കോന്നിയൂർ രാധാകൃഷ്ണൻ അനുസ്മരണം ഒക്ടോബർ 16ന് പത്തനംതിട്ടയിൽ

  konnivartha.com/പത്തനംതിട്ട : സാമൂഹിക സാംസ്ക്കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന അദ്ധ്യാപക ശ്രേഷ്ഠന്‍ കോന്നിയൂർ രാധാകൃഷണന്‍റെ അനുസ്മരണം കോന്നിയൂർ രാധാകൃഷ്ണൻ സൗഹ്യദവേദിയുടെ നേതൃത്വത്തിൽ ഒക്ടോബർ 16ന് തിങ്കൾ രാവിലെ 11ന് പത്തനംതിട്ട പ്രസ്ക്ലബ് ഹാളിൽ ചേരും

Read More

മഴ : വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

  കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 12-10-2023 : പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം 13-10-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി 16-10-2023 : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പ്രത്യേക ജാഗ്രത നിർദ്ദേശം കേരളത്തിൽ ഇന്നും, വരും ദിവസങ്ങളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.…

Read More

ഓപ്പറേഷന്‍ അജയ്; ഇസ്രയേലിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കും

  ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഓപ്പറേഷന്‍ അജയ് എന്ന പേരിലാണ് രക്ഷാദൗത്യം നടത്തുന്നത്. ഇതിനായി പ്രത്യേക വിമാനം ഒരുക്കി . പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കും. പ്രത്യേക വിമാനത്തിനായി രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇസ്രയേലിലെ ഇന്ത്യന്‍ എംബസി ഇമെയില്‍ സന്ദേശം അയച്ചു.

Read More

കോന്നിയൂര്‍ രാധാകൃഷ്ണന്‍( 82) നിര്യാതനായി

  konnivartha.com:സാംസ്കാരിക സാഹിത്യ രംഗത്ത് നിറഞ്ഞു നിന്നകോന്നി പൌര്‍ണമിയില്‍ കോന്നിയൂര്‍ രാധാകൃഷ്ണന്‍ ( 82)നിര്യാതനായി . അഖില കേരള ബാലജനസഖ്യത്തിലൂടെ നിരവധി അനവധി വ്യക്തികളെ പൊതുധാരയിലേക്ക്‌ കൈ പിടിച്ചുയർത്തിയ സാംസ്കാരിക പ്രവർത്തകൻ, ഇന്ത്യൻ പ്രസിഡന്റിൽ നിന്നും ഗുരു ശ്രേഷ്ഠാ അവാർഡ് ജേതാവ് വിവിധ സാസ്കാരികസാഹിത്യ മണ്ഡലങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമാന്യ വ്യക്തി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്റര്‍ എന്നീ നിലകളില്‍ അറിയപ്പെട്ടു.കോന്നിയുടെ  നിറ സാന്നിധ്യമായിരുന്നു . സംസ്ക്കാരം നാളെ ( 12/10/2023 ) ഉച്ചക്ക് 4.00 മണിയ്ക്ക് കോന്നി ബ്ലോക്ക് പടിയിൽ അദ്വൈതം വീട്ട് വളപ്പില്‍. കോന്നി റിപ്പബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ അധ്യാപകനായിരുന്നു .  ദേശീയ,സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ്.    ഭാര്യ എന്‍ വസന്ത കുമാരി(റിട്ട.ഡെപ്യൂട്ടി ഡയറക്ടർ,കൃഷി വകുപ്പ്) മക്കള്‍ മനോജ് ആർ (സൗദി അറേബ്യ)ശാലിനി.ആര്‍,മാലിനി.ആര്‍ (അദ്ധ്യാപിക ,നേതാജി ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍,പ്രമാടം) മരുമക്കൾ-ലക്ഷ്മി ഉണ്ണിത്താന്‍(സെന്‍ട്രല്‍…

Read More

വിമുക്തഭടന്മാര്‍ക്കായി ദക്ഷിണ റെയില്‍വേയില്‍ തൊഴിലവസരം

  konnivartha.com: ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ വിമുക്തഭടന്മാര്‍ക്കായി സംവരണം ചെയ്തിരിക്കുന്ന 214 ഗേറ്റ് കീപ്പര്‍മാരുടെ കരാര്‍ അടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഒക്ടോബര്‍ 20 നു 50 വയസില്‍ താഴെ പ്രായമുള്ളവരായിരിക്കണം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ ആധാര്‍ കാര്‍ഡ്, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ് , ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്, പെന്‍ഷന്‍ പേമെന്റ് ഓര്‍ഡര്‍, പത്താം ക്ലാസ് / തത്തുല്യ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്ടോബര്‍ 16 നു മുമ്പായി പത്തനംതിട്ട സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ :9746763607.

Read More

ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരുടെ താല്‍ക്കാലിക ഒഴിവുകള്‍

  konnivartha.com : പത്തനംതിട്ട ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന ഫാം ലൈവ്ലിഹുഡ് പദ്ധതിയില്‍ ബ്ലോക്ക് തലത്തില്‍ നിര്‍വഹണത്തിനായി നിലവിലെ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. മല്ലപ്പള്ളി,ഇലന്തൂര്‍,കോയിപ്രം, കോന്നി എന്നീ ബ്ലോക്കുകളിലായി നാലൊഴിവ്.വിദ്യാഭ്യാസ യോഗ്യത: വി.എച്ച്.എസ്.സി (അഗ്രിക്കള്‍ച്ചര്‍/ ലൈവ്സ്റ്റോക്ക്). കുടുംബശ്രീ അംഗം /കുടുംബാംഗം /ഓക്സിലറി ഗ്രൂപ്പ് അംഗം ആയിരിക്കണം. ഒക്ടോബര്‍ ഒന്നിന് 35 വയസില്‍ കൂടാന്‍ പാടില്ല. നേരിട്ടുള്ള അഭിമുഖം. ഉദ്യോഗാര്‍ഥികള്‍ പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷയും ബയോഡാറ്റയും ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാംനില, കളക്ട്രേറ്റ് എന്ന വിലാസത്തിലോ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം വിദ്യാഭാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് , ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും , അയല്‍ക്കൂട്ട അംഗം / കുടുംബാംഗം / ഓക്സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും…

Read More

കോന്നി താലൂക്ക് ആശുപത്രിയിലേക്ക് സെക്യൂരിറ്റി നിയമനം; വാക്ക് ഇന്‍ ഇന്റര്‍വ്യൂ

  konnivartha.com: കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച് എം സി മുഖേന താത്കാലികമായി സുരക്ഷാ ജീവനക്കാരൈ (വിമുക്തഭടന്മാരെ മാത്രം) 12000 രൂപ മാസവേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കുന്നതിന് ഒക്ടോബര്‍ 27 ന് രാവിലെ 11 ന് താലൂക്ക് ആശുപത്രി ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തില്‍ പങ്കെടുക്കണം. യോഗ്യത : സേവനം അനുഷ്ഠിച്ചിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍, പ്രായപരിധി 65 വയസ് വരെ. ഉദ്യോഗാര്‍ഥികള്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍ : 9995505884.

Read More

മാലിന്യം തളളിയ വ്യക്തിയെ പിടികൂടാന്‍ സഹായിച്ച ആളിന് പാരിതോഷികം നല്‍കി

  konnivartha.com: കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കുറ്റിപൂവത്തുങ്കല്‍ പടിക്കല്‍ റോഡിനോട് ചേര്‍ന്ന് മാലിന്യം തള്ളിയ ആളിനെ പിടികൂടാന്‍ സഹായിച്ച ആളിന് പാരിതോഷികം നല്‍കി. ആറ്റാശേരില്‍ വീട്ടില്‍ മാത്യു ഫിലിപ്പ് എന്നയാളിനാണ് പിഴ തുകയുടെ 25 ശതമാനമായ 2500 രൂപ പാരിതോഷികമായി നല്‍കി. പഞ്ചായത്തില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോംസണ്‍ അധ്യക്ഷത വഹിച്ചു. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ പിടികൂടുന്നതിന് ആളുകള്‍ മുന്നോട്ട് വരണമെന്ന് പ്രസിഡന്റ് അറിയിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബെന്‍സി അലക്സ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ മനുഭായി മോഹന്‍, പി.ജ്യോതി, മെമ്പര്‍മാരായ ലൈസാമ്മ സോമര്‍, എബി മേക്കരങ്ങാട്ട്, രതീഷ് പീറ്റര്‍, ജോളി റജി, മോളിക്കുട്ടി ഷാജി, കെ ബി രാമചന്ദ്രന്‍,ടി.ടി മനു , ഗീത ശ്രീകുമാര്‍, ,റജി ചാക്കോ, അസിസ്റ്റന്റ് സെക്രട്ടറി എം.ജ്യോതി , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍,റഫീന എന്നിവര്‍ പങ്കെടുത്തു.

Read More

ശക്തമായ മഴ സാധ്യത :പത്തനംതിട്ട ജില്ലയില്‍ 13 വരെ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു

  കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം konnivartha.com: വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 11-10-2023 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 12-10-2023 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് 13-10-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളംഎന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.   ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Read More

അട്ടപ്പാടി വനസുന്ദരി മുതൽ അമ്പലപ്പുഴ പാൽപ്പായസം വരെ: കേരളീയം ഭക്ഷ്യമേള

  കേരളീയം: ഭക്ഷ്യമേള കൊഴുപ്പിക്കാൻ രുചിയുടെ ആശയലോകം തുറന്ന് ഫുഡ് വ്‌ളോഗർമാർ konnivartha.com: മലയാളത്തിന്‍റെ മഹോത്സവമായ കേരളീയത്തിൽ രുചി വൈവിധ്യങ്ങളുടെ കലവറയൊരുങ്ങുമ്പോൾ നവീന ആശയങ്ങളുമായി ഫുഡ് വ്‌ളോഗർമാരും. ചൊവ്വാഴ്ച വൈകിട്ട് 5 ന് മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൂടിക്കാഴ്ച്ചയിലാണ് പ്രമുഖ ഫുഡ് വ്‌ളോഗർമാർ ഭക്ഷ്യമേള കൊഴുപ്പിക്കാൻ വൈവിധ്യമാർന്ന ആശയങ്ങൾ പങ്കുവെച്ചത്. കേരളത്തിൻറെ കലയും സംസ്‌കാരവും സാമൂഹിക പുരോഗതിയിലെ നാഴികക്കല്ലുകളും കൊണ്ട് ലോകത്തിന് വിരുന്നൂട്ടുന്ന കേരളീയത്തിൽ രുചിപ്പെരുമയും അവിഭാജ്യഘടകമായതു കൊണ്ടാണ് തട്ടുകട മുതൽ പഞ്ചനക്ഷത്ര ഹേട്ടലുകളിൽ വരെയുള്ള രുചി വൈവിധ്യങ്ങളെ സാമൂഹിക മാധ്യമങ്ങളിലൂടെ ജനകീയവത്കരിച്ച വ്‌ളോഗർമാരെ ഫുഡ് ഫെസ്റ്റ് കമ്മിറ്റി വിളിച്ചു ചേർത്തത്. ഒരു സംസ്ഥാന സർക്കാർ ഫുഡ് വ്‌ളോഗർമാരെ ഔപചാരികമായി വിളിച്ചുകൂട്ടുന്നത് ഒരുപക്ഷേ ആദ്യമായിരിക്കും എന്ന് ഉദ്ഘാടന പ്രസംഗത്തിൽ കേരളീയം സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ കൂടിയായ…

Read More