KONNIVARTHA.COM/ കലഞ്ഞൂര്‍ : പത്തനംതിട്ട കലഞ്ഞൂരില്‍ തെരുവ് നായ്ക്കളുടെ ശല്യം കൂടി .കഴിഞ്ഞ ദിവസം കുളത്ത്മണ്ണില്‍ വീട്ടില്‍ കയറി ഒരാളെ കടിച്ചു . കലഞ്ഞൂര്‍ മേഖലയില്‍ തെരുവ് നായ്ക്കളുടെ വിളയാട്ടം ആണ് . ഏതു സമയത്തും ആര്‍ക്കും കടി കിട്ടാം . കടി ഏല്‍ക്കുന്നവര്‍ “പരാതി പറയാതെ ” നല്ല ആശുപത്രിയില്‍ ശരണം പ്രാപിക്കണം . ശബരിമല ഇടത്താവളം എന്ന് തിരുവിതാംകൂര്‍ ദേവസ്വം പറഞ്ഞ സ്ഥലം ആണ് . ഇവിടെ ആണ് ഏതു സമയത്തും തെരുവ് നായ്ക്കളുടെ വിളയാട്ടം . ചില വീടുകളിലെ നായ്ക്കളും തൊടല്‍ പൊട്ടിച്ച് ഇവിടെ കടി പിടി കൂടി ഉണ്ട് .ആ വീട്ടിലെ ആളുകളും ശ്രദ്ധിക്കുക . കലഞ്ഞൂര്‍ മേഖലയിലാകമാനം തെരുവ് നായ്ക്കളുടെ ശല്യം കൂടി എങ്കിലും അധികാരികള്‍ മൌന വ്രതത്തില്‍ ആണ് . സ്കൂള്‍ കുട്ടികള്‍ അടക്കം ഭ്രാന്തന്‍ നായ്ക്കളുടെ…
Read Moreമാസം: ഒക്ടോബർ 2023
കേരളീയം : ഇന്നത്തെ വാര്‍ത്തകള്‍ ( 27/10/2023)
കേരളീയം : ഇന്നത്തെ വാര്‍ത്തകള്‍ ( 27/10/2023) കാട്ടാക്കടയിൽ (ഒക്‌ടോ 29) 1001 പേരുടെ കേരളീയം മെഗാ തിരുവാതിര സംസ്ഥാനത്തിന്റെ നേട്ടങ്ങൾ ആഘോഷിച്ചുകൊണ്ടു നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിനായി വേറിട്ട പ്രചാരണങ്ങൾ ഒരുക്കുന്ന കാട്ടാക്കട മണ്ഡലത്തിൽ ഒക്‌ടോബർ 29ന് 1001 പേർ പങ്കെടുക്കുന്ന മെഗാ തിരുവാതിര നടക്കും. ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിലാണ് നിയോജകമണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലെ സ്ത്രീ കൂട്ടായ്മകൾ ഒത്തുചേരുന്ന മെഗാ തിരുവാതിര അരങ്ങേറുന്നത്.കാട്ടാക്കടയിലെ ഒപ്പം വനിതാ കൂട്ടായ്മയും മെഗാ തിരുവാതിരയിൽ പങ്കാളിയാകും.കേരളീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിലെ സ്‌കൂളുകളിൽ നിന്നുള്ള 1001 വിദ്യാർഥികൾ പങ്കെടുത്ത മലയാളഭാഷാഗാനാലാപനവും കഴിഞ്ഞയാഴ്ച നടത്തിയിരുന്നു. കേരളീയത്തിനു പ്രചാരണമൊരുക്കി കുടുംബശ്രീയുടെ കലാജാഥ തിരുവനന്തപുരത്തു നവംബർ ഒന്നുമുതൽ ഏഴുവരെ നടക്കുന്ന കേരളീയത്തിന്റെ പ്രചാരണത്തിനായി കലാജാഥയുമായി കുടുംബശ്രീ.കനകക്കുന്നു കൊട്ടാരവളപ്പിൽ നിന്നാരംഭിച്ച കലാജാഥ കേളികൊട്ട്, കേരളീയം സ്വാഗതസംഘം ചെയർമാനായ പൊതുവിദ്യാഭ്യാസവകുപ്പുമന്ത്രി…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 27/10/2023)
ക്ഷീരസംഗമം -നിറവ് 2023 ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷികപദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ക്ഷീരസംഗമം ‘നിറവ്- 2023’ ഒക്ടോബര്‍ 31, നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കും.നവംബര്‍ മൂന്നിനു വെച്ചൂച്ചിറ എ റ്റി എം ഹാളില്‍ നടക്കുന്ന ക്ഷീരസംഗമം പൊതുസമ്മേളനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് മുഖ്യാതിഥിയാകും. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും.എം പി, എം എല്‍ എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ പങ്കെടുക്കും. ഒക്ടോബര്‍ 31 ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്യുന്ന വിളംബരഘോഷയാത്രയോടെ പരിപാടികള്‍ക്ക് തുടക്കമാവും. വിളംബരജാഥയ്ക്കുശേഷം വിദ്യാര്‍ഥികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍ വെച്ചൂച്ചിറ ക്ഷീരസംഘത്തില്‍ നടക്കും. നവംബര്‍ രണ്ടിന് വ്യത്യസ്ത ഇനങ്ങളില്‍പെട്ട കന്നുകുട്ടി, കിടാരി,…
Read Moreഭിന്നശേഷി കലാമേള സര്‍ഗസംഗമം നടത്തി
konnivartha.com: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷി കലാമേള സര്‍ഗസംഗമം 2023-24 ന്റെ ഉദ്ഘാടനം തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍ നിര്‍വഹിച്ചു. പുളിക്കീഴ് റിയോ ടെക്‌സാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിച്ചു. തിരുവല്ല രൂപത മലങ്കര കത്തോലിക്ക സഭ ആര്‍ച്ച് ബിഷപ് റവ.ഡോ. തോമസ് മാര്‍ കുറിലോസ് മുഖ്യപ്രഭാഷണം നടത്തി. സി ഡി പി ഒ ഡോ. ആര്‍ പ്രീത കുമാരി വിഷയാവതരണം നടത്തി. പുളിക്കീഴ് ബ്ലോക്ക് ഭിന്നശേഷി സൗഹൃദ ബ്ലോക്കാക്കുകയെന്ന ലക്ഷ്യം സാക്ഷാല്‍കരിക്കുന്നതിന്റെ ഭാഗമായാണ് ബ്ലോക്ക്തല ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചത്. ഭിന്നശേഷി പ്രതിഭകളുടെ കലാകായിക മത്സരങ്ങള്‍ അരങ്ങേറി. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് മായ അനില്‍ കുമാര്‍ സമ്മാനവിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍ കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അരുന്ധതി അശോക്,…
Read Moreപത്തനംതിട്ട ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വീഡിയോ കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. പരിശീലനക്ലാസുകളും വീഡിയോ കോണ്‍ഫറന്‍സുകളും നടത്തുന്നതിന് 50 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഹാള്‍ 55 ലക്ഷം രൂപാ ചെലവഴിച്ചാണ് നിര്‍മിച്ചിട്ടുള്ളത്. യോഗത്തില്‍ വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എ. എസ്.നൈസാം, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreശബരിമല : സുരക്ഷിതഗതാഗതത്തിന് വിപുലമായ ഒരുക്കങ്ങള്‍ – മന്ത്രി ആന്റണി രാജു
ഡ്രൈവര്‍മാര്‍ക്ക് റോഡുകള്‍ പരിചിതമാക്കാന്‍ ലഘു വീഡിയോകള്‍ പ്രചരിപ്പിക്കും വെര്‍ച്വല്‍ ക്യൂവിനൊപ്പം കെഎസ്ആര്‍ടിസി ടിക്കറ്റുകളും ബുക്ക് ചെയ്യാം konnivartha.com : ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി തീര്‍ത്ഥാടകരുടെ സുരക്ഷിത യാത്രയ്ക്കായി വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി.യുടെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും മുന്നൊരുക്കങ്ങള്‍ പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി. തീര്‍ത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി മോട്ടോര്‍ വാഹന വകുപ്പും കേരള റോഡ് സുരക്ഷ അതോറിറ്റിയും പൊലീസ്, പൊതുമരാമത്ത്, ഫയര്‍ഫോഴ്സ്, ദേവസ്വം ബോര്‍ഡ്, ആരോഗ്യ വകുപ്പ്, ബി.എസ്.എന്‍.എല്‍ തുടങ്ങിയവയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ശബരിമല സേഫ്സോണ്‍ പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ലക്ഷക്കണക്കിന് വാഹനങ്ങളുടെയും യാത്രക്കാരുടെയും യാത്രസുഗമവും അപകടരഹിതവുമാക്കുന്നതിനാണ് ശബരിമല സേഫ് സോണ്‍ പ്രോജക് ആരംഭിച്ചത്.…
Read Moreപത്തനംതിട്ട : വർണ്ണോൽസവം 2023 തുടങ്ങി
പത്തനംതിട്ട :ശിശുദിനത്തിന്‍റെ മുന്നോടിയായി ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള വർണ്ണോൽസവം 2023ന്റെ മുന്നോടിയായിയായുള്ള പ്രസംഗ മൽസരങ്ങൾ കാതോലിക്കേറ്റ് ഹയർ സെക്കണ്ടന്ററി സ്കൂളിൽ നഗരസഭ ചെയർമാൻ അഡ്വ ടി. സക്കീർഹുസൈൻ ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ല വൈസ് പ്രസിഡന്റ് അജിത് കുമാർ ആർ. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ്ജ് കുറ്റിയിൽ മുഖ്യപ്രഭാഷണം നടത്തി. ശിശുക്ഷേമ സമിതി സംസ്ഥാന സമിതി അംഗം പ്രൊഫ.ടി കെ.ജി നായർ , ശിശുക്ഷേമ സമിതി ജില്ല സെകട്ടറി ജി. പൊന്നമ്മ , ജില്ല ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ , ജില്ല ട്രഷറാർ ദീപു ഏ.ജി , സുമ നരേന്ദ്രാ , എസ്. മീരാസാഹിബ് , സി.ആർ കൃഷ്ണക്കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. രണ്ടാംഘട്ട കലാ സാഹിത്യ മൽസരങ്ങൾ ഒക്ടോബർ 29ന് ഞായറാഴ്ച രാവിലെ 9 മുതൽ…
Read Moreതണൽ: ഭവനരഹിതരായ കുടുംബത്തിനുള്ള വീടിന്‍റെ തറക്കല്ലിടീല്‍ കർമ്മം നടന്നു
konnivartha.com/പത്തനംതിട്ട (ആനിക്കാട്): പുന്നവേലി തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭവനരഹിതരായ ഒരു കുടുംബത്തിനുള്ള വീടിന്‍റെ നിർമ്മാണ ഉദ്ഘാടന യോഗം ആനിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിൻസി മോൾ തോമസ് ഉദ്ഘാടനം ചെയ്തു. തറക്കല്ലിടീൽ കർമ്മം ദക്ഷിണ കേരള ലജനത്തുൽ മുഅല്ലിമീൻ വായ്പ്പൂർ മേഖല പ്രസിഡന്റ് വായ്പ്പൂർ പുത്തൻപള്ളി ഇമാം ഷാ മൗലവി നിര്‍വ്വഹിച്ചു . ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ മേഖല സെക്രട്ടറി വായ്പ്പൂർ പഴയപള്ളി ഇമാം അനീസ് റഹ്മാനി പ്രാർത്ഥനയ്ക്ക് നേത്യത്വം നൽകി. തണൽ സെക്രട്ടറി എം എസ് അഷ്റഫ് സ്വാഗതം ആശംസിച്ചു. വെള്ളാവൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ അനൂപ്, യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി സലീൽ സാലി, പുതുക്കുടി മുസ്ലിം ജമാഅത്ത് ഇമാം ഷഫീക് മൗലവി, വിവിധ ജമാഅത്കളെ പ്രതിനിധീകരിച്ചുകൊണ്ട് ബഷീർ മാസ്റ്റർ (പുതുക്കുടി), വായ്പ്പൂർ പഴയപ്പള്ളി പ്രസിഡന്റ് ഹനീഫ…
Read Moreശശി തരൂരിന്റെ പ്രസ്താവന കോൺഗ്രസ് നിലപാട് വ്യക്തമാക്കണം: കേരള ജമാഅത്ത് ഫെഡറേഷൻ
konnivartha.com/ പത്തനംതിട്ട: ഹമാസ് ഭീകരവാദികളാണ് എന്ന ശശി തരൂരിന്റെ പ്രസ്താവന ഖേദകരമാണെന്നും ഈ വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വർഷങ്ങളായി ഉപരോധം അടക്കമുള്ള കൊടും ക്രൂരത സഹിക്കുകയും പിറന്ന മണ്ണിനുവേണ്ടി പോരാടുകയും ചെയ്യുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ഒരു സമ്മേളന വേദി തന്നെ ഫലസ്തീൻ ജനതയ്ക്ക് എതിരായ പ്രസ്താവന നടത്താൻ ശശി തരൂർ തിരഞ്ഞെടുത്തത് തികഞ്ഞ അവിവേകമാണ്. അവിടെ ഒത്തുകൂടിയ ജനങ്ങളെ അവഹേളിക്കുകയും ലോകത്തെ മുഴുവൻ ഫലസ്തീൻ അനുകൂല മനസ്സുള്ളവരെ വേദനിപ്പിക്കുന്നതുമാണ് തരൂരിന്റെ പ്രസ്താവന. വിദേശ സഹമന്ത്രിയായിരുന്ന വേളയിൽ ശശി തരൂർ ഇസ്രയേൽ അനുകൂലമായ നിലപാടെടുത്തിരുന്നത് ജനാധിപത്യ വിശ്വാസികൾക്ക് മറക്കാൻ കഴിയില്ല. സാമ്രാജ്യത്വത്തിന് അനുകൂലമായി നിൽക്കുന്ന വ്യക്തികൾക്ക് ഇത്തരം സമ്മേളനങ്ങളിൽ അവസരം നൽകുന്നതിൽ ബന്ധപ്പെട്ടവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.…
Read Moreവരക്കാഴ്ച്ചയുടെ വർണ്ണ വിസ്മയം തീര്‍ത്ത് സിംഗപ്പൂർ മലയാളി
konnivartha.com/ സിംഗപ്പൂർ :കേരളക്കരക്ക് അഭിമാനമായി സിംഗപ്പൂരിലൊരു ചിത്രകാരി. കലാകാരായ മലയാളികളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും മലയാളികൾക്ക് മടിയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം എങ്കിലും അതിൽ വ്യത്യസ്തരാണ് സിംഗപ്പൂർ മലയാളികൾ എന്ന് പല തവണ തെളിയിച്ചിട്ടുള്ളതാണ്. കഴിഞ്ഞ കുറെ വർഷക്കാലമായി സിംഗപ്പൂരിലും പുറത്തും നടത്തപ്പെട്ട വിവിധ ചിത്രകലാ പ്രദർശനങ്ങളിൽ ശ്രദ്ധിക്കപ്പെട്ട കലാകാരിയാണ് ജലീല നിയാസ് എന്ന ചിത്രകാരി. Tranquil Essence എന്ന പേരിൽ രണ്ടാഴ്ച നീളുന്ന ജലീല നിയസിന്റെ solo exhibition സിംഗപ്പൂർ ജന്റ്റിംഗ് ലേനിലെ മായാ ഗാലറിയിൽ ഈ മാസം 28 വരെയാണ് നടക്കുന്നത്. സിംഗപ്പൂർ Ministry of Home Affairs and Ministry of National Development ഡോ.മുഹമ്മദ് ഫൈസൽ ഇബ്രാഹിം ആണ് പ്രദർശനത്തിന്റെ മുഖ്യ അതിഥി ആയി എത്തിയത്. ചിത്രരചനയിൽ എന്നും സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന കലാകാരിയാണ് തിരുവനന്തപുരം സ്വദേശിനിയായ…
Read More