മതപരമായ ചടങ്ങുകളും പരിപാടികളും മുൻകൂട്ടി പോലീസിനെ അറിയിക്കണം:പത്തനംതിട്ട ജില്ലയിൽ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കി konnivartha.com/പത്തനംതിട്ട : ജില്ലയിൽ മതപരമായ പൊതുചടങ്ങുകളും പരിപാടികളും നടത്തുന്നവർ പോലീസിനെ മുൻകൂട്ടി അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി വി അജിത്ത് ഐ പി എസ്. കളമശ്ശേരി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. മതപരമായ ചടങ്ങുകൾ, കൂടിച്ചേരലുകൾ, ഉത്സവപരിപാടികൾ, മതസംഘടനകൾ നടത്തുന്ന പരിപാടികൾ തുടങ്ങിയവയെല്ലാം അതതു പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഓമാരെ നേരത്തേ അറിയിക്കണം. കൺവൻനുകൾ,മതപ്രഭാഷണങ്ങൾ, ആളുകൾ ഒത്തുകൂടുന്ന വിവിധ ചടങ്ങുകൾ തുടങ്ങിയ എല്ലാ പരിപാടികൾക്കും നിർദേശം ബാധകമാണ്. പോലീസിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഇത്തരം പരിപാടികൾ നടത്തിയാൽ സംഘാടകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. നിലവിലെ സാഹചര്യത്തിൽ ജില്ലയിൽ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കിയതായും, പരിശോധനകൾ കർശനമായി തുടരുന്നതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. കളമശ്ശേരി സ്‌ഫോടനം: ഗൗരവത്തോടെ വീക്ഷിച്ച് കേന്ദ്രം: സ്ഫോടനത്തിൽ മരണം മൂന്നായി കളമശേരി…
Read Moreമാസം: ഒക്ടോബർ 2023
കേരളീയം ഇന്നത്തെ വാര്‍ത്തകള്‍ /വിശേഷങ്ങള്‍ (29/10/2023)
നാടിന്റെ വളർച്ചയുടെയും നേട്ടങ്ങളുടെയും ആവിഷ്‌കാരവുമായി 25 പ്രദർശനങ്ങൾ കേരളത്തിന്റെ വളർച്ചയുടെയും നയങ്ങളുടെയും നേട്ടങ്ങളുടെയും സർഗാത്മകമായ ആവിഷ്‌കാരവുമായി ഇരുപത്തഞ്ച് ക്യൂറേറ്റഡ് പ്രദർശനങ്ങൾ കേരളീയം എക്‌സിബിഷന്റെ ഭാഗമായി വിവിധ വേദികളിൽ ഒരുങ്ങുന്നു. കേരളത്തിന്റെ പുരോഗമന നയങ്ങളും വികസനവും ലോകത്തിനു സമ്മാനിച്ച സുസ്ഥിരമാതൃകകളുടെ നേർ സാക്ഷ്യങ്ങൾ, വൈജ്ഞാനിക സമ്പദ് വ്യവസ്ഥാ രംഗത്തെ പുരോഗതിയും നേട്ടങ്ങളും,സ്ത്രീ-ചരിത്രം,മാധ്യമങ്ങൾ, ഫോട്ടോഗ്രഫി,ദൃശ്യകലകൾ,ഐ.ടി-സ്റ്റാർട്ടപ്പ്, നൂതന-നൈപുണ്യ വികസനങ്ങൾ,വിനോദസഞ്ചാരം തുടങ്ങി 25 പ്രദർശനങ്ങളാണ് കേരളീയത്തിലെ 16 വേദികളിലായി ഒരുങ്ങുന്നതെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.കേരളീയത്തിലെ പ്രധാനആകർഷണമായ എക്‌സിബിഷനുമായി ബന്ധപ്പെട്ടു കനകക്കുന്നു പാലസ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളീയത്തിന്റെ മുഖ്യ തീമായ ജലസംരക്ഷണക്യാമ്പയിന്റെ ഭാഗമായ നാല് ഇൻസ്റ്റലേഷനുകളും പലവേദികളിലും ഉണ്ടാകും. വ്യാവസായിക വൈഭവവും അത്യാധുനിക സാങ്കേതികവിദ്യ,സുസ്ഥിര സമ്പ്രദായങ്ങൾ, ക്രിയാത്മകമായ കണ്ടുപിടുത്തങ്ങൾ എന്നിവയുടെ കേന്ദ്രമായി മാറുന്നതിലേക്കുള്ള സംസ്ഥാനത്തിന്റെ വളർച്ചയും ജനങ്ങളിലേക്ക് എത്തിക്കുന്ന ‘ബിസ് കണക്ട്’ എന്ന പേരിലുള്ള…
Read Moreതിരുവല്ല താലൂക്കിന് നവംബര്‍ രണ്ടിനു പ്രാദേശിക അവധി
konnivartha.com: പരുമലപ്പളളി പെരുനാള്‍ നവംബര്‍ രണ്ടിനു നടക്കുന്നതിനാല്‍ തീര്‍ഥാടകരുടെ സുരക്ഷാര്‍ഥം അന്നേ ദിവസം തിരുവല്ല താലൂക്കിനു പത്തനംതിട്ട ജില്ലാ കളക്ടര്‍ എ ഷിബു പ്രാദേശിക അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
Read Moreശബരിമല തീര്‍ഥാടനം: നവംബര്‍ 10ന് മുന്‍പ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കും: മന്ത്രി വീണാ ജോര്‍ജ്
ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായി നവംബര്‍ 10നു മുന്‍പ് വിവിധ നിര്‍മാണ, അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി തീര്‍ത്ഥാടനത്തിന് പൂര്‍ണ്ണ സജ്ജമാക്കുമെന്ന് ആരോഗ്യ-വനിതാ ശിശു വികസന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നവംബര്‍ 10ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇത് സംബംന്ധിച്ച പരിശോധന നടത്തും. 2023-24 കാലയളവിലെ ശബരിമല തീര്‍ഥാടനത്തിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സുരക്ഷിതമായ തീര്‍ഥാടന കാലമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ വിപുലമായി ഒരുക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. എല്ലാ തീര്‍ഥാടകര്‍ക്കും മികച്ച ദര്‍ശനാനുഭവം ഉറപ്പാക്കും. പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ഥാടന പാതയില്‍ അടിയന്തരഘട്ട വൈദ്യസഹായ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. തീര്‍ഥാടകരില്‍ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനായി മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതി തുടരും. തീര്‍ഥാടകരുടെ…
Read Moreകേരളീയം വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 29/10/2023)
കേരളീയം മാധ്യമസെമിനാർ; രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകരെത്തും കേരളീയത്തിന്റെ ഭാഗമായുള്ള മാധ്യമ സെമിനാറിൽ രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകർ പാനലിസ്റ്റുകളാകും. കേരളത്തിലെ മാധ്യമങ്ങൾ എന്ന വിഷയത്തിൽ നവംബർ ആറിന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ സെൻട്രൽ സ്റ്റേഡിയത്തിലാണ് സെമിനാർ നടക്കുന്നത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പാണ് സംഘാടനം. മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യൻ സ്‌കൂൾ ഓഫ് ജേണലിസം ചെയർമാനുമായ ശശികുമാർ, മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ്, ടെലിഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ. രാജഗോപാൽ, ഓപ്പൺ മാഗസിൻ എക്‌സിക്യൂട്ടീവ് എഡിറ്റർ എൻ.പി. ഉല്ലേഖ്, ദ് വയർ എഡിറ്റർ സീമ ചിസ്തി എന്നിങ്ങനെ രാജ്യത്തെ മാധ്യമമേഖലയിലെ പ്രമുഖരാണ് സെമിനാറിൽ പങ്കെടുക്കുന്നത്. മാധ്യമപ്രവർത്തകനും എം.പിയുമായ ജോൺ ബ്രിട്ടാസ് വിഷയാവതരണം നടത്തും. മാധ്യമപ്രവർത്തകർ,മാധ്യമവിദ്യാർഥികൾ തുടങ്ങി മാധ്യമങ്ങളുമായി ബന്ധപ്പെട്ട സെമിനാറിൽ താൽപര്യമുള്ള പൊതുജനങ്ങൾക്കും സെമിനാറിൽ പങ്കാളികളാകാം.രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകരുമായി സംവദിക്കാനും പൊതുജനങ്ങൾക്ക് അവസരമുണ്ട്.…
Read Moreമോഷ്ടിച്ച ബൈക്കിൽ രക്ഷപെടവേ അപകടത്തിൽ വ്യാപാരി മരിച്ചസംഭവത്തിൽ പ്രതികൾ അറസ്റ്റിൽ
konnivartha.com: അടൂര്‍ കെ.പി.റോഡിൽ ഏഴംകുളം പട്ടാഴി മുക്കിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ച സംഭവത്തിൽ, അപകടമുണ്ടാക്കിയ ബൈക്ക് മോഷ്ടിച്ചതെന്ന് അടൂർ പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികരായ പുനലൂർ കരവാളൂർ കലയനാട് പന്നിക്കോണം ചരുവിള പുത്തൻവീട്ടിൽ പി.മുകേഷ്(32),പത്തനാപുരം പുന്നല ചാച്ചിപുന്ന ഇഞ്ചൂർ തെക്കേക്കര, ലക്ഷംവീട് കോളനിയിൽ ശ്രീജിത്ത്(20) എന്നിവരുടെ അറസ്റ്റ്, ഇവർ ചികിത്സയിൽ കഴിയുന്ന മങ്ങാട് മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി പോലീസ് രേഖപ്പെടുത്തി. ശ്രീജിത്തിന്റെ സഹോദരിഭർത്താവാണ് മുകേഷ്. മുകേഷ് ഇരുപതിലധികം മോഷണക്കേസുകളിലും, പോക്സോ കേസിലും ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നും അടൂർ പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇന്നലെ, കടമ്പനാട് ലക്ഷ്മി നിവാസിൽ അർജ്ജുന്റെ ടി.വി.എസ്.ബൈക്കാണ് ഇവർ മോഷ്ടിച്ച് കടന്നത്. ബൈക്കുമായി പത്തനാപുരം ഭാഗത്തേക്ക് ചീറിപ്പായുമ്പോഴാണ് വൈകീട്ട് 6.10 ന് പട്ടാഴിമുക്കിൽ വെച്ച് അപകടമുണ്ടായത്. അടൂർ ഫെഡറൽ ബാങ്കിനു സമീപം പി.എസ്.സി.…
Read Moreതമിഴ്നാട് പോലീസ് തെരയുന്ന മോഷണക്കേസ് പ്രതിയെ ചിറ്റാർ പോലീസ് പിടികൂടി
konnivartha.com/ പത്തനംതിട്ട : തമിഴ്നാട് പോലീസ് ഒന്നരവർഷമായി തെരഞ്ഞു കൊണ്ടിരുന്ന നിരവധി മോഷണ കേസുകളിലെ പ്രതിയെ ചിറ്റാർ നീലിപിലാവിൽ നിന്നും ചിറ്റാർ പോലീസ് പിടികൂടി തമിഴ്നാട് പോലീസിന് കൈമാറി. തമിഴ്നാട് തിരുനെൽവേലി മുന്നീർപള്ളം മേലകരുൺകുളം, 31/2 സുഭാഷ് ചന്ദ്രബോസ് സ്ട്രീറ്റിൽ സുടലൈകണ്ണിന്റെ മകൻ മൈദീൻ പിച്ചയാണ് അറസ്റ്റിലായത്. ചിറ്റാർ എസ് ഐ രവീന്ദ്രൻ നായർ, സി പി ഓമാരായ മിഥുൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവിടെ ഒളിവിൽ കഴിഞ്ഞുവന്ന മോഷ്ടാവിനെ സാഹസികമായി പിടികൂടിയത്. തുടർന്ന്, തമിഴ്നാട് തിരുനെൽവേലി കല്ലിടിക്കുറിച്ചി എസ് ഐ അൽവറിനും സംഘത്തിനും ഇയാളെ കൈമാറി. വാഹനമോഷണം ശീലമാക്കിയ ഇയാൾ, കഴിഞ്ഞ 30 ന് കല്ലിടിക്കുറിച്ചിയിൽ നിന്നും ബജാജ് പ്ലാറ്റിന മോട്ടോർ സൈക്കിൾ മോഷ്ടിച്ചുകടക്കുകയായിരുന്നു. തുടർന്ന് സീതത്തോട് എത്തിയ മോഷ്ടാവ് ടൈൽസ് പണിയും മേസ്തിരി പണിയുമൊക്കെയായി പലർക്കൊപ്പം കൂടി. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച്…
Read Moreഅഡ്വ. പി എൻ ആർ കുറുപ്പ് (79)അന്തരിച്ചു
konnivartha.com: കവിയും നാടക-സിനിമാ പ്രവർത്തകനുമായ പത്തനംതിട്ട പൂങ്കാവ് കുളത്തിങ്കൽ വീട്ടില്‍ അഡ്വ. പി എന്‍ രാമകൃഷ്ണ കുറുപ്പ് (പി എൻ ആർ കുറുപ്പ്) (79)അന്തരിച്ചു. അമേൻ-തഥാസ്തു എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ‘പുലയാടി മക്കൾ’ എന്ന പ്രശസ്തമായ കവിതയടക്കം വിവിധ കൃതികളുടെ കർത്താവാണ്. കസ്റ്റംസിലും, ഡി ആർ ഐയിലും ഉദ്യോഗസ്ഥനായിരുന്നു.ന്യൂസ് 18 ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ അപർണ കുറുപ്പ് മകളാണ്. ഭാര്യ : ഗിരിജാ കുമാരി,മകൻ: ഓംകാർ നാഥ്.
Read Moreഹമാസിന്‍റെ ഭൂഗർഭ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേൽ ആക്രമണം
ഹമാസിന്‍റെ ഭൂഗർഭ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേൽ കനത്ത വ്യോമാക്രമണം നടത്തി . ഗാസ്സയിൽ ഇസ്രയേലിന്‍റെ കനത്ത വ്യോമാക്രമണം ആണ് ഉണ്ടായത് . ഗാസ്സയില്‍ ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും കനത്ത വ്യോമാക്രമണമാണ് ഇപ്പോഴുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഗാസ്സ നഗരത്തില്‍ ഉടനീളം ഉഗ്രസ്ഫോടനങ്ങളാണ് ഉണ്ടായത്. കനത്ത വ്യോമാക്രമണത്തില്‍ ഗാസയിലെ വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകരുകയും ഇന്റർനെറ്റ് സംവിധാനം താറുമാറാവുകയും ചെയ്തു. കര വഴിയുള്ള സൈനിക നീക്കം ശക്തമാക്കാനാണ് ഇസ്രയേല്‍ ഒരുങ്ങുന്നത്. ഇതിന് മുന്നോടിയായാണ് ഗാസ നഗരത്തില്‍ ഇതുവരെ കാണാത്ത കനത്ത വ്യോമാക്രണം ഇസ്രയേല്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
Read Moreദീപാവലി സ്പെഷ്യലായി കേരളത്തിലേക്ക് വന്ദേഭാരത്
നവംബർ 12 ന് ദീപാവലി സ്പെഷ്യലായി കേരളത്തിലേക്ക് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തും. ചെന്നൈ-ബംഗളുരു-എറണാകുളം റൂട്ടിലാണ് സ്പെഷ്യൽ വന്ദേഭാരത് സർവീസ് നടത്തുക. ദീപാവലിയോട് അനുബന്ധിച്ചാണ് കേരളത്തിലേക്ക് പ്രത്യേക വന്ദേഭാരത് ട്രെയിൻ ഓടിക്കുന്നതെന്ന് റെയിൽവേ അറിയിച്ചു.ദീപാവലി സമയത്തെ തിരക്ക് പരിഗണിച്ച് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ ഓടിക്കുന്നുണ്ട്. ഇതിനൊപ്പമാണ് വന്ദേഭാരത് സ്പെഷ്യൽ കേരളത്തിലേക്ക് സർവീസ് നടത്തുക.വ്യാഴാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിലാകും വന്ദേഭാരത് സ്പെഷ്യൽ സർവീസ്. ദക്ഷിണ റെയിൽവേയുടെ കൈവശമുള്ള സ്പെയര്‍ റാക്കുകൾ ഉപയോഗിച്ച് സ്പെഷ്യൽ വന്ദേഭാരത് സർവീസ് നടത്താനാണ് ദക്ഷിണ റെയിൽവേ നിര്‍ദേശം നൽകിയിരിക്കുന്നത്.
Read More