യമുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത : എം ബി ബി എസ്, റ്റി സി എം സി പെര്‍മനന്റ് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം.പ്രായപരിധി 40 വയസ്. പ്രവര്‍ത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. ചിറ്റാര്‍ ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. യോഗ്യതയുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ ഒക്ടോബര്‍ 17 മുതല്‍ 31 വരെ ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 31 ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 04735 256577. നേഴ്സ് നിയമനം konnivartha.com: ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നേഴ്സ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് താത്പര്യമുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും…

Read More

പന്തളം എഫ്.പി.ഒ യുടെ ആദ്യ ഉത്പന്നം വിപണിയില്‍

  പന്തളം എഫ്.പി.ഒയുടെയും ഭാരതീയപ്രകൃതി കൃഷി കാര്‍ഷികമേളയുടെയും ഉദ്ഘാടനം തട്ടയില്‍ എസ്.കെ.വി യു.പി.എസ് സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. പന്തളം എഫ്.പി.ഒയുടെ നിറവ് ബ്രാന്‍ഡ് വെളിച്ചെണ്ണയുടെ ആദ്യ വില്‍പ്പന ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബി ജെ റെജി നിര്‍വഹിച്ചു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എഫ്.പി.ഒയുടെ ലോഗോ പ്രകാശനവും നടന്നു. ഭാരതീയപ്രകൃതി കൃഷി കാര്‍ഷികമേളയും പ്രദര്‍ശനവും കാര്‍ഷികസെമിനാറും നടന്നു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എം മധു, ബ്ലോക്ക് പഞ്ചായത്ത് അംഗം സന്തോഷ് കുമാര്‍, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.പി വിദ്യാധരപ്പണിക്കര്‍, വാര്‍ഡ് അംഗങ്ങള്‍, പന്തളം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ ചന്ദന,പന്തളം എഫ് പി ഒ പ്രസിഡന്റ് എം…

Read More

വജ്രജൂബിലി ഫെലോഷിപ്പ് പഠിതാക്കളുടെ അരങ്ങേറ്റം നടന്നു

  കേരള സാംസ്‌കാരിക വകുപ്പ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ചേര്‍ന്നു നടത്തുന്ന പദ്ധതി വജ്രജൂബിലി ഫെലോഷിപ്പ് പഠിതാക്കളുടെ അരങ്ങേറ്റത്തിന്റെ ഉദ്ഘാടനം ഇലന്തൂര്‍ കമ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ സന്നിഹിതയായി. പഠിതാക്കളുടെ ചിത്രരചന മത്സരവും വഞ്ചിപ്പാട്ടിന്റേയും പടയണിയുടെയും അരങ്ങേറ്റവും നടന്നു. പഞ്ചായത്ത് പ്രസിഡന്റുമാരായ മേഴ്സി മാത്യു, കെ.ആര്‍ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ആര്‍ അനീഷ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സാലി ലാലു, സാം പി. തോമസ്, ആതിര ജയന്‍, മെമ്പര്‍മാരായ പി.വി അന്നമ്മ, അഭിലാഷ് വിശ്വനാഥ്, സാറാമ്മ ഷാജന്‍, വി.ജി ശ്രീവിദ്യ, കലാ അജിത്ത്, ജിജി ചെറിയാന്‍ മാത്യു, ബി ഡി ഒ ഇന്‍ ചാര്‍ജ് ഗിരിജ, വനിതാ ക്ഷേമ ഓഫീസര്‍…

Read More

വിദ്യാര്‍ഥികള്‍ക്കായി കഥകളി മുദ്രാ പരിശീലന കളരി ആരംഭിച്ചു

  പത്തനംതിട്ട അയിരൂര്‍ ഗ്രാമപഞ്ചായത്ത് തുടര്‍പദ്ധതിയായി നടത്തിവരുന്ന കഥകളി മുദ്രാ പരിശീലനക്കളരിക്ക് പഞ്ചായത്തിലെ സര്‍ക്കാര്‍ എല്‍.പി സ്‌കൂളുകളില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി അഞ്ച് സര്‍ക്കാര്‍ എല്‍.പി.സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്കുന്നത്. പരിശീലനക്കളരിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കലാവിഷയത്തിനായി നീക്കിവെച്ചിരിക്കുന്ന സമയമാണ് കഥകളി മുദ്രാ പരിശീലനത്തിന് ഉപയോഗപ്പെടുത്തുക. മുദ്രാ പരിശീലനം നല്‍കാന്‍ നാല് അധ്യാപകരെ പഞ്ചായത്ത് നിയമിച്ചു. ജില്ലാ കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അയിരൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നടത്തുന്ന പദ്ധതിയില്‍ വിദ്യാര്‍ഥികള്‍ക്ക് യോഗയും കായിക പരിശീലനവും നല്‍കും. ചെറുകോല്‍പുഴ ഗവ.എല്‍.പി സ്‌കൂളില്‍ നടന്ന പൊതുസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബി ജയശ്രീ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി…

Read More