മഴ : 10 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 23-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഉയർന്ന തിരമാല ജാഗ്രത നിർദേശം കേരള തീരത്ത്(വിഴിഞ്ഞം മുതൽ കാസറഗോഡ് വരെ) 23-10-2023 രാത്രി 11.30 വരെ 1.0 മുതൽ 3.0 മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത്( കൊളച്ചൽ മുതൽ കിലെകരൈ) 23-10-2023 രാത്രി 11.30 വരെ 1.2 മുതൽ 3.0 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു..…

Read More

കോന്നി ബിലീവേഴ്സ്സില്‍ മെഗാ സര്‍ജറി ക്യാമ്പ്( 24/10/2023 മുതല്‍ 27/10/2023 വരെ)

  കോന്നി ബിലീവേഴ്സ്സില്‍ മെഗാ സര്‍ജറി ക്യാമ്പ് 24/10/2023 മുതല്‍ 27/10/2023 വരെ നടക്കും എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു .മികച്ച സര്‍ജന്മാരുടെ സേവനം ഉണ്ടാകും . ENT(9 AM TO 6 PM ), ORTHOPEDICS (9 AM TO 6 PM ), GENERAL SURGERY ( 3.30 PM 5.30 PM )thursday 9 am -6 pm ക്യാമ്പിന്‍റെ പ്രത്യേകതകള്‍ : 1 : ഡോക്ടര്‍മാരുടെ സൌജന്യ പരിശോധന 2 : ലാബ് ടെസ്റ്റുകള്‍ക്ക് 25 % ഡിസ്‌കൗണ്ട് 3 :ഏറ്റവും കുറഞ്ഞ നിരക്കില്‍ സര്‍ജറികള്‍ For Enquiry & Booking : 9072245666 Believer’s Church Medical Center Konni, Kerala – 689 691 (Managed by: Belivers church medical college ,thiruvalla )

Read More

ഇൻഡോ-കനേഡിയൻ പ്രഥമ പെന്തക്കോസ്ത്‌ കോൺഫറൻസ് 2024 ഓഗസ്റ്റിൽ ടോറോന്റോയിൽ

    konnivartha.com/ടോറോന്റോ: പെന്തക്കോസ്ത്‌ ഫെലോഷിപ്പ് ഓഫ് ഇൻഡോ-കനേഡിയൻസിന്റെ ആഭിമുഖ്യത്തിൽ കാനഡയിലെ 9 പ്രൊവിൻസുകളിൽനിന്നും നിന്നും നൂറിൽപരം സഭകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കോൺഫറൻസ് *2024 ഓഗസ്റ്റ് മാസം 1, 2 , 3 ( വ്യാഴം,വെള്ളി, ശനി)* തീയതികളിൽ ടോറോന്റോയിലെ കാനഡ ക്രിസ്ത്യൻ കോളേജ്‌ ആഡിറ്റോറിയത്തിൽവച്ച് നടത്തപ്പെടുന്നതാണ്. *കൺവീനർ പാസ്റ്റർ ജോൺ തോമസ്‌(ടൊറൊന്റൊ), സെക്രട്ടറി പാസ്റ്റർ ഫിന്നി ശാമുവേൽ (ലണ്ടൻ, ഒന്റാറിയോ)ട്രഷറാർ പാസ്റ്റർ വിൽസൺ കടവിൽ (എഡ്മണ്ട്ൻ, ആൽബെർട്ട)* എന്നിവരെ കൂടാതെ കോൺഫറൻസിന്റെ വിപുലമായ കമ്മറ്റി എല്ലാ പ്രൊവിൻസിനെയും പ്രതിനിധീകരിച്ചുകൊണ്ടു തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. പബ്ലിസിറ്റി കൺവീനർസ് പാസ്റ്റർ ബാബു ജോർജ്, ബ്ലെസ്സൻ ചെറിയാൻ, പ്രയർ കോർഡിനേറ്റർസായി പാസ്റ്റർമാരായ എബ്രഹാം തോമസും, സാമുവൽ ഡാനിയേലും ചുമതലയേറ്റു. എക്സിക്യൂട്ടീവ് കമ്മിറ്റിക്കൊപ്പം 16 അംഗ കമ്മറ്റി 9 പ്രൊവിൻസിനെ പ്രതിനിധീകരിച്ച് ഈ കോൺഫറൻസിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു. അതോടൊപ്പം തന്നെ വിശാലമായ ലോക്കൽ…

Read More

പലസ്തീനുള്ള ഇന്ത്യയുടെ സഹായം ഈജിപ്റ്റിലെ റെഡ് ക്രെസന്റ് സൊസൈറ്റിക്ക് കൈമാറി

  പലസ്തീനുള്ള ഇന്ത്യയുടെ സഹായം ഈജിപ്റ്റിലെ റെഡ് ക്രെസന്റ് സൊസൈറ്റിക്ക് കൈമാറി. ആറര ടൺ മരുന്നും 32 ടൺ അവശ്യ വസ്തുക്കളും അടങ്ങുന്ന ഇന്ത്യൻ വ്യോമ സേന വിമാനം ഈജിപ്റ്റിലെത്തി ഈജിപ്റ്റിലെ ഇന്ത്യൻ അംബാസിഡർ അജിത് ഗുപ്തെ സാധനങ്ങള്‍ ഏറ്റുവാങ്ങി. ശേഷം ഈജിപ്റ്റിലെ റെഡ് ക്രെസന്റിന് കൈമാറി. റെഡ് ക്രെസന്റിന്റെ സഹായത്തോടെയാണ് ഇത് പലസ്തീനിലെത്തിക്കുക.ജീവന്‍ രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയാ വസ്തുക്കള്‍, ടെന്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ടാര്‍പോളിനുകള്‍, ശുചീകരണ വസ്തുക്കള്‍, ജല ശുദ്ധീകരണ ടാബ്ലറ്റുകള്‍ തുടങ്ങിയ വസ്തുക്കളടങ്ങുന്നതാണ് ഇന്ത്യ അയച്ച സഹായമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ‘പലസ്തീനിലെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ ജനതയുടെ സമ്മാനം’ എന്ന് സഹായ പായ്ക്കുകളില്‍ ഒട്ടിച്ചിട്ടുണ്ട്.

Read More

ജർമ്മനി,ഓസ്ട്രിയ : നഴ്സുമാരുടെ സൗജന്യ നിയമനം ( 22/10/2023)

ഒഡെപെക്ക് മുഖേന ജർമ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം             konnivartha.com: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം (500 ഒഴിവുകൾ). നഴ്സിങ്ങിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.   പ്രായപരിധി 40 വയസ്. ശമ്പളം പ്രതിമാസം 2400 യൂറോ മുതൽ 4000 യുറോ വരെ. തെരഞ്ഞെടുക്കുന്നവർക്ക് സൗജന്യമായി ജർമ്മൻ ഭാഷ A1 മുതൽ B2 വരെ പരിശീലനം നൽകും. കൂടാതെ B1/B2 പരിശീലന കാലത്ത് പ്രതിമാസ സ്റ്റൈപെൻഡും നൽകും.   ആകർഷകമായ ശമ്പളം കൂടാതെ വിസ, എയർ ടിക്കറ്റ് എന്നിവയും സൗജന്യമായിരിക്കും. ജർമ്മൻ ഭാഷയിൽ B1/B2 അംഗീകൃത പരീക്ഷ പാസായവർക്കും അപേക്ഷിക്കാം. നവംബറിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ ഒക്ടോബർ 28നു മുൻപ് [email protected] ലേക്ക് ഇമെയിൽ ചെയ്യുക. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in, 0471-2329440/41/42/43/44/45, 77364 96574. ഒഡെപെക്ക് മുഖേന ഓസ്ട്രിയയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം             konnivartha.com: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക്…

Read More

ഫുട്ബോള്‍ ഇതിഹാസം സർ ബോബി ചാള്‍ട്ടൺ (86) അന്തരിച്ചു

  ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസവും ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളുമായ ബോബി ചാള്‍ട്ടൺ (86) അന്തരിച്ചു. 1966ൽ ലോകകിരീടം നേടിയ ഇംഗ്ലണ്ട് ടീമിലെ പ്രധാന താരമായിരുന്നു ചാള്‍ട്ടന്‍. 2020ൽ അദ്ദേഹത്തിന് മറവിരോഗം സ്ഥിരീകരിച്ചിരുന്നു. ഇംഗ്ലണ്ട് ദേശീയ ടീമിനായി 106 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 49 രാജ്യാന്തര ഗോളുകൾ അടിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 17 വർഷം നീണ്ട കരിയറിൽ 758 മത്സരങ്ങൾ കളിച്ചു. ടീമിനൊപ്പം മൂന്ന് ലീഗ് കിരീടങ്ങളും ഒരു യൂറോപ്യൻ കിരീടവും എഫ്എ കപ്പും നേടി. 1956ൽ യുണൈറ്റഡ് കുപ്പായത്തില്‍ ചാള്‍ട്ടന്‍ അരങ്ങേറി. 1958, 1962, 1966, 1970 ലോകകപ്പുകളിൽ ബോബി ഇം​ഗ്ലണ്ടിനായി ജഴ്‌സിയണിഞ്ഞു. 1966ൽ ബാലൺ ഡി ഓർ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.1973ൽ യുണൈറ്റഡ് ക്ലബില്‍ നിന്നും അദ്ദേഹം ബൂട്ടഴിച്ചു. ക്ലബിന് വേണ്ടി 249 ഗോളുകൾ നേടി. എലിസബത്ത് രാജ്ഞി 1994ൽ…

Read More

മഴ സാധ്യത : ഇരുപത്തി അഞ്ചാം തീയതി വരെ പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു

  konnivartha.com: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 21-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി 22-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് 23-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് 24-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം 25-10-2023 :തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പ്രത്യേക ജാഗ്രത നിർദ്ദേശം…

Read More

ഗഗൻയാൻ പരീക്ഷണം വിജയം: ഐ എസ് ആര്‍ ഒ

  ഗഗൻയാൻ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയം എന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു .അബോർട് മിഷൻ എന്നാണ് പരീക്ഷണ ദൗത്യത്തിന് നൽകിയിട്ടുള്ള പേര്. റോക്കറ്റിൽ നിന്ന് വേർപ്പെട്ട ക്രൂ മൊഡ്യൂൾ പാരച്യൂട്ടുകളുടെ സഹായത്തോടെ കടലിൽ പതിച്ചു. 9 മിനിറ്റ് 51 സെക്കൻഡിലാണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. സഞ്ചാരികളെ സുരക്ഷിതരാക്കാനുള്ള സംവിധാനം കാര്യക്ഷമമാണെന്ന് പരീക്ഷണ വിജയം തെളിയിച്ചു . പരീക്ഷണത്തിന്റെ എല്ലാ ഘട്ടങ്ങളും വിജയകരമായി പൂർത്തികരിച്ചതായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് വ്യക്തമാക്കി മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ച് സുരക്ഷിതമായി തിരിച്ചെത്തിക്കുന്ന ഐഎസ്ആർഒയുടെ സ്വപ്നപദ്ധതിയാണ് ഗഗൻയാൻ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്നാണ് വിക്ഷേപണം നടത്തിയത്. സഞ്ചാരികളെ സുരക്ഷിതമായി എത്തിക്കുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റമാണ് വിക്ഷേപണത്തിലൂടെ പരീക്ഷിച്ചത്. 17 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് മൊഡ്യൂൾ വേർപെട്ട് കടലിലേയ്ക്ക് സുരക്ഷിതമായി ഇറക്കിയത്. ശ്രീഹരിക്കോട്ടയിൽ…

Read More

ജനസുരക്ഷ പദ്ധതികള്‍ക്ക് കൂടുതല്‍ പിന്തുണയുമായി എസ്ബിഐ

    konnivartha.com: സര്‍ക്കാരിന്‍റെ ജനസുരക്ഷ ക്യാംപെയ്ന് പിന്തുണ നല്‍കാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ മേഖലകളിലെ തങ്ങളുടെ ലീഡ് ഡിസ്ട്രിക്ട് മാനേജര്‍മാര്‍ക്കും നോഡല്‍ ഓഫിസര്‍മാര്‍ക്കുമായി ശില്‍പശാല സംഘടിപ്പിച്ചു. പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന (പിഎംജെജെബിവൈ), പ്രധാന്‍ മന്ത്രി സുരക്ഷാ ബീമ യോജന (പിഎംഎസ്ബിവൈ) എന്നിവയെ കുറിച്ച് കൂടുതല്‍ അവബോധം വളര്‍ത്താനും അര്‍ഹരായ എല്ലാ ജനങ്ങളേയും ഇതില്‍ ഉള്‍പ്പെടുത്തുന്നതിലുമാണ് ശില്‍പശാല ശ്രദ്ധ കേന്ദ്രീകരിച്ചത്.   പ്രതിവര്‍ഷം 436 രൂപയും 20 രൂപയും വീതം നാമമാത്ര പ്രീമിയം ഈടാക്കിയാണ് പിഎംജെജെബിവൈ, പിഎംഎസ്ബിവൈ എന്നീ രണ്ടു പദ്ധതികള്‍ യഥാക്രമം ലൈഫ് ഇന്‍ഷുറന്‍സും അപകട ഇന്‍ഷുറന്‍സ് നല്‍കുന്നു. കേരളം, തമിഴ്നാട്, സിക്കിം, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ആന്ധ്രാപ്രദേശ്, കര്‍ണാടക, ആന്‍ഡമാന്‍ ആന്‍റ് നിക്കോബാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എസ്ബിഐയുടെ എല്ലാ ലീഡ് ഡിസ്ട്രിക്ട് മാനേജര്‍മാരും നോഡല്‍…

Read More

സിഎസ്ബി ബാങ്കിന് 265.39 കോടി രൂപ അറ്റാദായം

    konnivartha.com: കൊച്ചി: സിഎസ്ബി ബാങ്ക് നടപ്പുസാമ്പത്തിക വര്‍ഷം ആദ്യ ആറ് മാസകാലയളവില്‍ 265.39 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 235.07 കോടി രൂപയായിരുന്നു ലാഭം. 13 ശതമാനമാണ് ലാഭത്തിലെ വര്‍ധന.   ബാങ്കിന്‍റെ പ്രവര്‍ത്തന ലാഭം 14 ശതമാനം വര്‍ധിച്ച് 356.06 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 707.71 കോടി രൂപയാണ്. പലിശേതര വരുമാനം 171 ശതമാനം ഉയര്‍ന്നതായും ബാങ്ക് അറിയിച്ചു.   സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ബാങ്കിന്‍റെ ലാഭം 133.17 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഇത് 120.55 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭം 157.36 കോടി രൂപയില്‍ നിന്നും 174.63 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. നിക്ഷേപം 20,987 കോടി രൂപയില്‍ നിന്ന് 25,438 കോടി രൂപയായും വായ്പാ…

Read More