മാത്യു കുഴൽനാടനും ജിതേഷ്ജിയ്ക്കും ‘ഗദ്ദിക’ പുരസ്കാരം

  konnivartha.com: അടൂർ തെങ്ങമം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ഗദ്ദിക’ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ മികച്ച രാഷ്ട്രീയ – സാമൂഹ്യ പ്രവർത്തകനുള്ള പി. രാജൻ പിള്ള സ്‌മാരക പുരസ്‌കാരം അഡ്വ: മാത്യു കുഴൽനാടൻ എം എൽ എയ്ക്കും മികച്ച സാംസ്കാരിക പ്രവർത്തകനുള്ള എം ആർ എൻ ഉണ്ണിത്താൻ സ്മാരക ‘കലാശ്രേഷ്ഠ പുരസ്‌കാരം’ അതിവേഗചിത്രകാരൻ ജിതേഷ്ജിയ്ക്കും ലഭിച്ചു. പതിനായിരത്തിയൊന്ന് രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഒക്ടോബർ 25 – തീയതി ബുധനാഴ്ച വൈകിട്ട് 5 മണിക്ക് അടൂർ തെങ്ങമത്ത് നടക്കുന്ന ചടങ്ങിൽ മുൻ പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല സമ്മാനിക്കും.ആന്റോ ആന്റണി എം പി, ചാണ്ടി ഉമ്മൻ എം എൽ എ തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ – സാമൂഹ്യ-സാംസ്കാരിക നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ‘അച്ഛൻപട്ടാളം’ സിനിമയുടെ തിരക്കഥാകൃത്തും രാജശിൽപ്പി, പാദമുദ്ര എന്നീ ഹിറ്റ്‌ സിനിമകളുടെ സഹസംവിധായകനുമായിരുന്ന…

Read More

ഹമാസിന്റെ 1290 കേന്ദ്രങ്ങൾ തകർത്തു: ഗാസയില്‍ സമ്പൂര്‍ണ്ണ ഉപരോധം

  ഹമാസിന്റെ 1290 കേന്ദ്രങ്ങൾ തകർത്തു. ബന്ദികളെ കൊലപ്പെടുത്തുമെന്ന മുന്നറിയിപ്പുമായായി ഹമാസ്. ഗാസ അതിർത്തിയുടെ പൂർണ്ണ നിയന്ത്രണം ഇസ്രായേൽ ഏറ്റെടുത്തെന്ന് സൈന്യം വ്യക്തമാക്കി.ഹമാസിനെതിരെ ആക്രമണം തുടങ്ങിയിട്ടേയുള്ളൂവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി വ്യക്തമാക്കി ഹമാസ് ആക്രമണത്തെ അപലപിച്ച് ബ്രിട്ടൻ, യു എസ്, ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നി രാജ്യങ്ങൾ രംഗത്തെത്തി.ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം തുടർന്നാൽ ഇപ്പോൾ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. ഗാസയില്‍ സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിച്ച് ഇസ്രയേല്‍. ഗാസയിലേക്കുള്ള ഭക്ഷണവും ഇന്ധനവും വൈദ്യുതിയുമടക്കം തടയുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഇസ്രയേലില്‍ നിന്ന് ഗാസയിലേക്കുള്ള ജലവിതരണം നിര്‍ത്തിവെച്ചു. വൈദ്യുതിയും വെള്ളവും ഭക്ഷണവും ഇന്ധനവുമില്ലാതെ ഗാസ പൂര്‍ണമായും ഒറ്റപ്പെടണം. എല്ലായിടവും അടച്ചുപൂട്ടിയിരിക്കുകയാണ്.”-എന്നാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്.ലെബനന്‍ അതിര്‍ത്തിയിലും ഏറ്റുമുട്ടല്‍ ആരംഭിച്ചു

Read More

കോന്നി വനത്തില്‍ നായാട്ട് സംഘങ്ങള്‍ വിഹരിക്കുന്നു :പിടിക്കപ്പെടുന്നത് ചുരുക്കം

  konnivartha.com : കോന്നി വനം ഡിവിഷനില്‍ ഉള്ള ഉള്‍ക്കാട്ടില്‍ നായാട്ടു സംഘങ്ങള്‍ വിഹരിക്കുന്നു എന്ന് അറിയുന്നു . വനത്തില്‍ വനം വകുപ്പ് ജീവനക്കാരുടെ നിരീക്ഷണം ശക്തമല്ല .വനത്തില്‍ നായാട്ടു സംഘങ്ങള്‍ ഉള്ളതിനാല്‍ വെടി ഒച്ച കേട്ട് ആനയടക്കം ഉള്ള വന്യ മൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ എത്തി . നാടന്‍ തോക്കുകള്‍ ഉപയോഗിച്ചാണ് വേട്ടയാടല്‍ . പുറമേ നിന്നുള്ള ആളുകള്‍ ആണ് നിയന്ത്രണം എന്ന് അറിയുന്നു . കാട്ടിറച്ചി പുറമേ എത്തിക്കുവാനും ആളുകള്‍ ഉണ്ട് എന്ന് അറിയുന്നു . എന്നാല്‍ ഇവരുടെ ഒന്നും നീക്കം അറിയാന്‍ കഴിയുന്നില്ല . കാട്ടു പോത്ത് ,മ്ലാവ് തുടങ്ങിയ വന്യ മൃഗങ്ങള്‍ ആണ് ഇവരുടെ ഇര . ജന്നല്‍ കമ്പിയ്ക്ക് ഉപയോഗിക്കുന്നു കമ്പി ആണ് കൂര്‍പ്പിച്ച് നാടന്‍ തോക്കില്‍ ഉപയോഗിക്കുന്നത് എന്നാണ് വിവരം . മരങ്ങളില്‍ കയറി ഏറു മാടം ഒരുക്കി…

Read More

5 സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ്: 2023

  konnivartha.com: ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മിസോറം, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തീയതിപ്പട്ടിക തെരഞ്ഞടുപ്പു കമ്മീഷൻ തയ്യാറാക്കി. കാലാവസ്ഥ, അക്കാദമിക കലണ്ടർ, ബോർഡ് പരീക്ഷകൾ, പ്രധാന ആഘോഷങ്ങൾ, സംസ്ഥാനങ്ങളിലെ നിലവിലെ ക്രമസമാധാന സാഹചര്യങ്ങൾ, സി ആർ പി എഫ് സേനയുടെ ലഭ്യത, ആവശ്യമായ സേനയെ അതാത് സ്ഥലങ്ങളിലേക്ക് എത്തിക്കാനും കൃത്യമായി വിന്യസിക്കാനും ആവശ്യമായ സമയം എന്നിവയടക്കമുള്ള ഘടകങ്ങൾ പരിഗണിച്ചതിനും പ്രസക്തമായ മറ്റ് അടിസ്ഥാന സാഹചര്യങ്ങൾ ആഴത്തിൽ വിലയിരുത്തിയതിനും ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ തീരുമാനിച്ചിരിക്കുന്നത്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം പൊതുതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാനായി ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മിസോറം, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിലെ ഗവർണർമാരോട് ശുപാർശ ചെയ്യാൻ വിഷയത്തിന്റെ എല്ലാ വശങ്ങളും പരിഗണിച്ചതിനു ശേഷം തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനിച്ചു. Click here കൂടുതൽ വിവരങ്ങൾക്ക് 1 Click here കൂടുതൽ വിവരങ്ങൾക്ക് 2 General Election to…

Read More

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

  konnivartha.com: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ സെപ്റ്റംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ. Diclofenac Gel BP 30g, M/s Medismith Pharma Lab, No 20A, 1st Phase, KIADB, Mysore Road, Kumbalagodu, Bangalore – 560 074, 409, 10/2025. Tramadol Hydrochloride & Acetaminophen Tablets USP (ERADOL-P), Jineka Healthcare Pvt. Ltd,15, Sec- 6B, IIE, Ranipur,…

Read More

തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു

  konnivartha.com: തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാടാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. കന്നുകാലിയിൽ നിന്ന് പകർന്നതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങൾ.  

Read More

ദേശീയ തപാൽ വാരം : വിപുലമായ പരിപാടികളുമായി തപാൽ വകുപ്പ്

  ഡാക് ഘർ നിര്യാത് കേന്ദ്രങ്ങൾക്ക് കേരളത്തിൽ മികച്ച പ്രതികരണം – ചീഫ് പോസ്റ്റ് മാസറ്റർ ജനറൽ konnivartha.com: ഡാക് എക്സ്പോർ‌ട്ട് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യവുമായി ഇ – കൊമേഴ്സ് മേഖലയിൽ ശക്തമായ ഇ‌‌ടപെടൽ ന‌‌ട‌ത്തുകയാണ് തപാൽ വകുപ്പിന്റെ ഡാക് ​ഘർ നിര്യാത് കേന്ദ്രങ്ങളെന്ന് ചീഫ് പോസ്റ്റ് മാസറ്റർ ജനറൽ, കേരള സർക്കിൾ മഞ്ജു പ്രസന്നൻ പിള്ള പറഞ്ഞു. ലോക തപാൽ ദിനത്തോടനുബന്ധിച്ചുള്ള ദേശീയ തപാൽ വാരാചരണം സംബന്ധിച്ച് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചീഫ് പോസ്റ്റ് മാസറ്റർ ജനറൽ. നിലവിൽ കേരളത്തിൽ 22 ഇടങ്ങളിൽ ഡാക് നിര്യാത് കേന്ദ്രങ്ങൾ സജീവമാണ്. സൂക്ഷമ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും ​ഗ്രാമീണ മേഖലയിലെ കരകൗശല വിദ​ഗ​ദ്ധർക്കും ഉത്പന്നങ്ങൾ വിദേശ വിപണിയിലെത്തിക്കുന്നതിന് ഈ സംവിധാനം ഏറെ പ്രയോജനകരമാണെന്ന് ശ്രീമതി മഞ്ജു പ്രസന്നൻ പിള്ള പറഞ്ഞു. അതിനാൽ തന്നെ തപാൽ വാരാചരണത്തിൽ…

Read More

പരുമല പെരുനാളിന് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കും : മന്ത്രി വീണാ ജോര്‍ജ്

  ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 121- ഓര്‍മ പെരുന്നാള്‍ ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ രണ്ട് വരെ konnivartha.com: ജനബാഹുല്യം കണക്കിലെടുത്ത് പരുമല പെരുനാളിന് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പരുമല പെരുന്നാളിന് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ഒരുക്കേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് പരുമല പള്ളി സെമിനാരി ഹാളില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശാനുസരണമാണ് ആലോചനായോഗം ചേര്‍ന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മികച്ച രീതിയിലുളള സേവനവും ക്രമീകരണങ്ങളും ഉറപ്പാക്കണം. ക്ലോറിനേഷന്‍, ഫോഗിംഗ് പോലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കണം. പെരുന്നാള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഭക്ഷ്യവകുപ്പിന്റെ പരിശോധനകള്‍ കര്‍ശനമാക്കണം. ഭക്ഷ്യവിഷബാധ ഉണ്ടാകാന്‍ പാടില്ല. പരുമലയിലും പരിസര പ്രദേശങ്ങളിലും ഭക്ഷണസാധനങ്ങളുടെ ഗുണമേ• പരിശോധിക്കുന്നതിനായി പ്രത്യേക സ്‌ക്വാഡിനെ രൂപീകരിക്കണം. സംസ്ഥാന ഭക്ഷ്യ സുരക്ഷാ…

Read More

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 09/10/2023)

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ വച്ചിരിക്കുന്ന സ്ഥലത്ത് കടകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണം; കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ വച്ചിരിക്കുന്ന സ്ഥലത്ത് കടകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.പത്തനംതിട്ട നഗരത്തില്‍ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ച പലയിടങ്ങളിലും കച്ചവടക്കാര്‍ കയ്യേറ്റം നടത്തിയത് ഒഴിപ്പിക്കണം.   മുളക്കുഴ-മഞ്ഞനിക്കര പാതയിലെ കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വീസുകള്‍ സമയബന്ധിതമായി പുനരാരംഭിക്കണം.  ടൗണിലെ അക്ഷയ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന് പുതിയ അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കണം.   പത്തനംതിട്ട ടൗണിലെ ചില ഹോട്ടലുകളില്‍ രാവിലെ പഴയ പലഹാരങ്ങള്‍ വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണം. ടൗണില്‍ അംഗീകൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന ഓട്ടോ റിക്ഷാ സ്റ്റാന്‍ഡുകള്‍ മാറ്റണം.   കോഴഞ്ചേരി പഞ്ചായത്തിലെ  ജലജീവന്‍ മിഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കണം.  …

Read More

സുബലാപാര്‍ക്ക് ശുചീകരണം നടത്തി

  പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ സുബലാ പാര്‍ക്കിന്റെ ശുചീകരണ പ്രവര്‍ത്തനം പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ റ്റി.സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്.ദിലീപ്, ജൂനിയര്‍ സൂപ്രണ്ട് അജിത്.ആര്‍.പ്രസാദ്, റിസര്‍ച്ച് അസിസ്റ്റന്റ് സോനു ജോണ്‍ എന്നിവരും എല്ലാ ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസര്‍മാരും ശുചീകരണ പ്രവര്‍ത്തനത്തിന് നേത്യത്വം നല്‍കി. ജില്ലയിലെ വകുപ്പിന്റെ ജീവനക്കാര്‍, പ്രമോട്ടര്‍മാര്‍, അക്രഡിറ്റഡ് എഞ്ചിനീയര്‍മാര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, നഗരസഭ ജീവനക്കാര്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.

Read More