ശരത്ത് konnivatha.com; നവംബർ 2 നിത്യചൈതന്യയതിയുടെ ജന്മദിനം.’ യതി’ എന്ന വാക്ക് കേൾക്കുമ്പോൾ കൂടുതൽ പേർക്കും മനസ്സിലേക്ക് വരുന്നത് ഹിമാലയസാനുക്കളിൽ എവിടെയോ ഉണ്ടെന്ന് കരുതപ്പെടുന്ന ‘മഞ്ഞുമനുഷ്യനെ ‘ പറ്റിയാവാം. എന്നാൽ മലയാളികൾ ആയ വായനക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ മനസ്സിലേക്കെത്തുക നിത്യചൈതന്യയതി എന്ന വേറിട്ട എഴുത്തുകാരനെപ്പറ്റിയാവും.ഒരു എഴുത്തുകാരൻ എന്നതിലുപരി അദ്വൈതദർശനങ്ങളിലും, പുരാണമീമാംസകളിലും അഗാധമായ പാണ്ഡിത്യം നേടിയ ഒരു ഋഷിവര്യൻ ആയിരുന്നു യതി. ഭാരതീയ ദർശനങ്ങളേയും, പശ്ചാത്യദർശനങ്ങളെയും വ്യക്തമായി അപഗ്രഥിച്ച് തയ്യാറാക്കിയ അദേഹത്തിന്റെ പല ഗ്രന്ഥങ്ങളും ആത്മാന്വേഷകർക്കും പണ്ഡിതൻമാർക്കും ഒരേപോലെ വഴികാട്ടിയാണ്. ലാഘവത്തോടെ ഉൾക്കൊള്ളാൻ ആവുന്നതല്ല അദേഹത്തിന്റെ കൃതികളിൽ പലതും. വായനക്കാർക്ക് ക്ഷമ വേണം. ആഴത്തിലുള്ള ശ്രദ്ധയും വീണ്ടും വീണ്ടും വായിച്ചു നോക്കുവാനുമുള്ള സൗമനസ്യവും വേണം. ചില രചനകളിൽ മുന്നറിയിപ്പായി അദ്ദേഹം തന്നെ അത് സൂചിപ്പിച്ചിട്ടുണ്ട്. 1924 നവംബർ 2 നു പത്തനംതിട്ടയിലെ മുറിഞ്ഞകല്ലിൽ മ്ലാന്തടം ജനനം. ഫിലോസഫിയിൽ…
Read Moreദിവസം: നവംബർ 2, 2023
കേരളീയം വാര്‍ത്തകള്‍ /വിശേഷം ( 02/11/2023)
‘നമ്മളെങ്ങനെ നമ്മളായി’ പ്രദര്‍ശനം മുഖ്യമന്ത്രി സന്ദര്‍ശിച്ചു ‘നമ്മളെങ്ങനെ നമ്മളായി’ കോണ്‍ടെക്സ്ച്ച്വല്‍ കോസ്മോളജീസ്’ എന്ന പേരില്‍ കേരളീയത്തിന്റെ ഭാഗമായി ഫൈന്‍ ആര്‍ട്സ് കോളജില്‍ നടത്തുന്ന ചിത്രപ്രദര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഐ.ബി. സതീഷ് എം.എല്‍.എ, കേരള ലളിതകല അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, ഐ.പി.ആര്‍.ഡി. ഡയറക്ടര്‍ ടി.വി. സുഭാഷ്, ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി എന്നിവര്‍ക്കൊപ്പമാണ് പ്രദര്‍ശനം സന്ദര്‍ശിച്ചത്. ബോസ് കൃഷ്ണമാചാരിയുടെ നേതൃത്വത്തില്‍ അനുഷ്‌ക രാജേന്ദ്രന്‍, പ്രേംജിഷ് ആചാരി, എസ്.എന്‍. സുജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രദര്‍ശനം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയരായ 43 മലയാളി ചിത്രകാരന്മാരുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തിനുള്ളത്. പെയിന്റിംഗ്, ഫോട്ടോ, വീഡിയോ, ശില്‍പങ്ങള്‍, ഇന്‍സ്റ്റേലേഷനുകള്‍ എന്നിവയടങ്ങുന്നതാണ് പ്രദര്‍ശനം. വര്‍ണപ്രഭയില്‍ മുങ്ങിക്കുളിച്ച് കേരളീയം കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ വര്‍ണപ്രപഞ്ചമൊരുക്കിയ കേരളീയത്തിന്റെ അലങ്കാരദീപങ്ങള്‍ കാണാന്‍ വന്‍ ജനത്തിരക്ക്. കനകക്കുന്ന്, സെന്‍ട്രല്‍…
Read Moreമോഷണം നടത്തുന്ന ആറംഗ സംഘം പിടിയിൽ
konnivartha.com/ പത്തനംതിട്ട : ആളില്ലാത്ത വീടുകൾ കുത്തിതുറന്ന് മോഷണം നടത്തുന്ന ആറംഗ സംഘത്തെ ഇലവുംതിട്ട പോലീസ് പിടികൂടി.രാമഞ്ചിറ പടിഞ്ഞാറ്റിൻകര വീട്ടിൽ സായൂജ് (22),അമ്പലക്കടവിൽ വാടകക്ക് താമസിക്കുന്ന വള്ളിക്കോട് സ്വദേശി ജിബിൻ കെ ജോയി (21),നല്ലാനിക്കുന്നു കോടം കാലായിൽ വിഷ്ണു (24),മുട്ടതുകോണം പുല്ലാമല തടത്തുവിളയിൽ അച്ചു എന്ന് വിളിക്കുന്ന ദീപക് ജോയി (22),ഓമല്ലൂർ മാത്തൂർ മൈലനിൽക്കുന്നതിൽ പ്രീത് തമ്പി (25),കലഞ്ഞൂർ പാടം തേജസ് ഭവനിൽ അപ്പു എന്ന് വിളിക്കുന്ന അഭിരാജ് (24) എന്നിവരാണ് പിടിയിലായത്. പകൽസമയത്ത് കറങ്ങിനടന്ന് ആളില്ലാത്ത വീടുകൾ കണ്ടുവച്ചശേഷം രാത്രി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ഇലവുംതിട്ട പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട നല്ലാനിക്കുന്ന്, മാത്തൂർ, പ്രക്കാനം രാമഞ്ചിറ, പന്നിക്കുഴി, അമ്പലക്കടവ് തുടങ്ങിയ സ്ഥലങ്ങളിലെ ആളില്ലാത്ത വീടുകളിലാണ് ഇവർ മോഷണം നടത്തിയത്. ഇലവുംതിട്ട പോലീസ് ഇൻസ്‌പെക്ടർ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് പ്രതികളെ…
Read More