konnivartha.com: സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ വിദ്യാർഥികൾക്കും KSRTC യിലും സ്വകാര്യ ബസുകളിലും സമ്പൂർണ സൗജന്യ യാത്ര അനുവദിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു. സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന അതിദാരിദ്ര നിർമാർജന പദ്ധതിയുടെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രസ്തുത യാത്രാ സൗജന്യം നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്താൻ പരിശോധന നടത്തിയിരുന്നു. 64,006 കുടുംബങ്ങളുണ്ടെന്നാണു കണ്ടെത്തിയത്. മൊത്തം അതിദാരിദ്ര്യത്തിന്റെ 13.4% മലപ്പുറത്തും 11.4% തിരുവനന്തപുരത്തുമാണ്. കുറവ് കോട്ടയത്താണ്. ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാനവരുമാനം, ആരോഗ്യസ്ഥിതി എന്നിവ പരിഗണിച്ചാണ് അതിദാരിദ്ര്യം നിർണയിച്ചത്. അഞ്ചു വർഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Read Moreമാസം: ഒക്ടോബർ 2023
കേരള ലോട്ടറി നാലക്ക നമ്പര്‍ :ലോട്ടറി ടിക്കറ്റ് എടുക്കാതെയും കോന്നിയില്‍ പണം ലഭിക്കും
konnivartha.com: കേരള സര്‍ക്കാര്‍ അച്ചടിച്ച് ഇറക്കുന്ന ലോട്ടറികള്‍ വാങ്ങാതെ ചില ലോട്ടറി കടകളില്‍ ഫോണ്‍,വാട്സ് ആപ്പ് മുഖേന നല്‍കുന്ന വിളിച്ചു പറയുന്ന നാലക്ക നമ്പറിന് അന്നേ ദിവസം ആ നമ്പര്‍ വന്നാല്‍ അയ്യായിരം രൂപ കൊടുക്കുന്ന സര്‍ക്കാര്‍ ലോട്ടറി വിഭാഗം അറിയാത്ത തട്ടിപ്പ് നടക്കുന്നു . ഇത് കോന്നിയിലെ മാത്രം അല്ല കേരളത്തില്‍ വ്യാപകമായി നടക്കുന്നു എന്ന് അറിയുന്നു . സര്‍ക്കാര്‍ ജീവനക്കാര്‍ ആണ് ഈ രീതിയില്‍” ലോട്ടറി “ഭാഗ്യ പരീക്ഷണം നടത്തുന്നവരില്‍ ഏറിയ പങ്കും എന്നും അറിയുന്നു . നറുക്ക് എടുക്കുന്ന ലോട്ടറി ഇവര്‍ വാങ്ങാറില്ല . കടകളില്‍ വിളിച്ചു നാലക്ക നമ്പര്‍ പറയുന്നു .അത് പത്തു പതിനഞ്ചു നമ്പര്‍ പറയുന്നു . ലോട്ടറി വ്യാപാരിയുടെ ബാങ്കില്‍ പണം എത്തുന്നു . നാലക്ക നമ്പര്‍ വന്നാല്‍ പണം അതേ പോലെ അയാളുടെ ബാങ്കില്‍ എത്തുന്നു…
Read Moreബാർബർ ഷോപ്പ് നവീകരണത്തിന് ധനസഹായം:അപേക്ഷ ക്ഷണിച്ചു
konnivartha.com: സംസ്ഥാനത്ത് പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തു വരുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് തൊഴിൽ നവീകരണത്തിന് ധനസഹായം നൽകുന്ന ബാർബർ ഷോപ്പ് നവീകരണ ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികരിക്കരുത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 60 വയസാണ്. അപേക്ഷാ ഫോമിന്റെ മാതൃകയും, വിശദ വിവരങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനവുംwww.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. പാസ്‌പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോ പതിച്ച പൂരിപ്പിച്ച അപേക്ഷയും, അനുബന്ധ രേഖകളും സ്ഥാപനം പ്രവർത്തിക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ഒക്ടോബർ 31നു മുമ്പായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം. കൊല്ലം മേഖലാ ഓഫീസ് – 0474-2914417, എറണാകുളം മേഖലാ ഓഫീസ് – 0484-2429130, പാലക്കാട് മേഖലാ ഓഫീസ് – 0491-2505663, കോഴിക്കോട്…
Read Moreകൊക്കാത്തോട് കല്ലേലി റോഡ് നിർമ്മാണത്തില്‍ അപാകതകള്‍ : കോൺഗ്രസ്
konnivartha.com: കൊക്കാത്തോട് കല്ലേലി റോഡ് നിർമ്മാണത്തിലെഅപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും ആവശ്യമായ സ്ഥലങ്ങളിൽ ഓടകളോ കലുങ്കോ നിർമിക്കാതെയും സംരക്ഷണ ഭിത്തി ആവശ്യമായ സ്ഥലത്ത് നിർമിക്കാതെയും കരാറുകാരന് ലാഭം ഉണ്ടാക്കികൊടുക്കാൻ നാട്ടുകാരെ വഞ്ചിച്ചുകൊണ്ടുള്ള നിർമാണ പ്രവർത്തനത്തിനെതിരെ കോണ്‍ഗ്രസ് കൊക്കാത്തോട് വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. കല്ലേലി പാലം മുതൽ എസ് എന്‍ ഡി പി ജംഗ്ഷൻ വരെയുള്ള 8 കിലോമീറ്റര്‍ റോഡ് നിർമ്മാണത്തിന് അനുവദിക്കപെട്ടിട്ടുള്ള 10 കോടി രൂപയുടെ വർക്കുകൾ നടന്നുവരുന്നു. എന്നാൽ എസ് എന്‍ ഡി പി മുതൽ സ്കൂൾ ജംഗ്ഷൻ വരെ വരുന്ന 500 മീറ്റർ നീളത്തിൽ റോഡിന്റെ സൈഡ് കെട്ടി സംരക്ഷിക്കപ്പെടേണ്ടതാണ്. എന്നാൽ ഈ ഭാഗം കെട്ടാതെ റോഡിൽ കയറ്റി ഡിവൈഡർ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചപ്പോൾ നാട്ടുകാർ അതിനെ തടസ്സം ചെയ്യുകയും 300 മീറ്റർ ദൂരം വരുന്ന ഭാഗം സൈഡ് കെട്ടി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്.…
Read Moreസി ആർ പി എഫ് വനിതാ മോട്ടോർ റാലിക്ക് തിരുവനന്തപുരത്ത് സ്വീകരണം നൽകി: മലയാളികൾക്ക് അഭിമാനമായി 8 അംഗ സംഘവും
രാജ്യത്ത് ജനങ്ങളിൽ ദേശീയോദ്‌ഗ്രഥനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി സി ആർ പി എഫ് സംഘടിപ്പിക്കുന്ന വനിതാ ഉദ്യോഗസ്ഥരുടെ മോട്ടോർ സൈക്കിൾ റാലിക്ക് തിരുവനന്തപുരം പള്ളിപ്പുറം സി ആർ പി എഫ് ഗ്രൂപ്പ് സെന്ററിൽ സ്വീകരണം നൽകി. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി. ആർ നിശാന്തിനി, മുൻ ഡി ജി പി. ബി സന്ധ്യ തുടങ്ങിയവർ ചേർന്ന് റാലി ഫ്ലാഗ് ഇൻ ചെയ്തു. സി ആർ പി എഫ് ഡെപ്യൂട്ടി കമാൻഡന്റ് സിന്ധുവിന്റെ നേതൃത്വത്തിൽ 50 അംഗ സംഘമാണ് 25 ബൈക്കുകളിലായി കന്യാകുമാരിയിൽ നിന്ന് പള്ളിപ്പുറത്തെത്തിയത്. 97 കിലോമീറ്റർ ദൂരം 3 മണിക്കൂർ കൊണ്ട് ഇവർ സഞ്ചരിച്ചു. സംഘത്തിൽ 8 പേർ മലയാളികളാണ്. ദക്ഷിണ മേഖലയുടെ ഭാഗമായ റാലി കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ സഹമന്ത്രി എ. നാരായണ സ്വാമി രാവിലെ കന്യാകുമാരിയിൽ നിന്ന് ഫ്ലാഗ്…
Read More2024ലെ പൊതു അവധികൾ വിജ്ഞാപനം ചെയ്തു
konnivartha.com: 2024ലെ പൊതു അവധികൾ സംബന്ധിച്ചു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു (GO.(P) No. 24/2023/GAD, തീയതി 2023 ഒക്ടോബർ 4). ഞായറാഴ്ചകൾക്കും രണ്ടാം ശനിയാഴ്ചകൾക്കും പുറമേയുള്ള പൊതു അവധി ദിനങ്ങൾ ചുവടെ; മന്നം ജയന്തി – ജനുവരി 2 ചൊവ്വ റിപ്പബ്ലിക് ദിനം – ജനുവരി 26 വെള്ളി ശിവരാത്രി – മാർച്ച് 8 വെള്ളി പെസഹ വ്യാഴം – മാർച്ച് 28 വ്യാഴം ദുഃഖ വെള്ളി – മാർച്ച് 29 വെള്ളി ഈദ് ഉൾ ഫിതർ (റംസാൻ) – ഏപ്രിൽ 10 ബുധൻ മേയ് ദിനം – മേയ് 1 ബുധൻ ബക്രീദ് – ജൂൺ 17 തിങ്കൾ മുഹറം – ജൂലൈ 16 ചൊവ്വ കർക്കടക വാവ് – ഓഗസ്റ്റ് 3 ശനി സ്വാതന്ത്ര്യ ദിനം – ഓഗസ്റ്റ് 15 വ്യാഴം ശ്രീനാരായണ…
Read Moreപത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 05/10/2023)
ശബരിമല തീര്‍ത്ഥാടനം; സാങ്കേതിക പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നു 2023-24 ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങളിലേക്ക് സാങ്കേതിക പ്രവര്‍ത്തകരെ ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. അടിയന്തിരഘട്ട ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സാങ്കേതിക സഹായത്തോടെയാണ് കേന്ദ്രങ്ങള്‍ സ്ഥാപിക്കന്നത്. വെബ്‌സൈറ്റ് :https://pathanamthitta.nic.in. ഫോണ്‍ :0468 2222515 ടെന്‍ഡര്‍ ക്ഷണിച്ചു ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധതരം ബോര്‍ഡുകള്‍ തയ്യാറാക്കി പമ്പ മുതല്‍ സന്നിധാനം വരെയും ജില്ലയിലെ വിവിധ ഇടത്താവളങ്ങളിലും സ്ഥാപിക്കുന്നതിനും ശബ്ദസന്ദേശം തയ്യാറാക്കുന്നതിനും ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ആരോഗ്യവകുപ്പിന്റെ www.dhs.kerala.gov.in/tenders/ എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 11 ന് പകല്‍ മൂന്നുവരെ. ഫോണ്‍ : 0468…
Read Moreമുതിർന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ( 86) അന്തരിച്ചു
konnivartha.com: മുതിർന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ (86)അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. സിഐടിയു സംസ്ഥാനഅധ്യക്ഷനും ദേശീയ വൈസ് പ്രസിഡൻറുമായിരുന്നു ആനത്തലവട്ടം ആനന്ദൻ. 1971-ൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി. അടിയന്തരവാസ്ഥക്കാലത്ത് മിസ നിയമപ്രകാരം ജയിലില്‍ കിടന്നിട്ടുണ്ട്. 1979 മുതൽ 84-വരെ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു.1985-ൽ സിപിഎം സംസ്ഥാനക്കമ്മിറ്റിയംഗവും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1987-ലും കാവിയാട് ദിവാകര പണിക്കരെ തോൽപ്പിച്ച് ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തി. 1996-ൽ വക്കം പുരുഷോത്തമനെ 1016 വോട്ടുകൾക്ക് തോൽപ്പിച്ച് വീണ്ടും ആറ്റിങ്ങലിൻ്റെ ജനപ്രതിനിധിയായി. 2006-ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ 11208 വോട്ടുകൾക്ക് സി മോഹനചന്ദ്രനെ തോൽപ്പിച്ച് വീണ്ടും നിയമസഭയിലെത്തി. 1937 ഏപ്രിൽ 22 ന് തിരുവനന്തപുരത്ത് ചിറയിൻകീഴിലായിരുന്നു ജനനം. ചിറയിൻകീഴ് ചിത്രവിലാസം, കടയ്ക്കാവൂർ…
Read Moreപത്തനംതിട്ട ജില്ലാതല തൊഴില്‍മേള ഏഴിന്:500 ല്‍ പരം തൊഴിലവസരങ്ങള്‍
konnivartha.com: വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പത്തനംതിട്ട ജില്ലാതല തൊഴില്‍മേള ഏഴിന് ചെന്നീര്‍ക്കര ഐടിഐയില്‍ നടക്കും. കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ ഏകദേശം 500 ല്‍ പരം തൊഴിലവസരങ്ങള്‍ ഉണ്ടാകും. സര്‍ക്കാര്‍ – സ്വകാര്യ ഐടിഐ കളില്‍ നിന്നും എന്‍ സിവിടി/എസ്‌സിവിടി പരിശീലന യോഗ്യത നേടിയ ട്രെയിനികള്‍ക്ക് പങ്കെടുക്കാം.താല്പര്യമുള്ളവര്‍ https://knowledgemission.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ ഒന്‍പതിന് ചെന്നീര്‍ക്കര ഗവ. ഐടിഐയില്‍ എത്തിച്ചേരണം. ഫോണ്‍: 0468258710, 9495138871, 9447593789.
Read Moreകണ്ടക്ടര്‍മാര്‍ വനിതാ യാത്രക്കാരോട് മോശമായി പെരുമാറുന്നതായി പരാതി
റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം ചേര്‍ന്നു konnivartha.com: റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. പത്തനംതിട്ട ആര്‍ ടി ഒ പരിധിയിലെ സ്റ്റേറ്റ് കാര്യേജുകളുടെ പെര്‍മിറ്റ് പുതുക്കല്‍, പെര്‍മിറ്റ് പുന:ക്രമീകരണം, പുതിയ പെര്‍മിറ്റ് അനുവദിക്കല്‍, പെര്‍മിറ്റ് കൈമാറ്റം തുടങ്ങിയ വിഷയങ്ങള്‍ പരിഗണിച്ചു. ഫീല്‍ഡ് തല പരിശോധനകള്‍ നടത്തേണ്ട പരാതികള്‍ക്ക് പരിശോധന നടത്തി പരിഹാരം കാണുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു. കണ്ടക്ടര്‍മാര്‍ വനിതായാത്രക്കാരോട് മോശമായി പെരുമാറുന്നതായുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി വി.അജിത്ത് പറഞ്ഞു. ജോലിക്കിടെ യൂണിഫോം ധരിക്കാത്തവര്‍ക്കെതിരെയും ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയും കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് സോണ്‍ ഡിടിസി കെ.ജോഷി, പത്തനംതിട്ട ആര്‍ടിഒ എ.കെ ദിലു, കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍, പ്രൈവറ്റ് ബസ്…
Read More