ബിസിനസ് കേരള അച്ചീവ്‌മെന്റ് അവാര്‍ഡ് -2023: ഒക്ടോബര്‍ 3 ന്

  konnivartha.com/കൊച്ചി: മലയാളത്തിലെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ ബിസിനസ് കേരളയുടെ നേതൃത്വത്തില്‍ ലോക മലയാളി കൗണ്‍സിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ബിസിനസ് കേരള അച്ചീവ്‌മെന്റ് അവാര്‍ഡ് -2023’. കൊച്ചിയില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച് ഇന്ന് കേരളത്തിലെ മികച്ച നിലവാരത്തിലുള്ള ബിസിനസ് പ്രസീദ്ധീകരണമായി മാറിയ ബിസിനസ് കേരള മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്. മാറുന്ന കച്ചവട ലോകത്തിന്റെ ഓരോ സ്പന്ദനങ്ങളും ഓരോ സംരംഭകരിലേക്കും വായനക്കാരിലേക്കും യഥാസമയം എത്തിക്കാന്‍ ബിസിനസ് കേരള എല്ലാ കാലത്തും ശ്രദ്ധിച്ചിട്ടുണ്ട്. ബിസിനസ് രംഗത്ത് മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കും സംരംഭങ്ങള്‍ക്കും ലോക മലയാളി കൗണ്‍സിലുമായി ചേര്‍ന്ന് ബിസിനസ് കേരള ആദരവും അംഗീകാരവും നല്‍കുന്നു. ബിസിനസ് കേരള 2023 അച്ചീവ്‌മെന്റ് അവാര്‍ഡ് എന്ന പേരില്‍ നടത്തുന്ന പരിപാടിയില്‍ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. 2023 ഒക്ടോബര്‍ മൂന്നിനാണ് പരിപാടി. കൊച്ചി കടവന്ത്ര എളംകുളത്തുള്ള റാഡിസണ്‍…

Read More