കാവിന്‍ ക്വിന്‍റല്‍ ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പ് 2023 ചാമ്പ്യന്‍

    konnivartha.com/ കൊച്ചി: മദ്രാസ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സമാപിച്ച ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പ് എന്‍എസ്എഫ്250ആര്‍ 2023 സീസണില്‍ ചാമ്പ്യന്‍ പട്ടം നേടി കാവിന്‍ ക്വിന്‍റല്‍. സീസണില്‍ 9 റേസുകള്‍ ജയിച്ചാണ് ഹോണ്ട റേസിങ് ഇന്ത്യ ടീമിന്‍റെ 18കാരനായ ചെന്നൈക്കാരന്‍റെ നേട്ടം.   അവസാന റൗണ്ടിലെ രണ്ടാം റേസിലും തിളക്കമാര്‍ന്ന പ്രകടനമാണ് ഹോണ്ട ഇന്ത്യ ടീമിന്‍റെ യുവ റൈഡര്‍മാര്‍ നടത്തിയത്. എന്‍എസ്എഫ്250ആര്‍ വിഭാഗത്തില്‍ അവസാനത്തെ 8 ലാപ് റേസുകള്‍ 15:09.312 സമയത്തില്‍ പൂര്‍ത്തിയാക്കി ഒന്നാമനായ കാവിന്‍ ക്വിന്‍റല്‍, സീസണില്‍ ആകെ 175 പോയിന്‍റുകളും സ്വന്തമാക്കി. ഫൈനല്‍ റൗണ്ടിലെ ആദ്യ റേസിലും കാവിനായിരുന്നു ജയം.   വാശിയേറിയതായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കുള്ള മത്സരം. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍ ജോഹാന്‍ ഇമ്മാനുവല്‍ 15:14.912 സെക്കന്‍റ് സമയത്തില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 0.062 സെക്കന്‍ഡിന്‍റെ വ്യത്യാസത്തിലാണ് മലയാളി…

Read More

നവകേരളസദസ് പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 25/10/2023)

  നവകേരളസദസ് സംഘാടകസമിതി രൂപീകരണയോഗം ഇന്ന് (25) തിരുവല്ല മണ്ഡലത്തില്‍ ഡിസംബര്‍ 16 നു നടക്കുന്ന നവകേരളസദസുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു ഇന്ന് (25) രാവിലെ 10 നു തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍ സംഘാടകസമിതി രൂപീകരണയോഗം ചേരും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗം ആരോഗ്യ, വനിതാ -ശിശു വികസനവകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എ. ഷിബു പങ്കെടുക്കും സംസ്ഥാനസര്‍ക്കാര്‍ രണ്ടു വര്‍ഷമായി നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കുന്നതിനുമായാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസ് സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ നടക്കുന്നത്. നവകേരളസദസ് സംഘാടകസമിതി രൂപീകരണയോഗം ഇന്ന് (25) കോന്നി മണ്ഡലത്തില്‍ ഡിസംബര്‍ 17 നു നടക്കുന്ന നവകേരളസദസുമായി…

Read More

കേരളീയം വാര്‍ത്തകള്‍

കേരളീയത്തിൽ എല്ലാ പരിപാടികളിലുംപ്രവേശനം സൗജന്യം:മന്ത്രി വി.ശിവൻകുട്ടി കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസുകളിൽ സൗജന്യയാത്ര konnivartha.com: കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദർശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നു കേരളീയം സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവൻകുട്ടി.കേരളീയത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചർച്ച ചെയ്യാൻ മാസ്‌കോട്ട് ഹോട്ടൽ കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത മാധ്യമങ്ങളിലെ ബ്യൂറോ ചീഫുമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച രീതിയിലുള്ള ഗതാഗത ക്രമീകരണങ്ങളും പാർക്കിങ്ങിന് വിപുലമായ സംവിധാനവും കേരളീയം നടക്കുന്ന വേളയിൽ ഒരുക്കുമെന്നു ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു. കേരളീയത്തിന്റെ വേദികൾ ഉൾപ്പെടുന്ന മേഖല റെഡ്‌സോണായി പ്രഖ്യാപിച്ച് ഈ മേഖലയിൽ കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസുകൾ വഴി സന്ദർശകർക്കു സൗജന്യയാത്ര ഒരുക്കും.പാർക്കിങ് സ്ഥലങ്ങളിൽനിന്ന് റെഡ്‌സോണിലേക്കു കെ.എസ്.ആർ.ടി.സി. ആവശ്യത്തിന് വാഹനസൗകര്യം ഒരുക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.   വിനോദസഞ്ചാരികളെക്കൂടി ആകർഷിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ കേരളീയത്തിന് മാധ്യമങ്ങൾ…

Read More

അക്ഷരത്തെ ഉണർത്തി കല്ലേലി കാവിൽ എഴുത്തിനിരുത്തി

  konnivartha.com:  :അക്ഷരങ്ങളെ വിളിച്ചുണർത്തി ഊട്ടും പൂജയും അർപ്പിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻകാവിൽ(മൂലസ്ഥാനം )പൂജയെടുപ്പും എഴുത്തിനിരുത്തും നടന്നു. നാവിലും വിരൽ തുമ്പിലും ഐശ്വര്യത്തിന്റെ പൊൻ കതിർ വിരിയിച്ച് നിരവധി കുരുന്നുകൾ ഹരി ശ്രീ കുറിച്ചു. തേനിൽ മുക്കിയ മഞ്ഞൾ തൂലിക കൊണ്ട് നാവിൽ തൊടു കുറി വരച്ചു. പുനെല്ല് കുത്തിയ അരിയിൽ അക്ഷരങ്ങളെ ചൂണ്ടാണി വിരലാൽ എഴുതിച്ചു. കാവ് മുഖ്യ ഊരാളി ഭാസ്കരൻ പൂജകൾക്ക് നേതൃത്വം നൽകി.

Read More

ഇസ്രയേൽ സൈന്യം ഗാസയിൽ, കരയുദ്ധം ആരംഭിച്ചു

  ഇസ്രയേൽ സൈന്യം ഗാസയിൽ പ്രവേശിച്ചതായി ഹമാസ്.ആക്രമണത്തിൽ നൂറുക്കണക്കിനുപേർ കൊല്ലപ്പെട്ടു . പ്രഹരശേഷി കൂടിയ ബോംബുകൾ ഉപയോ​ഗിച്ചു . ഇസ്രയേൽ അത്യാധുനിക അയൺ സ്റ്റിംഗ് സംവിധാനമുപയോ​ഗിച്ചു . വടക്കൻ ഗാസയിൽ അവശേഷിക്കുന്നവരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ നിർദേശിച്ചു. ഒക്ടോബർ 7ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗാസ മുനമ്പിൽ ഇസ്രായേൽ ബോംബാക്രമണം തുടരുകയാണ്  

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഇര : മാതാപിതാക്കള്‍ എവിടെ

  konnivartha.com :മാതാപിതാക്കള്‍ എവിടെ എന്ന് ചോദിക്കാന്‍ ആഗ്രഹം .മക്കള്‍ എവിടെ ഒക്കെ പോകുന്നു എന്ന് അവര്‍ അറിയുന്നുണ്ടോ . വീട്ടില്‍ കിട്ടാത്ത എന്തോ ഉണ്ട് . മക്കളെ നോക്കുന്നില്ല . അവര്‍ സ്നേഹത്തിന് വേണ്ടി പോകുന്നു . ഒടുവില്‍ ഏതോ ഹോട്ടലില്‍ എത്തുന്നു . അവിടെ നടക്കുന്ന സംഭവം ” സ്നേഹ നിധിയായ കാമുകന്‍ ” മൊബൈല്‍ പകര്‍ത്തി . ഇതൊന്നും അല്ല ഇപ്പോള്‍ സ്വന്തം വീട്ടില്‍ കാമുകനെ വിളിച്ചു വരുത്തി ജല്പനം ആണ് . അമ്മയോ   അച്ഛനോ മിണ്ടാന്‍ കഴിയില്ല .അപ്പോള്‍ മകളോ മകനോ ഇറങ്ങി പോകും .ഇതാണ് നിലവില്‍ ഉള്ള രീതി എന്ന് കോഴിക്കോട് നിന്നും ഒരാള്‍ പറഞ്ഞു . ഗേള്‍ ഫ്രണ്ടുമായി മകന്‍ വരുന്നു .അവര്‍ അടച്ചിട്ട റൂമില്‍ ആണ് ഏതാനും മണിക്കൂര്‍ കഴിഞ്ഞു ഗേള്‍ ഫ്രണ്ടിനെ കൂട്ടിക്കൊണ്ട് പോകുവാന്‍ വാഹനം…

Read More

അങ്കണവാടി പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

konnivartha.com: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ഭഗവതിക്കും പടിഞ്ഞാറ് 50-ാം നമ്പര്‍  അങ്കണവാടിക്കു പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദും ജില്ലാ പഞ്ചായത്തംഗം റോബിന്‍പീറ്ററും ചേര്‍ന്ന് തറക്കല്ലിട്ടു.   ഭഗവതിക്കും പടിഞ്ഞാറ് കേഴിയെത്ത് പുത്തത്തുഴിയില്‍ ശാരാദാമ്മ സൗജന്യമായി നല്‍കിയ സ്ഥലത്തു ഗ്രാമപഞ്ചായത്തും, ജില്ലാ പഞ്ചായത്തും ചേര്‍ന്ന് 26 ലക്ഷം അടങ്കല്‍ തുകയിലാണ് അംങ്കണവാടി കെട്ടിടം നിര്‍മിക്കുന്നത്. ഗാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ  വി പി വിദ്യാധരപണിക്കര്‍, എന്‍ കെ ശ്രീകുമാര്‍, പ്രീയ ജ്യോതികുമാര്‍, അംഗം ശീവിദ്യ, അസി.എന്‍ജിനീയര്‍ ലക്ഷ്മിപ്രീയ, ഓവര്‍സീയര്‍ മഞ്ജുളദേവി, വാസുദേവന്‍ നായര്‍, ശോഭ എന്നിവര്‍ പങ്കെടുത്തു.

Read More

കൂട്ടായ്മകള്‍ പ്രദേശത്തിന്‍റെ വികസനം ലക്ഷ്യം വെച്ചുള്ളതാകണം : ചിറ്റയം ഗോപകുമാര്‍

  konnivartha.com: കൂട്ടായ്മകള്‍ പ്രദേശത്തിന്റെ വികസനം ലക്ഷ്യം വെച്ചുള്ളതാകണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം പെരുമ്പുളിയ്ക്കല്‍ തണല്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശത്തെ സാംസ്‌കാരികരംഗത്തും സന്നദ്ധരംഗത്തും പുതിയ മാറ്റങ്ങള്‍ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തണല്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ചടങ്ങില്‍ കേരളസര്‍ക്കാരിന്റെ നേത്രചികിത്സാ ക്യാമ്പില്‍ അര്‍ഹരായ മുപ്പത്തിരണ്ട് പേര്‍ക്ക് സൗജന്യമായി കണ്ണടകളും വിതരണം ചെയ്തു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് അധ്യക്ഷനായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) എല്‍. അനിതകുമാരി , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ കെ സുരേഷ്, പ്രിയ ജ്യോതികുമാര്‍, വരിക്കോലില്‍ ദേവസ്വം പ്രസിഡന്റ് സുധീര്‍കുമാര്‍, ആര്‍ എന്‍ കുറുപ്പ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Read More

അക്ഷരങ്ങളെ ഉണര്‍ത്തി നാളെ വിജയദശമി

  konnivartha.com: അക്ഷരങ്ങളുടെ ദീപ പ്രഭയില്‍ നാളെ കേരളത്തില്‍ വിജയ ദശമി ആഘോഷിക്കുമ്പോള്‍ രാജ്യമെങ്ങും ദീപ പ്രഭയില്‍ വിജയദശമി ആഘോഷിക്കുന്നു.അക്ഷരം അഗ്നിയാണ് .ആ അഗ്നിയുടെ ചൂട് സ്വായത്വകമാക്കുവാന്‍ ലക്ഷകണക്കിന് കുഞ്ഞുങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു . വിജയദശമിദിവസം കുട്ടികളെ ഗുരുനാഥന്‍ മടിയിലിരുത്തി ‘ഹരിഃശ്രീ ഗണപതയേ നമഃ എന്നു കൈവിരല്‍ കൊണ്ട് എഴുതിക്കുന്നതാണ് എഴുത്തിനിരുത്തലിലെ പ്രധാന ചടങ്ങ്. വിവിധ കേന്ദ്രങ്ങളില്‍ വിജയദശമിയെ വരവേല്‍ക്കുവാന്‍ ഒരുങ്ങിക്കഴിഞ്ഞു . വിജയദശമി ദിനത്തില്‍ വാഗ്ദേവതയുടെ വരദാനം ഏറ്റുവാങ്ങി കുരുന്നുകള്‍ അക്ഷരലോകത്തേക്ക് പിച്ചവയ്ക്കുന്നു. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും മറ്റു സാംസ്‌കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്താനുള്ള സൗകര്യം ഒരുക്കി . അക്ഷരത്തിന്‍റെ ആദ്യപാഠം നുകരുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും “കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ “ഹൃദയം നിറഞ്ഞ ആശംസകള്‍ 

Read More

ഐ ലൗവ് ചെങ്ങറ എന്ന ബോർഡും ശിൽപ്പവും നശിപ്പിച്ച നിലയിൽ

  konnivartha.com/ കോന്നി അട്ടച്ചാക്കൽ – കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറവ്യൂ പോയിന്റിൽ ചങ്ക് ബ്രദേഴ്സ് വാട്ട്സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ ചേർന്ന് സ്ഥാപിച്ച ഐ ലൗവ് ചെങ്ങറ എന്ന ബോർഡും അരയന്നത്തിന്‍റെ ശിൽപ്പവും നശിപ്പിച്ച നിലയിൽ. ചെമ്മാനി എസ്റ്റേറ്റിലെ കൈതകൃഷി ചെയ്യുന്ന സ്ഥലങ്ങളുടെയും മലനിരകളുടെയും വനമേഖലകയുടെയും ഭംഗി ആസ്വദിക്കത്തക്കനിലയിലാണ് യുവാക്കൾ ഇവിടെ വിശ്രമകേന്ദ്രം ഒരുക്കിയത്. യൂറ്റുബ് വീഡിയോകളും വിവാഹ ആൽബങ്ങളും ചിത്രീകരിക്കുന്നവരുടെയും സഞ്ചാരികളുടെയും ഇഷ്ട്ടലൊക്കേഷനായി മാറുകയായിരുന്നു പ്രദേശം. ‘ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപ ജില്ലകളിൽ നിന്നും സഞ്ചാരികൾ എത്തുന്ന സ്ഥലമാണിത്. ഫോട്ടോ ഷൂട്ടിനായി നിരവധി ആളുകളാണ് എത്തുന്നത്‌ . അടുത്ത സമയത്ത് മലയാള സിനിമയുടെ ചിത്രികരണവും ഇവിടെ നടന്നു. ചുണ്ടൻ വള്ളത്തിന്‍റെയും മുളംകുടിലുകളുടെയും, കാളവണ്ടിയുടെയും മാതൃകകളും ഇവിടെ ഒരുക്കിയിരുന്നു. ക്രിസ്തുമസ് ന്യൂ ഇയർ സമയങ്ങളിൽ വൈദ്യുത ദീപഅലങ്കാരങ്ങളും വലിയനക്ഷത്രവും ഇവിടെ ഒരുക്കുന്ന പതിവുമുണ്ടായിരുന്നു. പതിവായി…

Read More