ആയുഷ് ഹോമിയോ ഡിസ്‌പെന്‍സറികള്‍ ദേശീയനിലവാരത്തില്‍ എത്തിക്കാന്‍ സാധിച്ചു: ഡെപ്യൂട്ടി സ്പീക്കര്‍

  പത്തനംതിട്ട : ആയുഷ് ഹോമിയോ ഡിസ്‌പെന്‍സറികള്‍ ദേശീയനിലവാരത്തില്‍ എത്തിക്കാന്‍ സര്‍ക്കാരിനു സാധിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ആയുഷ് സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാമ്പയിന്റെ ബ്ലോക്ക് തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള അധ്യക്ഷനായി. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന പറക്കോട് ബ്ലോക്ക് തല ഹെല്‍ത്ത് സെമിനാറില്‍ മെന്‍സ്ട്രല്‍ ഹെല്‍ത്ത്, സ്‌ട്രെസ് മാനേജ്‌മെന്റ്, തൈറോയിഡ്, പ്രീ ഹൈപ്പര്‍ ടെന്‍ഷന്‍, പ്രീ ഡയബറ്റിക് തുടങ്ങി വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണക്ലാസുകള്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരന്‍, വൈസ് പ്രസിഡന്റ് ധന്യാദേവി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രതീദേവി, ഗ്രാമപഞ്ചായത്ത് അംഗം എ. ജി. ശ്രീകുമാര്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡോളി, ഷി- കാമ്പയിന്‍ കണ്‍വീനര്‍ ഡോ. ശീതള്‍, ഡോ. പി. ജയചന്ദ്രന്‍, ഡോ. സുമി സുരേന്ദ്രന്‍, ഡോ.…

Read More

തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ ( 17/10/2023) തുറക്കും

  konnivartha.com/ പത്തനംതിട്ട : തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ കെ ജയരാമൻ നമ്പൂതിരി നട തുറക്കും. നാളെ പ്രത്യേക പൂജകൾ ഉണ്ടായിരിക്കില്ല. തുടർന്നുള്ള ദിവസങ്ങളിൽ ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 18 ന് രാവിലെ എട്ടിന് ഉഷ പൂജയ്‌ക്ക് ശേഷം ശബരിമലയിലേയ്‌ക്കും മാളികപ്പുറത്തേക്കുമുള്ള പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടക്കും. നറുക്കെടുപ്പിൽ ശബരിമലയിലേയ്‌ക്ക് 17 പേരും മാളികപ്പുറത്തേയ്‌ക്ക് 12 പേരുമാണുള്ളത്. പന്തളം കൊട്ടാരത്തിലെ വൈദേഹും നിരുപമ ജി വർമയും നറുക്കെടുക്കും.ശബരിമല തുലാമാസപൂജ പ്രമാണിച്ച് സ്‌പെഷ്യൽ സർവീസുകൾ ഒരുക്കി കെഎസ്ആർടിസി. ഈ മാസം 18 മുതൽ 22-ാം തീയതി വരെയാണ് കെഎസ്ആർടിസിയുടെ സ്‌പെഷ്യൽ സർവീസ് ഒരുക്കിയിരിക്കുന്നത്.

Read More

നാല് കോളേജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

  തൃശ്ശൂര്‍ പുത്തൂർ കൈനൂർ ചിറയിൽ നാല് ബിരുദ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടാണ് അപകടം ഉണ്ടായത്. അബി ജോണ്‍, അര്‍ജുന്‍ അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത് അബി ജോൺ സെന്റ് എൽത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയും മറ്റുള്ളവർ തൃശൂർ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥികളുമാണ്.മൃതദേഹങ്ങള്‍ തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ജലസേചനത്തിനും കൃഷി ആവശ്യങ്ങൾക്കുമായി വെള്ളം സംഭരിക്കുന്നതിനായി കെട്ടിയ ചിറയിലാണ് അപകടം.

Read More

ഓസ്ട്രേലിയ കേന്ദ്രീകരിച്ച് “കല”സാംസ്കാരിക സംഘടന രൂപീകരിച്ചു

  konnivartha.com/മെൽബൺ: ഓസ്ട്രേലിയ കേന്ദ്രീകരിച്ച് “കല” (കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ) എന്ന സാംസ്കാരിക സംഘടന രൂപീകരിച്ചു. പ്രവാസികളുടെ സർഗ്ഗാൽമകമായ കഴിവുകൾ കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കുകയും കലാപരമായ കഴിവുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് കലയുടെ ലക്ഷ്യം. സാ​ഹി​ത്യോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ വിവിധയിനം മൽസരങ്ങൾ സംഘടിപ്പിക്കുക , കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്ന മൽസരങ്ങൾ നടത്തും. 2024 ൽ കലയുടെ നേതൃത്വത്തിൽ ” ഓർമ്മചെപ്പ് 2024″ ഗാനമേള മെൽബണിലെ അനുഗ്രഹീത ഗായകർ അണിയിച്ചൊരുക്കും. കുട്ടികളുടെ ഡാൻസ് മൽസരവും ചിത്രരചനാ മൽസരവും അണിയിച്ചൊരുക്കുന്ന “വർണ്ണം 2024” ൽ നടത്തപ്പെടും. ഓസ്ട്രേലിയായിലെ എല്ലാ സാംസ്കാരിക രംഗത്തും കലയുടെ കൈയ്യൊപ്പ് ചാർത്തുന്ന അണിയറ പ്രവർത്തനങ്ങൾ ഉണ്ടാകും. കേരളത്തിലെ ജീവകാരുണ്യ രംഗത്ത് മാറ്റത്തിന്‍റെ ചിലമ്പൊലിയുമായി കലയുടെ പ്രവർത്തകരുണ്ടാകും. പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വി​വി​ധ സാ​ഹി​ത്യ ര​ച​നാ​മ​ത്സ​രങ്ങളുംക​ല യുടെ പ്രവർത്തനങ്ങളിൽ ഊന്നൽ നൽകും. കല ഓസ്ട്രേലിയായുടെ ഔദ്യോഗികമായ…

Read More

5 കായിക ഇനങ്ങള്‍ കൂടി ഒളിമ്പിക്‌സിന്‍റെ ഭാഗമാകും

Cricket among 5 sports voted to get Olympic stauts for 2028 Los Angeles Games at IOC session in Mumbai konnivartha.com: 2028-ല്‍ നടക്കുന്ന ലോസ് ആഞ്ജലിസ് ഒളിമ്പിക്സില്‍ ക്രിക്കറ്റടക്കം പുതിയ അഞ്ച് കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അംഗീകാരം നല്‍കി . മുബൈയില്‍ നടന്ന ഐഒസി യോഗത്തില്‍ വോട്ടെടുപ്പിന് ശേഷമാണ് തീരുമാനം ഉണ്ടായത് . ക്രിക്കറ്റിനൊപ്പം ഫ്‌ളാഗ് ഫുട്‌ബോള്‍,ബേസ്‌ബോള്‍-സോഫ്റ്റ്‌ബോള്‍, സ്‌ക്വാഷ്, ലാക്രോസ് എന്നീ ഇനങ്ങള്‍ക്കാണ് ഐഒസി അംഗീകാരം നല്‍കിയത്.ക്രിക്കറ്റിന്റെ ചെറിയ ഫോര്‍മാറ്റായ ടി20 ആണ് ഗെയിംസിന്റെ ഭാഗമാകുക. പുരുഷ – വനിതാ വിഭാഗത്തില്‍ മത്സരം നടക്കും.

Read More

ജോസഫ് ജോൺ കാൽഗറിയുടെ “പദ്‌മശ്രീയും സ്വാതന്ത്ര്യവും’ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു

  konnivartha.com/ കണക്ടിക്കട്ട്: കാലിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി ആനുകാലിക പ്രസീദ്ധീകരണങ്ങളിൽ , ഹാസ്യലേഖനങ്ങൾ , കഥകൾ എന്നിവകൾ എഴുതാറുള്ള ജോസഫ് ജോൺ കാൽഗറി (തൂലികാ നാമം ജെ .ജെ അടൂർ ) തന്റെ അനുഭവങ്ങളെ ആസ്പദമാക്കിയെഴുതിയ റൊമാൻസൺ പ്രിന്റിന്റിങ് & പബ്ലിഷിംഗ് ഹ൱സിങ് പ്രസിദ്ധീകരിച്ച , മലയാളം മിഷൻറെ ഡയറക്ടറും , കവിയുമായ മുരുഗൻ കാട്ടാക്കട അവതാരിക എഴുതിയ “പദ്‌മശ്രീയും സ്വാതന്ത്ര്യവും ” എന്ന രണ്ടാമത് പുസ്തകം അമേരിക്കയിലെ, കണക്ടിക്കട്ടിലെ സ്റ്റാംഫോർഡ് ഹിൽട്ടണിൽ നടന്ന ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ പത്താമത് വാർഷികത്തിന്റെ സമാപന സമ്മേളനത്തിൽ , പ്രശസ്ത നിരൂപകനും ജേര്ണലിസ്റ്റുമായ അഡ്വക്കേറ്റ് ജയശങ്കറും , 24 ന്യൂസ് എഡിറ്റർ ഇൻ ചാർജ് പിപി ജെയിംസ്, 24 ന്യൂസ് അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ വി. അരവിന്ദ് എന്നിവർ കൂടി പ്രകാശനം ചെയ്തു. ഐഎപിസി ചെയർമാൻ കമലേഷ്…

Read More

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ(ജെ എം എ ) പത്തനംതിട്ട ജില്ലാ കമ്മറ്റി ചേര്‍ന്നു

  പത്തനംതിട്ട : മാധ്യമ രംഗത്തെ പ്രമുഖ സംഘടനായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്‍റെ (ജെ എം എ ) നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ കമ്മറ്റി ചേര്‍ന്ന് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കി . ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന് (JMA) കീഴിലുള്ള ഗ്രീവിയൻസ് കൗൺസിലിന് (JMAGC) കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചിട്ടുണ്ട് . പത്തനംതിട്ട ജില്ലയിലെ സംഘനയിലെ അംഗങ്ങളായ പമ്പ വിഷന്‍ ഡോട്ട് കോം ,എല്‍സ ന്യൂസ്‌ ഡോട്ട് കോം,കോന്നി വാര്‍ത്ത ഡോട്ട് കോം എന്നീ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍ക്കുള്ള അംഗീകൃത സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു . പുതിയ അംഗങ്ങള്‍ക്ക് സംഘടനയുടെ തിരിച്ചറിയില്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു . പുതിയ അംഗങ്ങളെ കമ്മറ്റി സ്വാഗതം ചെയ്തു . സംഘടനയുടെ പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസ് വരും മാസങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുവാനും കമ്മറ്റി…

Read More

നാല് വയസ്സുള്ള മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

  ആലപ്പുഴ ചെങ്ങന്നൂര്‍ മാന്നാറിൽ മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു .മാന്നാർ സ്വദേശിയായ മിഥുൻകുമാർ (34) ആണ് മകൻ നാലുവയസ്സുകാരൻ ഡൽവിൻ ജോണിനെ ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത് മിഥുൻകുമാറിന്റെ ഭാര്യ സെലിൻ ​ഗൾഫിൽ നഴ്സാണ്. പത്ത് വർഷമായി ​ഗൾഫിൽ ജോലി ചെയ്തിരുന്ന മിഥുൻ നാട്ടിലെത്തിയ ശേഷം പെയിന്റിങ് ജോലികൾ ചെയ്തു വരികയായിരുന്നു.മിഥുൻകുമാറിന്റെ മാതാപിതാക്കൾ രാത്രി വീട്ടിലെത്തിയപ്പോഴാണ് മകനെയും കൊച്ചുമകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനു ശേഷം ഇരുകൈകളിലേയും ഞരമ്പ് മുറിച്ച മിഥുൻ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.പോലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു .

Read More

മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് :റവന്യൂ ഉദ്യോഗസ്ഥര്‍ മൂന്ന് ദിവസത്തേക്ക് അവധിയെടുക്കരുത്

  സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിപ്പുമായി മന്ത്രി കെ രാജന്‍. മഴ കനക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങാനുള്ള തയാറെടുപ്പ് നടത്താന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. മൂന്ന് ദിവസത്തേക്ക് അവധികള്‍ റദ്ദാക്കാനും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ തന്നെ ഉദ്യോഗസ്ഥര്‍ തുടരണമെന്ന് മന്ത്രി പറഞ്ഞു. തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിരുവനന്തപുരം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.(ഒക്ടോബര്‍ 16) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ്  മഴ കനക്കാന്‍ സാധ്യത. തിരുവനന്തപുരം ജില്ലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസിൽ പ്രവേശിക്കുവാൻ ജില്ലാ കളക്ടർ നിർദേശിച്ചു.മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ…

Read More

തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

konnivartha.com: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനംവിവിധ ജില്ലകളിൽ ഇന്ന് (15-10-2023) ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു ഓറഞ്ച് അലർട്ട് 15-10-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ 16-10-2023: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 15-10-2023 : കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 16-10-2023 : തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 17-10-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

Read More