ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ അക്രമത്തിന് പിന്നാലെ ഡൽഹി-ടെൽ അവീവ് വിമാനം റദ്ദാക്കി എയർ ഇന്ത്യ. ഇന്ന് പുറപ്പെടാനിരുന്ന വിമാനമാണ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കമ്പനി റദ്ദാക്കിയത്.യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ കണക്കിലെടുത്ത് ഒക്ടോബർ 07-ന് ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള AI139 വിമാനവും തിരിച്ചുള്ള AI140 വിമാനവും റദ്ദാക്കിയതായി എയർ ഇന്ത്യ വക്താവ് അറിയിച്ചു. ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 201 ആയി. രണ്ടായിരത്തോളം പേര്‍ക്ക് പരുക്കേറ്റു. ഹമാസ് ആക്രമണത്തില്‍ നാല്പത് ഇസ്രയേലികളും, ഇസ്രയേല്‍ ഗാസയിലേക്ക് നടത്തിയ ആക്രമണത്തില്‍ 161 പലസ്തീനികളും കൊല്ലപ്പെട്ടു ആക്രമണത്തില്‍ ഇസ്രയേലിനെ പിന്തുണച്ച് ഇന്ത്യ പ്രതികരിച്ചു. ഇസ്രയേലിലെ ഭീകരാക്രമണ വാര്‍ത്തകള്‍ ഞെട്ടലോടെയാണ് കേട്ടതെന്നും തങ്ങളുടെ പ്രാര്‍ത്ഥനകള്‍ നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങള്‍ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നുവെന്നും അദ്ദേഹം കുറിച്ചു.…
Read Moreമാസം: ഒക്ടോബർ 2023
100 മെഡലുകള്‍ – ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ചരിത്രപ്രധാന നേട്ടം: പ്രധാനമന്ത്രി
നമ്മുടെ കായികതാരങ്ങള്‍ ഏഷ്യന്‍ ഗെയിംസില്‍ 100 മെഡലുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടതില്‍ രാജ്യം ആവേശഭരിതരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സംഘത്തിന് ഒകേ്ടാബര്‍ 10-ന് പ്രധാനമന്ത്രി ആതിഥേയത്വം വഹിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യും ”ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ചരിത്രപ്രധാനമായ നേട്ടം! 100 മെഡലുകള്‍ എന്ന അവിസ്മരണീയമായ നാഴികക്കല്ലിലെത്തിയതിന്റെ ആവേശത്തിലാണ്് ഇന്ത്യയിലെ ജനങ്ങള്‍. ഇന്ത്യയെ ഈ ചരിത്ര നാഴികക്കല്ലിലേക്ക് നയിച്ച നമ്മുടെ അത്‌ലറ്റുകളെ ഞാന്‍ ഹൃദയംഗമമായി അഭിനന്ദിക്കുന്നു. വിസ്മയിപ്പിക്കുന്ന ഓരോ പ്രകടനവും ചരിത്രം സൃഷ്ടിക്കുകയും നമ്മുടെ ഹൃദയങ്ങളില്‍ അഭിമാനം നിറയ്ക്കുകയും ചെയ്തു. നമ്മുടെ ഏഷ്യന്‍ ഗെയിംസ് സംഘത്തിന് 10-ന് ആതിഥേയത്വം വഹിക്കാനും നമ്മടെ അത്‌ലറ്റുകളുമായി സംവദിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു” ശ്രീ നരേന്ദ്ര മോദി എക്‌സില്‍ പോസ്റ്റ് ചെയ്തു.
Read Moreപത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 07/10/2023)
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടുകൂടി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായുള്ള കായിക മത്സരങ്ങളുടെ ഉദ്ഘാടനം എ.എം.എം.റ്റി.റ്റി.എം മാരാമണില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എസ് ബിനോയ് നിര്‍വഹിച്ചു. യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെറിന്‍ റോയ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിസിലി തോമസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെസി മാത്യു, ജനപ്രതിനിധികളായ റെന്‍സിന്‍ കെ. രാജന്‍, അനിത ആര്‍ നായര്‍, അജിത റ്റി ജോര്‍ജ്ജ്, ലതാ ചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുമേഷ് കുമാര്‍, കോ-ഓര്‍ഡിനേറ്റര്‍ ഗോഡ്വിന്‍ മാത്യു, ഗ്രാമ പഞ്ചായത്ത് ജീവനക്കാരായ ലെനി വില്‍സണ്‍, പി.വി പ്രദീപ് കുമാര്‍, പി.വി പ്രതീഷ് കുമാര്‍ , അനീഷ് കോശി, പി.വൈ റിയാസ് അഹമ്മദ് , എം.സതീശന്‍ ,…
Read Moreപാരാമെഡിക്കൽ കോഴ്സുകൾ കോന്നി ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കലില്‍ ആരംഭിക്കുന്നു
konnivartha.com/കോന്നി:യൂണിവേഴ്സിറ്റി അംഗീകൃത പാരാമെഡിക്കൽ കോഴ്സുകൾ കോന്നി ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കലില്‍ ആരംഭിക്കുന്നു.അമർജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് കോട്ടയവും ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കൽ സെന്റർ കോന്നിയും സംയുക്തമായി ആണ് കോഴ്സുകൾ ആരംഭിക്കുന്നത്. മെഡിക്കൽ ലാബ് ടെക്നോളജി, ഡയാലിസിസ്, റേഡിയോളജി, ഓപ്പറേഷൻ തീയേറ്റർ അസിസ്റ്റന്റ് എന്നീ കോഴ്സുകളിൽ ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ, ബി വോക് ഡിഗ്രിയും, സർട്ടിഫിക്കറ്റ് കോഴ്സുകളായ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, ഹോസ്പിറ്റൽ ഹൌസ് കീപ്പിങ് തുടങ്ങിയവയിലേക്കുമാണ് പ്രവേശനം നടക്കുന്നത്. വിദഗ്ധരായ ഡോക്ടേഴ്സിന്‍റെ നേതൃത്വത്തിൽ അതിനൂതന സാങ്കേതിക വിദ്യകളോട് കൂടിയ പ്രാക്ടിക്കൽ ക്ലാസുകൾ ഈ വിഭാഗങ്ങളിൽ ലഭ്യമാണ്.അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക ഫോൺ : 6238363102,7356097275
Read Moreആനയിറങ്ങും കല്ലേലി വയക്കര : നാലാനയും കുട്ടിയും വിഹരിക്കുന്നു
konnivartha.com: കോന്നി വനം ഡിവിഷന്‍റെ ഭാഗമായ കല്ലേലി മേഖലയില്‍ പകല്‍ പോലും കാട്ടാനകള്‍ വിഹരിക്കുന്നു . ഒരു കൊമ്പനും മൂന്നു പിടിയും ഒരു കുട്ടിയും ആണ് കൂട്ടത്തില്‍ ഉള്ളത് . കഴിഞ്ഞ ദിവസം മറ്റൊരു പിടിയാനയെ ഒറ്റയ്ക്ക് കണ്ടിരുന്നു . കല്ലേലി പെരുന്തേന്‍ മൂഴിയ്ക്ക് അക്കരെകരയില്‍ ആണ് കാട്ടാന കൂട്ടം എത്തിയത് .അവിടെ ഇളം പുല്ലുകള്‍ ധാരാളം ഉണ്ട് . അവ തിന്നു മണിക്കൂറുകള്‍ കാട്ടാന കൂട്ടം വിഹരിച്ചു . സമീപം ഉള്ള തോട്ടില്‍ ഇറങ്ങി വെള്ളവും കുടിച്ചു തോട് വഴി മുകളിലേക്ക് കയറി . ഒരു മാസം പോലും പിന്നിടാത്ത കുട്ടിയാനയാണ് കൂടെ ഉള്ളത് . തള്ളയാനയുടെ കാലടിയ്ക്ക് ഉള്ളില്‍ സുരക്ഷിതമായി അവനും ഇളം പുല്ലുകള്‍ തിന്നു . വനം വകുപ്പ് നടത്തുന്ന കാട്ടാന സെന്‍സസില്‍ ഈ ആനകള്‍ ഒന്നുംപെടുന്നില്ല എന്നത് ആണ് കാട്ടാനകള്‍…
Read Moreകേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഭാരവാഹികള്‍
konnivartha.com/ പത്തനംതിട്ട: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷനായി ഹാജി സി എസ് യൂസഫ് മോളൂട്ടിയെ വീണ്ടും തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി എച്ച് അബ്ദുറസാഖ് ചിറ്റാർ, ട്രഷററായി രാജാകരീം പറക്കോട്, രക്ഷാധികാരിയായി സി എച്ച് സൈനുദ്ദീൻ മൗലവി കോന്നി, വർക്കിംഗ് പ്രസിഡൻറായി സാലി നാരങ്ങാനം, ഓർഗനൈസിംഗ് സെക്രട്ടറിയായി എം എച്ച് അബ്ദുറഹീം മൗലവി ളാഹ എന്നിവരെയും തിരഞ്ഞെടുത്തു. ടൗൺ ഹാളിൽ കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിന് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കടയ്ക്കൽ ജുനൈദ്, സംസ്ഥാന സെക്രട്ടറി അഫ്സൽ പത്തനംതിട്ട എന്നിവർ നേതൃത്വം നൽകി. മറ്റു ഭാരവാഹികൾ: ഷാജി പന്തളം, അൻസാരി ഏനാത്ത്, അബ്ദുല്ലത്തീഫ് മൗലവി കോളാമല, റാസി മൗലവി കുമ്മണ്ണൂർ (വൈസ് പ്രസിഡന്റുമാർ). സുബൈർ കാട്ടൂർ, അബ്ദുറഹീം കുമ്മണ്ണൂർ, ഷംസുദ്ദീൻ കുമ്മണ്ണൂർ, അബ്ദുസ്സലാം പത്തനംതിട്ട, റഹീംകുട്ടി പെരുനാട് ( സെക്രട്ടറിമാർ). കെ എൻ…
Read Moreകന്നിയിലെ ആയില്യം :കല്ലേലി കാവില്‍ നാഗ പൂജ ( 09/10/2023)
konnivartha.com/കോന്നി : മണ്ണില്‍ അധിവസിക്കുന്ന നാഗങ്ങള്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ ഉള്ള വിശേഷാല്‍ നാഗ പൂജ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ( 09/10/2023) നടക്കും . കന്നിയിലെ ആയില്യം നാളില്‍ അഷ്ടനാഗങ്ങള്‍ക്ക് ആണ് പ്രത്യേക പൂജകള്‍ നല്‍കുന്നത് . പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പില്‍ തൊട്ടു 8000 ഉരഗ വര്‍ഗ്ഗത്തിനും ഊട്ടും പൂജയും അര്‍പ്പിക്കും .നാളെ രാവിലെ അഞ്ചു മണിയ്ക്ക് ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ 6 മണിയ്ക്ക് താംബൂലം സമര്‍പ്പിച്ചു മലയ്ക്ക് കരിക്ക് പടേനി 8.30 ന് വാനര ഊട്ട് ,മീനൂട്ട് , ഉപ സ്വരൂപ പൂജകള്‍ 9 മണിയ്ക്ക് പ്രഭാത വന്ദനം , തുടര്‍ന്ന് നിത്യ അന്നദാനം. പത്തു മണി മുതല്‍ നാഗ രാജാവിനും നാഗ യക്ഷി അമ്മയ്ക്കും അഷ്ടനാഗങ്ങള്‍ക്കും നൂറും പാലും മഞ്ഞള്‍ നീരാട്ട് കരിക്ക്…
Read Moreന്യൂസ് ക്ലിക്ക് കേസ്; പത്തനംതിട്ട കൊടുമണ്ണില്‍ ഡൽഹി പോലീസിന്റെ റെയ്ഡ്
ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് കേരളത്തിലും ഡൽഹി പോലീസിന്റെ റെയ്ഡ്. മലയാളി മാധ്യമപ്രവർത്തക അനുഷ പോളിന്റെ പത്തനംതിട്ടയിലെ കൊടുമണ്ണിലെ വീട്ടിലാണ് പരിശോധന. പത്തനംതിട്ട എസ് പിയെ അറിയിച്ചാണ് ഡൽഹി പോലീസ് റെയ്ഡിനായി കേരളത്തിലെത്തിയത്. ന്യൂസ് ക്ലിക്കിലെ മുൻ ജീവനക്കാരിയായിരുന്നു അനുഷ പോൾ. പരിശോധനയിൽ ഒരു മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. ഒന്നര മണിക്കൂർ നേരം പരിശോധന നടത്തിയിരുന്നു. അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡൽഹി പോലീസ് കേരളത്തിലെത്തിയത്. അനുഷ പോളും കുടുംബവും ഡൽഹിയിൽ സ്ഥിരതാമസക്കാരാണ്. അനുഷയുടെ മാതാവിന്റെ കുടുംബവീടാണ് പത്തനംതിട്ട കൊടുമണിലുള്ളത്. രണ്ടു മാസം മുൻപ് അനുഷ കേരളത്തിലെത്തിയിരുന്നു. ആ സമയത്ത് കുറച്ച് സാധനസാമഗ്രികൾ ഇവിടെ വെച്ചിട്ട് പോയിരുന്നു. ഇത് എടുത്തിട്ട് പോകാനാണ് കേരളത്തിലെത്തിയതെന്നാണ് ഡൽഹി പോലീസ് അറിയിച്ചിരിക്കുന്നത്.
Read Moreനോര്‍ക്ക എന്‍.ബി.എഫ്.സി പരിശീലനം സംഘടിപ്പിച്ചു
konnivartha.com: പത്തനംതിട്ട ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) നേതൃത്വത്തില്‍ അടൂരില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രവാസികള്‍ക്കായി സര്‍ക്കാര്‍ നടത്തിവരുന്ന വിവിധ പദ്ധതികളും സേവനങ്ങളും സംബന്ധിച്ച് നോര്‍ക്കാ റൂട്സ് ജനറല്‍ മാനേജര്‍ അജിത് കോളശേരിയും പ്രവാസി ക്ഷേമനിധി ബോര്‍ഡ് മുഖേനയുളള സേവനങ്ങളും പദ്ധതികളും സംബന്ധിച്ച് ബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസും വിശദീകരിച്ചു. തിരഞ്ഞെടുക്കപ്പെട്ട 70 പ്രവാസി സംരംഭകരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. നോര്‍ക്ക റൂട്ട്‌സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവ വഴി നടപ്പാക്കുന്ന വിവിധ സംരംഭക സഹായ പദ്ധതികള്‍, വ്യവസായ സംരംഭത്തിനാവശ്യമായ വിവിധതരം വിവിധതരം ലൈസന്‍സുകള്‍, ജി.എസ്.ടി ,വിവിധ ബാങ്കുകള്‍ മറ്റുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന സംരംഭക വായ്പകള്‍ എന്നിവ സംബന്ധിച്ചും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും പരിശീലനത്തിന്റെ ഭാഗമായി നല്‍കി. എന്‍എഫ്ബിസി യുടെ സീനിയര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍…
Read Moreസമാധാനത്തിനുള്ള നൊബേൽ സമ്മാനം: നർഗസ് മുഹമ്മദിയ്ക്ക്
സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗസ് മുഹമ്മദിക്ക്. സ്ത്രീകളെ അടിച്ചമർത്തുന്ന ഇറാൻ ഭരണകൂടത്തിനെതിരായ പോരാട്ടത്തിനാണ് നർഗസിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. നർഗസ് മുഹമ്മദി ഇറാനിൽ തടവിലാണ്. നൊബേൽ സമ്മാനം ലഭിക്കുന്ന 19ാമത് വനിതയാണ് നർഗസ്. 13 തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള നർഗസ് ഇപ്പോഴും ജയിലിലാണ്. 2016ൽ ഇറാൻ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പേരിൽ 16 വർഷത്തേക്ക് തടവിലായി. വധശിക്ഷയ്ക്കെതിരെ നർഗസ് നിരന്തരം പോരാടി. ടെഹ്റാനിലെ ജയിലിലാണ് 51 കാരിയായ നർഗസ് ഇപ്പോഴുള്ളത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണ് നർഗസിനെ ഇറാൻ ഭരണകൂടം ശിക്ഷിച്ചിരിക്കുന്നത്.
Read More