ആധാര്‍ പിവിസി കാര്‍ഡ് ആധാര്‍ പോര്‍ട്ടല്‍ വഴി മാത്രം

ആധാര്‍ മോണിറ്ററിംഗ് കമ്മിറ്റി  ചേര്‍ന്നു konnivartha.com: ആധാറുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാതല ആധാര്‍ മോണിറ്ററിങ് കമ്മിറ്റി യോഗം ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പത്തുവര്‍ഷമായ ആധാര്‍ ഡോക്കുമെന്റ് അപ്ഡേഷന്‍ നടത്തുന്നതിന് ജില്ലയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. നവജാത ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റ്, അഞ്ചു മുതല്‍ 15 വയസുവരെയുള്ള കുട്ടികളുടെ നിര്‍ബന്ധിത ബയോമെട്രിക് അപ്ഡേഷന്‍ എന്നിവ പൂര്‍ത്തീകരിക്കുന്നതിന്  വനിതാ ശിശു വികസനം, വിദ്യാഭ്യാസം, അക്ഷയ പദ്ധതി, ഇന്ത്യ പോസ്റ്റ് തുടങ്ങിയ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.   പൊതുജനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെയോ പൊതുജന സേവന കേന്ദ്രങ്ങളില്‍ കൂടിയോ മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലൂടെയോ ആധാര്‍ പിവിസി കാര്‍ഡ് പ്രിന്റ് ചെയ്തു വാങ്ങുന്നത് പൂര്‍ണമായും നിര്‍ത്തണമെന്നും നിയമ സാധുതയുള്ള പിവിസി കാര്‍ഡ് ആധാര്‍ പോര്‍ട്ടല്‍ വഴി ബുക്ക് ചെയ്യേണ്ടതാണെന്നും യോഗത്തില്‍ അറിയിച്ചു.  കിടപ്പു രോഗികളുടെ…

Read More

പി.എം.ജി.എസ്.വൈ അവലോകന യോഗം ചേര്‍ന്നു

  konnivartha.com: പ്രധാന്‍ മന്ത്രി ഗ്രാമ സഡക് യോജന (പി.എം.ജി.എസ്.വൈ) റോഡുകളിലെ ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ സംബന്ധിച്ച തുടര്‍ അവലോകന യോഗം ചേര്‍ന്നു. ജല അതോററ്റിയുടെയും പി.എം.ജി.എസ്.വൈ ഉദ്യോഗസ്ഥരുടെയും ഏകോപനത്തില്‍ പി.എം.ജി.എസ്.വൈയുടെ റോഡുകളിലെ ജലജീവന്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. ജലജീവന്‍ പ്രവൃത്തി പൂര്‍ത്തിയായ പറക്കോട് ബ്ലോക്കിലെ തട്ടാരുപടി കൊയ്പ്പള്ളിമല റോഡിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. പി.എം.ജി.എസ്.വൈയുടെ നേതൃത്വത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന മറ്റ് റോഡുകളിലെ ജലജീവന്റെ പ്രവൃത്തികള്‍ വിലയിരുത്താന്‍ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശേധന നടത്തുന്നതിനും യോഗം തീരുമാനിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എഡിഎം ബി. രാധാകൃഷ്ണന്‍ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പിഐയു ജില്ലാ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ. സജിത, ജലഅതോററ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Read More

പത്തനംതിട്ട ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍  നിന്നുള്ള അറിയിപ്പ്

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍   സെലക്ട് ലിസ്റ്റ് പരിശോധിക്കാന്‍ അവസരം konnivartha.com: പത്തനംതിട്ട   ജില്ലയിലെ എല്ലാ  എംപ്ലോയ്മെന്റ്    എക്സ്ചേഞ്ചുകളിലും   2024-2026    വര്‍ഷം അറിയിക്കാന്‍ സാധ്യതയുള്ള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി  താത്കാലിക സെലക്ട് ലിസ്റ്റ് തയാറാക്കി. ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡുമായി   ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ്  എക്സ്ചേഞ്ചുകളില്‍  നേരിട്ട് ഹാജരായോ എംപ്ലോയ്‌മെന്റ്  എക്സ്ചേഞ്ചിന്റെ  www.eemployment.kerala.gov.in   എന്ന   വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ ലിസ്റ്റ് പരിശോധിക്കാം. സെലക്ട് ലിസ്റ്റുകള്‍ സംബന്ധിച്ച എന്തെങ്കിലും പരാതികള്‍ ഉള്ള പക്ഷം  നവംബര്‍  10നു   മുമ്പായി രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്‌മെന്റ് എക്സ്ഞ്ചില്‍ നേരിട്ട് ഹാജരായി രേഖാമൂലം അപേക്ഷ  സമര്‍പ്പിക്കണമെന്ന്  പത്തനംതിട്ട  ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222745. സീനിയോറിറ്റി ലിസ്റ്റുകള്‍ പരിശോധിക്കാന്‍ അവസരം konnivartha.com: തിരുവല്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 2024-26  കാലയളവില്‍ അറിയിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി വിവിധ…

Read More

കല്ലേലി കാവില്‍  നാഗ പൂജ സമര്‍പ്പിച്ചു

konnivartha.com/ കോന്നി : മണ്ണില്‍ അധിവസിക്കുന്ന നാഗങ്ങള്‍ക്ക്‌ വര്‍ഷത്തില്‍ ഒരിക്കല്‍ ഉള്ള വിശേഷാല്‍ നാഗ പൂജ  കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ നടന്നു  . കന്നിയിലെ ആയില്യം നാളില്‍ അഷ്ടനാഗങ്ങള്‍ക്ക് ആണ് പ്രത്യേക പൂജകള്‍ നല്‍കിയത്  . പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പില്‍ തൊട്ടു എണ്ണായിരം  ഉരഗ വര്‍ഗ്ഗത്തിനും ഊട്ടും പൂജയും അര്‍പ്പിച്ചു  . ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ  പൂജ എന്നിവ നല്‍കി  താംബൂലം സമര്‍പ്പിച്ചു മലയ്ക്ക് കരിക്ക് പടേനി  നടന്നു .തുടര്‍ന്ന്  വാനര ഊട്ട് ,മീനൂട്ട് , ഉപ സ്വരൂപ പൂജകള്‍  പ്രഭാത വന്ദനം ,  നിത്യ അന്നദാനം എന്നിവയും സമര്‍പ്പിച്ചു നാഗ രാജാവിനും നാഗ യക്ഷി അമ്മയ്ക്കും അഷ്ടനാഗങ്ങള്‍ക്കും നൂറും പാലും മഞ്ഞള്‍ നീരാട്ട് കരിക്ക് അഭിഷേകം നാഗ പാട്ട്  എന്നിവ നടത്തി . പൂജകള്‍ക്ക് വിനീത് ഊരാളി…

Read More

കോന്നി വന മേഖലയില്‍ ചൊറിയന്‍ പുഴു . റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

  konnivartha.com : കോന്നി വനം മേഖലയിലെ തേക്കുകളില്‍ തേക്ക് ഇലകള്‍ തിന്നുന്ന പുഴുക്കള്‍ നൂല്‍ വല കെട്ടി താഴേക്ക് എത്തുമ്പോള്‍ വന പാതയിലൂടെ പോകുന്ന യാത്രികരുടെ ദേഹത്ത് വീഴുന്നു . ഏറെ സമയം കഴിഞ്ഞേ യാത്രികര്‍ ഇത് അറിയുന്നുള്ളൂ . അപ്പോഴേക്കും ഇതിന്‍റെ ദേഹത്ത് ഉള്ള രോമകൂപം മനുക്ഷ്യശരീരത്തില്‍ പറ്റി പിടിക്കുകയും അസഹ്യമായ ചൊറിച്ചില്‍ ഉണ്ടാവുകയും ആ ഭാഗം ചൊറിഞ്ഞു തടിക്കുകയും ആണ് . വെള്ളം ഉപയോഗിച്ച് കഴുകിയാല്‍ വീണ്ടും ചൊറിച്ചില്‍ കൂടുന്നു . കോന്നി കല്ലേലി കൊക്കാത്തോട് റോഡിലും കോന്നി തണ്ണിതോട് റോഡിലും ഉള്ള തേക്ക് മരത്തില്‍ ആണ് ചൊറിയന്‍ പുഴുക്കള്‍ പെരുകിയത് . എല്ലാ വര്‍ഷവും ഇത്തരം പുഴുക്കള്‍ ഉണ്ട് എങ്കിലും ഈ ഒക്ടോബര്‍ മാസം മുതല്‍ പുഴുക്കള്‍ വളരെ ഏറെ പെരുകുകയും കാലാവസ്ഥ വ്യതിയാനം മൂലം പുഴുക്കളില്‍ രോമം കൂടുതല്‍ വളരുകയും…

Read More

കോന്നിയിലെ രണ്ടു കടകളില്‍ നിന്നും നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി : പിഴ ഈടാക്കി

  konnivartha.com: മാലിന്യ മുക്തം നവ കേരളം പദ്ധതിയുടെ ഭാഗമായി കോന്നി പഞ്ചായത്തില്‍ നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ക്കെതിരായ പരിശോധന കര്‍ശനമാക്കി . ഇതിന്‍റെ ഭാഗമായി അലങ്കാര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ,ഗ്രീന്‍ മാര്‍ട്ട് എന്നിവിടങ്ങളില്‍ നിന്നും പതിനായിരം രൂപാ വീതം പിഴ ഈടാക്കി . ലാഭ മേള കടയില്‍ നിന്നും നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും പിഴ ഒടുക്കുന്നതിനു നോട്ടീസും നല്‍കി . മാലിന്യം വലിച്ചെറിയുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നോട്ടീസ് നല്‍കി . പഞ്ചായത്ത് പ്രദേശത്ത് കര്‍ശന പരിശോധനകള്‍ നടക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

Read More

കോന്നി മെഡിക്കല്‍ കോളജ് :ഗേള്‍സ് ഹോസ്റ്റലിന്‍റെ പ്രവര്‍ത്തനോദ്ഘാടനം നടന്നു

കോന്നി മെഡിക്കല്‍ കോളജ് ഗേള്‍സ് ഹോസ്റ്റലിന്റെ പ്രവര്‍ത്തനോദ്ഘാടനം നടന്നു കേരളത്തിന്റെ ആരോഗ്യമേഖലയിലെ വികസനം സാമൂഹ്യമുന്നേറ്റത്തിന്റെ ഫലം : മന്ത്രി വീണാ ജോര്‍ജ്   കേരളത്തിന്റെ ആരോഗ്യമേഖലയിലെ വികസനം സാമൂഹ്യമുന്നേറ്റത്തിന്റെ ഫലമാണെന്ന് ആരോഗ്യ, വനിതാ, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജ് ഗേള്‍സ് ഹോസ്റ്റലിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുനു മന്ത്രി. ഒന്നോ രണ്ടോ ദിനങ്ങള്‍കൊണ്ട് വാര്‍ത്തെടുത്തല്ല കേരളത്തിന്റെ ആരോഗ്യ മേഖല പതിറ്റാണ്ടുകളുടെ സാമൂഹ്യ മുന്നേറ്റത്തിന്റെ ശ്രമഫലമാണത്. ഒരു പുതിയ മെഡിക്കല്‍ കോളജ് എന്ന നിലയില്‍ കോന്നിയില്‍ സജ്ജികരിച്ചിട്ടുള്ള സൗകര്യങ്ങളും നേട്ടങ്ങളും മറ്റു മെഡിക്കല്‍ കോളജുകള്‍ക്ക് മാതൃകയാണെന്ന എന്‍.എച്ച്.സി യുടെ രേഖപ്പെടുത്തല്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതാണ്. ആധുനിക നിലവാരത്തിലുള്ള ചികിത്സയും വിദ്യാഭ്യാസവും ഗവേഷണവും ഉറപ്പാക്കാന്‍ കഴിയുന്ന കേന്ദ്രമായി കോന്നി മെഡിക്കല്‍ കോളജിനെ മാറ്റുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു. ലോകത്തിലെ വികസനരാജ്യങ്ങളുടെ ആരോഗ്യ…

Read More

ഹമാസിനു നേരെ ഓപ്പറേഷനല്ല യുദ്ധംതന്നെ : ഇസ്രയേല്‍

  ഹമാസ് ശക്തി കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇരുന്നൂറോളം പലസ്തീനികള്‍ കൊല്ലപ്പെട്ടു . വ്യോമാക്രമണത്തില്‍ 1600-ലേറെ പേര്‍ക്ക് പരിക്കേറ്റതായും വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ വിഭാഗം റിപ്പോര്‍ട്ട്‌ ചെയ്തു . ഇസ്രയേലിനു നേരെ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ 100-ഓളം പേർ കൊല്ലപ്പെട്ടതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 900-ലധികം പേർക്ക് പരിക്കും ഉണ്ട് . എന്നാല്‍ ഇതില്‍ ഏറെ ആളുകള്‍ കൊല്ലപ്പെട്ടു എന്ന് വിവിധ മാധ്യമങ്ങള്‍ പറയുന്നു . ഹമാസിനു നേരെ ഓപ്പറേഷനല്ല യുദ്ധമാണ് ആഹ്വാനം ചെയ്തതെന്ന് പ്രഖ്യാപിച്ച ഇസ്രയേല്‍ 17 ഹമാസ് ശക്തികേന്ദ്രങ്ങള്‍ തരിപ്പണമാക്കി . ജനങ്ങള്‍ വീടുകളില്‍ തന്നെ തുടരണമെന്നും പുറത്തിറങ്ങരുതെന്നും പലസ്തീന്‍ മുന്നറിയിപ്പ് നല്‍കി.ഓപ്പറേഷൻ അയൺ സ്വോർഡ്സ് എന്ന പേരിലായിരുന്നു ഇസ്രയേലിന്‍റെ തിരിച്ചടി.നൂറുകണക്കിന് പലസ്തീനികൾ പലായനം ചെയ്തിരുന്നു.ഇവിടെയുള്ള മലയാളികള്‍ ഇപ്പോള്‍ സുരക്ഷിതരാണ്‌ .

Read More

ശബരിമല യുവതീ പ്രവേശനത്തിനായി വാദിച്ചവര്‍ പിന്‍വാങ്ങി

  ശബരിമല യുവതി പ്രവേശന കേസില്‍ ഹര്‍ജിക്കാരായ ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ പിന്മാറി. പരാതിക്കാര്‍ പിന്മാറിയെങ്കിലും കേസ് തുടരും.യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു സംഘടനയുടെ തീരുമാനം. ഇതോടെ ഹാജരാകാത്തവരുടെ ഹര്‍ജികള്‍ യുവതി പ്രവേശന വിധിക്കെതിരായ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അനുകൂലമായി സുപ്രീം കോടതി മാറ്റി. എന്നാല്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി നടപ്പാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉള്‍പ്പെടെ ഹര്‍ജികളില്‍ വാദം തുടരും.

Read More

ളാഹ സത്രം ഉദ്യോഗസ്ഥർ ആശുദ്ധമാക്കി.അയ്യപ്പ ഭക്തർ പ്രതിഷേധിച്ചു

  konnivartha.com: പത്തനംതിട്ട :പരമ്പരാഗത തീരുവാഭരണ പാതയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടത്തവളമായി ഭക്തർ ആരാധിക്കുന്ന ളാഹ തിരുവാഭരണ സത്രത്തിൽ കഴിഞ്ഞ രാത്രിയിൽ മൂന്ന് ഫോറസ്ററ് ഉദ്യോഗസ്ഥർ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചുകൊണ്ട് അഴിഞ്ഞാട്ടം നടത്തുകയും വിളക്ക് തെളിക്കുന്ന തിരുവാഭരണം ഇറക്കി വെച്ചു പൂജ നടത്തുന്ന സ്ഥലം മൂത്രം ഒഴിച്ചുകൊണ്ട് ആശുദ്ധമാക്കുകയും,ചപ്പുചവറുകളും,ഉപയോഗ ശ്യുന്യമായ തുണികളും വാരി വിതറി ആശുദ്ധമാക്കിയതിൽ ഭക്തജനങ്ങൾ ശക്തമായ പ്രതിഷേധവുമായി സത്രത്തിൽ എത്തി ശരണം വിളി നടത്തി . മതവികാരം വൃണപ്പെടുത്തുന്നരീതിയിൽ വേലിതന്നെ വിളവ് തിന്നുന്ന പ്രവണത ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റില്ല എന്ന് തിരുവാഭരണ പത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല പറഞ്ഞു. റാന്നി ഡി എഫ് ഒയ്ക്ക്  തിരുവഭരണ പാത സംരക്ഷണ സമിതി പരാതിയും നൽകി.ഡി എഫ് റാന്നി റെയ്ഞ്ച്ഓഫീസറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി.അന്വേഷണം നടത്തി നിയമപരമായി നടപടി സ്വീകരിക്കുമെന്ന് റാന്നി ആർ…

Read More