konnivartha.com/ കോന്നി : പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ റവന്യൂ ജില്ലാ സർഗോത്സവം നീയെൻ സർഗ സൗന്ദര്യമേ- 2023 നാളെ കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. ഏഴ് വേദികളിലായി ഏഴ് ശിൽപശാലകളാണ് നടക്കുക. കോന്നിയുടെ കലാ സാഹിത്യ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഏഴ് വ്യക്തികളുടെ പേരിലാണ് ഹാളുകൾ ക്രമീകരിച്ചിട്ടുള്ളത്. കോന്നിയൂർ മീനാക്ഷിയമ്മ ഹാളിൽ ചിത്രരചന, കോന്നിയൂർ രാധാകൃഷ്ണൻ (മാധവശേരിൽ) ഹാളിൽ കവിതാ രചന, കോന്നിയൂർ ഭാസ് ഹാളിൽ അഭിനയം, ഗുരു നിത്യചൈതന്യയതി ഹാളിൽ പുസ്തകാസ്വാദന ശിൽപശാല, കോന്നിയൂർ ആർ നരേന്ദ്രനാഥ് ഹാളിൽ കഥാ രചന, കോന്നിയൂർ രാധാകൃഷ്ണൻ ഹാളിൽ കാവ്യാലാപനശിൽപശാല, കോന്നിയൂർ രാഘവൻ നായർ ഹാളിൽ നാടൻ പാട്ട് ശിൽപശാല എന്നിവയാണ് നടക്കുക. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും വിജയികളായ 308 കുട്ടികളാണ് വിവിധ ശിൽപശാലകളിൽ…
Read Moreമാസം: ഒക്ടോബർ 2023
ശബരിമല ഗതാഗതസൗകര്യം വിലയിരുത്താൻ യോഗം 27-ന്
ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി ഗതാഗത വകുപ്പ് ഏർപ്പെ ടുത്തുന്ന ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ഒക്ടോബർ 27-ന് രാവിലെ 11ന് പമ്പയിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്ക് സൗകര്യപ്രദമായ രീതിയിൽ സുരക്ഷിത ഗതാഗതവും പാർക്കിംഗ് സംവിധാനവും തയ്യാറാക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. പമ്പ ദേവസ്വം ബോർഡ് സാകേതം ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ പത്തനംതിട്ട, കോട്ടയം ജില്ലയിലെ ബന്ധപ്പെട്ട ജനപ്രതിനിധികൾ, ഗതാഗത സെക്രട്ടറി, ട്രാൻസ്‌പോർട്ട് കമ്മീഷണർ, പത്തനംതിട്ട ജില്ലാ കളക്ടർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികൾ,മോട്ടോർ വാഹന വകുപ്പ്, കെഎസ്ആർടിസി, റോഡ് സേഫ്റ്റി അതോറിറ്റിഎന്നിവയിലെയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
Read Moreസർക്കാർ ഭൂമിയിൽ നിന്നും തേക്ക് തടികൾ പാസ് ഇല്ലാതെ മുറിച്ച സംഭവത്തില്‍ അന്വേക്ഷണം വേണം
konnivartha.com: കോന്നി അരുവാപ്പുലം പഞ്ചായത്തിൽ സർക്കാർ ഭൂമിയിൽ നിന്നും 76 തേക്ക് തടികൾ പാസ് ഇല്ലാതെ മുറിച്ച സംഭവത്തില്‍ അന്വേഷിച്ച്കേസെടുത്ത വനം ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരെ അരുവാപ്പുലംമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽഡി എഫ് ഒ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ്യന്‍ പ്രൊ:സതീഷ് കൊച്ചു പറമ്പിൽ ആവശ്യപ്പെട്ടു തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം അരുവാപുലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ബ്ലോക്ക് അധ്യക്ഷ്യന്‍ ആർ ദേവകുമാർ ഡിസിസി ഭാരവാഹികളായ എസ് പി പ്രസന്നകുമാർ . അഡ്വ: സുനിൽ എസ് ലാൽ .എലിസബത്ത് അബു : ജി ശ്രീകുമാർ . ജോയ് തോമസ് .വി സി ഗോപിനാഥ് പിള്ള . ജയിംസ് കിക്കിരിക്കാട്ട് . പ്രെ.കെ വി തോമസ് . കെ എസ് സന്തോഷ്…
Read Moreഉള്ളന്നൂര്‍ ഗാന്ധി സ്മാരകഗ്രന്ഥശാലയുടെ ഒന്നാം നില ഉദ്ഘാടനം ചെയ്തു
konnivartha.com: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഏഴു ലക്ഷം രൂപ മുടക്കി നിര്‍മിച്ച ഉള്ളന്നൂര്‍ ഗാന്ധി സ്മാരക ഗ്രന്ഥശാലയുടെ ഒന്നാം നിലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ആറു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഉള്ളന്നൂര്‍ ഗാന്ധി സ്മാരകഗ്രന്ഥശാലയുടെ പ്രവര്‍ത്തനം സ്ഥലപരിമിതിയില്‍ ബുദ്ധിമുട്ടി പ്രതിമാസ സാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടെ നടത്താന്‍ മറ്റു സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവന്ന സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ ആര്‍ അജയകുമാറിന്റെ ഇടപെടലില്‍ ജില്ലാ പഞ്ചായത്ത് ഏഴു ലക്ഷം രൂപ ഗാന്ധി സ്മാരക ഗ്രന്ഥശാലയ്ക്ക് അനുവദിച്ചത്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ ആര്‍ അജയകുമാര്‍ അധ്യക്ഷനായി.മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, മുന്‍ എംഎല്‍എ കെ സി രാജഗോപാലന്‍, ഗ്രന്ഥശാല സെക്രട്ടറി പി ബി മധു, കുളനട ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ…
Read Moreസംസ്ഥാന ശിശുക്ഷേമ സമിതിയെ ഗവര്‍ണ്ണര്‍ അപകീര്‍ത്തിപ്പെടുത്തി : ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി
konnivartha.com: കേരള ഗവർണറുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺഗോപി പത്രക്കുറിപ്പ് ഇറക്കി . ആറുപതിറ്റാണ്ടിലേറെക്കാലമായി സംസ്ഥാന ശിശുക്ഷേമ സമിതി നടത്തുന്ന ശിശുക്ഷേമ പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കാനുള്ള കുത്സിത ശ്രമമാണ് ശിശുക്ഷേമ സമിതിയ്ക്കെതിരെ ഉന്നയിക്കപ്പെടുന്ന ആടിസ്ഥാന രഹിതമായ ദുരാരോപണങ്ങൾ എന്ന് ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പറയുന്നു .ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിനെതിരെ സാമ്പത്തികക്രമക്കേടുകൾ സംബന്ധിച്ച് സി.ബി.ഐ. അന്വേഷണം നടക്കുന്നപശ്ചാത്തലത്തിൽരക്ഷാധികാരിപദവിയിൽനിന്നുംഒഴിവാക്കണമെന്ന്ഗവർണർആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിൽ കേരള സംസ്ഥാന ശിശുക്ഷേമ സമിതി അഫിലിയേറ്റ് ചെയ്തിരുന്നു എന്നതിന്‍റെ പേരിലായിരുന്നു ഈ ആവശ്യം. എന്നാൽ കേരള സംസ്ഥാന ശിശുക്ഷേമ സമിതി രൂപീകരിച്ച് പ്രവർത്തനം നടത്തിവന്നത് ഇന്ത്യൻ കൌൺസിൽ ഫോർ ചൈൽഡ് വെൽഫെയറിൻറെ ഭാഗമായല്ല. സംസ്ഥാന സർക്കാരിൻറെ കൂടി മുൻകൈയോടെ സ്ഥാപിക്കപ്പെട്ട സ്ഥാപനമാണിത്. കേന്ദ്ര സർക്കാരിന്‍റെ പിൻതുണയോടെ ഇന്ത്യൻ കൌൺസിൽ…
Read Moreവടശ്ശേരിക്കരയില്‍ യുഡിഎഫ് പ്രതിഷേധ ധർണ്ണ നടത്തി
konnivartha.com/ വടശ്ശേരിക്കര: വടശ്ശേരിക്കര ടൗണിൽ ലക്ഷങ്ങൾ മുടക്കി പണികഴിപ്പിച്ച ടേക്ക് എ ബ്രേക്ക്(വഴിയിടം)പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് വടശ്ശേരിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡല കാലത്തിനു മുമ്പായി പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ തുറന്നു കൊടുത്തില്ല എങ്കിൽ പൊതുജനങ്ങളെ സംഘടിപ്പിച്ച് തുറക്കും എന്ന് ധർണ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സിബി താഴത്തില്ലത്ത് പറഞ്ഞു. യുഡിഎഫ് വടശ്ശേരിക്കര മണ്ഡലം ചെയർമാൻ സജീർ പേഴുംപാറയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ ഇ തോമസ്, ആര്‍ എസ് പി വടശ്ശേരിക്കര മണ്ഡലം സെക്രട്ടറി പി എം ചാക്കോ , മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മണിയാർ രാധാകൃഷ്ണൻ, മെമ്പർമാരായ ഷീലു മാനപ്പള്ളി, വി.ആർ അശ്വതി,, ബിജി, കൊച്ചുമോൻ മുള്ളമ്പാറ, ഗോപാലകൃഷ്ണൻ,അജി പേഴുംപാറ,ഷാജി കൊടിഞ്ഞിയിൽ,, രാജു നരുവഞ്ചിയിൽ,ജയകൃഷ്ണൻ,,സൂസമ്മ മാത്യു, ബിജു തലച്ചിറ,സുനിൽ…
Read Moreരണ്ടായിരം കേരളീയ വിഭവങ്ങളുമായി കേരളീയം ഭക്ഷ്യമേള
മാനവീയം വീഥി മുതൽ കിഴക്കേക്കോട്ട വരെ 11 വേദികൾ പഴങ്കഞ്ഞി മുതൽ ഉറുമ്പു ചമ്മന്തി വരെ പഞ്ചനക്ഷത്രം മുതൽ തട്ടുകട ഭക്ഷണം വരെ കേരളം ഇന്നേവരെ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഭക്ഷ്യവിരുന്നായി കേരളീയം ഭക്ഷ്യമേള മാറുമെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആർ. അനിൽ. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിന്റെ ഭാഗമായ ഭക്ഷ്യമേളയുമായി ബന്ധപ്പെട്ടു കനകക്കുന്നു പാലസ് ഹാളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടായിരം കേരളീയവിഭവങ്ങളുമായി മാനവീയം വീഥി മുതൽ കിഴക്കേക്കോട്ട വരെയുള്ള 11 വേദികളിലാണ് ഭക്ഷ്യമേള നടക്കുന്നത്. അഞ്ഞൂറു വിദഗ്ധ ഷെഫുമാരുടെ നേതൃത്വത്തിലാണ് കേരളത്തിന്റെ രണ്ടായിരത്തോളം തനതു വിഭവങ്ങൾ അണിനിരത്തുന്നത്. ഈ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ മെനുകാർഡുകളിലൊന്ന് ഭക്ഷ്യമേളയുടെ ഭാഗമായി പുറത്തിറക്കും. തട്ടുകട മുതൽ പഞ്ചനക്ഷത്രവിഭവങ്ങൾ വരെ ഉൾപ്പെടുത്തിയ നൂറ്റൻപതിലധികം സ്റ്റാളുകൾ ഭക്ഷ്യമേളയുടെ ഭാഗമായി…
Read Moreപി.എസ്. പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും
konnivartha.com: യുഡിഎഫ് കാലത്ത് യുവജനകമ്മീഷന്‍ അധ്യക്ഷനായിരുന്ന കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും. ഇത് സംബന്ധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണയായി. നിലവിലുളള പ്രസിഡന്റ് കെ അനന്തഗോപന്റെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് നിയമനം.നവംബര്‍ 14നാണ് അനന്തഗോപന്‍റെ കാലാവധി അവസാനിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു പ്രശാന്ത്. ജി.ആര്‍.അനിലിനോട് പരാജയപ്പെട്ട പ്രശാന്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ആരോപണം ഉന്നയിച്ച ശേഷമാണ് പാര്‍ട്ടി വിട്ടതും സി.പി.എമ്മില്‍ ചേര്‍ന്നതും.നവംബര്‍ 14ന് പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേല്‍ക്കും.
Read Moreദേശീയത പ്രോത്സാഹിപ്പിക്കുന്നതിൽ മേരീ മാട്ടി മേരാ ദേശ് പരിപാടി ഏറെ പങ്ക് വഹിച്ചു : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
konnivartha.com: ദേശീയത പ്രോത്സാഹിപ്പിക്കുന്നതിൽ മേരീ മാട്ടി മേരാ ദേശ് പരിപാടി വലിയ പങ്ക് വഹിച്ചതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മേരി മാട്ടി മേരാ ദേശ് പരിപാടിയുടെ ഭാഗമായി ശേഖരിച്ച മണ്ണ് നിറച്ച അമൃത കലശം രാജ്ഭവനിൽ നടന്ന ചടങ്ങിൽ നെഹ്‌റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ എം.അനിൽകുമാറിന് ഔദ്യോഗികമായി കൈമാറുകയായിരുന്നു അദ്ദേഹം. സിന്ധുനദീതട സംസ്കാര കാലം മുതൽക്കെ ഏകത എന്ന ആശയം ഉൾക്കൊള്ളുന്ന ജനതയാണ് ഇന്ത്യയിലുള്ളതെന്നും ഗവർണർ അഭിപ്രായപ്പെട്ടു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ തിരുവനന്തപുരം അഡീഷണൽ ഡയറക്ടർ ജനറൽ വി.പളനിച്ചാമി, നെഹ്റു യുവകേന്ദ്ര പ്രതിനിധികൾ, സിഐഎസ്എഫ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മേരി മാട്ടി മേരാ ദേശ് പരിപാടിയുടെ ഭാഗമായി ശേഖരിച്ച മണ്ണ് നിറച്ച അമൃത കലശങ്ങളുമായി കേരളത്തിൽ നിന്നുള്ള സംഘം നാളെ (2023 ഒക്ടോബർ 27) തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ട്രെയിനിൽ ന്യൂഡൽഹിയിലേക്ക് യാത്ര…
Read Moreഇടിമിന്നൽ ജാഗ്രതാ നിർദേശം
ഒക്ടോബർ 29, 30 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഒക്ടോബർ 26 മുതൽ 28 വരെയുള്ള തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ശക്തമായ കാറ്റിനും ഇടിമിന്നലിനും…
Read More