സൈക്കോളജിയില്‍ പി.ജിയുള്ളവര്‍ക്ക് കോന്നിയില്‍ അവസരം

  konnivartha.com: കോന്നി ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കോന്നിയില്‍ ആരംഭിക്കുന്ന എന്‍ട്രി ഹോമിലേക്ക് 45 വയസ് വരെ പ്രായമുളള സൈക്കോളജിയില്‍ പി.ജി ഉളള (പാര്‍ട്ട് ടൈം) വനിതാ ഉദ്യോഗാര്‍ഥിയെ തെരഞ്ഞെടുക്കുന്നതിനുളള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 11 ന് കോന്നി ചൈനാമുക്കിന് സമീപമുളള ടി.വി.എം ഹോസ്പിറ്റല്‍ കോമ്പൗണ്ട് എന്‍ട്രി ഹോം ഓഫീസില്‍ നടക്കും. താത്പര്യമുളളവര്‍ കൂടിക്കാഴ്ചയ്ക്കായി അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ : 8075534610

Read More

കരാർ വ്യവസ്ഥയിൽ കൈക്കലാക്കിയ വാഹനം മറിച്ചുവിറ്റ് തട്ടിപ്പ് : രണ്ടുപേർ പിടിയിൽ

  konnivartha.com: വാഹനം കരാർ വ്യവസ്ഥയിൽ   കൈക്കലാക്കിയശേഷം വാടകത്തുക കൃത്യമായി  കൊടുക്കാതെ, കാലാവധിക്ക് ശേഷം വാഹനം തിരികെ  നൽകാതെ മറിച്ചുവിറ്റ് തട്ടിപ്പ് നടത്തിയ കേസിൽ രണ്ടുപേരെ വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളി മണിപ്പുറം, ഉണ്ണാറാച്ഛൻ   വീട്ടിൽ അബൂബക്കർ(55), കോഴിക്കോട് കൊടുവള്ളി കോയിപ്പുറം വീട്ടിൽ നസീർ (43) എന്നിവരാണ് പിടിയിലായത്. ഇവർ രണ്ടും മൂന്നും പ്രതികളാണ്, ഒന്നാം പ്രതി അനീഷ് ശ്രീധരൻ ഒളിവിലാണ്. വെച്ചൂച്ചിറ ലണ്ടൻ പടി തോമ്പിക്കണ്ടം മരുതിപ്പറമ്പിൽ വീട്ടിൽ സോനു ദിനേഷിന്റെ ഉടമസ്ഥതയിലുള്ള അശോക് ലെയ്ലാൻഡ് ഇനത്തിൽപ്പെട്ട ചരക്കുവാഹനം 2017 ജൂലൈ 9 നാണ്, എട്ട് മാസക്കാലയളവിലേക്ക് കിലോമീറ്ററിന് 30  രൂപ നിരക്കിൽ പ്രതികൾ വാടകയ്‌ക്കെടുത്തത്. രണ്ട് തവണകളിലായി വാടകയിനത്തിൽ 30000 രൂപ മാത്രമാണ്  ഉടമസ്ഥന് നൽകിയത്. കരാർ അനുസരിച്ചുള്ള ബാക്കിത്തുകയും വാഹനവും ഉടമസ്ഥന്  തിരിച്ചുനൽകാതെ മേട്ടുപ്പാളയത്തുള്ള റിയാസ്  എന്നയാൾക്ക് മറിച്ചുവിൽക്കുകയായിരുന്നു. അനീഷ് …

Read More

യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

  konnivartha.com/പത്തനംതിട്ട : യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ മണക്കാല ചിറ്റാണി മുക്ക് കൊച്ചു പുത്തൻവീട്ടിൽ ഷെബിൻ തമ്പി(27)ക്ക് കുത്തേറ്റ സംഭവത്തിൽ പിറവന്തൂർ കറവൂർ പെരുന്തോഴി കുടമുക്ക് പുരുഷമംഗലത്തുവീട്ടിൽ രാഹുൽ(കണ്ണൻ-27), സുഹൃത്ത് കൊടുമൺ ഇടത്തിട്ട ഐക്കരേത്ത് ഈറ മുരുപ്പേൽ സുബിൻ(25) എന്നിവരെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 30 ന് വൈകീട്ട് ആറിന് മണക്കാല ജനശക്തനഗറിൽ വച്ചായിരുന്നു സംഭവം. രാഹുലിന്റെ അടുത്ത സുഹൃത്തായിരുന്നു ഷെബിൻ.സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കവും,കുടുംബപരമായ പ്രശ്നങ്ങളുമാണ് കത്തിക്കുത്തിലെത്തിയതെന്ന് അന്വേഷണത്തിൽ വെളിവായിരുന്നു. രാഹുലും ഷെബിനും സംഭവ ദിവസം ഫോണിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടതായി ഉണ്ടായതായി പറയുന്നു. ഷെബിന്റെ മുതുകിലാണ് കുത്തേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ. വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. അന്വേഷണം വ്യാപിപ്പിച്ചതിനെ തുടർന്ന് ഞായറാഴ്ച്ച…

Read More

ഡൽഹിയിൽ ഭൂചലനം

  ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം. ഡൽഹി-എൻസിആർ, പഞ്ചാബ്, ഹരിയാന എന്നിവയുൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളിൽ ആണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ണ്ടുതവണ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 2.25 നാണ് ആദ്യ ഷോക്ക് ഉണ്ടായത്. അതിന്റെ തീവ്രത 4.46 ആയിരുന്നു. അരമണിക്കൂറിന് ശേഷം ഉച്ചയ്ക്ക് 2.51 ന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. 6.2 ആയിരുന്നു ഭൂചലനത്തിന്റെ തീവ്രത.

Read More

തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി(04-10-2023)

  കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കനത്ത മഴ തുടരുകയാണ്. നെയ്യാറില്‍ ജലനിരപ്പ് ഉയര്‍ന്നു. കേരള തീരത്ത് 04-10-2023ന് രാത്രി 11.30 വരെ 0.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.. തെക്കൻ തമിഴ്‌നാട് തീരത്ത് 04-10-2023ന് രാത്രി 11.30 വരെ 0.5 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ…

Read More

കോന്നി ഉപജില്ലാ കായിക മേളയിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു

  konnivartha.com : പത്തനംതിട്ട  ജില്ലാ സ്റ്റേഡിയത്തിൽ കോന്നി ഉപജില്ലാ കായിക മേളയിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു. അഴൂർ പാട്ടത്തിൽ വീട്ടിൽ മനുവിന്റെയും ദീപയുടെയും മകൻ വിഗ്നേഷ് മനു ( 15 ) ആണ് മരിച്ചത്. പ്രമാടം നേതാജി ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ളാസ് വിദ്യാർത്ഥിയാണ്. ഉച്ചയ്ക്ക് കായിക മേള കഴിഞ്ഞ് വീട്ടിലെത്തിയ വിഗ്‌നേഷ് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ കോഴഞ്ചേരിയിൽ വച്ചായിരുന്നു അന്ത്യം. ജില്ലാ സ്റ്റേഡിയത്തിൽ 3000 മീറ്റർ ഓട്ട മത്സരത്തിന് ശേഷമാണ് വിഗ്നേഷ് വീട്ടിലെത്തിയത്.നേരത്തെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിഗ്നേഷിന്റെ സഹോദരി വൈഗ നേതാജി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്.ഹോട്ടൽ ജീവനക്കാരനായിരുന്ന മനു അടുത്തിടെ വീട്ടിൽ കാറ്ററിംഗ് നടത്തി വരികയായിരുന്നു.

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 03/10/2023)

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ;ജില്ലാതല സമ്മേളനവും ഡിജിറ്റല്‍ ഹോം സര്‍വേയും ഉദ്ഘാടനം പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല സമ്മേളനത്തിന്റേയും പട്ടികജാതി കുടംബങ്ങളുടെ ഡിജിറ്റല്‍ ഹോം സര്‍വേയുടേയും ഉദ്ഘാടനം (4) രാവിലെ ഒന്‍പതിന് പറക്കോട് ബ്ലോക്ക് പഞ്ചായത്തു ഹാളില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിളള അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി വിശിഷ്ടാതിഥിയാകും.ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഐക്യദാര്‍ഢ്യ സന്ദേശം നല്‍കും.അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് പ്രതിഭകളെ ആദരിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, സംസ്ഥാന-ജില്ലാ പട്ടികജാതി ഉപദേശകസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ബോധവല്‍കരണ സെമിനാറുകളും കലാപരിപാടികളും നടക്കും. കിസിമം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം…

Read More

നാനൂറോളം സ്റ്റാളുകളും ഒൻപതുവേദികളുമായി കേരളീയം വ്യവസായ പ്രദർശന മേള

  കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വ്യവസായ പ്രദർശന മേളയിൽ ഒരുങ്ങുന്നത് നാനൂറോളം സ്റ്റാളുകൾ. ഒൻപതു വേദികളിലായാണ് വ്യത്യസ്ത ഉത്പന്നങ്ങളുടെ വമ്പൻ പ്രദർശന മേള നടക്കുക. ഭക്ഷ്യഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ തുടങ്ങി മാലിന്യ നിർമാർജന പ്‌ളാന്റ് വരെ പ്രദർശനത്തിലുണ്ടാവും. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരം ആതിഥ്യമരുളുന്ന കേരളീയം ജനകീയോത്സവത്തിന്റെ ഭാഗമായാണ് നഗരത്തിലെ വിവിധ ഇടങ്ങളിൽ ട്രേഡ് ഫെയർ നടക്കുന്നത്. സർക്കാർ വകുപ്പുകളുടേയും സ്വകാര്യസംരംഭകരുടേയും സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും. പുത്തരിക്കണ്ടം മൈതാനം, ടാഗോർ തിയറ്റർ, കനകക്കുന്ന്്, യൂണിവേഴ്സിറ്റി കോളജ്, എൽ.എം.എസ്. കോമ്പൗണ്ട്, സെൻട്രൽ സ്റ്റേഡിയം എന്നിങ്ങനെ ആറുവേദികളിലാണ് സർക്കാർ വകുപ്പുകളുടെ പ്രദർശനങ്ങൾ നടക്കുക. വ്യവസായ-വാണിജ്യ വകുപ്പ്, സഹകരണവകുപ്പ്, കുടുംബശ്രീ, പട്ടികവർഗ വികസന വകുപ്പ്, കൃഷി വകുപ്പ്, കയർ-കാഷ്യൂ-ഹാൻഡ്ലൂം എന്നിവയുടെ പ്രദർശന വിൽപന മേളയാണ് ഇവിടങ്ങളിൽ നടക്കുന്നത്. ഭക്ഷ്യ-പേപ്പർ ഉൽപന്നങ്ങൾ, കൈത്തറി, ഫാം ഉൽപന്നങ്ങൾ, മാലിന്യ നിർമാർജനം, സുഗന്ധവിളകൾ, തേൻ, മത്സ്യം,…

Read More

റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് തിരികെ സ്‌കൂളില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

konnivartha.com: റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്  സിഡിഎസിന്റെ  നേതൃത്വത്തില്‍ നടന്ന തിരികെ സ്‌കൂളില്‍  പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പെരുനാട് ബഥനി ഹൈസ്‌കൂളില്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹന്‍ നിര്‍വഹിച്ചു.   ആറ് ഡിവിഷനായി 50 കുടുംബശ്രീ അംഗങ്ങള്‍  പങ്കെടുത്തു. റിസോഴ്‌സ് പേഴസണ്‍മാര്‍ ക്ലാസുകള്‍ നയിച്ചു.25 വര്‍ഷം പിന്നിട്ട കുടുംബശ്രീ സംഘടനാ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താനും പുതിയ കാലത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപെടുത്തി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍  പ്രാപ്തമാക്കുന്നതിനു കുടുംബശ്രീ നടപ്പാക്കിയ പദ്ധതിയാണ് തിരികെ സ്‌കൂളില്‍ കാമ്പയിന്‍. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷീലമ്മ സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ രാജം ടീച്ചര്‍, ഹെഡ്മിസ്ട്രസ് ഉഷ കുമാരി, ഡോ.രജനി മാത്യൂ, ശോഭന മോഹന്‍, സിസിഡിസ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

പത്തനംതിട്ട  ജില്ല: പുതിയ അക്ഷയകേന്ദ്രത്തിന് അപേക്ഷ ക്ഷണിച്ചു

konnivartha.com:  പത്തനംതിട്ട  ജില്ലയില്‍  ഒഴിവുള്ള  നാലു ലൊക്കേഷനുകളില്‍ അക്ഷയ കേന്ദ്രം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്ഥലങ്ങളുടെ പേര് ചുവടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പേര് ബ്രായ്ക്കറ്റില്‍. കരിയിലമുക്ക് ജംഗ്ഷന്‍ (കോയിപ്രം), ചേര്‍തോട്  ജംഗ്ഷന്‍ (മല്ലപ്പളളി), മഞ്ഞാടി ജംഗ്ഷന്‍ (തിരുവല്ല  നഗരസഭ), പാലച്ചുവട് ജംഗ്ഷന്‍ (റാന്നി) എന്നീ ലൊക്കേഷനുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സാമൂഹ്യ പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുളള പ്ലസ് ടു /പ്രീ ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള 18 മുതല്‍  50വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം http://akshayaexam.kerala.gov.in/aes/registration എന്ന ലിങ്കിലൂടെയും akshaya.kerala.gov.in എന്ന വെബ് സൈറ്റിലൂടെയും ഒക്ടോബര്‍ 20  വരെ അപേക്ഷിക്കാം.   ഓണ്‍ലൈനിലൂടെ ഡയറക്ടര്‍ അക്ഷയ, തിരുവനന്തപുരം എന്ന പേരില്‍ മാറാവുന്ന 750 രൂപയുടെ ഡി.ഡി സഹിതം അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ഡിഡിയും ഒക്ടോബര്‍ 28 ന് വൈകിട്ട് അഞ്ചിനകം പത്തനംതിട്ട ഹെലന്‍ പാര്‍ക്കില്‍  പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ പ്രൊജക്ട്…

Read More