നവരാത്രി ഘോഷയാത്രയ്ക്ക് പ്രൗഢഗംഭീര സ്വീകരണം

  നവരാത്രി വിഗ്രഹഘോഷയാത്രക്ക് തിരുവനന്തപുരം അതിർത്തിയിൽ പ്രൗഢഗംഭീര സ്വീകരണം. വേളിമല കുമാരസ്വാമി, തേവാരക്കെട്ട് സരസ്വതി, ശുചീന്ദ്രം മുന്നൂറ്റിനങ്ക വിഗ്രഹങ്ങൾക്ക് കളിയിക്കാവിളയിൽ കേരള പോലീസ് ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്. നവരാത്രി ഘോഷയാത്രയുടെ ചരിത്രത്തിലാദ്യമായി വനിതാ പോലീസ് വിഭാഗവും ഗാർഡ് ഓഫ് ഓണർ നൽകി. വാദ്യഘോഷങ്ങളും വിവിധ കലാരൂപങ്ങളും വിഗ്രഹഘോഷയാത്രയിൽ ഒരുക്കിയിരുന്നു. വ്യാഴാഴ്ച രാത്രി കുഴിത്തുറ മഹാദേവ ക്ഷേത്രത്തിലെത്തിയ വിഗ്രഹങ്ങൾ വെള്ളിയാഴ്ച ഉച്ചയോടെയാണ് കളിയിക്കാവിളയിലെത്തിയത്. വൈകിട്ടോടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെത്തുകയും ശനിയാഴ്ച രാവിലെ തിരുവനന്തപുരം നഗരത്തിലേക്കുള്ള യാത്ര തുടരുകയും ചെയ്യും. പശ്ചിമബംഗാൾ ഗവർണർ സി.വി ആനന്ദബോസ്, എം.എൽ.എമാരായ സി.കെ ഹരീന്ദ്രൻ, എം. വിൻസെന്റ്, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, കന്യാകുമാരി അസിസറ്റന്റ് കളക്ടർ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻഡാർവിൻ, മുൻ എം.എൽ.എ വി.എസ് ശിവകുമാർ എന്നിവരും റവന്യൂ, ദേവസ്വം, പോലീസ് അധികൃതരും സന്നിഹിതരായിരുന്നു.

Read More

ലാബ് ടെക്നീഷ്യന്‍ നിയമനം

konnivartha.com: ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍  ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് ഒക്ടോബര്‍ 20 ന് ഉച്ചയ്ക്ക് രണ്ടിന് അഭിമുഖം നടത്തുന്നു.   അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20 ന് പകല്‍ 12 വരെ. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം. ഫോണ്‍ : 04734 243700.

Read More

കോന്നി മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നു

  konnivartha.com: കോന്നി മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 18 ന് രാവിലെ 10.30ന് മെഡിക്കല്‍ കോളജില്‍ നടത്തും. താല്പര്യമുള്ള എം. ബി. ബി. എസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ മാത്രം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. ഫോണ്‍ : 0468 2344803, 2344823.

Read More

ദുരന്തനിവാരണം നടപ്പാക്കാന്‍ ജനങ്ങളുടെ പങ്കാളിത്തം അത്യാവശ്യം: ജില്ലാ കളക്ടര്‍

ദുരന്തനിവാരണം നടപ്പാക്കുന്നതില്‍  ജനങ്ങളുടെ പങ്കാളിത്തം അത്യാവശ്യമാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. അന്താരാഷ്ട്ര ദുരന്തലഘൂകരണദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മഞ്ഞത്തോട് ആദിവാസി ഊരില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍.   ആദിവാസി ഊരുകളിലെ നാട്ടറിവും അനുഭവങ്ങളും ഒത്തുചേര്‍ത്തുവേണം ദുരന്തനിവാരണ തയ്യാറെടുപ്പുകള്‍ നടത്തേണ്ടത്. പ്രകൃതി ദുരന്തങ്ങള്‍ ധാരാളം വേട്ടയാടുന്ന ജില്ലയാണ് പത്തനംതിട്ട. അവയെ ചെറുത്തു നില്‍ക്കാന്‍ നമുക്ക് കഴിയുന്നുണ്ട്. ദുരന്തനിവാരണത്തില്‍ പത്തനംതിട്ടമാതൃക സൃഷ്ടിക്കണം. ജില്ലയിലെ ഈ തലമുറയില്‍പ്പെട്ട എല്ലാ കുട്ടികളും സ്‌കൂളില്‍ പോകുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ കഴിയുന്നതാണ് ഏറ്റവും വലിയ മാറ്റവും വിജയവും.   എല്ലാവരും ഇനിയും ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു. പട്ടികവര്‍ഗവികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് വയറിംഗ് പൂര്‍ത്തിയാക്കി വൈദ്യുതി എത്തിച്ച മഞ്ഞത്തോട് ആദിവാസി ഊരിലെ വീടുകളില്‍ കളക്ടര്‍ പരിശോധന നടത്തി. പട്ടികജാതി- പട്ടികവര്‍ഗ വകുപ്പുകളിലെ പ്രൊമോട്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന ആദിവാസി കോളനി…

Read More

പ്രശസ്ത ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരൻ (80)അന്തരിച്ചു

  പ്രശസ്ത ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരൻ (80)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിലായിരുന്നു. 1977 ൽ സുജാത എന്ന മലയാള സിനിമയാണ് പി.വി ഗംഗാധരൻ നിർമിച്ച ആദ്യ ചിത്രം. പിന്നീട് അങ്ങാടി, കാറ്റത്തെ കിളിക്കൂട്, ഒരു വടക്കൻ വീരഗാഥ, അദ്വൈതം, തൂവൽക്കൊട്ടാരം, എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങൾ (1999) കൊച്ചു കൊച്ചു സന്തോഷങ്ങൾ (2000) ശാന്തം (2000) അച്ചുവിന്‍റെ അമ്മ (2005) യെസ് യുവർ ഓണർ (2006) നോട്ട്ബുക്ക് (2006) എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. pv-gangadharan-passes-away

Read More

ഡൽഹിയിൽ കനത്ത ജാഗ്രത: പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ നടന്നേക്കും

  ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത ജാഗ്രത. പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രത നിർദേശം. ഇസ്രായേൽ എംബസിക്ക് മുന്നിലും ജൂത ആരാധനാലയങ്ങൾക്കും സുരക്ഷ കൂട്ടി ജൂതരുടെ താമസസ്ഥലങ്ങൾക്ക് സുരക്ഷ ഒരുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നല്‍കി .അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതെയിരിക്കാൻ നടപടികൾ സ്വീകരിച്ചെന്ന് ഡൽഹി പോലീസ് പറയുന്നു .വടക്കന്‍ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനകം തെക്കന്‍ഗാസയിലേക്ക് മാറാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ചു

Read More

ഓപ്പറേഷൻ അജയ്: ഇസ്രയേലിൽനിന്ന് 220 പേരുമായി ആദ്യ വിമാനം

  ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം (13/10/2023) രാവിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. എ.ഐ 1140 നമ്പർ വിമാനത്തിൽ മലയാളികളടക്കമുള്ള 220 ഇന്ത്യക്കാരുടെ സംഘമാണ് എത്തുന്നത്. മലയാളികളെ സഹായിക്കുന്നതിനായി ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. കൺട്രോൾ റൂം നമ്പർ: 011 23747079.പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഇസ്രായേലിൽ നിന്ന് കേരളത്തിലേയ്ക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കേരള ഹൗസിന്റെ വെബ് സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

Read More

കേരളത്തില്‍ 64000 ത്തിൽ പരം കുടുംബങ്ങൾ അതിദാരിദ്ര്യ രേഖക്ക് താഴെ

  konnivartha.com: കേരളത്തില്‍ 64000ത്തിൽ പരം കുടുംബങ്ങൾ അതിദാരിദ്ര്യ രേഖക്ക് താഴെയാണെന്ന് കണ്ടെത്തി.അതായത് പട്ടിണി പാവങ്ങള്‍ എന്ന് സാരം . ഒരു നേരം മാത്രം അന്നം ബാക്കി രണ്ടു നേരം പശി . ഇതാണ് അവസ്ഥ എന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു . എന്ത് കൊണ്ട് ഇത്രയും ആളുകള്‍ക്ക് പട്ടിണി മാറ്റുവാന്‍ കഴിയുന്നില്ല എന്ന് ഇത്രനാളും സര്‍ക്കാര്‍ പറഞ്ഞില്ല . ഇപ്പോള്‍ പറഞ്ഞു .നന്ദി സര്‍ക്കാര്‍ ജീവനക്കാരുടെ പിടിപ്പുകേട് എന്ന് പറയാന്‍ ആഗ്രഹിക്കുന്നു . ഉണ്ടും ഉടുത്തും ആര്‍ഭാട ജീവിതം നയിക്കുന്നവര്‍ക്ക് ഇവരെ അറിയില്ല . സര്‍ക്കാര്‍ ജീവനക്കാര്‍ കൃത്യമായ ഫയല്‍ നീക്കി എങ്കില്‍ ഒരാളും പട്ടിണി പാവം ആകില്ല . ഇത് സര്‍ക്കാര്‍ ജീവനക്കാരുടെ ഭാഗത്ത്‌ നിന്നും ഉള്ള അവഗണന ആണ് .അത്തരം ജീവനക്കാരെ പിരിച്ചു വിടുവാന്‍ ഉള്ള നടപടി വേണം . ആ കുടുംബങ്ങളെ…

Read More

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 12/10/2023)

റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി   റാന്നി താലൂക്കില്‍ വൈക്കം പടിയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റാന്നി ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസ് റാന്നി മിനി സ്റ്റേഷനില്‍ അനുവദിച്ച കെട്ടിടത്തിലേക്ക് മാറി. പുതിയ കെട്ടിടത്തിലെ റാന്നി ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനവും വിദ്യാര്‍ഥികള്‍ക്ക്  സൈക്കിള്‍  വിതരണവും സാമൂഹ്യ ഐക്യദാര്‍ഡ്യ പക്ഷാചരണ സന്ദേശവും അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ  നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി,  വൈസ് പ്രസിഡന്റ് കെ എസ് സുമ , അംഗം നയന,റാന്നി ടി.ഡി.ഒ എസ്.എസ് സുധീര്‍, റാന്നി ടി.ഇ.ഒ എ. നിസാര്‍ റാന്നി തഹസില്‍ദാര്‍,റാന്നി ബി.ഡി.ഒ,പ്രൊമോട്ടര്‍മാര്‍, ഊരുമൂപ്പന്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 16 ന് മെഴുവേലി ഗവ.വനിത  ഐടിഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍  തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഒക്ടോബര്‍…

Read More

എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മത്സ്യമാര്‍ക്കറ്റുകള്‍ തുടങ്ങും: മന്ത്രി സജി ചെറിയാന്‍

  konnivartha.com: എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മത്സ്യമാര്‍ക്കറ്റുകള്‍ തുടങ്ങുകയാണ് ലക്ഷ്യമെന്നു ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ആധുനികനിലവാരത്തില്‍ നിര്‍മിക്കുന്ന കൂടല്‍ മത്സ്യമാര്‍ക്കറ്റിന്റെ നിര്‍മാണോദ്ഘാടനം കൂടല്‍ മാര്‍ക്കറ്റില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൂടല്‍ മത്സ്യമാര്‍ക്കറ്റ് സമയബന്ധിതമായി പൂര്‍ത്തിയാക്കും.ഗുണമേന്മയും ശുചിത്വവുമുള്ള മത്സ്യം ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സംസ്ഥാനമൊട്ടാകെ കിഫ്ബി ധനസഹായത്തോടെ 65 ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ ആരംഭിക്കും. 51 മത്സ്യമാര്‍ക്കറ്റുകള്‍ക്കായി 142 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.കേരളത്തിലെ മത്സ്യമാര്‍ക്കറ്റുകള്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി കിഫ്ബിയില്‍ നിന്നും അനുവദിച്ച 1.78 കോടി രൂപ ചെലവിലാണ് മാര്‍ക്കറ്റ് ആധുനികനിലവാരത്തിലേക്കുയര്‍ത്തുന്നത്. കേരളസംസ്ഥാന തീരദേശവികസനകോര്‍പ്പറേഷനാണ് നിര്‍മാണ ചുമതല. എട്ടു മാസമാണ് നിര്‍മാണ കാലാവധി. 384.5 ച.മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന മത്സ്യമാര്‍ക്കറ്റ് കെട്ടിടത്തില്‍ ഏഴ് മത്സ്യവിപണന സ്റ്റാളുകള്‍, രണ്ട് ഇറച്ചി കടമുറികള്‍, ആറ് കടമുറികള്‍, പ്രിപ്പറേഷന്‍ മുറി, ഫ്രീസര്‍ സൗകര്യം, ലേലഹാളുകള്‍ എന്നിവ സജീകരിക്കുമെന്നും മന്ത്രി പറഞ്ഞു.…

Read More